Showing posts with label hmmm. Show all posts
Showing posts with label hmmm. Show all posts

Monday, July 26, 2010

വ്യഖ്യാനങ്ങള്‍ വഴി തെറ്റിക്കുന്നില്ലേ


മുഖ്യമന്ത്രി നാടിനും സി പി എം നും അപമാനമാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടുകൊണ്ടാണ് ഈ വിഷയം അറിഞ്ഞു തുടങ്ങിയത്..പിന്നെ അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളായി,തൊഗാഡിയന്‍ പ്രസ്താവന എന്ന് വരെ ചില സുഹൃത്തുക്കള്‍ പറയുന്നതും കേട്ടു..ഇപ്പോള്‍ ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ പോസ്റ്റ്‌വി എസ് ന്റെ വിവരക്കേടിന്റെ അതിരുകളെ കുറിച്ച് പറയുന്നു..എഴുതുന്ന എന്റെ രാഷ്ട്രീയമോ മറ്റുള്ളവരുടെ രാഷ്ട്രീയമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല ഇവിടെ ഇത് കുറിക്കുന്നത് .അത് ആവശ്യമെങ്കില്‍ ആകാവുന്നതുമാണ്.

ഇന്നലെ ഈ വാര്‍ത്ത‍ രണ്ടു മൂന്നു പത്രങ്ങളില്‍ കണ്ടു ..കേരള കൌമുദിയുടെയും മാതൃഭൂമിയുടെയും റിപ്പോര്‍ട്ടുകള്‍ ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .


ശനിയാഴ്ച വൈകുന്നേരം മുതല്‍ ചാനലുകളിലെ ചര്‍ച്ചയും ഇതുതന്നെ .ഏഷ്യാനെറ്റിലെ ഒരു ചര്‍ച്ചയില്‍ ന്യൂസ്‌ റീഡര്‍ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് മുന്‍കൂട്ടി തീരുമാനിച്ചു വെച്ച പോലെ മുഖ്യമന്ത്രി ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു..ഈ വാര്‍ത്തകള്‍ ഒക്കെ വായിച്ചിട്ടും വീഡിയോകള്‍ കണ്ടിട്ടും എന്താണെന്നു ഇത്രയും വ്യാഖ്യാനിച്ചു വശാകന്നുതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല.മുഖ്യമന്ത്രിയുടെതായി വന്ന പ്രസ്താവനയില്‍ ഏതു വരിയിലാണ് ഒരു സാമുദായിക സ്പര്‍ദ്ദക്ക് വഴിവെക്കുന്നത് ഉള്ളതെന്ന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു..ഇരുപതു വര്‍ഷം കൊണ്ട് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം രൂപീകരിക്കുക എന്നതാണ് പോപ്പുലര്‍ ഫ്രെണ്ടിന്റെ അജണ്ട എന്ന് പറയുന്നതില്‍ പോപ്പുലര്‍ ഫ്രെണ്ട് കാര്‍ക്കല്ലാതെ ആര്‍ക്കാണ് പൊള്ളുന്നത് ,അത് എങ്ങനെ മുസ്ലിം സമൂഹത്തിനെതിരാകും .ബ്ലോഗര്‍ ഉള്‍പ്പെടുത്തിയ മാധ്യമം പത്രറിപ്പോര്‍ട്ടിലും ഇതേ റിപ്പോര്‍ട്ട് അല്ലാതെ ഈ ആരോപിക്കുന്ന പോലെ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല..ലവ് ജിഹാദ് നടക്കുന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞു ചില താല്‍പര കക്ഷികള്‍ വാര്‍ത്ത‍ കൊടുത്തതിന്റെ അപകടം ഒഴിവാക്കിയിട്ട് കാലം അധികം ആയില്ല..ഇവിടെ മത പരിവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രെണ്ട് ശ്രമിക്കുന്നു എന്ന് പറയുന്നതിനു വ്യകതമായി തെളിവുകള്‍ ഉള്ളതായി ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു .മാതൃഭൂമി അത് റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു


ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പുസ്തകവും ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളും കേരളം മുഴുവന്‍ റെയ്ഡു ച്യ്തപ്പോള്‍ പിടികൂടിയ ലഘു ലേഖനങ്ങളും പിന്നെ ആയുധങ്ങളും താലിബാന്‍ മോഡലില്‍ കൊലപാതകങ്ങള്‍ നടത്തുന്ന സി ഡി കളും പിടിക്കപ്പെട്ടപ്പോള്‍ നല്‍കിയ മൊഴികളും എല്ലാം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തതാണ് .അതൊന്നും തെറ്റെന്നു ആരും പറഞ്ഞു കേട്ടില്ല.വ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ നിരപരാധികളെ തീവ്രവാദികളാക്കില്ലേ എന്ന ചോദ്യത്തിന് ഇങ്ങനെയൊരു മറുപടി പറഞ്ഞതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു..ആ ചോദ്യത്തില്‍ തന്നെ തോന്നുന്നില്ലേ അത്ര നല്ലതല്ലാത്ത ഒരു ചിന്ത .

സമൂഹത്തിനെ ഞെട്ടിച്ച ഒരു കാടാത്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഭവവികാസങ്ങളുടെ ഒരു തുടര്‍ച്ചയായി ഈ ചോദ്യതിനെയും ഉത്തരത്തിനെയും കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല .2050 ഓടെ മാവോയിസ്റ്റുകള്‍ ഇന്ത്യ പിടിച്ചടക്കുമെന്നു ഒരു ഉന്നത കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ആയിരുന്നോ നമ്മള്‍ പ്രതികരിച്ചത്..അത് മാവോയിസ്റ്റുകള്‍ അവരുടെ ലക്ഷ്യമായി സമ്മതിച്ചതായും വാര്‍ത്തകള്‍ വന്നു..ഇവിടെ അങ്ങനെ ഒരു സംഘടന ചില ലക്ഷ്യങ്ങള്‍ സൂക്ഷിക്കുന്നു എന്നും അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതെന്നും ഒരു ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി മുഖ്യമന്ത്രി പറയുമ്പോള്‍ അതില്‍ വെറും രാഷ്ട്രീയഎതിര്‍പ്പുകള്‍ കൊണ്ട് വര്‍ഗീയമെന്നും ഭൂരിപക്ഷവര്‍ഗീയത എന്നുമൊക്കെ പറഞ്ഞു ചിന്തകളെയും ചര്‍ച്ചകളേയും വഴി തെറ്റിക്കുനതിനെ എങ്ങനെ ന്യായീകരിച്ചു സംസരിക്കാനാകും ..ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ ആകില്ലേ അവരുടെ ആയുധങ്ങള്‍ ആകുന്നതു ..അച്ചടി മാധ്യമങ്ങള്‍ കാണിച്ച സംയമനവും കരുതലും പോലും നമ്മുടെ ചാനലുകള്‍ കാണിച്ചില്ല,,

ജൂലായ്‌ 18 ന്റെ കലാകൌമുദിയില്‍ ഈ തുടര്‍ സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട്‌ വായിക്കാന്‍ കഴിഞ്ഞു..ചാനലുകള്‍ക്ക് എങ്ങനെ നീചമായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അതില്‍ വിവരിക്കുന്നു..ദീപിക പത്രത്തില്‍ വന്ന ചില കൊള്ളിവെച്ച വാക്കുകള്‍ എങ്ങനെ കാഴ്ചകളെ വഴിതെറ്റിക്കുന്നു എന്നും പറയുന്നുണ്ട് .. തീവ്രവാദം ഒരു വിപത്താണ് ..അതിലേക്കു എങ്ങനെ ഇത്രയും പണം എത്തുന്നതിന്റെ വഴികള്‍ എങ്ങനെയെന്നു അന്വേഷിക്കണം .ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവേര്‍മെന്റുകള്‍ക്ക് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപെട്ടിടു അതിനെ പറ്റി എത്രപേര്‍ ചര്‍ച്ച ചെയ്തു..ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ മാണെങ്കില്‍ എന്തുകൊണ്ട് അതില്‍ അഭിപ്രായം പറയുന്നില്ല..അങ്ങനെ ഒരു ചര്‍ച്ച നടന്നാല്‍ ഈ സംഘപരിവാറും പോപ്പുലര്‍ ഫ്രെണ്ടും എല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നു..സാമൂഹ്യ സംഘടനകള്‍ എന്ന പേരില്‍ മുഖം മൂടികള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന വരെ കുറിച്ച് സര്‍ക്കാര്‍ തന്നെയല്ലേ തെളിവുകള്‍ നിരത്തിയത്..എന്നിട്ടും അതൊന്നും കണ്ടില്ല എന്ന് നടിച്ചു മറ്റു സംഘടനകളുടെ പേര് പറഞ്ഞു അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് കാണുമ്പോള്‍ അതിന്റെ അപകടമോര്‍ത്തു ഭയമാകുന്നു..അത്തരം ഒരു ലേഖനവും ഇന്ന് കണ്ടു..ഇതൊക്കെ വ്യക്തമാക്കുന്നത് വെറും രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നതില്‍ കവിഞ്ഞു ഒരു പ്രാധാന്യവും ഇതിനു ആരും കല്‍പ്പിക്കുന്നില്ല എന്നതാണ്..ഒരു സര്‍ക്കാരിന്റെ അന്വേഷണതിനെ അട്ടിമറിക്കാന്‍ ആകില്ലേ ഇത്തരം ആരോപണങ്ങള്‍ സഹായമാകുക ..ഇങ്ങനെയൊക്കെ യുള്ള കാര്യങ്ങളെ വിവരക്കേട് എന്ന് പറഞ്ഞു പുചിക്കുന്നവര്‍ ഇതുകൊണ്ട് എന്താണ് യഥാര്‍ത്ഥവിവരങ്ങള്‍ കൂടി പറയാന്‍ മെനക്കെടുന്നില്ല .

രാഷ്ട്രീയ അടവ് നയങ്ങള്‍ വര്‍ഗീയതയെ വളര്‍ത്തുന്നില്ല എന്ന് പറയുന്നില്ല പക്ഷെ അത് മാത്രമാണ് കാരണം എന്ന് പറയുമോ..അരാഷ്ട്രീയം വളര്‍ത്തുന്ന മാധ്യമങ്ങള്‍ അല്ലെ ഇതിലെ ഒന്നാം പ്രതി..നിലവിലുള്ള ജനാധിപത്യ ഭരണ സംവിധാനത്തെ ആകെ കാടടച്ചു ആക്ഷേപിക്കുകയും ജനങ്ങളുടെ മുന്‍പില്‍ കൊല്ലരുതതവരായി രാഷ്ട്രീയക്കാരെ പ്രതിഷ്ടിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ആര്‍ക്കു ആയുധങ്ങള്‍ നല്‍കുന്നു..ഇപ്പോള്‍ നടന്ന തൊടുപുഴ സംഭവത്തില്‍ പോലും ചാനലുകള്‍ അല്‍പ്പം കൂടി സാവകാശവും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഇത്തരം ഭീകരമായ അന്തരീക്ഷം ഒഴിവാകാമായിരുന്നു എന്ന് വളരെ ദുഖപൂര്‍വം ഓര്‍ക്കേണ്ടി വരുന്നു ..അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്ന നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ഉത്തരതിനെ വ്യാഖ്യാനങ്ങള്‍ ചമച്ചു ആശക്കുഴപ്പവും അരക്ഷിതാവസ്ഥയും ഉണ്ടാക്കി മുഖ്യമന്ത്രിയെ തന്നെ വര്‍ഗീയവാദിയും ജനാധിപത്യ വിരുദ്ധനും ഒക്കെ ആക്കി മാറ്റുന്നത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ കരുതുപകരുന്നതല്ലേ എന്ന ആശങ്ക ബാക്കിയാകുന്നു.


അഭിപ്രായങ്ങള്‍ ഇവിടെയും

Saturday, July 24, 2010

ചങ്ങലക്കും ഭ്രാന്ത്‌ പിടിക്കുന്നോ..

അല്ല എന്താണീ ജസ്റ്റിസുമാരുടെ മനസ്സിലിരുപ്പ് ..അതോ ഇതൊക്കെ വായിച്ചറിഞ്ഞതില്‍ എന്തെങ്കിലും പിശകുണ്ടോ ..സര്‍ക്കാരിനു എതിരു എന്നതുകൊണ്ട്‌ അധികം വ്യത്യാസം ഒന്നും ഉണ്ടാകാന്‍ വഴിയില്ല ..ജഡ്ജി രാമചന്ദ്രന്‍ നായര്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ കേട്ടുകൊണ്ടാണ് വെള്ളിയാഴ്ച ഇവിടെ ഉച്ചക്ക് ഉണര്‍ന്നത് ..പിന്നെ വൈകുന്നേരം ആയപ്പോള്‍ ഇന്ത്യാവിഷനില്‍ ബ്രേക്കിംഗ് ന്യൂസ്‌ ആയി ചുവന്ന അക്ഷരത്തില്‍ എഴുതുന്നു .. Öß~mß ക്ക് വി എസ് ന്റെ മറുപടി ..വി എസ് ന്റെ മറുപടി കൂടി താഴെ വായിച്ചപ്പോള്‍ തോന്നി ഇനി ജഡ്ജ് വി എസ് നെ Öß~mß kkഎന്നോ മറ്റോ വിളിച്ചു എന്നു.അത്ര ചാതുര്യമായിരുന്നു ആ വാര്‍ത്തക്ക്..ചാനല്‍ ചര്‍ച്ചകളില്‍ വിശ്വാസം പോരാത്തത് കൊണ്ടാണ് ഇന്നത്തെ പത്രം നോക്കാമെന്ന് കരുതിയത് .കേരളകൗമുദി, മനോരമ, മാതൃഭൂമി ഇതൊക്കെ മൂന്നിന്റെയും പ്രിന്റെഡ്‌ വേര്‍ഷന്‍ കണ്ടപ്പോള്‍ ആണ് Öß~mß kkയുടെ ഇര അഡീഷണല്‍ സെക്രട്ടറി ആണെന്ന് മനസ്സിലായത് ..മാതൃഭൂമി പക്ഷെ ഒരു പടികൂടെ കടന്നു പൊങ്കാലയിടുന്ന സ്ത്രീകള്‍ക്കും Öß~mß kkപട്ടം കൊടുത്തത് കണ്ടു ..അപ്പോള്‍ ഇന്ത്യാവിഷന്റെ ഗതികേട് മനസ്സിലായി..ഒരു ശുംഭന്‍ ആവര്‍ത്തിക്കാന്‍ നോക്കിയതാണ് പാവങ്ങള്‍ ..നികേഷ് കുമാര്‍ ഇട്ടേച്ചു പോയപ്പോള്‍ ഇനി ഇത്തരം മസാലകള്‍ക്ക് പുതിയ വഴി തേടുകയാണ് അവര്‍ ..നികേഷ് ഇനി മാതൃഭൂമിയ്ക്ക് വേണ്ടി വാര്‍ത്ത വായിക്കും എന്നൊക്കെ ബ്ലോഗ്‌ ലോകത്ത് വാര്‍ത്തകള്‍ പറന്നു നടക്കുന്നുണ്ട് ..അതിനും കാത്തിരിക്കാം .

അപ്പോള്‍ Öß~mß, kkജസ്റ്റിസ് മാര്‍ക്കും മലയാള പദങ്ങളെ ക്കുറിച്ച് nn നല്ല ബോധ്യമുണ്ടെന്ന് സാരം ഒരാളെ ശുംഭന്‍ എന്നു വിളിക്കുന്നതാണോ മറ്റൊരാളെ Öß~mß എന്നു വിശേഷിപ്പിക്കുമ്പോള്‍ ആണോ അത് വിളിക്കുന്നവര്‍ക്ക് കൂടുതല്‍ ആനന്ദകരം എന്നു അറിയില്ല..എന്തുകൊണ്ടോ അതിനെ കുറിച്ച് അധികം ചര്‍ച്ചകള്‍ നടന്നില്ല ..പ്രസ്താവിച്ച വിധിയില്‍ ഉള്ള എതിര്‍പ്പുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിക്കുന്നു .അതില്‍ ക്ഷോഭിച്ചു ജനാധിപത്യ ഗവണ്മെന്റിന്റെ പ്രതിനിധിയെ Öß~mß എന്നും ഗവണ്മെന്റിനെ Öß~mßയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ എന്നും വിളിക്കുന്നു...പഴയ റവന്യു സെക്രട്ടറിയെ പോലെ അഡീഷണല്‍ സെക്രട്ടറിയും അങ്ങ് സഹിക്കട്ടെ ..നിങ്ങളുടെ കഷ്ടകാലം ..നിങ്ങള്ക്ക് വേണ്ടി ഉറഞ്ഞു തുള്ളാന്‍ കോമരങ്ങള്‍ ഒന്നുമില്ല ..ചാനല്‍ പ്രവര്‍ത്തകരോ ബ്ലോഗ്‌ പുലികളോ ആരുമില്ല..അതിനു വലിയ മാര്‍ക്കറ്റുമില്ല .എന്തായാലും ഇതൊക്കെ കേട്ടിട്ട് ജഡ്ജിമാരും അത്ര മോശമല്ല..എന്തൊക്കെ ഡയലോഗുകള്‍ ആണ്, ഭീഷണിപ്പെടുത്താന്‍ നോക്കണ്ട ..അതൊന്നും വിലപ്പോവില്ല. Öß~mßയെ നിര്‍ത്തി കളിക്കുന്നു..ഒരു പക്ഷെ കോടതിക്ക് തോന്നിയോ ഇത് ധര്‍മ സംസ്താപനതിനുള്ള യുദ്ധമാണെന്ന്..ഇങ്ങനെ പേടിക്കില്ല എന്നൊക്കെ പറയണമെങ്കില്‍ ഇത്രയും അരക്ഷിതാവസ്ഥ യിലാണോ നമ്മുടെ നിയമവ്യവസ്ഥ ..ജനക്ഷേമം ,പൊതുജന താല്പര്യം തുടങ്ങി എളുപ്പം എടുത്തു പ്രയോഗിക്കാവുന്ന ചില വാക്കുകള്‍ കൊണ്ട് കോടതികളും ചാനലുകളും ഒക്കെ കളിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി ..എന്നു മുതലാണ്‌ എന്നറിയില്ല ഇത്ര സ്നേഹം എന്നു മനസ്സിലാകുന്നില്ല..ഒരു സ്വാശ്രയ നിയമം കൊണ്ടുവന്നപ്പോള്‍ സാങ്കേതികത്വം പറഞ്ഞു അതിനെ പല കഷണങ്ങള്‍ ആക്കി മാറ്റിയപ്പോള്‍ ആരുടെ താല്പര്യമായിരുന്നു സംരക്ഷിക്കപെട്ടത്‌, അനവസരത്തിലും അനാവശ്യവുമായി കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞത് ആരുടെ താല്പര്യം ..ഇപ്പോള്‍ ഇതൊക്കെ പ്രസ്താവിച്ച അതെ വ്യക്തികള്‍ തന്നെയാണ് ക്രൈസ്തവ മാനേജ് മെന്റുകള്‍ കച്ചവട തല്‍പരത ഇല്ലാത്തവരെന്നു പറഞ്ഞത് ..

നിയമ നിര്‍മാണ സഭയും ഭരണനിര്‍വഹണ വ്യവസ്ഥയും ചെയ്യണ്ട കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തു ചെയ്യാന്‍ നീതിന്യായ വ്യവസ്ഥക്ക് അധികാരം ഉണ്ടായതു ഏതു സാഹചര്യത്തിലാണെന്ന് മനസ്സിലാകുന്നില്ല .ഇന്നലെ കോടതിയുടെതായി പുറത്തുവന്ന വാക്കുകള്‍ പലതും ഇവിടത്തെ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം കടമെടുത്തു പറയുന്നത് പോലെ തോന്നുന്നു..പൊതുവേദിയില്‍ ജഡ്ജി ഇതിനെ കുറിച്ച് ന്യായീകരിച്ചില്ല എന്നു പറയുന്നു..എന്നാല്‍ അദ്ദേഹം പറയുന്നു ഈ വിധി ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്..അല്ലാതെ ജഡ്ജി മാര്‍ക്ക് വേണ്ടിയല്ല എന്നു..ഇതിലെ ന്യായീകരണം ആര്‍ക്കും മനസ്സിലാകില്ല എന്നാണോ ..ഈ ജനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സാമുദായിക സംഘടനയിലോ ,തൊഴിലാളി സംഘടനയിലോ ,ഒന്നും അംഗമാകാത്ത എത്ര പേര്‍ ഉണ്ടാകും ..ഇവരെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പൊതു ധര്‍ണയും സമരങ്ങളും നടത്താത്തവര്‍ എത്ര പേര്‍ ഉണ്ടാകും ..ഇതൊക്കെ പൊതുസ്ഥലത്ത് അല്ലെങ്കില്‍ പൊതു നിരത്തുകളില്‍ നടത്തരുത് എന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളുന്നവര്‍ എത്രപേര്‍ ഉണ്ടാകും..വെള്ളിയാഴ്ച ഈ പ്രസ്താവന യുദ്ധം നടക്കുമ്പോള്‍ തന്നെയാണ് കോഴിക്കോട് നഗരത്തില്‍ വന്‍ ഗതാഗത തടസ്സം ഉണ്ടാക്കി പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു ആയിരം എന്നു പറഞ്ഞപ്പോള്‍ അതിന്റെ അഞ്ചിരട്ടി ആളെ കൂട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനവും സമ്മേളനവും എല്ലാം പോപ്പുലര്‍ ഫ്രെണ്ട് നടത്തിയത് ..അവിടെ കോടതിവിധി നടപാകാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നം എങ്ങനെയാകും ..ഒരുപക്ഷെ അതോക്കെയാകും ഈ പ്രകടനം നടത്തുന്നവരും ലക്ഷ്യമിടുന്നത്..ഇതിനെക്കുറിച്ച്‌ കോടതികള്‍ എന്ത് പറയും..ജനപക്ഷം ജനങ്ങള്‍ക്കുവേണ്ടി എന്നൊക്കെ പറഞ്ഞു അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇത്ര മടി..ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവന്മേന്റിനോടും രാഷ്ട്രീയ പാര്‍ട്ടി കളോടും എല്ലാം അഭിപ്രായം ആരാഞ്ഞു അവര്‍ തമ്മില്‍ ഒരു അഭിപ്രായ ഐക്യം ഉണ്ടാക്കി നടപ്പിലാക്കേണ്ട ഒരു കാര്യത്തില്‍ ഇത്രയും മുന്‍വിധിയോടെ താന്‍ പിടിച്ചതിനു മൂന്നു കൊമ്പു എന്നു സ്ഥാപിക്കുന്നത് പോലെ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ശുഭസൂചകമല്ല .കോടതി പറയുന്നു കേവലം ചില രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം സാമാന്യവത്കരിക്കരുത് എന്നു..എന്താണ് കോടതിയുടെ ഈ കാര്യത്തിലെ മാനദണ്ഡം ..ആരാണ് കുറച്ചു പേര്‍ക്ക് ആണ് എതിപ്പ് എന്നു കോടതിയെ ബോധ്യപെടുതുന്നത് ..എത്രപേര്‍ എതിര്‍ക്കുന്നു, എത്രപേര്‍ അനുകൂലിക്കുന്നു എന്നതിന് എന്ത് അടിസ്ഥാനം ആണ് കോടതിക്ക് വിശ്വാസം ആയുള്ളതു..

വളരെ അത്ഭുതം തോന്നുന്നു ഈ പരാമര്‍ശങ്ങള്‍ കേട്ടിട്ട്..രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ കളിയാക്കാനാണ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇഷ്ടം ..അപ്പോള്‍ അങ്ങനെയുള്ള വയ്ക്ക് മറുപടി പറയാനായി നമ്മുടെ ബഹുമാനപ്പെട്ട ഹൈ ക്കോടതി ജഡ്ജിമാര്‍ ആ പ്രസ്തവനയോളം താഴുന്നത് കാണുമ്പോള്‍ നാണക്കേട്‌ തോന്നുന്നതു ആ വ്യക്തികള്‍ക്കല്ല മറിച്ചു അവരെ ആരാധിക്കുന്ന ,അവരില്‍ പ്രതീക്ഷ വെക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന ജനതയ്ക്ക് മുഴുവനുമാണ്..വിഡ്ഢികള്‍ എന്നു വിഡ്ഢികളെ തിരുത്താന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞു സ്വയം ഇലിഭ്യരാകുന്നു ..റിവ്യൂ ഹര്‍ജി നല്ക്കിയതിനെ കളിയാക്കുന്നു..സുപ്രീം കോടതിയില്‍ പോകാത്തത് എന്തെന്ന് ചോദിക്കുന്നു..തുടര്‍ച്ചയായി ഹൈ ക്കോടതി വിധികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നതിന്റെ പേരിലാണോ ഈ ഉപദേശങ്ങള്‍ .ഇതൊക്കെ ഒരു സംസ്ഥാന ഗവണ്മെന്റിനെതിരെ യാകുമ്പോള്‍ അത് വളരെ ഗൌരവമുള്ളതായി മാറുന്നു..

പിന്നെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ കോടതികള്‍ ചേര്‍ന്ന് പുനര്‍നിര്‍വചിക്കുന്നത് കാണുമ്പോള്‍ കൌതുകമാണ്..ഇതൊക്കെ ഏതുവരെ പോകുമെന്ന് പറയുക അസാധ്യം ..വെടിവഴിപാട് ടേപ്പ് ചെയ്തു കേള്‍പ്പിക്കുക ..ശബരിമലയുടെ പടിയുടെ വീതി കൂട്ടുക ..ആറ്റുകാല്‍ പൊങ്കാല സ്റ്റേ ഡിയ ങ്ങളില്‍പന്തലിട്ടു നടത്തുക .. തൃശ്ശൂര്‍ പൂരം അങ്ങനെ എതിനൊക്കെ ഇനി പുനര്‍നിര്‍വചനങ്ങള്‍ ഉണ്ടാകും എന്നറിയില്ല..ഇതിനൊപ്പം ഇന്ന് കേരള കൌമുദിയുടെ ഒരു വാര്‍ത്ത‍ ..തിരുവനന്തപുരം മേലാറന്നൂര്‍ അമ്പലത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതിനും ഉറക്കെ മണിയടിച്ചതിനും അമ്പലത്തിനു സമീപം താമസിക്കുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് ക്ഷേത്രം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു..എന്റെ സംശയം ഇനി കുടുംബത്തോടൊത്തു സീരിയലോ റിയാലിറ്റി ഷോ യോ കാണുംപോഴാണോ ഈ ശബ്ദം ആലോസരമുണ്ടാക്കിയത് എന്നാണു..ഏതായാലും നമ്മുടെ സാമൂഹിക സ്ഥിതിയൊക്കെ മാറിപോകുന്നു..എല്ലാം കുറെ നിയമങ്ങള്‍ നിയന്ത്രിക്കുന്ന യാന്ത്രികമായ ജീവിതമാണോ എല്ലാരും ആഗ്രഹിക്കുന്നത്..

Monday, July 12, 2010

ക്രമസമാധാനം

Reshared post from Jagratha Jagratha.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം തികച്ചും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു ജാമ്യകേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതി തിരുത്തിയത്. ആത്മീയ നേതാവായി അറിയപ്പെടുന്ന റഹീം പൂക്കടശ്ശേരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ...
Expand this post »
shoji D. Thottathil - ഈ വാര്‍ത്ത‍ ഇവിടെ അവതരിപ്പിച്ചത് വെറുമൊരു വാര്‍ത്ത‍ അറിയിക്കല്‍ മാത്രമായി വിശ്വസിച്ചോട്ടെ...?

ഈ വാര്‍ത്ത‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യഷപ്പെട്ടെക്കാവുന്ന "വന്‍ ദുരന്തം ഒഴിവായി -20 പേര്‍ മാത്രമേ കൊല്ല ചെയ്യപ്പെടുക ഉണ്ടായുള്ളൂ " എന്നൊരു വാര്‍ത്ത‍ പോലെയാണ്. കാരണം ജ. രാംകുമാര്‍-രിന്റെ ഉത്തരവ് അടിസ്ഥാന രഹിതം എന്ന് കേരള സര്‍ക്കാര്‍ വാദിച്ചത് മറ്റു സംസ്ഥാനങ്ങളെ അപേഷിച്ചു കുറ്റ കൃത്യങ്ങള്‍ കുറവാണു എന്നത് മുന്‍ നിര്‍ത്തിയാണ്. എന്ന് വച്ചാല്‍, ജയില്‍ പീഡനം, സ്ത്രീ പീഡനം, ബോംബ്‌ ആക്രമണം, naxel - ആക്രമണം മുതലയാവയൊക്കെ താരതമ്യേന കുറവാണു.......അപ്പോള്‍, കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടം അല്ല, അത് മറ്റു സ്ഥലങ്ങളില്‍ കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടത്തിന്റെ "എണ്ണത്തെ" അപേഷിച്ചു കുറവായത് കൊണ്ട് കേരളത്തിലെ ക്രമസമാധാനം തകരുന്നില്ല.

അപ്പോള്‍, കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം അയല്‍ സംസ്ഥാനങ്ങളെ അപേഷിച്ചു കുറവയിരിക്കുന്നിടത്തോളം, കേരള സര്‍ക്കാരും, അഭ്യന്തര വകുപ്പും, നമ്മുടെ പോലീസും, സര്‍വ്വോപരി നമ്മുടെ ക്രമസമാധാനവും കീ ജയ്.......

ഈ ഉത്തരവ് മേടിക്കാന്‍ സുപ്രീം കോടതി നിരങ്ങി കഷ്ടപ്പെട്ട (അപ്പോള്‍ കേരളത്തില്‍ കൊലപാതകങ്ങള്‍, കൈ വെട്ടല്‍, മുതലായവ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു) സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

മറ്റു സംസ്ഥാനങ്ങളുടെ കൊലപാതക കണക്കുകളും നമ്മുടെതും ചേര്‍ത്ത് ഒരു graph വരച്ചു സര്‍ക്കാരിന്റെ നേട്ടമായി തിരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്


കോടിയേരിക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍....!!!
Jul 12
shiju sasidharan - അതെ ,ഈ വാര്‍ത്ത ഒരു അറിയിപ്പാണ് .ഒരു കോടതി വിധി യെ മറ്റൊരു കോടതി വിധി കൊണ്ട് ഖണ്ഡിക്കുന്നു..ആ വിധി വന്നിട്ട് വര്‍ഷം ഒന്നാകുന്നു..അതിനോടെ ചേര്‍ന്ന് ഒരു തെരഞ്ഞെടുപ്പു നടന്നു.കേരളത്തിലെ ഹൈ ക്കോടതി കേരളത്തിന്റെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയെ വ്യക്തിപരമായും വിമര്‍ശിക്കുന്നു ..കേരളത്തിനെ ക്രമസമാധാന നില തകര്‍ന്നു എന്ന് പറയുന്ന വാര്‍ത്ത കേരള സമൂഹം എങ്ങനെയാകും ഉള്‍ക്കൊള്ളുക ..അതിനെ നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെ ഒക്കെ അവതരിപ്പിക്കും..അത് ഒരു സര്‍ക്കാരിനെയും പോലീസിനെയും എങ്ങനെ ബാധിക്കും ,അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ അത് സ്വാധീനിക്കും.ആ വിധി തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും .ഇന്ന് ആ വിധി സുപ്രീം കോടതി ആ വിധി തള്ളുന്നു..ഹൈ കോടതിയുടെ ഈ പരാമര്‍ശം അനവസരത്തിലും അനാവശ്യവുമായിരുന്നു എന്ന് രേഖപെടുത്തി.മാതൃഭൂമി ഒഴികെ എല്ലാ പത്രങ്ങളും ഈ വാര്‍ത്തയില്‍ ഈ വാചകം രേഖപെടുത്തിയിട്ടുമുണ്ട്

.മുന്‍പ് ഒരു പോസ്റ്റില്‍ സുഹൃത്തിനോട്‌ തന്നെ ഗോള്‍ഫ് ക്ലബ്‌ വിധിയുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീം കോടതി വിധി വേണ്ടി വന്നു എന്ന് ഞാന്‍ സൂചിപിച്ചിരുന്നു,,അന്ന് ആ വിധി ആശ്വാസമായത് നിവേദിത പി ഹരന്‍ എന്ന ഐ എ എസ് ഉദ്ദ്യോഗസ്ഥ ക്കും റവന്യു വകുപ്പിനുമാകും .ആ വിധി വന്ന സമയത്ത് ഈ പറഞ്ഞ ഉദ്യോഗസ്ഥയെ ഹൈക്കോടതി എത്ര രൂക്ഷമായാണ് വിമര്‍ശിച്ചത് എന്നറിയാന്‍ അന്നത്തെ പത്രങ്ങള്‍ നോക്കണം ..അതിനെ ചാനലുകാര്‍ എങ്ങനെ കൊണ്ടാടി എന്നതും ചരിത്രം .എന്നിട്ട് അത് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഈ ആഘോഷിച്ചവര്‍ ആരെങ്കിലും അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നും അറിയില്ല,,ഇവിടെ ഇപ്പോള്‍ ഇങ്ങനെ ഇരങ്ങിയും നിരങ്ങിയും നേടിയ വിധി ഈ പറഞ്ഞ പോലീസിനും സര്‍ക്കാരിനും കൊടിയെരിക്കുമൊക്കെ അല്‍പ്പം ആശ്വാസം കൊടുക്കുന്നുണ്ടെങ്കില്‍ അതിനു അനുവദിക്കുക ..അന്ന് ഹൈ ക്കോടതി വിധിയില്‍ ഊര്‍ജ്ജം നേടിയവര്‍ ഇന്ന് സുപ്രീം കോടതി വിധിയില്‍ നിരാശ രാകുന്നത് കാണുമ്പോള്‍ അല്‍പ്പം കൌതുകം തോന്നുന്നു

പിന്നെ അനാവശ്യവും അനവസരത്തിലും ഇത്തരം വിധികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഇങ്ങനെ തീവ്രവാദവും കൈവെട്ടലും നടക്കുന്ന നാട്ടില്‍ എങ്ങനെ പ്രതിഫലിക്കും ഇങ്ങനെ സൃഷ്ടിക്കപെടുന്ന പുകമറകളില്‍ രക്ഷപെടുന്നതാര് .അക്രമികളെ ഒറ്റപെടുത്തി (അതിനെ ഏതു പാര്‍ട്ടിക്കാര്‍ ആയാലും ) സമൂഹത്തിനെ രക്ഷിക്കാന്‍ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള ഇടപെടല്‍ അനിവാര്യമായിരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ വഴി തെറ്റിക്കാനും പരിഭ്രാന്തരാക്കാനും ഇത്തരം നുണ പ്രചാരണങ്ങള്‍ ഉത്തര വാദപെട്ട കേന്ദ്രങ്ങളില്‍ നിന്നും വരുന്നത് നിരാശജനകമാണ്.

Sunday, July 4, 2010

ഹര്‍ത്താല്‍

"വാക്ക്" എന്ന ഒരു മലയാളി കൂട്ടത്തില്‍ നടന്ന ഒരു ഹര്‍ത്താല്‍ ചര്‍ച്ച.. @binu: മാനവന്റെ ന്യായങ്ങള്‍ അന്യായം ...സുഹൃത്തേ ആ മുകളില്‍ കണ്ട ലേഖനത്തില്‍ നല്‍കിയ ഒരു ന്യായങ്ങളും താങ്കള്‍ക്ക് ബോധിച്ചിട്ടില്ല എന്നു അറിയുന്നതില്‍ അല്‍പ്പം അത്ഭുതവും ഒരു ചെറിയ പുഞ്ചിരിയും തോന്നുന്നു ..അതില്‍ പറഞ്ഞ ഒരു വിഷയവും താങ്കളെ ബാധിക്കുന്നില്ല എന്നും കരുതട്ടെ ..
പിന്നെ ഹര്‍ത്താല്‍ രക്തസാക്ഷി ..അതിലെ പരിഹാസവും മനസിലാക്കുന്നു ..പക്ഷെ ഒരു സംശയം ..ഈ ചിത്രം ഇവിടെ ചേര്‍ത്ത താങ്കളും ഇതു തന്നെ അല്ലെ ചെയ്യുന്നത് ..ഒരു രക്തസാക്ഷിയില്‍ നിന്നും ഒരു പ്രസ്ഥാനത്തിന് കിട്ടുന്ന ഊര്‍ജ്ജം അതു തന്നെയല്ലേ ..ഇവിടെ താങ്കളും ലക്ഷ്യമിടുന്നത് ..
ഹര്‍ത്താല്‍ ഒഴിവാക്കുക മറ്റു സമരമാര്‍ഗങ്ങള്‍ തേടുക ..താങ്കള്‍ നിര്‍ദ്ദേശിക്കൂ ..നമുക്ക് എങ്ങനെ ഇതിനെതിരെ പ്രതിഷേധിക്കാമെന്നു.എങ്ങനെ ആയാലും വേണ്ടില്ല ആരെയും മുഖവിലക്കെടുക്കാതെ മുതലാളി മാര്‍ക്ക് ഓശാന പാടുന്ന ഈ നയങ്ങള്‍ തിരുത്തപ്പെടണം ..നമുക്ക് ചര്‍ച്ച ചെയ്യാം ..വേദികള്‍ അനവധി ഉണ്ടല്ലോ....
@ jigish:..ഹര്‍ത്താല്‍ അനുകൂലികള്‍ അല്ലെങ്കില്‍ അക്രമികള്‍ , ജോലി ചെയ്യാന്‍ തയ്യാറായ ഒരു വ്യക്തിയെ ആക്രമിച്ചു .അതു ഒരിക്കലും പ്രോത്സാഹനം അല്ല ..പക്ഷെ എന്തുകൊണ്ട് ഹര്‍ത്താലിനെ എതിര്‍ക്കുന്നവരോ സംഘടനകളോ ആ വ്യക്തിയെ സംരക്ഷിച്ചില്ല .ഹര്‍ത്താല്‍ .ആഹ്വാനം ചെയ്തവര്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും എതിര്‍പ്പാണ് ..എന്തുകൊണ്ട് അയാളെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല ..
പിന്നെ കഴിഞ്ഞ ഹര്‍ത്താലിന് ജോലിക്ക് വന്നു ഒപ്പിട്ടു മുങ്ങാന്‍ നോക്കിയവരെയും കയ്യോടെ പിടിച്ചു ജോലി ചെയ്യിപ്പിച്ച സംഭവവും ഇതിനിടയില്‍ ഒരു വാര്‍ത്തയായി .
@santhoshkumar..താങ്കള്‍ ഒരു മുന്‍ കമ്മ്യൂണിസ്റ്റ്‌ ആണോ എന്നറിയില്ല ..പിണറായി വിജയനോ എനിക്കോ സി പി എം കുടുംബ സ്വത്തായി എഴുതി തന്നു എന്നത് താങ്കള്‍ പറഞ്ഞു കേട്ട അറിവാണ് ..എന്തായാലും എനിക്കു കിട്ടിയിട്ടില്ല ..സഖാവ് പിണറായിക്ക് കൊടുത്തോ എന്നു ചോദിക്കണം . എന്തായാലും ..സി പി എം നെ സ്നേഹിക്കുന്നവര്‍ (അല്ലെങ്കില്‍ സ്നേഹിച്ചിരുന്നവര്‍ ) നിറയെ രൂപം കൊള്ളുന്നു എന്നത് ഒരു സന്തോഷം ആണ് ..വെറുതെ കവല പ്രസംഗം നടത്തുന്നവര്‍ മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ എന്നു കരുതുന്നവര്‍ വരെ വെറുതെ പുലമ്പുന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഇവിടെ വായിക്കാന്‍ പറ്റി ..ഭൂരിപക്ഷം നിലത്തിറക്കി എന്നു പറയുന്നത് തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണ്ടു കൊണ്ടാണ് എന്നു തോന്നുന്നു ..താങ്കളുടെ വിശ്വാസങ്ങളെ ഹനിക്കുന്നില്ല ..ഒപ്പം എന്‍റെ വിശ്വാസങ്ങള്‍ കൂടി പറയട്ടെ .
നമ്മുടെ സമൂഹത്തില്‍ ബാധിച്ച മൂല്യശോഷണവും ..ഉപഭോഗ സംസ്കാരവും ..കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കളെയും ബാധിച്ചു എന്നു പറഞ്ഞതും ..അതു തിരുത്താന്‍ നടപടികള്‍ എടുക്കുന്നതും ഇതേ പാര്‍ട്ടി തന്നെ ആണ് .ഇനി ഭരണം നഷ്ടപേട്ടാലോ ജനപിന്തുണ കുറഞ്ഞാലോ അതു കൊണ്ടുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ച് ഏറ്റവും നല്ല ബോധ്യം ഈ പാര്‍ട്ടിക്ക് തന്നെയാണ് .ഞാന്‍ ഒരു പാര്‍ട്ടി അനുഭാവി ആണെങ്കില്‍ അതു ആ പാര്‍ട്ടിയുടെ നടപടികളിലുള്ള ബോധ്യം കൊണ്ടു തന്നെയാണ്.പല കാലങ്ങളില്‍ ആയി പാര്‍ട്ടി പുറത്താക്കിയവരും ..പാര്‍ട്ടി വിട്ടവരും .. ഒക്കെ നമ്മുടെ മുന്‍പില്‍ ഉണ്ട് ..അവര്‍ ഇന്ന് എവിടെ ചെന്ന് ചേര്‍ന്നിരിക്കുന്നു എന്നതും കൂടി നോക്കുക ..പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെറ്റുകള്‍ പറ്റും ..അതു ബോധ്യം ഉള്ളവര്‍ തിരുത്താനുള്ള ശ്രമങ്ങളും നടത്തും ..അതിലൊന്നും യാതൊരു ആശങ്കയും ഇതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകില്ല ..പിന്നെ ഇവിടെ സുഹൃത്ത്‌ ആരെയാണ് നല്ലവരാക്കുന്നത് എന്നറിയാനും എനിക്കൊരു കൌതുകം ..തിരുത്തലുകള്‍ ആവശ്യമായവ ഒരുപാടുണ്ടാകാം ..പക്ഷെ അതിനൊപ്പം തന്നെ ഉണ്ടായ നല്ല കാര്യങ്ങളും കൂടി പറയേണ്ടിവരും ..
പിന്നെ സി പി എം എന്ന മരത്തില്‍ നിന്നു ഉണങ്ങി വീഴുന്ന ഇലകളും ചുള്ളിയും പെറുക്കി ..അതു കത്തിച്ചു 5 കൊല്ലത്തെ ആലസ്യവും ശീതവും മാറ്റാന്‍ ചൂട് കൊള്ളുന്നവരുടെ കൂട്ടത്തിലെക്കെത്താന്‍ വെമ്പുന്നവര്‍ ഉണ്ടെങ്കില്‍ അവരെ ചുമക്കേണ്ട ഗതികേട് സി പി എം നു ഉണ്ടാകില്ല ..മുന്‍പൊരിടത്തു പറഞ്ഞ പോലെ മന്ത് ഇടതു കാലില്‍ നിന്നും വലതു കാലിലേക്ക് മാറ്റുന്നതും കാത്തു അന്ന് കിട്ടുന്ന അപ്പകഷണങ്ങള്‍ക്ക് ഇന്നേ കണക്കു പറഞ്ഞു കടി പിടി കൂടുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് സ്തുതി പാടേണ്ട ഗതികേട് ഉണ്ടാകാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു .

മുകളില്‍ കണ്ട ലേഖനത്തിന്‍റെ ഉടമസ്ഥന്‍ എന്ന നിലയില്‍ ഇതില്‍ ചില കൂട്ടി ചേര്‍ക്കലുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നു ..അതൊരു ആമുഖമാകുമെങ്കില്‍ അങ്ങനെ .ഞാന്‍ ഒരു ഹര്‍ത്താല്‍ ആരാധകന്‍ അല്ല ..അതിന്‍റെ മറവില്‍ അക്രമം നടത്തുന്നവരെ ന്യായീകരിക്കുന്നതും എന്‍റെ നയമല്ല ..മാനവന്‍ നല്‍കിയ ആമുഖകുറിപ്പ് പോലെ ഇതൊരു ചിന്തയാണ് .ഇന്ധന വില വര്‍ധനവ്‌ അതു നമ്മുടെ സമൂഹത്തിലെ എത്ര മാത്രം മേഖലകളില്‍ പ്രതിഫലിക്കുന്നു അതല്ലെങ്കില്‍ അതു നമുക്ക് എങ്ങനെ ഒക്കെ ബാധ്യതയാകുന്നു എന്നതിന്‍റെ വ്യക്തമായ ചിത്രം ഈ ദിവസങ്ങള്‍ കൊണ്ടു മനസിലാക്കാം .ഒപ്പം നമ്മുടെ പ്രധാനമന്ത്രി എന്തു പറയുന്നു എന്നതും .അത്തരമൊരു പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ നടത്തുന്ന ഒരു ഹര്‍ത്താല്‍ (ഹര്‍ത്താലിന്റെ നന്മതിന്മകളെ കുറിച്ചുള്ള ആക്ഷേപത്തില്‍ പങ്കു ചേരുമ്പോള്‍ തന്നെ ) അതിനെ ചില മുന്‍വിധികള്‍ ഉപയോഗിച്ച് ചിലരെ മനപൂര്‍വം രക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു ..അതിന്‍റെ ആശങ്കകളെ വഴിതിരിച്ചു വിടുന്നു ..ജനങ്ങള്‍ക്ക്‌ ബുദ്ദിമുട്ടു ഇല്ലാതെ എന്തെകിലും ഒരു സമരം ലോകത്ത് നടന്നിട്ടുണ്ടോ എന്നു എനിക്കറിയില്ല ..എന്നും ചില വ്യക്തികള്‍ സ്വയം ത്യജിച്ചു പോരാടി തന്നെയാണ് ..നമ്മള്‍ ഇന്നുള്ള അവകാശങ്ങള്‍ നേടിയെടുത്തത് ..ചരിത്രം പരിശോധിച്ചാല്‍ അന്നും ഇന്നുള്ള കുത്തകപ്രേമികളും ഒറ്റുകാരും ഒക്കെ ഉണ്ടായിരുന്നു എന്നു മനസിലാക്കാം ..ഒരു സമൂഹത്തിനെ ശുദ്ധീകരിക്കണമെന്നു ആണ് ചിന്ത എങ്കില്‍ ആ സമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചു മാത്രമേ അതു സാധിക്കുകയുള്ളൂ ..അല്ലാതെ നമ്മള്‍ പുലര്‍ത്തുന്ന നിസ്സംഗത അതാകും നമ്മളെ ജയിക്കുന്നവരുടെ ഏറ്റവും വലിയ ആയുധം . .


http://www.sarasamukhi.webs.com/
keep desire................be delicious.......!

Tuesday, June 29, 2010

again...

എന്തായാലും അടുത്ത ഹര്‍ത്താല്‍ ആഹ്വാനം വന്നു കഴിഞ്ഞു.ഒപ്പം പ്രധാനമന്ത്രിയുടെ പ്രസ്താവനയും .കേരളത്തില്‍ ഹര്‍ത്താല്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് ആരും തെളിച്ചു പറഞ്ഞില്ല. കേരളം ഭാരതത്തില്‍ ആയതു കൊണ്ട് അഖിലേന്ത്യാ ഹര്‍ത്താലും ഒഴിഞ്ഞുപോകുന്ന ലക്ഷണം കാണുന്നില്ല..വീണ്ടും ചാനലുകള്‍ക്ക് ജോലിയായി...അപ്പോള്‍ അതിന്‍റെ വിശേഷങ്ങള്‍ കേള്‍ക്കാം ..അനുകൂലികള്‍ വീട്ടിലിരിക്കട്ടെ..അല്ലാത്തവര്‍ ഹര്‍ത്താല്‍ ബഹിഷ്കരിക്കട്ടെ.എന്ന് വെച്ചാല്‍ ജോലിക്ക് പോകട്ടെ,,.ഹര്‍ത്താലിനെ എതിര്‍ക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ യോജിപ്പിച്ച് ഹര്‍ത്താലിനെതിരെ നീങ്ങട്ടെ..അക്രമം നടത്തുന്ന ക്രിമിനലുകളെ ഒറ്റപെടുത്താന്‍ നമ്മുടെ സമൂഹം വിചാരിച്ചാല്‍ നടക്കില്ലേ .അതാകുമ്പോള്‍ വെറുതെ ഹര്‍ത്താല്‍ അവധിയും ആസ്വദിച്ചു അതിനെ കുറ്റം പറയുന്ന തനി മലയാളി സ്വഭാവം എങ്കിലും മാറുമല്ലോ.

Saturday, June 26, 2010

ഹര്‍ത്താല്‍

ഹര്‍ത്താല്‍ എന്തിനു എന്നതില്‍ അത് ആഹ്വാനം ചെയ്യുന്നവര്‍ ക്കൊഴികെ എതിരഭിപ്രയമാണ് .കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചാല്‍ പെട്രോള്‍ വില കുറയും എന്നാരും കരുതുന്നില്ല .എന്നാല്‍ ഹര്‍ത്താല്‍ കൊണ്ടു കിട്ടുന്ന ഒരു അവധിയെ ആഘോഷിക്കാന്‍ നമുക്ക് മടിയുമില്ല ...ഹര്‍ത്താലിനെ എതിര്‍ത്ത് ോലിക്ക് ഹാജരാകുന്ന എത്ര പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് ..അങ്ങനെ തയ്യാറായി ഒരു വലിയ സമൂഹം മുന്നോട്ടു വന്നാല്‍ ഹര്‍ത്താലിന്റെ പ്രസക്തി സ്വാഭാവികമായും ഇല്ലാതെയാകും .അതിനു തയ്യാറുമല്ല എന്നാല്‍ അതിനെതിരെ കല്ലെറിയുകയും വേണം !!!!!!!!!!!!!!!....
പക്ഷെ എന്റെ ആശങ്ക ഇതല്ല ..നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് അല്പം പോലും ബോധം ഉള്ളവരാകാന്‍ ശ്രമിക്കാതെ വെറുതെ കുറ്റം മാത്രം പറയുന്നതില്‍ എന്താണ് കാര്യം ..ഇടതുപക്ഷം ഹര്‍ത്താലിലൂടെ നമ്മോടു ആവശ്യപെടുന്നത് ഇന്ധന വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുക എന്നതാണ്. .മറ്റൊരു ചര്‍ച്ചയില്‍ ഒരു സുഹൃത്ത്‌ പറഞ്ഞ പോലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ കുറച്ചു ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രസ്ഥാനം ..അവര്‍ അല്ലാതെ ഇതിനെതിരെ ആരാണ് പ്രതികരിച്ചത് ..എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റഴിക്കുമ്പോള്‍ ഇതിനെതിരെ ചെറുതെങ്കിലും ആരുടെ ശബ്ദമാണ് ഉയര്‍ന്നു വരുന്നത് ..ഇന്ന് ഇന്ത്യ മഹാരാജ്യത്തില്‍ പ്രതിപക്ഷം എന്നൊരു ശബ്ദം ആരിലൂടെയാണ് കേള്‍ക്കുന്നത് ..
ഈ വര്‍ഷാദ്യം കേന്ദ്ര ബഡ്ജറ്റിലാണ് പെട്രോളിനും ഡീസലിനും വില കൂടിയത് ..അന്ന് സര്‍ക്കാര്‍ ചെയ്തത് നികുതി കൂട്ടുകയായിരുന്നു .. എന്നാല്‍ കമ്പനികള്‍ക്കല്ലായിരുന്നു സങ്കടം ..സര്‍ക്കാരിന്‍റെ വരുമാനം കൂടണം ..ഫലം രണ്ടു രൂപയിലേറെ വില കൂടി ...അന്ന് ലാലു മുലായം ടീമിനെ കൂട്ടി ലോക്‌സഭയില്‍ ഇടതു പക്ഷം ഖണ്ടനോപക്ഷേപം കൊണ്ട് വന്നു ...ഈ എതിര്‍പ്പുകള്‍ മറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ വനിതാ സംവരണം എന്ന അപ്പകഷ്ണം കാട്ടി നമ്മളെ ഒക്കെ പറ്റിച്ചു ..എന്നിട്ട് അതെവിടെ ..ഒടുവില്‍ ലാലുവിനെയും മുലായത്തിനെയും മായാവതിയെയും ഒക്കെ സിബിഐ കേസുകള്‍ എന്ന വടി കാട്ടി അവര്‍ സര്‍ക്കാരിനെ രക്ഷപെടുത്തി . .അന്നും ഒരു ഭാരത പണിമുടക്ക്‌ നടന്നു ..അന്നും നമ്മള്‍ ആ ഹര്തലിനു എതിരെ അല്ലാതെ എന്തിനാണ് ഹര്‍ത്താല്‍ നടന്നത് എന്ന് സംസാരിച്ചില്ല ..അതിനു നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ അനുവദിച്ചില്ല
6 മാസങ്ങള്‍ക്കകം ഇപ്പോള്‍ വീണ്ടും ...ഇവിടെ അഭിപ്രായം പറയുന്നവരും ഭൂരിഭാഗം പത്രങ്ങളും പറയുന്നു അംബാനിയുടെയും എണ്ണ കമ്പനികളുടെയും പേരുകള്‍ ..അതില്‍ നിന്ന് വ്യക്തമാണ്, എല്ലാം ഏല്ലാവര്‍ക്കും അറിയാം ...അപ്പോള്‍ അറിവില്ലാത്തതല്ല പ്രശ്നം ..പക്ഷെ അതിനെതിരെ ഹര്‍ത്താല്‍ നടക്കുന്നത് കേരളത്തില്‍ ..അതുന്കൊണ്ട് വില കുറയുമോ . എന്നാണ് ചോദ്യം ..അതിനെ കുറിച്ച് സംസാരിക്കാം ..ഉപഭോക്തൃ സംസ്ഥാനമായ കേരളം ആകില്ലേ ഇതിന്‍റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കേണ്ടത് ...4 രൂപ പെട്രോളിന് കൂടുമ്പോള്‍ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഏതിനൊക്കെ വില കൂടും ..ഓട്ടോ ചാര്‍ജ് 20 ആകുമായിരിക്കും ..ടാക്സി 65 ല്‍ നിന്നും ..80അല്ലെങ്കില്‍ 100 ആകുമായിരിക്കും ..അങ്ങനെ ഏതൊക്കെ രീതിയില്‍ വില കയറും ..
ഇതിനിടയില്‍ നമ്മള്‍ മറക്കുന്ന സാധാരണക്കാര്‍ ..ഞാന്‍ പറയട്ടെ ..ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ സാധാരണക്കാര്‍ എന്നു ഇനിയും വിശ്വസിക്കരുത് ..ദിവസം 100 രൂപ പോലും വരുമാനമില്ലാത്തവര്‍ ലക്ഷക്കണക്കിന് പേരുണ്ട് ..അവരാരും ചാനലിലോ ബ്ലോഗിലോ ബസ്സിലോ കയറുന്നില്ല ..അവരുടെ അഭിപ്രായം ആരും അറിയുന്നുമില്ല ..
ഇതെഴുതുന്ന ഞാനോ നിങ്ങളോ കരുതുന്നില്ല ...ഈ വര്‍ധനവ്‌ പിന്‍വലിക്കുമെന്നു ...അഥവാ എന്തെങ്കിലും ഇളവുകള്‍ വന്നാല്‍ തന്നെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്നതിനെ പറ്റി ഇപ്പോള്‍ ആരും ഒന്നും പറയില്ല ..അതിന്‍റെ ഭീകരത എത്രമാത്രമാണെന്ന് കാലം പറയേണ്ടിവരും ..ഫലം ആജീവനാന്തം കുറെ മുതലാളി മാരുടെ കയ്യില്‍ നമ്മളുടെ ദിവസങ്ങള്‍ തീറെഴുതി കൊടുത്തു .....ഈ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം എന്തു പറയുന്നു എന്നത് നമ്മള്‍ നോക്കുന്നില്ല ..അറിയുന്നില്ല ...5 വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ജനം മന്ത് ഇടതു കാലില്‍ നിന്നും വലതു കാലിലേക്ക് മാറ്റുന്നതിനു കാത്തിരിക്കുന്നു അവര്‍ ..അന്ന് കിട്ടേണ്ട സ്ഥാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നു ...നമ്മളുടെ ഈ നിസ്സംഗത അവര്‍ക്ക് അനുഗ്രഹമല്ലേ ...
ഇതൊക്കെ ചര്‍ച്ച ചെയ്യപെടണ്ട വേദികളല്ലേ തെരെഞ്ഞെടുപ്പുകാലം ..നമ്മുടെ കേരളം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എന്താ ചര്‍ച്ച ചെയ്തത് ..പിണറായി വിജയന്‍ മദനിയോട്‌ കൂടെ ഇരുന്നതായിരുന്നു അന്നത്തെ പ്രശ്നം ..അതിന്‍റെ ഫലം എന്തായി ..നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട എത്രയോ വിഷയങ്ങള്‍ ആണ് നമ്മള്‍ അറിയാതെ പോയി .ഭോപാലില്‍ ഇന്ന് നാം കണ്ടത് ഇനിയും ഉണ്ടാകാനല്ലേ ആണവകരാറും ..അതിന്‍റെ ബാധ്യതാ ബില്ലും ...സുഹൃത്തുക്കളെ നമ്മുടെ മനസ്സുകള്‍ ആര്‍ക്കും പണയം വെക്കരുത് ...നമ്മള്‍ എന്തു ചിന്തിക്കണമെന്നും രോഷം കൊല്ലണമെന്നും വേറൊരാള്‍ തീരുമാനിക്കുന്നത്‌ നമ്മളുടെ ആത്മഹത്യയാണ്.
ഒരു ദിവസത്തെ ഹര്‍ത്താല്‍ ..എന്നത് ഒരു പ്രതീകമാണ് ..അത് കൊണ്ട് എന്തു ഉപയോഗം എന്നല്ല ..അത് ഒരു വേദിയാണ് ..ഇതല്ലാതെ ജനാധിപത്യത്തില്‍ എന്തു .ഇത്രയും പ്രതിഷേധം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല എങ്കില്‍ അതിന്‍റെ അര്‍ഥം നമ്മള്‍ മൗനം പാലിക്കണം എന്നതാണോ ...പ്രതികരിക്കാനുള്ള വേദികള്‍ പൂര്‍ണമായും ഉപയോഗിക്കുക .നമ്മുടെ നിലനില്‍പ്പ്‌ നമ്മളായി തന്നെ സംരക്ഷിക്കുക..

Wednesday, June 9, 2010

എന്തുകൊണ്ട് എല്ലാവരും അനുകമ്പയെ രഹസ്യമായി ആസ്വദിക്കുന്നു.....

Tuesday, June 8, 2010

civil nuclear liability bill

ഭോപ്പാല്‍ ദുരന്തത്തിന്‍റെ കോടതി വിധിയുടെപശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിക്കുന്ന ആണവ ബാധ്യതാ ബില്ലിനെ കുറിച്ച് ആശങ്കകള്‍ ഉയരുന്നു

Sunday, June 6, 2010

Every country has the government it deserves-01

“Every country has the government it deserves.” എന്നു Joseph de Maistre കുറെ പണ്ട് പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ രീതികളുടെ, ചിന്തയുടെ, സംസ്കാരത്തിന്റെ ആകെത്തുകയാണ് ഗവണ്മെന്റ്... നമ്മള്‍ മാറാതെ ഗവണ്മെന്റ് മാറില്ല

വളരെ ശരിയാണ് .എന്‍റെ സുഹൃത്ത്‌ ജയകുമാര്‍ കടം കൊണ്ട വാക്കുകള്‍ .ഇന്ന് ഇതെഴുതാന്‍ തുടങ്ങുമ്പോള്‍ ചാനല്‍ നിറയെ ചര്‍ച്ചകള്‍ നടക്കുന്നു..എല്‍ ഡി എഫില്‍ തോമസിനെ കൊണ്ട് വരാന്‍ എതിര്‍പ്പില്ല എന്ന് രണ്ടു നേതാക്കള്‍ പറഞ്ഞതിന്‍റെ വാലില്‍ തൂങ്ങി ചര്‍ച്ച പുരോഗമിക്കുന്നു...കൂട്ടിനു എം ബി ശ്രീകുമാര്‍ വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നു....ഒരു ദിവസം...ഇത് എത്രനേരം അവര്‍ കാണിക്കുമെന്നവര്‍ക്കുതന്നെ അറിയില്ല...ഈ സമയം അങ്ങ് ഡല്‍ഹിയില്‍ പെട്രോള്‍ ഡീസല്‍ വിലകൂട്ടുന്നതിലേക്ക് വേണ്ട ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാകും പ്രണബ് മുഖര്‍ജിയും മുരളി ദേവ്‌രയും .നാളെയോ ,മറ്റോ അത് പുറത്തുവരും...ഇന്ന് എത്രപേര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്തു എന്നറിയില്ല...എന്തായാലും സമ്മാനം അണിയറയില്‍ ഒരുങ്ങുന്നുണ്ട്...ഇടതുപക്ഷത്തിനു ഒരു ഹര്‍ത്താല്‍ നടത്താന്‍ വകുപ്പുണ്ടെന്നു പറയുന്നവരും കുറവല്ല...അങ്ങനെ ഹര്‍ത്താല്‍ ഇടതുപക്ഷം നടത്തേണ്ടത് പലരുടെയും ആവശ്യമാണ്...എങ്കിലേ അവര്‍ക്ക് ഹര്‍ത്താല്‍ വിരുദ്ധ സന്ദേശം പകരാന്‍ കഴിയൂ...അങ്ങനെ യഥാര്‍ത്ഥ വിഷയം നാട് കടക്കും. വില കൂടി കൊണ്ടേയിരിക്കും...എണ്ണകമ്പനികള്‍ക്ക് നഷ്ടം വന്നാല്‍ ആരാ അവരെ രക്ഷിക്കാന്‍...അങ്ങനെ എഴുത്തി തയാറാക്കിയ തിരക്കഥ പോലെ എല്ലാം നടന്നു കൊണ്ടേയിരിക്കും...

Thursday, June 3, 2010

ഉപദേശം

ഒരു സുഹൃത്തിന്‍റെ ഉപദേശം C P M കാരനാകാതെ മനുഷ്യനാകൂ ...വളരെ കൌതുകകരമായ ഉപദേശം


Monday, May 31, 2010

ശ്രീമാന്‍ ആന്റണി പറയുന്നു യുവ കോണ്‍ഗ്രസുകാര്‍ ഇപ്പോഴത്തെ കോണ്‍ഗ്രസുകാരെ മാതൃക ആക്കരുതെന്നു. ഇത് ജനങ്ങളോട് പറയാന്‍ അദ്ദേഹത്തിന് മടിയുണ്ടോ ..കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്തെങ്കിലും ഒരു മാതൃക സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടുണ്ടോ ..അവര്‍ അതിനു ശ്രമിച്ചിട്ടുണ്ടോ ..

എനിക്കൊരു ഉത്തരം വേണം

ഒരാള്‍ക്ക് എങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ കഴിയും..

http://www.google.com/buzz/111026796912227671216/G5hdgQAGmdw/എന-ക-ക-ര-ഉത-തര-വ-ണ