Sunday, July 4, 2010

ഹര്‍ത്താല്‍

"വാക്ക്" എന്ന ഒരു മലയാളി കൂട്ടത്തില്‍ നടന്ന ഒരു ഹര്‍ത്താല്‍ ചര്‍ച്ച.. @binu: മാനവന്റെ ന്യായങ്ങള്‍ അന്യായം ...സുഹൃത്തേ ആ മുകളില്‍ കണ്ട ലേഖനത്തില്‍ നല്‍കിയ ഒരു ന്യായങ്ങളും താങ്കള്‍ക്ക് ബോധിച്ചിട്ടില്ല എന്നു അറിയുന്നതില്‍ അല്‍പ്പം അത്ഭുതവും ഒരു ചെറിയ പുഞ്ചിരിയും തോന്നുന്നു ..അതില്‍ പറഞ്ഞ ഒരു വിഷയവും താങ്കളെ ബാധിക്കുന്നില്ല എന്നും കരുതട്ടെ ..
പിന്നെ ഹര്‍ത്താല്‍ രക്തസാക്ഷി ..അതിലെ പരിഹാസവും മനസിലാക്കുന്നു ..പക്ഷെ ഒരു സംശയം ..ഈ ചിത്രം ഇവിടെ ചേര്‍ത്ത താങ്കളും ഇതു തന്നെ അല്ലെ ചെയ്യുന്നത് ..ഒരു രക്തസാക്ഷിയില്‍ നിന്നും ഒരു പ്രസ്ഥാനത്തിന് കിട്ടുന്ന ഊര്‍ജ്ജം അതു തന്നെയല്ലേ ..ഇവിടെ താങ്കളും ലക്ഷ്യമിടുന്നത് ..
ഹര്‍ത്താല്‍ ഒഴിവാക്കുക മറ്റു സമരമാര്‍ഗങ്ങള്‍ തേടുക ..താങ്കള്‍ നിര്‍ദ്ദേശിക്കൂ ..നമുക്ക് എങ്ങനെ ഇതിനെതിരെ പ്രതിഷേധിക്കാമെന്നു.എങ്ങനെ ആയാലും വേണ്ടില്ല ആരെയും മുഖവിലക്കെടുക്കാതെ മുതലാളി മാര്‍ക്ക് ഓശാന പാടുന്ന ഈ നയങ്ങള്‍ തിരുത്തപ്പെടണം ..നമുക്ക് ചര്‍ച്ച ചെയ്യാം ..വേദികള്‍ അനവധി ഉണ്ടല്ലോ....
@ jigish:..ഹര്‍ത്താല്‍ അനുകൂലികള്‍ അല്ലെങ്കില്‍ അക്രമികള്‍ , ജോലി ചെയ്യാന്‍ തയ്യാറായ ഒരു വ്യക്തിയെ ആക്രമിച്ചു .അതു ഒരിക്കലും പ്രോത്സാഹനം അല്ല ..പക്ഷെ എന്തുകൊണ്ട് ഹര്‍ത്താലിനെ എതിര്‍ക്കുന്നവരോ സംഘടനകളോ ആ വ്യക്തിയെ സംരക്ഷിച്ചില്ല .ഹര്‍ത്താല്‍ .ആഹ്വാനം ചെയ്തവര്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും എതിര്‍പ്പാണ് ..എന്തുകൊണ്ട് അയാളെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല ..
പിന്നെ കഴിഞ്ഞ ഹര്‍ത്താലിന് ജോലിക്ക് വന്നു ഒപ്പിട്ടു മുങ്ങാന്‍ നോക്കിയവരെയും കയ്യോടെ പിടിച്ചു ജോലി ചെയ്യിപ്പിച്ച സംഭവവും ഇതിനിടയില്‍ ഒരു വാര്‍ത്തയായി .
@santhoshkumar..താങ്കള്‍ ഒരു മുന്‍ കമ്മ്യൂണിസ്റ്റ്‌ ആണോ എന്നറിയില്ല ..പിണറായി വിജയനോ എനിക്കോ സി പി എം കുടുംബ സ്വത്തായി എഴുതി തന്നു എന്നത് താങ്കള്‍ പറഞ്ഞു കേട്ട അറിവാണ് ..എന്തായാലും എനിക്കു കിട്ടിയിട്ടില്ല ..സഖാവ് പിണറായിക്ക് കൊടുത്തോ എന്നു ചോദിക്കണം . എന്തായാലും ..സി പി എം നെ സ്നേഹിക്കുന്നവര്‍ (അല്ലെങ്കില്‍ സ്നേഹിച്ചിരുന്നവര്‍ ) നിറയെ രൂപം കൊള്ളുന്നു എന്നത് ഒരു സന്തോഷം ആണ് ..വെറുതെ കവല പ്രസംഗം നടത്തുന്നവര്‍ മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ എന്നു കരുതുന്നവര്‍ വരെ വെറുതെ പുലമ്പുന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഇവിടെ വായിക്കാന്‍ പറ്റി ..ഭൂരിപക്ഷം നിലത്തിറക്കി എന്നു പറയുന്നത് തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണ്ടു കൊണ്ടാണ് എന്നു തോന്നുന്നു ..താങ്കളുടെ വിശ്വാസങ്ങളെ ഹനിക്കുന്നില്ല ..ഒപ്പം എന്‍റെ വിശ്വാസങ്ങള്‍ കൂടി പറയട്ടെ .
നമ്മുടെ സമൂഹത്തില്‍ ബാധിച്ച മൂല്യശോഷണവും ..ഉപഭോഗ സംസ്കാരവും ..കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കളെയും ബാധിച്ചു എന്നു പറഞ്ഞതും ..അതു തിരുത്താന്‍ നടപടികള്‍ എടുക്കുന്നതും ഇതേ പാര്‍ട്ടി തന്നെ ആണ് .ഇനി ഭരണം നഷ്ടപേട്ടാലോ ജനപിന്തുണ കുറഞ്ഞാലോ അതു കൊണ്ടുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ച് ഏറ്റവും നല്ല ബോധ്യം ഈ പാര്‍ട്ടിക്ക് തന്നെയാണ് .ഞാന്‍ ഒരു പാര്‍ട്ടി അനുഭാവി ആണെങ്കില്‍ അതു ആ പാര്‍ട്ടിയുടെ നടപടികളിലുള്ള ബോധ്യം കൊണ്ടു തന്നെയാണ്.പല കാലങ്ങളില്‍ ആയി പാര്‍ട്ടി പുറത്താക്കിയവരും ..പാര്‍ട്ടി വിട്ടവരും .. ഒക്കെ നമ്മുടെ മുന്‍പില്‍ ഉണ്ട് ..അവര്‍ ഇന്ന് എവിടെ ചെന്ന് ചേര്‍ന്നിരിക്കുന്നു എന്നതും കൂടി നോക്കുക ..പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെറ്റുകള്‍ പറ്റും ..അതു ബോധ്യം ഉള്ളവര്‍ തിരുത്താനുള്ള ശ്രമങ്ങളും നടത്തും ..അതിലൊന്നും യാതൊരു ആശങ്കയും ഇതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകില്ല ..പിന്നെ ഇവിടെ സുഹൃത്ത്‌ ആരെയാണ് നല്ലവരാക്കുന്നത് എന്നറിയാനും എനിക്കൊരു കൌതുകം ..തിരുത്തലുകള്‍ ആവശ്യമായവ ഒരുപാടുണ്ടാകാം ..പക്ഷെ അതിനൊപ്പം തന്നെ ഉണ്ടായ നല്ല കാര്യങ്ങളും കൂടി പറയേണ്ടിവരും ..
പിന്നെ സി പി എം എന്ന മരത്തില്‍ നിന്നു ഉണങ്ങി വീഴുന്ന ഇലകളും ചുള്ളിയും പെറുക്കി ..അതു കത്തിച്ചു 5 കൊല്ലത്തെ ആലസ്യവും ശീതവും മാറ്റാന്‍ ചൂട് കൊള്ളുന്നവരുടെ കൂട്ടത്തിലെക്കെത്താന്‍ വെമ്പുന്നവര്‍ ഉണ്ടെങ്കില്‍ അവരെ ചുമക്കേണ്ട ഗതികേട് സി പി എം നു ഉണ്ടാകില്ല ..മുന്‍പൊരിടത്തു പറഞ്ഞ പോലെ മന്ത് ഇടതു കാലില്‍ നിന്നും വലതു കാലിലേക്ക് മാറ്റുന്നതും കാത്തു അന്ന് കിട്ടുന്ന അപ്പകഷണങ്ങള്‍ക്ക് ഇന്നേ കണക്കു പറഞ്ഞു കടി പിടി കൂടുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് സ്തുതി പാടേണ്ട ഗതികേട് ഉണ്ടാകാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു .

മുകളില്‍ കണ്ട ലേഖനത്തിന്‍റെ ഉടമസ്ഥന്‍ എന്ന നിലയില്‍ ഇതില്‍ ചില കൂട്ടി ചേര്‍ക്കലുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നു ..അതൊരു ആമുഖമാകുമെങ്കില്‍ അങ്ങനെ .ഞാന്‍ ഒരു ഹര്‍ത്താല്‍ ആരാധകന്‍ അല്ല ..അതിന്‍റെ മറവില്‍ അക്രമം നടത്തുന്നവരെ ന്യായീകരിക്കുന്നതും എന്‍റെ നയമല്ല ..മാനവന്‍ നല്‍കിയ ആമുഖകുറിപ്പ് പോലെ ഇതൊരു ചിന്തയാണ് .ഇന്ധന വില വര്‍ധനവ്‌ അതു നമ്മുടെ സമൂഹത്തിലെ എത്ര മാത്രം മേഖലകളില്‍ പ്രതിഫലിക്കുന്നു അതല്ലെങ്കില്‍ അതു നമുക്ക് എങ്ങനെ ഒക്കെ ബാധ്യതയാകുന്നു എന്നതിന്‍റെ വ്യക്തമായ ചിത്രം ഈ ദിവസങ്ങള്‍ കൊണ്ടു മനസിലാക്കാം .ഒപ്പം നമ്മുടെ പ്രധാനമന്ത്രി എന്തു പറയുന്നു എന്നതും .അത്തരമൊരു പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ നടത്തുന്ന ഒരു ഹര്‍ത്താല്‍ (ഹര്‍ത്താലിന്റെ നന്മതിന്മകളെ കുറിച്ചുള്ള ആക്ഷേപത്തില്‍ പങ്കു ചേരുമ്പോള്‍ തന്നെ ) അതിനെ ചില മുന്‍വിധികള്‍ ഉപയോഗിച്ച് ചിലരെ മനപൂര്‍വം രക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു ..അതിന്‍റെ ആശങ്കകളെ വഴിതിരിച്ചു വിടുന്നു ..ജനങ്ങള്‍ക്ക്‌ ബുദ്ദിമുട്ടു ഇല്ലാതെ എന്തെകിലും ഒരു സമരം ലോകത്ത് നടന്നിട്ടുണ്ടോ എന്നു എനിക്കറിയില്ല ..എന്നും ചില വ്യക്തികള്‍ സ്വയം ത്യജിച്ചു പോരാടി തന്നെയാണ് ..നമ്മള്‍ ഇന്നുള്ള അവകാശങ്ങള്‍ നേടിയെടുത്തത് ..ചരിത്രം പരിശോധിച്ചാല്‍ അന്നും ഇന്നുള്ള കുത്തകപ്രേമികളും ഒറ്റുകാരും ഒക്കെ ഉണ്ടായിരുന്നു എന്നു മനസിലാക്കാം ..ഒരു സമൂഹത്തിനെ ശുദ്ധീകരിക്കണമെന്നു ആണ് ചിന്ത എങ്കില്‍ ആ സമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചു മാത്രമേ അതു സാധിക്കുകയുള്ളൂ ..അല്ലാതെ നമ്മള്‍ പുലര്‍ത്തുന്ന നിസ്സംഗത അതാകും നമ്മളെ ജയിക്കുന്നവരുടെ ഏറ്റവും വലിയ ആയുധം . .


http://www.sarasamukhi.webs.com/
keep desire................be delicious.......!

No comments:

Post a Comment