Wednesday, September 27, 2017

ജീവിതമോ നീ മരണമോ

 ഒരു പകുതിയില്‍ വിജയിക്കേണ്ടതിന്‍റെയും കൂടെയുള്ളവരെ വിജയിപ്പിക്കേണ്ടതിന്‍റെയും ശ്രമങ്ങള്‍ ..

മറുപകുതിയില്‍  മുതുകില്‍ പതിയാന്‍ വെമ്പുന്ന,  നീ ഒരു പരാജയമാണെന്ന ചാപ്പയില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമങ്ങള്‍...

ജീവിതമോ നീ മരണമോ 

Saturday, May 13, 2017

അമ്മ

അങ്ങനെ അല്ലാത്ത, ഇങ്ങനെ ഒക്കെ  മാത്രം ആകുന്ന അമ്മയെ ഓർത്ത് ഒരുപാട് സങ്കടം കൊണ്ടിട്ടുണ്ട്..

കാലം അതിന്റെ ചിന്തയുടെ  വ്യർത്ഥതയെ മനസ്സിലാക്കിച്ചിട്ടും ഉണ്ട്

എങ്കിലും പറക്കാൻ പാകമാകുമ്പോൾ കുഞ്ഞിനെ  കൂട്ടിൽ നിന്നു കൊത്തിയകറ്റുന്ന കാക്കയമ്മ യോട് എനിക്ക് ആദരവാണ്.

Monday, February 27, 2017

ബാക്കിയെല്ലാം ഒരു പുക, മറ

രണ്ടു കക്ഷികൾ തമ്മിലുള്ള ഇടപാടിൽ നിയമം നോക്കുകുത്തി മാത്രമാണ്.

ഒരു മൂന്നാമൻ നിയമത്തിന്റെ അളവുകോലുമായി വരും, 

ഒടുവിൽ ബാക്കിയാകുക ഒരു കക്ഷിയുടെ അസംതൃപ്തിയും നിലവിളികളും.

ബാക്കിയെല്ലാം ഒരു പുക, മറ

Friday, July 15, 2016

ചോദ്യങ്ങൾ

ചോദ്യങ്ങൾ ചോദിക്കുന്നത്‌ മാത്രം തൊഴിലാക്കി ചിലർ...

ഒടുവിൽ അവർ അവരുൾപ്പെടുന്ന സമൂഹത്തിനു തന്നെ ചോദ്യ ചിഹ്നമായി മാറുന്നു.

Thursday, June 9, 2016

ദൈവ വിശ്വാസം ..

അതായത് പ്രാർഥിക്കേണ്ടത് പോലെ പ്രാർഥിക്കാത്തതിനാലാണ് ദരിദ്രൻ മാർ അങ്ങനെ തുടരുന്നത് . അല്ലെങ്കിൽ അവരെല്ലാം അമ്പലനടയിൽ സെൻസസ് എടുക്കുന്നവരാണ് .അത് ദൈവത്തിനു ഇഷ്ടമല്ല , അതുകൊണ്ട് അവരെ ദരിദ്രനായി നില നിർത്തുന്നു .
പറവൂർ അമ്പലത്തിൽ എഴുന്നള്ളത്തിനു തിടമ്പ് താഴെ വീഴ്ത്തി സൂചന നല്കി എന്ന് ഭക്തസംഘം പ്രചരിപ്പിക്കുന്നു , അത് മാനിക്കാതിരുന്നതിനാണ് നൂറിൽ പരം നിരപരാധികളെ പച്ചക്ക് കത്തിച്ചത്.
അല്ല അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാണ് ഈ ദൈവം ആരുവാ..
മനുഷ്യരെ പോലെ അനവധി നിരവധി ജീവികൾ ഈ ഭൂമിയിലുണ്ട്,
ഈ ഭൂമിയിലെ രീതികളിൽ തൊണ്ണൂറു ശതമാനവും മനുഷ്യന്റെ അറിവിന്‌ പുറത്താണ് .
അതിലൊക്കെ ഒരുപാട് നിമിത്തങ്ങളും വിശ്വാസങ്ങളും ഒക്കെ വെച്ച് പുലർത്തുണ്ട് .
അതിൽ ശരിയാവുന്ന സന്ദർഭങ്ങൾ കുറവാണ് ,എങ്കിലും
ദൈവത്തിന്റെ പേര് പറഞ്ഞു ഭയം നിലനിർത്തി ഒരുപാടു പേരുടെ ജീവിതം നശിപ്പിക്കുന്നുണ്ട് ..
അതോടൊപ്പം മനുഷ്യന്റെ പല നന്മകളും ദൈവത്തിന്റെ കണക്കിൽ പെടുത്തി അസധാരണമാക്കി മാറ്റാറും ഉണ്ട് .
അപ്രതീക്ഷിത അപകട സന്ദർഭങ്ങളിൽ താങ്ങായും സഹായമായും എത്തുന്ന മനുഷ്യരെയൊക്കെ ദൈവത്തിൻറെ അക്കൌണ്ടിലേക്ക് ചേർക്കാൻ തല്കാലം സൗകര്യമില്ല ...
അവനവനിൽ വിശ്വാസമില്ലാത്ത ഭീരുത്വമാകരുത് ദൈവ വിശ്വാസം ..

Saturday, May 21, 2016

ലാൽ സലാം സഖാവേഅപ്പോള്‍ സഖാവ് തുടങ്ങാന്‍ പോകുന്നു..

ലാൽ സലാം സഖാവേ

രണ്ടായിരത്തി ആറിൽ തന്നെ വേണ്ടിയിരുന്നതായിരുന്നു .

അരിവാൾ ചുറ്റിക നക്ഷത്രത്തെ പ്രണയിക്കുന്നവരും , അതിനെ അറപ്പോടെ
സമീപിക്കുന്നവരും തെളിഞ്ഞും ഒളിഞ്ഞും പ്രതീക്ഷ വെച്ചു പുലർത്തുന്നു ..

ആ പ്രതീക്ഷകൾക്ക്  തിളക്കം കൂട്ടുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പാനന്തരം  സംഭവിക്കുന്നത് ..

ഇതുവരെ മാളത്തിൽ ചുരുണ്ട് കൂടിക്കിടന്ന ധാർമികതയും ഉയരത്തിപ്പിടിച്ചു , ഇതുവരെ ഛർദ്ദിച്ചതൊക്കെയും തന്നത്താൻ വാരി വിഴുങ്ങി , നാലമിട വേശ്യാലങ്ങളായ മനോരമയും മാതൃഭൂമിയും തുടങ്ങിയിട്ടുണ്ട്.

അച്ചായാൻ ഇനി സത്യ പ്രതിജ്ഞ വരെ പിണറായി കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് മുതൽ , അടിവസ്തത്തിന്റെ നിറം വരെ
വർണം പൊതിഞ്ഞ അക്ഷരങ്ങളിൽ നിറയ്ക്കും .

പിന്നെ അന്തിച്ഛർച്ച തൊഴിലാളികൾ പുതിയ പുതിയ വ്യാഖ്യാനങ്ങളുമായി
നാക്കുവാടകയുടെ പുതിയ നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡുകൾ  തൂക്കി,
രാത്രിയുടെ ഇരുട്ട് പറ്റി യിറങ്ങും..

കാലങ്ങളായി ഇടതുപക്ഷം കാത്തുവെച്ച സാംസ്കാരിക സാമൂഹിക ഔന്നത്യത്തിൻറെ  ചൂട് പറ്റി വലിയ മാന്യമാരാായ അരാഷ്ട്രീയ നപുംസകങ്ങൾ ഈ മാളിന്യങ്ങൾക്ക്  കാതുകൂർപ്പിച്ചു സ്വയം തൃപ്തി നേടി
കിടന്നുറങ്ങും.

പിന്നെ ഇടയ്ക്ക് ഉണർന്നു വിലപിക്കും , ഒന്നും ശരിയല്ല , എല്ലാം കള്ളന്മാർ ..

Saturday, February 20, 2016

എനിക്കാകുന്നത് ...

 മറ്റൊരു ദിവസം മാത്രമാണിന്ന്‌ 

പ്രീ ഡിഗ്രീ  കാലഘട്ടത്തിൽ കിട്ടിയ ഒരു സുഹൃത്ത് ..
ഒരു കയ്യിലെ വിരലുകളിൽ  പോലും എണ്ണുവാൻ തികയാത്ത അത്രയും സുഹൃത്തുക്കൾ ഉള്ള ഞാൻ 
എനിക്കാവശ്യമുണ്ട് എന്ന് കരുതി എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ള രണ്ടു പേരിൽ 
ഒരാളാണ് അയാൾ..

അയാളോട് ഇനി ഒരിക്കലും ഇടപെടാൻ ആകേണ്ടി വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു ..

വിഷയം രാഷ്ട്രീയം ആണ്, രാഷ്ട്രീയം  വാക്കിന്റെ അർഥം ഞാൻ കേട്ടത്, ഒന്നാം വർഷ പ്രീ ഡിഗ്രീ ക്ലാസ്സിൽ 
കെ എസ് യു വിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്ന  എച്ച് പി ഹാരിസണിൽ നിന്നാണ്,രാഷ്ട്രത്തെ കുറിച്ചുള്ളത്..

രണ്ടു ദിവസങ്ങൾക്ക് മുൻപു ഒരു ജെ എൻ യു വിദ്യാർഥിക്കു നേരെ ആക്രോശിക്കുന്ന അർണാബ് ഗോസ്വാമി യുടെ വീഡിയോ ക്ക് കീഴെ അയാളെ ഓർത്ത് ആദ്യമായി   അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ എന്റെ ആ സുഹൃത്തിനോട് തികച്ചും സ്വാഭാവികം എന്ന് മറുപടി പറഞ്ഞു  വെക്കാനെ തോന്നിയുള്ളൂ..

അയാൾ എനിക്കറിയുന്ന കാലം മുതൽ ഇടതൻ എന്നാണ് എന്നോട് ആവർത്തിച്ചു പറഞ്ഞിരുന്നത് 

ഇന്നലെ എൻ ഡി ടി വിയും അതിനു മുൻപ്   ഇന്ത്യ ടുഡെ യും പുറത്തു കൊണ്ട് വന്ന തെളിവുകളുടെ പുറത്ത് ആ ആരാധനയോട് സഹതാപം എന്ന് ഞാൻ എഴുതുന്നു ..

അതിനു അദ്ദേഹത്തിന്റെ മറുപടി ..

"ചുളുവിനു ഒരു ഒരു രക്തസാക്ഷിയെ കിട്ടാൻ വേണ്ടി പ്രൊഫൈൽ  പിക്ചർ മാറ്റിയ നീ ആരോട് സഹതപിച്ചാലെന്ത് .."

ഒരു സ്വയം പ്രഖ്യാപിത ഇടതു പക്ഷ ക്കാരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് , അത് മൗനത്തിൽ കൂടുതൽ ഒന്നും അർഹിക്കുന്നില്ല എന്നറിയാം ..

എങ്കിലും ചിന്തിക്കുന്നു ,

ഇയാൾക്കാണ് ഈ അവസ്ഥ എങ്കിൽ ഞാൻ  ചെയ്യുമായിരുന്നു , വരില്ല എന്ന് അയാൾ ഉത്തരം പറയുമായിരിക്കും , കാരണം അവർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ  ഇടപെടുന്നില്ലല്ലോ ..


ഒരു ആർ എസ് എസ് കാരന്   ഇത് പോലെ സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ...ഇതല്ലാതെ മറ്റൊന്ന് പ്രവര്ത്തിക്കാൻ എനിക്കാവില്ല.

ഇനി ഞാൻ  പോട്ടെ , കൂട്ടത്തിൽ ഒരുവന് എന്തെങ്കിലും സംഭവിച്ചാൽ ആർ എസ് എസ് കാർ എന്ത് ചെയ്യും , അവർ  തെരുവിൽ ഇറങ്ങുമോ അതോ  യാഗവും,ഹോമവും നടത്തുമോ ...

ഞാൻ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ , സ്വന്തം കാര്യങ്ങൾ ഒക്കെ നിറവേറ്റിയ ശേഷം ഫെസ്ബുക്കും മറ്റു ആപ്പുകളും തുറന്നു ഒരു വീഡിയോ അങ്ങോട്ട്‌ , ഒരു ചിത്രം ഇങ്ങോട്ട് ...അത്രയേ ഉള്ളൂ..ഒരു  തരം സ്വയംഭോഗം..

എങ്കിലും എന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും എന്ന് ചോദിക്കുന്ന ഒരു അമ്മയുടെ മുഖം മനസിലുണ്ട് .

ഈ അമ്മയുടെ മാത്രമല്ല , നഷ്ടങ്ങൾ ഒരു പാട് ഉണ്ടായ എല്ലാ അമ്മ മാരെയും ഭാര്യമാരെയും ഓർമയുണ്ട്, അതിൽ ടി പിയുടെയും, മനോജിന്റെയും ഒക്കെ കുടുംബങ്ങളെയും  ഓർക്കുന്നുണ്ട് ..  അത്തരം അവസ്ഥ കളിൽ പ്രതിഷേധവുമുണ്ട് 

ഇന്നലെ അയാളെ പുറത്ത് വിടും എന്ന് കരുതി സുപ്രീം കോടതി യുടെ വിധിക്ക് കാത്തിരുന്നത് ഓർമയുണ്ട് .
ഇനി തിങ്കളാഴ്ച യ്ക്കു കാത്തിരിക്കുന്നത് ഹൈക്കോടതിയുടെ  വിധിയ്ക്കു മാത്രമാണ് ..

മനസ്സിലാകുന്നത് , നൂറു കണക്കിന് രക്തസാക്ഷികൾ "അവർക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ " ഇടപെട്ടു നേടിയ ഇന്നത്തെ അവസ്ഥയെ എനിക്ക് ബഹുമാനമാണ് , ഒരു പക്ഷെ ആ അവസ്ഥ എന്റെ സുഹൃത്തിന് അസ്വസ്ഥത ഉണ്ടാകുന്നുന്ടാകാം . 

അയാളുടെ മാനസികാവസ്ഥയെ മാനിക്കുന്നു..

എന്റെ കുറച്ച് അനുജന്മാരെ , കമ്യൂണിസ്റ്റ് ആയതുകൊണ്ടും  മുസ്ലിം  കൊണ്ടും രാജ്യദ്രോഹി പ്പട്ടം ചാർത്തിക്കൊടുക്കുന്നതിൽ എനിക്ക് തമാശ കാണാൻ ആകുന്നില്ല..


 അതിനാൽ എന്റെ പ്രിയ സുഹൃത്തെ താങ്കളോട് ഇനി ഒന്നും സംസാരിക്കാൻ എനിക്കാകില്ല .ബോധം

ഞാൻ എന്റെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളിലും മുകളിൽ കാണാൻ ആഗ്രഹിക്കുന്നു. 

അല്ലാതെ പട്ടികയിൽ ഏറ്റവും താഴെ യുള്ള പാകിസ്താൻ, ചൈന,സൗദി , ഉത്തരകൊറിയ തുടങ്ങി യോട് താരതമ്യം ചെയ്തു കാണാൻ അല്ല. 

ആ താരതമ്യമാണ്  ദേശത്തെ അപമാനിക്കൽ ,രാജ്യദ്രോഹം ..