വളരെ ശരിയാണ് .എന്‍റെ സുഹൃത്ത് ജയകുമാര്‍ കടം കൊണ്ട വാക്കുകള്‍ .ഇന്ന് ഇതെഴുതാന്‍ തുടങ്ങുമ്പോള്‍ ചാനല്‍ നിറയെ ചര്‍ച്ചകള്‍ നടക്കുന്നു..എല്‍ ഡി എഫില്‍ തോമസിനെ കൊണ്ട് വരാന്‍ എതിര്‍പ്പില്ല എന്ന് രണ്ടു നേതാക്കള്‍ പറഞ്ഞതിന്‍റെ വാലില്‍ തൂങ്ങി ചര്‍ച്ച പുരോഗമിക്കുന്നു...കൂട്ടിനു എം ബി ശ്രീകുമാര്‍ വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നു....ഒരു ദിവസം...ഇത് എത്രനേരം അവര്‍ കാണിക്കുമെന്നവര്‍ക്കുതന്നെ അറിയില്ല...ഈ സമയം അങ്ങ് ഡല്‍ഹിയില്‍ പെട്രോള്‍ ഡീസല്‍ വിലകൂട്ടുന്നതിലേക്ക് വേണ്ട ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാകും പ്രണബ് മുഖര്‍ജിയും മുരളി ദേവ്‌രയും .നാളെയോ ,മറ്റോ അത് പുറത്തുവരും...ഇന്ന് എത്രപേര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്തു എന്നറിയില്ല...എന്തായാലും സമ്മാനം അണിയറയില്‍ ഒരുങ്ങുന്നുണ്ട്...ഇടതുപക്ഷത്തിനു ഒരു ഹര്‍ത്താല്‍ നടത്താന്‍ വകുപ്പുണ്ടെന്നു പറയുന്നവരും കുറവല്ല...അങ്ങനെ ഹര്‍ത്താല്‍ ഇടതുപക്ഷം നടത്തേണ്ടത് പലരുടെയും ആവശ്യമാണ്...എങ്കിലേ അവര്‍ക്ക് ഹര്‍ത്താല്‍ വിരുദ്ധ സന്ദേശം പകരാന്‍ കഴിയൂ...അങ്ങനെ യഥാര്‍ത്ഥ വിഷയം നാട് കടക്കും. വില കൂടി കൊണ്ടേയിരിക്കും...എണ്ണകമ്പനികള്‍ക്ക് നഷ്ടം വന്നാല്‍ ആരാ അവരെ രക്ഷിക്കാന്‍...അങ്ങനെ എഴുത്തി തയാറാക്കിയ തിരക്കഥ പോലെ എല്ലാം നടന്നു കൊണ്ടേയിരിക്കും...
No comments:
Post a Comment