Thursday, October 21, 2010

ഇടതു പക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക ...

ഒരു ബസ്സ്‌ ചര്‍ച്ചക്ക് മറുപടി പറയാന്‍ വേണ്ടി 


ചര്‍ച്ച ഇവിടെ നടക്കുന്നു ..


പിന്നെ rainsadu abi ക്ക് ... 


ഈ വള്ളിക്കുന്നനെ യൊക്കെ നമ്മള്‍ ഇതേ പേജില്‍ വളരെയധികം ചര്‍ച്ച ചെയ്തതാണ് കുട്ടീ .. .നേരെ നിന്ന് ആരെങ്കിലും ഒക്കെ ഒന്ന് വിമര്‍ശിച്ചാല്‍ ഉടനെ മുസ്ലിങ്ങളെ ആകെ ദേ അങ്ങ് അപമാനിക്കുന്നെ എന്നു പറഞ്ഞു കരയാനല്ലാതെ ഇതിലൊരു സംഘടനയെന്കിലും വസ്തുത വെച്ച് ആരോപണങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ.കേരളം മുഴുവന്‍ റെയ്ഡ് ചയ്തു പിടിച്ച ആയുധങ്ങളും ജനാധിപത്യ വിരുദ്ധ ലഘുലേഖ കളും താലിബാന്‍ സി ഡി യും ഒന്നും ആരും മറന്നിട്ടില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങേര്‍ അതിന്‍റെ ഉത്തരവാദിത്തതോടെ തന്നയാണ് പറഞ്ഞ്ത്തതും .ഒരു ആരോപണം വന്നാല്‍ അതിനൊക്കെ മറുപടി പറയാന്‍ മതത്തെയും മത വിശ്വാസികളെയും കൂട്ട് പിടിക്കാതെ തണ്ടെല്ലോടെ സംഘടനാപരമായി പ്രതികരിക്കാന്‍ ആദ്യം പഠിക്കട്ടെ ഇവരൊക്കെ....പിന്നെ ഇപ്പോള്‍ ജനകീയ മുന്നണി എന്ന ബോര്‍ഡും വെച്ചു വോട്ടു പിടിക്കുന്നു ണ്ടല്ലോ..അതിനെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ...സ്വന്തം സമുദായത്തിലെ ഒരു പെണ്‍കുട്ടി അവള്കിഷ്ടപെടുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച പ്പോള്‍ അന്ന് ഇവരാരെയും കണ്ടില്ല ..അതു റിപ്പോര്‍ട്ട്‌ ചെയ്തതിനും അവള്‍ക്കു പിന്തുണ കൊടുത്തതിനും ഒക്കെ വധഭീഷണി കിട്ടിയത് കൈരളി റിപോര്‍ട്ടര്‍ക്കും ഇടതു പക്ഷ പ്രവര്‍ത്തകര്‍ക്കും .പിന്നെ ഇവടെ മുസ്ലിം സമുദായത്തിന്റെ രക്ഷകരാകുന്നവര്‍ കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മുസ്ലിം സഹോദരങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെ പറ്റി എന്തെ മിണ്ടുന്നില്ല.കേരളത്തില്‍ ഭൂപരിഷ്കരണം കൊണ്ടും സമ്പൂര്‍ണ്ണ സാക്ഷരത കൊണ്ടും ഒക്കെ നേടിയെടുത്ത മെച്ചമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ കൊണ്ട് എല്ലാര്ക്കും ഗുണമേ ഉണ്ടായിട്ടുള്ളൂ..അതിന്റെ യൊക്കെ ഗുണഫലങ്ങള്‍ അനുഭവിചു ജീവിച്ചിട്ടു ഇന്ന് സ്വന്തം സ്വത്വം തേടി പോകുന്നതിനെ വിശേഷിപ്പിക്ക്കാന്‍ ഭാഷ വേറെ വേണ്ടി വരും.ഇന്ന് ആവേശം കൊള്ളുന്നവര്‍ മുസ്ലിം സമുദായത്തിന് ഇ എം എസിന്റെ കാലം മുതല്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കി എന്നൊക്കെ ചരിത്രം പഠിച്ചാല്‍ നന്നയിരിക്കും ..ഇപ്പോള്‍ അമ്പതു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തപ്പോള്‍ നാടുകാരെ പേടിച്ചു മിണ്ടാന്‍ വയ്യാതെ അനുസരിക്കുന്ന മുസ്ലിം ലീഗുകാരുടെ വിമ്മിഷ്ടം തന്നെ മതിയല്ലോ ഉദാഹരണമായി ..ഒരു സ്ത്രീ ആയിട്ട് കൂടി വനിത സംവരണ ബില്‍ പാസ്സാക്കാന്‍ സോണിയ ഗാന്ധി തയ്യാറാകാത്തത് ഇവരുടെ യൊക്കെ സമ്മര്‍ദ്ദ ഫലമായിട്ടാണ് . 

പിന്നെ കേരളവും ബംഗാളും അതിനു ജിമ്മി പറഞ്ഞ മറുപടി തന്നെ ധാരാളം ... 
പിന്നെ ഇനി ഈ രണ്ടു സംസ്ഥാനങ്ങള്‍ മാറ്റി എത്ര സംസ്ഥാനങ്ങളില്‍ അബിയെ പുളകം കൊള്ളിക്കുന്നതൊക്കെ നടക്കുന്നു എന്ന് കൂടി അറിഞ്ഞാല്‍ നന്നായിരുന്നു ... 

പിന്നെ നാളെ വോട്ടു ചെയ്യാന്‍ പോക്കുന്നവരുടെ യുക്തിയില്‍ കടന്നു വരേണ്ടതെന്നു എനിക്ക് തോന്നുന്ന കുറച്ചു സമകാലിക സംഭവങ്ങള്‍ പറയാം ..അവിടെ എന്ത് യുക്തിയാണ് നടപ്പാകുക എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു .. 
2009 .മെയ്‌ ശേഷം എത്ര തവണ പെട്രോള്‍ വില കൂടി . 
മൊത്തം എത്ര രൂപ കൂടി .ഈ പത്രങ്ങളും ചാനലുകളും അതൊക്കെ എത്ര ചര്‍ച്ച ചെയ്യുന്നു ... 
ഇതിനിടയിലും അവശ്യ സാധന വില കൂടാതെ നില നിര്‍ത്തി കേരളം സുന്ദരമായി ഓണം ഉണ്ടു ..ഇതൊക്കെ ചെയ്യാന്‍ മനസ്സ് ഇന്ത്യയില്‍ ഇടതു പക്ഷം അല്ലാതെ വേറെ എതെങ്കിലും ഒരു സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ .. 

ഈ വര്‍ദ്ധനവിലൂടെ അംബാനി തുറന്ന പെട്രോള്‍ പമ്പുകളുടെ എണ്ണ മെത്ര ..അംബാനി മാരുടെ സമ്പാധ്യം ആറിരട്ടി ഉയര്‍ന്നു ..അങ്ങേര്‍ക്കു താമസിക്കാന്‍ ഇരുപത്തി ഏഴു നിലയുള്ള കൊട്ടാരം ഒരുങ്ങുന്നു ..ഇതേ സമയം മംഗലാപുരം വിമാനാപകടത്തില്‍ മരിച്ച വര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ട റിലയന്‍സ് അത് യഥാര്‍ത്ഥ തുകയുടെ അന്ചിലോന്നായി കുറയ്ക്കാന്‍ വേണ്ട വേലകളൊക്കെ നോക്കുന്നു ..ഇവിടെ ഒരു മുഖ്യധാരക്കാരന്റെയോ ഒരു ചാനലുകാരന്റെയോ കണ്ണ് തുറന്നില്ലാ.ഇതൊക്കെ പറയാനും ഉന്നയിക്കാനും ഇവിടെ കമ്യൂനിസ്റ്റു കാരനെ ഉള്ളൂ.. 

കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് പണി നടക്കുമ്പോള്‍ ആ വഴിക്കരികില്‍ ഒരു ഗര്‍ഭിണി മരിച്ചു കിടന്നതും ഇവിടെ ആരും കണ്ടില്ല..കൈരളി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു ഇന്ന് വിധിയും വന്നു ..ഈ ഇടതു പക്ഷ വിരുദ്ധര്‍ എത്രപേര്‍ ഇതിനൊക്കെ മറുപടി പറയാന്‍ തന്റെടം കാണിക്കും 

ഇടതു പക്ഷത്തെ ജനങ്ങള്‍ക്ക് ആവശ്യമുണ്ട് അത് ഏറ്റവും നന്നായി അറിയുന്നത് ഇടതു പക്ഷക്കാര്‍ക്ക് തന്നെയാണ് ..അത് കൊണ്ട് തന്നെയാണ് ഓരോ പ്രശ്നം വരുമ്പോഴും ഇടതുപക്ഷം എന്ത് പറയുന്നു എന്ന് ഇന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നത് ...ഈ എതിര്‍പ്പുകളും കുത്തിതിരുപ്പുകളും ഒക്കെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ..ആദ്യ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ അമേരിക്ക കാശ കൊടുത്തു ..ഇന്ന് അതിനു ഇന്ത്യന്‍ മുതലാളി മാര്‍ തന്നെ ധാരാളം ... 

.. 

ഇനി എല്‍ ഡി എഫിനെ കുറ്റം പറഞ്ഞു യു ഡി എഫ് നു വോട്ടു ചെയ്യാന്‍ പറയുന്നവനോക്കെ അവര്‍ എന്ത് ചെയ്യാം എന്ന് പറഞ്ഞിട്ടാണ് എന്ന് കൂടെ പറഞ്ഞാല്‍ ഉപകാരമായിരുന്നു .. 
കേരളത്തെ ഓരോ സമുദായങ്ങള്‍ക്ക് പങ്കു വെച്ച് കൊടുക്കമെന്നു വല്ല വാക്കും ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കണം ... 

സ്മാര്‍ട്ട്‌ സിറ്റി യെ പറയുന്നവരോട് ..കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായ ഐ ടി മേഖലയുടെ വളര്‍ച്ച കണക്കെടുക്കാന്‍ ഞാന്‍ വെല്ലു വിളിക്ക്കുന്നു ..ഉമ്മന്‍ ചാണ്ടി ഫ്രീ ആയി ടീ കോമിന് കൊടുക്കാന്‍ വെച്ച ഇന്‍ഫോ പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥ എന്തെന്ന് ഒന്ന് പഠിചു നോക്കൂ..തിരുവനന്ത പുരത്തു ടെക്നോ സിറ്റി യും അവിടെ പ്രവര്‍ത്തിക്കാന്‍ തയാറായി വന്ന ഒറാക്കിള്‍ തുടങ്ങിയ കമ്പനികളെയുംകൂടി കാണണം ഇല്ലെങ്കില്‍ സ്വന്തം കണ്ണും കാതും ഒക്കെ ചതിക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലാകും . 

എല്‍ ഡി എഫില്‍ നിന്ന് വാടി വീഴുന്ന ഇലകളെയും നുള്ളി പ്പെറുക്കി അതിന്റെ പിന്ന്മ്പുറത്തു നിന്നും മനോരമയും ഏഷ്യ നെറ്റും മാതൃഭൂമിയും ഒക്കെ നിര്‍മിച്ചു കൊടുക്കുന്ന എച്ചില്‍ വാര്‍ത്തയും കൊണ്ട് രാഷ്ടീയപ്രവര്‍ത്തനം നടത്തുന്ന യു ഡി എഫ് മേലാളന്‍ മാരുടെ പ്രകടന പത്രിക പോലും കാണാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ഉടുപ്പും തയ്പ്പിചിരിക്കുന്നവരോട് സത്യം പറഞ്ഞാല്‍ അല്‍പ്പം സഹതാപമേ തോന്നുന്നുള്ളൂ ... 

ജനങ്ങള്‍ വിധി പറയട്ടെ .കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി ...അത് എന്നത്തേയും പോലെ തന്നെ..ഒരു പറ്റം ചാനലുകളും പത്രങ്ങളും പിണറായി വിജയന്‍റെയും വി എസ് ന്റെയും ചുറ്റും ഉപ്രഗ്രഹങ്ങളെ പോലെ കറങ്ങുന്നു ...മാങ്ങയുള്ള മാവിലെ കല്ലെറിയൂ..ഈ ചാനലുകളുടെ യൊക്കെ കല്ലതരത്തില്‍ ജനങ്ങള്‍ പറ്റിക്കപ്പെട്ടാല്‍ നഷ്ടം ആര്‍ക്കായിരിക്കും ...അങ്ങനെ ഒരു ദുരന്തം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കാം 

വിവാഹക്ഷണക്കത്ത് ...


Friday, October 1, 2010

keezhaalan ,kureepuzha poem

Wednesday, September 15, 2010

ഹൃദയത്തില്‍ വേദനയും നിരാശയും നിറയുന്നത്

ഹൃദയത്തില്‍ വേദനയും നിരാശയും നിറയുന്നത് 
അപ്പോഴെല്ലാം  ഞാന്‍ എന്റെ കൈകളുടെ 
ബലക്ഷയത്തെക്കുറിച്ച് ബോധാവാനാകുന്നു.
നിന്നോട് ചേര്‍ന്ന് നില്‍ക്കാനാകാത്തതില്‍
രോഷാകുലനാകുന്നു

രക്തം തിളച്ചു മറിയുമ്പോള്‍ പിന്നെയും 
ഞാന്‍ വേദാന്തിയാകുന്നു
ആഘോഷിക്കാന്‍ പഠിപ്പിച്ച ഓഷോയെ 
ഞാന്‍ വീണ്ടും നെഞ്ചിലേക്കെത്തിക്കുന്നു
നിന്റെ ഓര്‍മകളറുക്കാന്‍ ഒരിക്കല്‍ 
കൂട്ടുവന്ന വാക്കുകളില്‍ പിന്നെയും 
നിന്റെ മുഖം നിറയുന്നു 

നഗ്നമായ സത്യങ്ങള്‍ എന്നെ 
വീണ്ടും പല്ലിളിച്ചു കാട്ടുന്നു 
ഇവിടെ നിന്നും ഉയര്‍ന്നു പൊങ്ങേണ്ട-
തെന്റെ മാത്രം  ആവശ്യമെന്ന് തോന്നിപ്പിക്കുന്നു 
അങ്ങനെ ഞാന്‍ സമാധാനിക്കുന്നു 
ഞാനാണ് നിന്നെ കൂടുതല്‍ പ്രണയിച്ചതെന്ന്‍
അതിലൂടെ ഞാന്‍ പിന്നെയും ധൈര്യം നേടുന്നു 
അങ്ങനെ എന്റെ കണ്ണുനീരിനെ കൂടുതല്‍ 
നേരം തടഞ്ഞുവെക്കാന്‍ ഞാന്‍ ജയിക്കുന്നു 

പിന്നെയും യാത്രകള്‍ നിന്നെ മുന്നിലെത്തിക്കുന്നു 
വീണ്ടും വഴികള്‍ക്ക് പുതുമയില്ലാതാകുന്നു 
അങ്ങനെ നീയെന്റെ ദുഖവും 
കാല്പനികതയുടെ കാതലുമാകുന്നു 
എന്റെ മനസ്സിലെ വികലമായ കവിത പോലെ 
അംഗഭംഗം വന്ന രാഗങ്ങളാകുന്നു

al-hasa trip..sept 13

ചെറുകഥ നോവല്‍ ക്യാമ്പ്‌ .ബഹ്‌റൈന്‍ കേരളീയ സമാജം .കേരള സാഹിത്യ അക്കാദമി

Wednesday, September 1, 2010

ബ്ലോഗ്‌ സാഹിത്യം-ചര്‍ച്ചയുടെ വഴിയിലൂടെ ..

ആദ്യമായാണ് നേരിട്ടുള്ള ഒരു ചര്‍ച്ചയില്‍ ഔപചാരികമായി ഇടപെട്ട് സംസാരിക്കാന്‍ തയ്യാറെടുക്കുന്നത് ..ബ്ലോഗ്‌ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ എന്ന വിഷയത്തില്‍  ഒരു ആമുഖം അല്ലെങ്കില്‍ അത്തരം ഒരു ചര്‍ച്ചയുടെ വിഷയം അവതരിപ്പിക്കുക എന്ന കര്‍ത്തവ്യം ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ബ്ലോഗ്ഗിങ്ങിന്‍റെ വിവരങ്ങള്‍ പങ്കുവെക്കുക എന്ന ചിന്തയാണ് എനിക്കുണ്ടായത്.എന്നാല്‍ അതിന്‍റെ ചരിത്ര പശ്ചാത്തലവും രാഷ്ട്രീയവും കൂടി പ്രതിപാദിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനു എനിക്കുള്ള പാകതയില്‍ സംശയമുണ്ടായിരുന്നു.
                           ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് മോഡറേറ്റര്‍ ശ്രീ ജൊസഫ് സാജു പറഞ്ഞ കാര്യങ്ങള്‍ എന്‍റെ വിഷയത്തിന്‍റെ ഗതിയെ ഒന്ന് ചെറുതായി മാറ്റി.പ്രവാസി സമൂഹത്തില്‍ കമ്പ്യൂട്ടര്‍പരിജ്ഞാനവും ബ്ലോഗിങ് ഇടപെടലും നടത്തുന്നവരുടെ അനുപാതം,അതില്‍ പതിനാറായിരത്തിലധികം അംഗങ്ങളുള്ള നവോദയയുടെ പ്രാതിനിധ്യം കേവലം രണ്ടു ശതമാനമാണ് എന്ന വസ്തുത.ഈ അടുത്ത ദിവസങ്ങളിലായി ബ്ലോഗിങ്ങിലേക്ക് കടന്ന ശ്രീ ആസാദ്‌ തിരൂര്‍ ,രഘുനാഥ് ഷൊര്‍ണൂര്‍ ,അക്ഷരം എന്ന ഇന്‍റര്‍നെറ്റ് മാധ്യമം തുടങ്ങിയവയെകുറിച്ച് ഒക്കെ മോഡറേറ്റര്‍ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചു..
                    തുടര്‍ന്ന് എനിക്ക് സംസാരിക്കാന്‍ ലഭിച്ച അവസരം ഞാന്‍ ബ്ലോഗിങ് ,സോഷ്യല്‍ വെബ്സൈറ്റ് ,മൈക്രോബ്ലോഗിംഗ് തുടങ്ങിയവയുടെ വര്‍ത്തമാനകാല ചരിത്രം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.ബ്ലോഗിങ്ങ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും ഞാനൊരു ബ്ലോഗ്ഗര്‍ അല്ലെങ്കില്‍ ഇത്തരം ഇടപെടലുകള്‍ വളരെ അത്യാവശ്യമാണ് എന്ന അഭിപ്രായക്കാരന്‍ ആയതിനാല്‍ ബ്ലോഗിങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍പില്‍ അതിന്‍റെ വഴികള്‍ പരിചയപ്പെടുത്തുക എന്ന ചുമതല വിഷയാവതരണത്തിലൂടെ ഞാന്‍ ഏറ്റെടുത്തു.
                         കഴിഞ്ഞ ജൂലായ്‌ മാസത്തിലെ നവോദയ സര്‍ഗസദസ്സ് ചര്‍ച്ച ചെയ്ത പ്രവാസഎഴുത്തുകാരനായ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍റെ ആപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ ചര്‍ച്ചയില്‍ അതിനു പശ്ചാത്തലമായി വന്ന കമ്പ്യൂട്ടര്‍ ,സൈബര്‍ സാങ്കേതങ്ങളിലെ അപകടങ്ങള്‍ ,അത് മനുഷ്യജീവിതങ്ങളില്‍ വരുത്തുന്ന മാനാസിക പിരിമുറുക്കങ്ങളും വ്യഥകളും ദുരന്തങ്ങളും ,തുടര്‍ന്ന് കഥാചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തന്നെ സൈബര്‍ സങ്കേതങ്ങളിലെ അപകടങ്ങളില്‍ വളരെ ആശങ്കാകുലരായി കാണപ്പെട്ടു ..അതിനിടയിലും ചിലര്‍ ഇത്തരം അപകടങ്ങളില്‍ ബോധാവാന്‍മാരാകുന്നതിനൊപ്പം അതിലും അനവധി മടങ്ങ്‌ ഗുണങ്ങള്‍,അല്ലെങ്കില്‍ ക്രിയാത്മകമായ ആശയസംവേദനത്തിനു സഹായിക്കുന്ന ഇടങ്ങളെ മനസ്സിലാക്കി ഉപയോഗിക്കെണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും പറഞ്ഞു..അന്നും ഇന്നും എനിക്കു തോന്നുന്ന കാര്യം ഇത്തരം ഇടങ്ങളെ പേടിയോടെ സമീപിക്കാനുള്ള പ്രധാനകാരണം ഇതിലുള്ള സങ്കേതികമായ ബുദ്ധിമുട്ടുകളും അജ്ഞതയുമാണ് .
                           പ്രവാസജീവിതം സമ്മാനിക്കുന്ന പിരിമുറുക്കങ്ങള്‍,ഏകാന്തതകള്‍,ഇവയൊക്കെ പലരെയും എഴുത്തിന്‍റെ വഴികളില്‍ എത്തിക്കാറുണ്ട്.പലപ്പോഴും മാനസികമായ അസ്വസ്ഥതകളെയും അസംതൃപ്തികളെയും അകറ്റി നിര്‍ത്താന്‍ കടലാസുകള്‍ക്കും പേനക്കും അതില്‍ നിറയ്ക്കുന്ന അക്ഷരങ്ങള്‍ക്കും വിവരണാതീതമായ സ്ഥാനമാനുള്ളത് .ഇത്തരം സാഹിത്യസൃഷ്ടികള്‍ക്ക് ശക്തമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പിന്‍ബലം ഉണ്ടായിരിക്കും .ഭൂരിപക്ഷം പേരും ഇതൊക്കെ ഒരു ഡയറിയുടെ പേജുകളിലോ പെട്ടികളിലോ ഒക്കെ അടക്കി വെയ്ക്കാറാണ് പതിവ്.കുറച്ചു പേര്‍ ഇത്തരം സൃഷ്ടികള്‍ വെളിച്ചം കാണണം എന്ന് ആഗ്രഹിക്കുന്നവരും.സൗദി അറേബ്യയിലെ അല്ലെങ്കില്‍ ജി സി സി യിലെ സംവിധാനങ്ങളില്‍ ഇവിടെ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളില്‍ അല്ലെങ്കില്‍ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം സൃഷ്ടികള്‍ക്കും എത്രമാത്രം പ്രാധാന്യം ലഭിക്കുന്നു എന്നത് ഈ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാണ്.പിന്നെ ഇത്തരം സൃഷ്ടികളുടെ ഗുണനിലവാരങ്ങളെക്കുറിച്ച് സ്വയമുള്ള ആശങ്കള്‍ ,പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നടക്കുന്ന ഗുണനിലവാരപരിശോധനകള്‍ ,ഇവയൊക്കെ ഉള്ള സാധ്യതകളെ കൂടി ഇല്ലാതാക്കുന്നു.
                     എന്‍റെ പരിചയ ലോകത്തില്‍ ഇത്തരം ആഗ്രഹങ്ങളുമായി ജീവിക്കുകയും ,ഒപ്പം ഇങ്ങനെ സ്വന്തം വാക്കുകള്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവര്‍ക്കും ഒരു സഹായം.ജീവിതത്തിലെ ചില അസ്വസ്ഥമായ ദിവസങ്ങളില്‍ എന്‍റെയും ആശ്വാസവും ആത്മവിശ്വാസവും ആയി മാറിയ അക്ഷരങ്ങളുടെ ലോകത്ത് നിന്നും ബ്ലോഗിങ്ങ് ലോകത്ത് നിന്നും ഞാന്‍ സ്വായത്തമാക്കിയ അറിവുകള്‍ അത് പങ്കുവേക്കേണ്ടതു എന്‍റെ കടമയാണ് എന്ന ചിന്തയാണ് 'അക്ഷരം ' എന്ന വെബ്‌ പേജിലേക്ക് എത്തിയത്.നന്നായി വായിക്കുകയും വിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുകയും എന്നാല്‍ എഴുത്തിന്‍റെയും വെബ്‌ ലോകത്തിന്‍റെയും ഇടങ്ങളില്‍ അധികം ഇടപെടാതിരുന്ന കുറച്ചു പേരെയെങ്കിലും ഈ ഒന്നരമാസത്തില്‍ എഴുത്തിനെ വളരെ ഗൗരവമായി ചിന്തിപ്പിക്കാന്‍ കഴിഞ്ഞു.ബ്ലോഗിങ് ,ഫേസ്‌ബുക്ക്‌ ,ട്വിറ്റര്‍ ,തുടങ്ങിയ സങ്കേതങ്ങളെ കുറിച്ചും ഇതിലൊക്കെ നടക്കുന്ന ഇടപെടലുകളെ സാമൂഹിക പ്രചോദികമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു ചര്‍ച്ചക്ക് വേദി കൈമാറുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത്തിലും അധികം മികച്ച അഭിപ്രായങ്ങള്‍ അവിടെ സൃഷ്ടിക്കപ്പെട്ടു.
                   ശ്രീ സി വി ജോസ്‌ സംസാരിച്ചു തുടങ്ങിയത് ബ്ലോഗിങ്ങിന്‍റെ ചരിത്രത്തിലൂടെയാണ്,തൊണ്ണൂറുകളില്‍ ഗള്‍ഫ്‌ യുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ അമേരിക്കയുടെ ഔദ്യോഗിക വിശദീകരണങ്ങളിലും CNN തുടങ്ങിയ  മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിലുമപ്പുറം യാഥാര്‍ത്യങ്ങളെ അറിയാന്‍ സഹായിച്ചതു ചിലബ്ലോഗുകളാണ് എന്ന് പറഞ്ഞ അദ്ദേഹം ക്ലിന്‍റന്‍ മോണിക്ക ലെവിന്‍സ്കി വിഷയത്തില്‍ ബ്ലോഗുകള്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പറഞ്ഞു..ഇവിടെയൊക്കെ മാധ്യമങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥമായ വിവരങ്ങള്‍ ബ്ലോഗുകള്‍ എത്തിക്കുന്നു എന്നും എന്നാല്‍ ചില ഇടങ്ങളില്‍ അത് വ്യക്തിഹത്യ പോലുള്ള തെറ്റായ പ്രവണതകള്‍ക്കും വേദിയാകുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.വായിക്കുക.എഴുതുക ,സ്വയം എഡിറ്റ്‌ ചെയ്യുക എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യവും ഒപ്പം അതുകൊണ്ട് തന്നെ സംഭവിക്കാവുന്ന നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകളും അദ്ദേഹം പരാമര്‍ശിച്ചു.ഒപ്പം ഇത് എഴുതുന്നവന്‍റെ ആത്മവിശ്വാസം കുളിമുറിയിലെ ഗായകന്‍റെയോ ,അവിടെ അനുഭവപ്പെടാത്ത നഗ്നത എന്ന ബോധമോ പോലെ യാണെന്നും അതുകൊണ്ട് എന്തും എഴുതാമെന്ന ബോധം ഉണ്ടാക്കുന്നുവെന്നും ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
                 തുടര്‍ന്ന് അപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ കഥാകാരന്‍ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍ ഇത്തരം വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കണമെന്നും .ബ്ലോഗുകള്‍ നടക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചക്ക് ഉള്‍പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.ശ്രീ സന്തോഷ്‌ തയ്യില്‍ ബ്ലോഗുകളില്‍ നടക്കുന്ന തീവ്രവാദസ്വഭാവമുള്ളതും അരാഷ്ട്രീയം പ്രചരിപ്പിക്കുന്നതുമായ ചര്‍ച്ചകള്‍ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും പുരോഗമന പ്രസ്ഥാനങ്ങളെ അക്ഷേപിക്കുവാനും വര്‍ഗീയത പരത്തുവാനും വേണ്ടി നടക്കുന്ന ഇത്തരം ശ്രമങ്ങളില്‍ ഇടപ്പെട്ടു അവയെ ചെറുത്തു  തോല്‍പ്പിക്കണമെന്നും പറഞ്ഞു .ഇന്നത്തെ യുവത്വം കൂടുതല്‍ ശ്രദ്ധ  കേന്ദ്രീകരിക്കുന്ന ഇടങ്ങളായ ഓണ്‍ലൈന്‍ ലോകത്തു പുരോഗമന ആശയങ്ങള്‍ എത്തിക്കണ മെങ്കിലും മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തണ മെങ്കിലും അവരുടെ ഇടങ്ങളിലേക്കു നമ്മള്‍ ഇറങ്ങി ചെല്ലണമെന്നും ഇല്ലെങ്കില്‍ അരാഷ്ട്രീയമായ ഒരു സമൂഹം നാളെ രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
               ബ്ലോഗിങ്ങില്‍ സജീവമായ ശ്രീ ശശിപണിക്കര്‍ ഇന്‍റര്‍നെറ്റ് ലോകത്തില്‍ 99 ശതമാനവും നല്ലതും ഒരു ശതമാനം ദോഷവും ആണെന്ന് പറഞ്ഞു .ഇന്‍റര്‍നെറ്റ് സങ്കേതങ്ങളെ ഒഴിവാക്കി ഇനി ഒരു സമൂഹം അസാധ്യമാണെന്ന് പറഞ്ഞ അദ്ദേഹം തെറ്റും ശരിയും തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ചുമതലയാണെന്ന് ഓര്‍മിപ്പിച്ചു .
           അരാഷ്ടീയബോധവും സ്വത്വബോധവും ബാധിച്ചു മനവീയതയുടെ നല്ല വശങ്ങളില്‍ നിന്നും പുരോഗമനആശയങ്ങളില്‍ നിന്നും തെന്നിമാറുന്ന ഇന്നത്തെ യുവത്വം ,സ്വാശ്രയസ്ഥാപങ്ങളില്‍ നിന്ന് വിരിയി ച്ചെടുക്ക പ്പെട്ട ഇത്തരം ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും കരുത്തുറ്റ ചിതയും ശക്തമായ  ഇടപെടലുമായി വേറിട്ട്‌ നില്‍ക്കുന്ന ശ്രീ സുഗീത്‌ തന്‍റെ തന്നെ സമകാലികാരുടെ ജീവിതരീതികളെ കുറിച്ച് സംസാരിച്ചു.ജോലി കഴിഞ്ഞാല്‍ ലാപ്‌ ടോപിന്‍റെ മുന്‍പില്‍ ചാറ്റിങ്ങിന്‍റെയും സ്ത്രീ സൗഹൃദങ്ങളുടെയും മായിക ലോകത്തേക്കു ആഴ്ന്നിറങ്ങുന്ന പ്രതികരണശേഷിയെ പണയം വെക്കുന്ന തന്‍റെ സുഹൃത്തുക്കളുടെ ചിന്തകളില്‍ ഇടപെടണമെങ്കില്‍ ഇത്തരം നൂതനസങ്കേതങ്ങളെ അനുഭവത്തിന്‍റെ പിന്‍ബല മുള്ളവര്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്നു അഭ്യര്‍ഥിച്ചു.ഇന്‍റര്‍നെറ്റ് സോഷ്യല്‍ സൈറ്റ് ആയ 'കൂട്ടം 'ക്യാന്‍സര്‍ രോഗബാധിതയായി നമ്മെ വിട്ടു പിരിഞ്ഞ രമ്യ ആന്റണി യുടെ ചികിത്സക്കു പണംസ്വരൂപിക്കുകയും ആശ്വാസം പകരുകയും ചെയ്തു മാതൃക കാട്ടിയത് പിന്തുടരാന്‍ നമുക്കും കഴിഞ്ഞാല്‍ അതിരുകളില്ലാത്ത ആശയ പ്രചാരണങ്ങളെ ഉപയോഗിക്കാനും ഓണ്‍ലൈന്‍ മേഖലയില്‍ നിലവിലുള്ള ആശങ്ക കളെ അപ്രസക്തമാക്കാനും കഴിയുമെന്നും അഭിപ്രായപ്പെട്ടു .
                                  ഡോകുമെന്‍റെറി നിര്‍മാതാവും പ്രവാസലോകത്തെ ശക്തമായ സാന്നിദ്ധ്യവുമായ ശ്രീ പി എ സമദ്‌ ഇ മെയിലുകളിലും വെബ്‌ സൈറ്റ്കളിലും വ്യാപകമായി നിറയുന്ന മതപ്രചാരനങ്ങളിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരം ചര്‍ച്ചകളിലും ആശങ്ക പ്രകടിപ്പിച്ചു.നവോദയ പോലുള്ള സംഘടനകള്‍ ഇത്തരം  അഭിനന്ദനാര്‍ഹമായ ചര്‍ച്ചകളുടെ തുടര്‍ച്ച സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ടു .
                                 ബ്ലോഗ്‌ രചനകളില്‍ നിലവാരമുള്ളവയുടെ എണ്ണം പരിശോധിച്ചാല്‍ അതിന്‍റെ രചിയിതാക്കള്‍ക്കും എത്രമാത്രം വായനയുടെ പിന്‍ബലമുണ്ടെന്നു മനസ്സിലാക്കാമെന്ന് നവോദയപ്രസിഡണ്ട് ശ്രീ പ്രദീപ്‌ കൊട്ടിയം പറഞ്ഞു.
                                      കാലത്തിനനുസരിച്ചു മാറുക എന്നതിനപ്പുറം ഓരോ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കു നാം കാതോര്‍ക്കുകയും ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു അതിന്‍റെ രീതികള്‍ക്കനുസരിച്ച് ആശയങ്ങളെ സംവേദനം ചെയ്താല്‍ മാത്രമേ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന ചിന്തയാണ് എനിക്കുള്ളത് ആശയക്കുഴപ്പങ്ങളെയും ആശങ്കകളെയും വ്യക്തമായ അറിവുകളിലൂടെ മറികടക്കാമെന്നും അതിലൂടെ പുത്തന്‍സങ്കേതങ്ങളെ ഗുണപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും കരുതുന്നു।തെറ്റുകുറ്റങ്ങള്‍ നിരവധി സംഭവിക്കുന്ന ലോകത്തില്‍ അതിന്‍റെ നവീകരണത്തിനും ശുദ്ധീകരണത്തിനും നമുക്ക് ആ ലോകത്തേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയില്‍ ഊന്നിയാണ് ചര്‍ച്ചക്രോഡീകരിച്ചു ശ്രീ രഘുനാഥ് ഷോര്‍ണൂര്‍ സംസാരിച്ചത്.
                                                     ആശയവിനിമയത്തിന്‍റെ ചരിത്രവഴികളില്‍ കണ്ട താളിയോലക്കെട്ടുകളും അച്ചടിപ്രസിദ്ധീകരണങ്ങളും ശ്രവ്യദൃശ്യ മാധ്യമങ്ങളും പിന്നെ ഇപ്പോഴത്തെ ചാനലുകളും പിന്നെ സജീവമായ ബ്ലോഗുകളും ഇങ്ങനെ മാര്‍ഗങ്ങള്‍ അനവധിയാണ് ശ്രീ സി വി ജോസ് ചൂണ്ടികാണിച്ച പോലെ ഇനി എന്താണ് എന്നതാണ് നിലവിലെ ആകാംക്ഷ .നല്ലതും ചീത്തയും പറഞ്ഞു തര്‍ക്കിച്ചു ഓണ്‍ലൈന്‍ ലോകവും എഴുത്തും വേണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് ഇന്ന് അപ്രസക്തമാണ് .അത്രയധികം പേര്‍ ഇതില്‍ ഇടപെടുന്നു..അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ ചിലതെങ്കിലും വഴിതെറ്റിക്കാനും ഇടയാകുന്നു .അത്തരം ഇടങ്ങളില്‍ പുരോഗമാനാശയങ്ങളെ എത്തിക്കുക എന്ന സാമൂഹ്യപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുഭവസമ്പത്തും ആശയവ്യക്തതയും ഉള്ളവരുടെ സാന്നിധ്യം അത്യാവശ്യമാണ് ..
              ഒരു സമൂഹത്തിന്‍റെ ശുദ്ധീകരണം അതില്‍ ജീവിച്ചു മാത്രമേ സാധിക്കുകയുള്ളൂ..

Saturday, August 28, 2010

ഓണം കഥകള്‍ പാര്‍ട്ട്‌ ഒന്ന് ..!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഓണം കഥകള്‍ പാര്‍ട്ട്‌ ഒന്ന് ..പുറത്തിറങ്ങുന്നു ....


നവോദയ സര്‍ഗ സദസ്സ്




 നവോദയ സര്‍ഗ്ഗസദസ്സ് 

ആവിഷ്ക്കാര ഇടങ്ങളെ മാനവീകരിക്കാന്‍ കൂട്ടായ ഇടപെടല്‍ വേണം

ദമാം :ചിന്തയുടെ അഗ്നിസ്ഫുരണങ്ങള്‍ പടര്‍ത്തുന്ന സര്‍ഗ്ഗാത്മക സന്നിവേശങ്ങളിലൂടെ ജീവിതകാമനകളെ ആവിഷ്കരിച്ചേ നൂതനരചനാവേദിയായ സൈബര്‍എഴുത്തുകളെ  ജനകീയമാക്കാനാവു എന്ന് നവോദയ സര്‍ഗ്ഗസദസ്സ് സംഘടിപ്പിച്ച ബ്ലോഗ്‌ സാഹിത്യസംവാദം അഭിപ്രായപ്പെട്ടു .
                വായനയുടെയും എഴുത്തിന്‍റെയും പരമ്പരാഗതസങ്കല്‍പ്പങ്ങളെ വേര്‍പിരിഞ്ഞ് തല്‍സമയഎഴുത്തുകളാലും ചര്‍ച്ചകളാലും മുഖരിതമായ ഇന്‍റര്‍നെറ്റ് വേദികളെ സാമൂഹ്യപ്രചോദിതമാക്കാന്‍ സംഘടിതഇടപെടലുകള്‍ ആവശ്യമാണെന്ന് വിഷയാവതാരകന്‍ ഷിജു ശശിധരന്‍ പറഞ്ഞു.
                വിവരസാങ്കേതികവിദ്യയുടെ ആശയസംവാദമേഖലയായ ബ്ലോഗുകള്‍ക്ക്‌ ആനുകാലിക ലോകത്ത് പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ടെങ്കിലും വേണ്ടത്ര ഗൗരവപൂര്‍ണമല്ലാത്ത ഇടപെടലുകള്‍ പുരോഗമനമൂല്യബോധങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി സംവാദം ഉല്‍ഘാടനം ചെയ്തു സംസാരിച്ച പ്രഭാതം മാഗസിന്‍ എഡിറ്റര്‍  സി വി ജോസ്‌ അഭിപ്രായപ്പെട്ടു .
              സാമൂഹ്യമൂല്യനിര്‍ണയത്തിന്‍റെ അഭാവവും എഴുത്തുകാരന്‍റെ വെളിപ്പെടുത്തപ്പെടാത്ത സ്വത്വവും അതിരുകളില്ലാത്ത പ്രസിദ്ധീകരണസ്വാതന്ത്ര്യവും ബ്ലോഗ്‌ രചനകളില്‍ ഭൂരിഭാഗത്തെയും അശ്ലീലച്ചുവയുള്ളതും നിലവാരമില്ലാത്തതുമാക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നവോദയപ്രസിഡണ്ട് പ്രദീപ്‌ കൊട്ടിയം ചൂണ്ടിക്കാട്ടി.
            മതവൈരം വളര്‍ത്തുന്നതും തീവ്രവാദലക്ഷ്യങ്ങളുമുള്ള ബ്ലോഗ്‌ എഴുത്തുകളെ പ്രതിരോധിക്കാന്‍ മനുഷ്യസ്നേഹത്തിന്‍റെ അറിവിടങ്ങളായി സൈബര്‍ സാധ്യതകളെ വികസിപ്പിക്കണമെന്ന് ഡോകുമെന്‍റെറി നിര്‍മാതാവും സാംസ്കാരികപ്രവര്‍ത്തകനുമായ പി എ സമദ്‌ ആവശ്യപ്പെട്ടു.
            നിരീക്ഷണ വൈവിധ്യങ്ങളുമായി ചെറുകഥാകൃത്ത് കെ വി ഉണ്ണികൃഷ്ണന്‍, ശശിപണിക്കര്‍,ഷാജഹാന്‍ കണ്ണൂര്‍ ,ഉണ്ണി ഏങ്ങണ്ടിയൂര്‍,സാംസ്കാരിക വേദി കണ്‍വീനര്‍ രഘുനാഥ് ഷൊര്‍ണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സമ്പുഷ്ടമാക്കി.
            സുഗീത്‌,സി പി എ ഗഫാര്‍ സന്തോഷ്‌ തയ്യില്‍ തുടങ്ങിയവര്‍ ബ്ലോഗ്‌ രചനകള്‍ അവതരിപ്പിച്ചു.ജോസഫ്‌ സാജു നിയന്ത്രകനായ സംവാദസദസ്സിന് വിജയന്‍ നങ്ങേത്ത് സ്വാഗതവും സേതു വാണിയംകുളം നന്ദിയും പറഞ്ഞു

Posted by Picasa

എന്റെ ഓണം ..2010

 

Thursday, August 26, 2010

ഇഫ്താര്‍ വിരുന്നു.26-08-2010





Ya Ramadan!, by Noor Syed

In the name of Allah, the most Merciful, the most Kind

A blessed month is casting its shadow upon us
A night of this month is better than a thousand months
Bear with patience for the sake of Ar-Rahman
It's a continuous training to strengthen our Imaan.

Glory be to Allah who sent Ramadan as a mercy to mankind
Its a purification of our soul, our heart, and our mind
With the most sincere devotion and love we fast
To be cleansed and free from sins of the past

Glorified is He, who choseth this holy month,
To test our sabr and fill our hearts with warmth
Of his Divine Light, His blessings shall glow,
The Seer of the unseen, all He does know

Ya Allah! For thee, let my breath be more pleasant than musk
Ya Allah! For thee, let me be thankful when day turns to dusk
My thoughts and heart are purified, my eyes truly see'
This blessed month, the month of spiritual rhapsody!

Ya Allah! For thee, my life I shall live!
Ya Allah! For thee, my soul I shall give!
In the name of Allah, the most Merciful, the most Kind,
Praise be to Allah, who sent Ramadan as a gift to man


RAMADAAN KAREEM

Thursday, August 19, 2010

ഓണചരിത്രം

മഹാവിഷ്ണു വിന്‍റെ അഞ്ചാം അവതാരമായിരുന്നു വാമനന്‍
പരശുരാമന്‍ ആറാമത്തെതും ..
കേരളം മഴുവെറിഞ്ഞു സൃഷ്ടിച്ചത് പരശുരാമന്‍
അതെ കേരളം ഭരിച്ച മഹാബലിയെ ചവിട്ടി താഴ്ത്തിയത് പരശുരാമനും മുന്‍പേ പിറന്ന വാമനന്‍

യഥാര്‍ത്ഥത്തില്‍ എന്താ ഉണ്ടായതു ?.

ഒരു ഓണചരിത്ര പുസ്തകത്തില്‍ നിന്ന് വായിച്ചതാണു ഈ പരാമര്‍ശം ...

Monday, August 9, 2010

എന്തായാലും ഇത് വായിക്കാന്‍ ഒരു മനസ്സ് വേണ്ടി വരും ...

what is emotion?
Thats a reply without words
emotion is a reply without words..
How is it
good to hear.. that its external approach
but wat is emotion
Yes
how does it happen?



Reply from ones heart which cant easily expressed by heart
Reply or reaction
Its a reaction.cnt express fully .experience to only one who expressng it
reaction to what?
അങ്ങനെ, മലയാളം ആണെങ്കില്‍ കുറെ വിശദീകരിച്ചൊക്കെ പറയാം
para
മലയാളം മതി
reaction to what?
Reaction to whatever u feel
ok ?
where is this feeling coming from?
Heart
No frm brain
hmm
better
Thts what is
feeling comes from mind.. not brain n heart
Mind is not existing
without mind wat is emotion?
Emotion is real .bt mind അതൊരു സങ്കല്പം

സങ്കല്പം എന്നാല്‍ ഇംഗ്ലീഷ് എന്താ ?
imaginary u mean?
Ya
Emotion is a reaction
if u say mind is imaginary
then where does emotion come from..
how can u react?
അതാണ് brainte joli .reacting
To make ready our body
and direct them to react
how can brain simply react
ok
u said mind does not exsist
u have no mind?
No
I have brain.n emotions
sure u have no mind.?
I thnk so
where do u keep ur memories?
Surely nt wth mind
then?
suppose u imagine 20yrs from now..
how do u imagine it?
i mean with what
For imagning അങ്ങനെ ഒന്നിന്‍റെ അവശ്യം ഉണ്ടോ
എന്തു സാധനം ഉപയോഗിച്ച് imagine ചെയ്യുന്നു ?
I wil help u for questioning.better u can ask how we can thnk
ok എന്നാല്‍ അങ്ങനെ ..
how do u think?
എന്‍റെ സാഹചര്യങ്ങളെ അനുഭവങ്ങള്‍ വെച്ച് ഞാന്‍ കണക്കു കൂട്ടുന്നു
Thnkng imagning all like this
അനുഭവങ്ങള്‍ ഒക്കെ how do u remember?
അത് എന്‍റെ brain doing
ഈ തലച്ചോറും മസ്തിഷ്കവും ഒന്നാണോ ?
മസ്തിഷ്കവും ? ഇംഗ്ലീഷ് എന്താ ?
അതാ എന്‍റെയും സംശയം
Then എന്‍റെ points clear ആണോ ?
no..
how u r saying u have no mind?
ഇതൊക്കെ കൊണ്ടു തന്നെ mind ഇല്ല എന്നു പറയാന്‍ കഴിയും .

But i can admit there is an imaginary space where these thinkings happening.
Bt thts imaginary .not real
ok athu agreed
imaginary soaces where thinmings happend mind alle??
and these imaginaries are only a feeling
imaginary space where thinking happens mind alle?
Mind ennu vilicholoo.but thats not real
Thats a feeling
ok..its not real..
agreed
U wil say mind i wil say by brain
u said u have no mind


Real അല്ലാത്തതിനെ എങ്ങനെ ഉണ്ട് എന്നു പറയും
That is nt real.so not wth me.
mind is not real so its not with you ok
Angane parayananu eniku ishtam
angane paranjattu karyamilla
this is not abt istam
No not wth me


നിനക്ക് ടെന്‍ഷന്‍ ആകാറുണ്ടല്ലോ ?അല്ലെ ?
അതു എങ്ങനെയാ അപ്പോള്‍ ?
That is an emotion
Thts a reacton


mind illenkil engane u will react?
That s what i said brain
reaction endinu varanam?
if u dont have mind?
ടെന്‍ഷന്‍ ആകാതെ ഇരുന്നൂടെ
ഒരാള്‍ അടിക്കാന്‍ വന്നാല്‍ നമ്മള്‍ ഒഴിഞ്ഞു മാറുന്നു.thts a reaction
ഇല്ല I am talking aboout tension
Thats due to the directions frm brain
Tension ഇതു പോലെ ഒരു reaction.
Smetimes we react wth body അല്ലെങ്കില്‍ we wil speak.അല്ലെങ്കില്‍ athu tension happy sad പോലെ ഓരോ feelings
ഈ feelings നെയും reactions നെയും control ചെയ്യാന്‍ കഴിഞ്ഞാല്‍ i think we can live as സന്ന്യാസി ഹി ഹി
then how u r saying u have no mind
U explain ur mind
ഇപ്പോള്‍ എന്തായാലും i have mind
ഇനി ഭാവിയില്‍ ഉണ്ടാകുമോ എന്നറിയില്ല
mind ഇല്ലാതെ ഇരുന്നാല്‍ good
i have small voices in my head..
അതു ഇങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കും ...
അറിഞ്ഞോ അറിയാതെയോ വരുന്ന ചിന്തകള്‍

Friday, August 6, 2010

ഹിരോഷിമ ദിനം ഓര്‍മ്മപ്പെടുത്തുന്നത് ..

സദാക്കോ ഒരു ജപ്പാനീസ് പെണ്‍കുട്ടി .വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി വിധിയുടെ ക്രൂരതക്ക് മുന്‍പില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചവള്‍.1955 ഒക്ടോബര്‍ 25 നു ആറ്റം ബോംബ്‌ ഉല്പാദിപ്പിച്ചു നല്‍കിയ ലുക്കീമിയ എന്ന രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങുമ്പോള്‍ അവള്‍ക്കു 12 വയസ്സ് പ്രായം.1000 വെളുത്ത കൊക്കുകള്‍ ഉണ്ടാക്കിയാല്‍ ദൈവം ഒരു വരം നല്‍കുമെന്നുമുള്ള ഒരു ജപ്പാനീസ് ഗുരുവിന്റെ ഉപദേശത്തില്‍ അവള്‍ 644 കൊക്കുകള്‍ ഉണ്ടാക്കി..അസുഖത്തിന്‍റെ കടുത്ത പീഡകല്‍ക്കിടയിലും ആതാമാവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിയ അവളുടെ ശ്രമം പക്ഷെ മരണത്തിന് മുന്‍പില്‍ പരാജയപ്പെട്ടു ..പിന്നീട് അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകള്‍ കൂടി നിര്‍മിച്ചു അവളുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.
അവള്‍ തുടങ്ങി വെച്ച ആവേശം അത് ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വരുടെ ആശയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി.അവളുടെ സുഹൃത്തുക്കള്‍ സ്വരൂപിച്ചു കൊണ്ട് ഹിരോഷിമ പീസ്‌ പാര്‍ക്കില്‍ സ്വര്‍ണകൊക്കുമായുള്ള സദാക്കൊയുടെ പ്രതിമ സ്ഥാപിച്ചു..ഇന്നും വെള്ളക്കൊക്കുക ളുമായി അവളുടെ ഓര്‍മ പുതുക്കി സമാധാനത്തിന്‍റെ സന്ദേശം ലോകത്തിനു നല്‍കുന്നു..ആ പ്രതിമയുടെ താഴെ " THIS IS OUR CRY ,THIS IS OUR PRAYER , PEACE IN THE WORLD " എന്നൊരു വാചകം രേഖപെടുത്തിയിട്ടുണ്ട് .
ഹിരോഷിമയില്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ്‌ 6 നു ഒന്നരലക്ഷത്തോളം പേര്‍ ഈ ലോകത്തു നിന്നും തുടച്ചു നീക്കപ്പെട്ടു .ഒപ്പം മാരകമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ,തലമുറകളോളം വിടാതെ പിന്തുടരുന്ന വൈകല്യങ്ങള്‍ ഇതൊക്കെ അവര്‍ക്ക് പകര്‍ന്നു കിട്ടി.1945 ആഗസ്റ്റ്‌ 6 നു രാവിലെ 8 .15നു ആണ് ഹിരോഷിമയില്‍ അണുബോംബ് പതിച്ചത് ,വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കി നടപ്പിലാക്കിയ ഒന്നായിരുന്നു...ഹിരോഷിമ,നിഗാട,കൊക്കുറ,നാഗസാക്കി നഗരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത് ഇതില്‍ ഹിരോഷിമ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ പ്രധാന സൈനിക കേന്ദ്രവും,ആയുധ സംഭരണ കേന്ദ്രവും ..ഒപ്പം വാര്‍ത്താ വിനിമയ കേന്ദ്രവും ആയിരുന്നു.എന്നാല്‍ ഇവിടെ ജപ്പാനിലെ തന്നെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് സഖ്യശക്തികളുടെ ആക്രമണം അവിടുത്തെ നാട്ടുകാരെ അതിശയപെടുത്തുന്ന വിധം കുറവായിരുന്നു .ഇപ്പോള്‍ പല രേഖകളും വായിക്കുമ്പോള്‍ അണുബോംബിന്‍റെ പ്രഹര ശേഷിയുടെ ആഴം കൂട്ടാന്‍ ബോധപൂര്‍വമായി അവിടം സഖ്യകക്ഷികള്‍ സംരക്ഷിച്ചു വന്നു എന്ന് മനസ്സിലാക്കാം.
ഇവിടെ ഇങ്ങനെ ഒരു വിഷയത്തിലേക്കുള്ള വിവരങ്ങള്‍ക്ക് ഞാന്‍ ആധാരമാക്കിയിരിക്കുന്നത് കേരള ഭാഷ ഇന്‍സിസ്റ്റ്യൂട്ടിന്‍റെ പ്രോഫ.എബ്രഹാം നിധീരിയുടെ രണ്ടാം ലോക മഹായുദ്ധം എന്ന പുസ്തകമാണ് ,ഒപ്പം ചില ഇന്റര്‍നെറ്റ്‌ സങ്കേതങ്ങളും .ഇതില്‍ ഈ പുസ്തകം രണ്ടാം ലോക മഹായുദ്ധത്തി ന്‍റെ ചരിത്രം വളരെ വിശദമായി പ്രതിപാദിക്കുന്നു..അണുബോംബ് നിര്‍മാണത്തിന്‍റെ ചരിത്രം .അത് വായിച്ചെടുക്കുമ്പോള്‍ സഖ്യകക്ഷികളുടെയും അതില്‍ തന്നെ അമേരിക്കയുടെയും ക്രൂരമായ വിനോദവും താല്പര്യങ്ങളും എല്ലാം നമുക്ക് ബോധ്യപെടും..ഹിറ്റ്ലറുടെ ക്രൂരതകള്‍ക്ക് പകരം വെക്കാന്‍ അമേരിക്ക നടത്തിയത് അതിലും ആയിരം മടങ്ങ്‌ ഭീകരമായ നരനായാട്ടായിരുന്നു .
ന്യൂക്ലിയര്‍ ഊര്‍ജത്തിന്‍റെ സാധ്യതകളെ പറ്റി ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ അമേരിക്കന്‍ പ്രസിഡെന്‍റ് ആയ റൂസ് വെല്‍റ്റിനു അയച്ച കത്തും അതിനെ തുടര്‍ന്ന് അമേരിക്കന്‍ ശാസ്ത്രഞ്ജന്‍മാരുടെ ഇടപെടലും സമ്മര്‍ദ്ദങ്ങളും ഒക്കെ യാണ് 250 കോടി ഡോളര്‍ ചെലവിട്ടു ഒരു ആണവഗവേഷണ കേന്ദ്രം രൂപപെടുത്താന്‍ ഇടയാക്കിയത് ജര്‍മനിയെക്കള്‍ വേഗം അണുബോംബ് നിര്‍മിക്കുക എന്നതും ,ഓപ്പന്‍ ഹീമര്‍ തുടങ്ങിയ ശാസ്ത്രജ്ഞ രുടെ ഇടപെടലുകളും ഇതിന്‍റെ പ്രവര്‍ത്തനം ത്വരിതപെടുത്തി ..'മാന്‍ഹാട്ടന്‍ പ്രൊജക്റ്റ്‌ ' എന്നായിരുന്നു ഇതിന്‍റെ രഹസ്യ നാമം. ബ്രിട്ടന്‍ കാനഡ തുടങ്ങിയവരുടെ രഹസ്യആണവ പദ്ദതികളായ TUBE ALLOYS ,CHALK RIVER LABORATTORY തുടങ്ങിയവ ഇതിനോടൊപ്പം എകീകരിക്കപെട്ടു ..വളരെ രഹസ്യമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണരൂപത്തെ കുറിച്ച് വളരെ കുറച്ചു ഉന്നതര്‍ക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളു ..ഒടുവില്‍ അമേരിക്കയിലെ ഉട്ടാവ് മരുഭൂമിയിലെ ട്രിനിടി സൈറ്റില്‍ ഈ ബോംബ്‌ വിജയകരമായി പരീക്ഷിക്കപ്പെട്ടു ..രണ്ടു ബോംബുകള്‍ ..റൂസ് വെല്‍ ട്ടിനെ യും ചര്‍ചിലിനെയും സൂചിപ്പിച്ചു മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ച മനുഷ്യന്‍ എന്നും അവയ്ക്ക് പേരിട്ടു.,.ഒടുവില്‍ അത് ലിറ്റില്‍ ബോയ്‌ എന്നും ഫാറ്റ് മാന്‍ എന്നും മാറ്റപ്പെട്ടു .
തുടര്‍ന്ന് വൈസ് പ്രസിഡന്റ്‌ ആയിരുന്ന ഹാരി എസ് ട്രൂമാന്‍ പ്രസിടണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു .ജപ്പാനില്‍ നിന്നും ഉയര്‍ന്നു വന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികള്‍ക്ക് വിജയം അകലത്തിലാക്കി.ട്രൂമാന്‍ ജപ്പാന് നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു ..ഒരു അമേരിക്കന്‍ സൈനികനെ പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നുള്ള സാധ്യതകളും 250 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്നാ വാദവും .കൂടുതല്‍ ബലം നേടിയപ്പോള്‍ ചെറുതെങ്കിലും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ ഫലിക്കാതെയായി ..ഇന്ന് ചരിത്രം വായിക്കുമ്പോള്‍ പുതിയ ഒരു ആയുധം ഉപയോഗിക്കുന്നതി ന്‍റെ ആവേശം അവരില്‍ പ്രകടമായി തോന്നുന്നു ..വാളും കുന്തവും മാറി തോക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റം അത് പോലെ അവര്‍ പുതിയ ആയുധത്തെ സ്വീകരിക്കുവാന്‍ തയ്യാറായി .അതിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള അറിവ് ഒരു പക്ഷെ ഇല്ലായിരിക്കാം ..അല്ലെങ്കില്‍ അറിയാവുന്നവര്‍ അത് മറച്ചു പിടിച്ചതാകാം ..
എന്തായാലും ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിക്കാനുള്ള തീരുമാനമായി..ഇത്തരം ഒരു തീരുമാനത്തിന് സഖ്യ കക്ഷികള്‍ക്കിടയില്‍ അന്നേ ഉള്ള കിടമത്സരങ്ങളും കാരണമായി എന്നും വായിക്കാന്‍ കഴിയുന്നു..അങ്ങനെ ആഗസ്റ്റ്‌ 5 ഞായറാഴ്ച 'എനോള ഗേ 'എന്ന വിമാനം 'ലിറ്റില്‍ബോയ്‌ 'യും വഹിച്ചു ഹിരോഷിമക്ക് പുറപ്പെടുന്നു..കേണല്‍ ടിബട്ട്സ് ആക്രമണം നയിക്കുന്നു..ഒപ്പം ഗ്രേറ്റ്‌ ആര്‍ടിസ്റ്റ് എന്ന നിരീക്ഷണ വിമാനത്തില്‍ ക്യാപ്ടന്‍ സ്വീനി .മൂന്നര ലക്ഷത്തോളം വരുന്ന ഹിരോഷിമക്കാര്‍ ഓഗസ്റ്റ്‌ ആറു തിങ്കളാഴ്ചയുടെ ദിനചര്യകളുമായി ദിവസം തുടങ്ങുന്ന നേരം ..8 .15 കഴിഞ്ഞു 17 സെക്കണ്ട് കഴിഞ്ഞപ്പോള്‍ എനോള ഗെയില്‍ നിന്നും ലിറ്റില്‍ ബോയ്‌ അവിടെ പതിച്ചു ..ഒരു തീഗോളം ആയി രൂപപെട്ട ആ ബോംബ്‌ തല്‍ക്ഷണം 66 ,000 പേരെ കൊന്നൊടുക്കി. ദിവസങ്ങള്‍ കൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ മരണം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു,,അതിന്‍റെ ശാപം നേടിയവര്‍ ഇനിയും തീരാത്ത വൈകല്യങ്ങളും പേറി ഇന്നും ജീവിക്കുന്നു .
ഇത് ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ അമേരിക്കക്ക് അത് ആവേശമായി ..ടോക്കിയോവില്‍ എന്താണ് ഇത് പ്രയോഗിക്കാത്തത് എന്ന ഒരു പത്ര പ്രതിനിധിയുടെ ചോദ്യത്തിന് അമേരിക്കന്‍ സൈനിക മേധാവിയുടെ .."അതിനു സന്ധിയാലോചിക്കാന്‍ അവിടെ ആരെങ്കിലും വേണ്ടേ " എന്ന ക്രൂരമായ ഫലിതം നിറഞ്ഞ മറുപടി തന്നെ അത് വ്യക്തമാക്കുന്നു,,പക്ഷെ അപ്പോഴും കീഴടങ്ങാന്‍ ജപ്പാന്‍ കൂട്ടാക്കിയതുമില്ല..
ഒന്നിന് പുറകെ മറ്റൊന്നുകൂടെ നടത്തിയാലെ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകും എന്ന ഭീതി വളര്‍ത്താന്‍ കഴിയൂ എന്ന അമേരിക്കന്‍ ചിന്ത വീണ്ടും ഒരു ദുരന്തത്തിന് നാന്ദിയായി ..ഫാറ്റ്മാന്‍ അടുത്ത മനുഷ്യവേട്ടക്കു തയ്യാറായി.ടോക്ക്യോ ആണ് അടുത്ത ലക്‌ഷ്യം എന്ന് കഥ പ്രചരിച്ചു എങ്കിലും .കൊക്കുറ ആയിരുന്നു അമേരിക്ക കരുതി വെച്ചതെങ്കിലും ഒടുവില്‍ അത് നാഗസാക്കിയുടെ നിര്‍ഭാഗ്യമായി മാറി ..മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റു 9 നു രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി ..നാല്‍പ്പതിനായിരം പേര്‍ മരണത്തിലേക്ക് രക്ഷപെട്ടു ..അങ്ങനെ ആഗസ്റ്റ്‌ മാസം എന്നും ഓര്‍ക്കാന്‍ പാകത്തിന് ജാപ്പനീസ് ജനതക്കും ലോകത്തിനും രണ്ടു ദുരന്തങ്ങള്‍ സമ്മാനിച്ചു .സദക്കോ അതിന്‍റെ ഒരു പ്രതീകമായി ഇന്നും മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഇന്ന് യു എസ് ,റഷ്യ ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,ചൈന തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യ,പാകിസ്താന്‍ ,ഉത്തര കൊറിയ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ആണവ ശക്തികള്‍ എന്ന പേര് നേടിയിരിക്കുന്നു..ആണവ കിടമത്സരങ്ങള്‍ ക്കുമപ്പുറം ആണവ അപകടങ്ങളും നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു..1986 ഏപ്രിലില്‍ ഉക്രയിനില്‍ ചെര്‍നോബിളില്‍ ഉണ്ടായ ദുരന്തം .. 1984 ല്‍ ഭോപാലില്‍ ഉണ്ടായ
അപകടം ഇതെല്ലാം ആണവമേഖല കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാളീച്ചകള്‍ എത്ര വലിയ വിപത്തായി മാറുന്നു എന്നതിന് വലിയ ഉദാഹരണങ്ങള്‍ ആകുന്നു .ഇത്തരം ദുരന്തങ്ങളില്‍ മരണം ഒരു ആശ്വാസമാണെന്ന് ചരിത്രം രേഖപെടുത്തുമ്പോള്‍ വ്യക്തമാകുന്നത് അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഭീകരതയുടെ ആഴം തന്നെയാണ്..
വര്‍ദ്ധിച്ചു വരുന്ന ജനതയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ വേണ്ടി വരുന്നു എന്ന വാദം ഈ ദുരന്തങ്ങള്‍ കൊണ്ട് അപ്രസക്തമാകുന്നു..ഭാരതം പോലെ ജനസാന്ദ്രതയേറിയ ഒരു രാജ്യത്തു ഇത്തരം ആണവനിലയങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നതും ഒരു പ്രധാന വിഷയമാണ്..ഭോപാല്‍ ദുരന്തവും അതിനോടനുബന്ധിച്ചുള്ള സമീപകാല പ്രശ്നങ്ങളും ഇന്ന് കൂടുതല്‍ രാഷ്ട്രീയമാനം നേടുമ്പോള്‍ അതിന്‍റെ യഥാര്‍ഥമായ ഭീകരത നാം മറന്നു പോകുന്നോ എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതാണ് .
യുദ്ധം എന്നതിന്‍റെ ഭീകരത നമ്മള്‍ അംഗീകരിക്കുന്ന കാലത്ത് തന്നെയാണ് ഓരോ രാജ്യങ്ങളും അവരുടെ ആയുധശേഖരം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത്..ഇന്ന് ലോകത്തില്‍ മറ്റു രാജ്യങ്ങളുടെ ആണവ നിലയങ്ങളുടെ കണക്കെടുക്കാന്‍ നടക്കുന്ന അമേരിക്ക അവരുടെ ശക്തിയോ അവരുടെ ആയുധങ്ങളുടെ എണ്ണമോ വെളിപ്പെടുത്തുന്നില്ല..സമാധാന സംഘടനയായി രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളും ഇത്തരം ആയുധ മത്സരങ്ങള്‍ ഒഴിവാക്കാന്‍ സഹായക കാരമാകുന്നില്ല..അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ കൈവരിക്കേണ്ട ബോധവും അറിവും നമ്മള്‍ സ്വയം നെടുന്നതിനോപ്പം വരുന്ന തലമുറയെയും അതിനെ കുറിച്ച് ബോധാവാന്മാരക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനു അത്യാവശ്യമായി തീരുന്നു..


നവോദയ അല്‍-കോബാര്‍ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഹിരോഷിമ ദിന ചര്‍ച്ചക്ക് വേണ്ടി തയ്യാറാക്കിയ ആമുഖം

Monday, July 26, 2010

വ്യഖ്യാനങ്ങള്‍ വഴി തെറ്റിക്കുന്നില്ലേ


മുഖ്യമന്ത്രി നാടിനും സി പി എം നും അപമാനമാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടുകൊണ്ടാണ് ഈ വിഷയം അറിഞ്ഞു തുടങ്ങിയത്..പിന്നെ അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളായി,തൊഗാഡിയന്‍ പ്രസ്താവന എന്ന് വരെ ചില സുഹൃത്തുക്കള്‍ പറയുന്നതും കേട്ടു..ഇപ്പോള്‍ ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ പോസ്റ്റ്‌വി എസ് ന്റെ വിവരക്കേടിന്റെ അതിരുകളെ കുറിച്ച് പറയുന്നു..എഴുതുന്ന എന്റെ രാഷ്ട്രീയമോ മറ്റുള്ളവരുടെ രാഷ്ട്രീയമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല ഇവിടെ ഇത് കുറിക്കുന്നത് .അത് ആവശ്യമെങ്കില്‍ ആകാവുന്നതുമാണ്.

ഇന്നലെ ഈ വാര്‍ത്ത‍ രണ്ടു മൂന്നു പത്രങ്ങളില്‍ കണ്ടു ..കേരള കൌമുദിയുടെയും മാതൃഭൂമിയുടെയും റിപ്പോര്‍ട്ടുകള്‍ ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .


ശനിയാഴ്ച വൈകുന്നേരം മുതല്‍ ചാനലുകളിലെ ചര്‍ച്ചയും ഇതുതന്നെ .ഏഷ്യാനെറ്റിലെ ഒരു ചര്‍ച്ചയില്‍ ന്യൂസ്‌ റീഡര്‍ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് മുന്‍കൂട്ടി തീരുമാനിച്ചു വെച്ച പോലെ മുഖ്യമന്ത്രി ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു..ഈ വാര്‍ത്തകള്‍ ഒക്കെ വായിച്ചിട്ടും വീഡിയോകള്‍ കണ്ടിട്ടും എന്താണെന്നു ഇത്രയും വ്യാഖ്യാനിച്ചു വശാകന്നുതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല.മുഖ്യമന്ത്രിയുടെതായി വന്ന പ്രസ്താവനയില്‍ ഏതു വരിയിലാണ് ഒരു സാമുദായിക സ്പര്‍ദ്ദക്ക് വഴിവെക്കുന്നത് ഉള്ളതെന്ന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു..ഇരുപതു വര്‍ഷം കൊണ്ട് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം രൂപീകരിക്കുക എന്നതാണ് പോപ്പുലര്‍ ഫ്രെണ്ടിന്റെ അജണ്ട എന്ന് പറയുന്നതില്‍ പോപ്പുലര്‍ ഫ്രെണ്ട് കാര്‍ക്കല്ലാതെ ആര്‍ക്കാണ് പൊള്ളുന്നത് ,അത് എങ്ങനെ മുസ്ലിം സമൂഹത്തിനെതിരാകും .ബ്ലോഗര്‍ ഉള്‍പ്പെടുത്തിയ മാധ്യമം പത്രറിപ്പോര്‍ട്ടിലും ഇതേ റിപ്പോര്‍ട്ട് അല്ലാതെ ഈ ആരോപിക്കുന്ന പോലെ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല..ലവ് ജിഹാദ് നടക്കുന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞു ചില താല്‍പര കക്ഷികള്‍ വാര്‍ത്ത‍ കൊടുത്തതിന്റെ അപകടം ഒഴിവാക്കിയിട്ട് കാലം അധികം ആയില്ല..ഇവിടെ മത പരിവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രെണ്ട് ശ്രമിക്കുന്നു എന്ന് പറയുന്നതിനു വ്യകതമായി തെളിവുകള്‍ ഉള്ളതായി ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു .മാതൃഭൂമി അത് റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു


ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പുസ്തകവും ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളും കേരളം മുഴുവന്‍ റെയ്ഡു ച്യ്തപ്പോള്‍ പിടികൂടിയ ലഘു ലേഖനങ്ങളും പിന്നെ ആയുധങ്ങളും താലിബാന്‍ മോഡലില്‍ കൊലപാതകങ്ങള്‍ നടത്തുന്ന സി ഡി കളും പിടിക്കപ്പെട്ടപ്പോള്‍ നല്‍കിയ മൊഴികളും എല്ലാം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തതാണ് .അതൊന്നും തെറ്റെന്നു ആരും പറഞ്ഞു കേട്ടില്ല.വ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ നിരപരാധികളെ തീവ്രവാദികളാക്കില്ലേ എന്ന ചോദ്യത്തിന് ഇങ്ങനെയൊരു മറുപടി പറഞ്ഞതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു..ആ ചോദ്യത്തില്‍ തന്നെ തോന്നുന്നില്ലേ അത്ര നല്ലതല്ലാത്ത ഒരു ചിന്ത .

സമൂഹത്തിനെ ഞെട്ടിച്ച ഒരു കാടാത്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഭവവികാസങ്ങളുടെ ഒരു തുടര്‍ച്ചയായി ഈ ചോദ്യതിനെയും ഉത്തരത്തിനെയും കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല .2050 ഓടെ മാവോയിസ്റ്റുകള്‍ ഇന്ത്യ പിടിച്ചടക്കുമെന്നു ഒരു ഉന്നത കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ആയിരുന്നോ നമ്മള്‍ പ്രതികരിച്ചത്..അത് മാവോയിസ്റ്റുകള്‍ അവരുടെ ലക്ഷ്യമായി സമ്മതിച്ചതായും വാര്‍ത്തകള്‍ വന്നു..ഇവിടെ അങ്ങനെ ഒരു സംഘടന ചില ലക്ഷ്യങ്ങള്‍ സൂക്ഷിക്കുന്നു എന്നും അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതെന്നും ഒരു ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി മുഖ്യമന്ത്രി പറയുമ്പോള്‍ അതില്‍ വെറും രാഷ്ട്രീയഎതിര്‍പ്പുകള്‍ കൊണ്ട് വര്‍ഗീയമെന്നും ഭൂരിപക്ഷവര്‍ഗീയത എന്നുമൊക്കെ പറഞ്ഞു ചിന്തകളെയും ചര്‍ച്ചകളേയും വഴി തെറ്റിക്കുനതിനെ എങ്ങനെ ന്യായീകരിച്ചു സംസരിക്കാനാകും ..ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ ആകില്ലേ അവരുടെ ആയുധങ്ങള്‍ ആകുന്നതു ..അച്ചടി മാധ്യമങ്ങള്‍ കാണിച്ച സംയമനവും കരുതലും പോലും നമ്മുടെ ചാനലുകള്‍ കാണിച്ചില്ല,,

ജൂലായ്‌ 18 ന്റെ കലാകൌമുദിയില്‍ ഈ തുടര്‍ സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട്‌ വായിക്കാന്‍ കഴിഞ്ഞു..ചാനലുകള്‍ക്ക് എങ്ങനെ നീചമായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അതില്‍ വിവരിക്കുന്നു..ദീപിക പത്രത്തില്‍ വന്ന ചില കൊള്ളിവെച്ച വാക്കുകള്‍ എങ്ങനെ കാഴ്ചകളെ വഴിതെറ്റിക്കുന്നു എന്നും പറയുന്നുണ്ട് .. തീവ്രവാദം ഒരു വിപത്താണ് ..അതിലേക്കു എങ്ങനെ ഇത്രയും പണം എത്തുന്നതിന്റെ വഴികള്‍ എങ്ങനെയെന്നു അന്വേഷിക്കണം .ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവേര്‍മെന്റുകള്‍ക്ക് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപെട്ടിടു അതിനെ പറ്റി എത്രപേര്‍ ചര്‍ച്ച ചെയ്തു..ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ മാണെങ്കില്‍ എന്തുകൊണ്ട് അതില്‍ അഭിപ്രായം പറയുന്നില്ല..അങ്ങനെ ഒരു ചര്‍ച്ച നടന്നാല്‍ ഈ സംഘപരിവാറും പോപ്പുലര്‍ ഫ്രെണ്ടും എല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നു..സാമൂഹ്യ സംഘടനകള്‍ എന്ന പേരില്‍ മുഖം മൂടികള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന വരെ കുറിച്ച് സര്‍ക്കാര്‍ തന്നെയല്ലേ തെളിവുകള്‍ നിരത്തിയത്..എന്നിട്ടും അതൊന്നും കണ്ടില്ല എന്ന് നടിച്ചു മറ്റു സംഘടനകളുടെ പേര് പറഞ്ഞു അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് കാണുമ്പോള്‍ അതിന്റെ അപകടമോര്‍ത്തു ഭയമാകുന്നു..അത്തരം ഒരു ലേഖനവും ഇന്ന് കണ്ടു..ഇതൊക്കെ വ്യക്തമാക്കുന്നത് വെറും രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നതില്‍ കവിഞ്ഞു ഒരു പ്രാധാന്യവും ഇതിനു ആരും കല്‍പ്പിക്കുന്നില്ല എന്നതാണ്..ഒരു സര്‍ക്കാരിന്റെ അന്വേഷണതിനെ അട്ടിമറിക്കാന്‍ ആകില്ലേ ഇത്തരം ആരോപണങ്ങള്‍ സഹായമാകുക ..ഇങ്ങനെയൊക്കെ യുള്ള കാര്യങ്ങളെ വിവരക്കേട് എന്ന് പറഞ്ഞു പുചിക്കുന്നവര്‍ ഇതുകൊണ്ട് എന്താണ് യഥാര്‍ത്ഥവിവരങ്ങള്‍ കൂടി പറയാന്‍ മെനക്കെടുന്നില്ല .

രാഷ്ട്രീയ അടവ് നയങ്ങള്‍ വര്‍ഗീയതയെ വളര്‍ത്തുന്നില്ല എന്ന് പറയുന്നില്ല പക്ഷെ അത് മാത്രമാണ് കാരണം എന്ന് പറയുമോ..അരാഷ്ട്രീയം വളര്‍ത്തുന്ന മാധ്യമങ്ങള്‍ അല്ലെ ഇതിലെ ഒന്നാം പ്രതി..നിലവിലുള്ള ജനാധിപത്യ ഭരണ സംവിധാനത്തെ ആകെ കാടടച്ചു ആക്ഷേപിക്കുകയും ജനങ്ങളുടെ മുന്‍പില്‍ കൊല്ലരുതതവരായി രാഷ്ട്രീയക്കാരെ പ്രതിഷ്ടിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ആര്‍ക്കു ആയുധങ്ങള്‍ നല്‍കുന്നു..ഇപ്പോള്‍ നടന്ന തൊടുപുഴ സംഭവത്തില്‍ പോലും ചാനലുകള്‍ അല്‍പ്പം കൂടി സാവകാശവും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഇത്തരം ഭീകരമായ അന്തരീക്ഷം ഒഴിവാകാമായിരുന്നു എന്ന് വളരെ ദുഖപൂര്‍വം ഓര്‍ക്കേണ്ടി വരുന്നു ..അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്ന നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ഉത്തരതിനെ വ്യാഖ്യാനങ്ങള്‍ ചമച്ചു ആശക്കുഴപ്പവും അരക്ഷിതാവസ്ഥയും ഉണ്ടാക്കി മുഖ്യമന്ത്രിയെ തന്നെ വര്‍ഗീയവാദിയും ജനാധിപത്യ വിരുദ്ധനും ഒക്കെ ആക്കി മാറ്റുന്നത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ കരുതുപകരുന്നതല്ലേ എന്ന ആശങ്ക ബാക്കിയാകുന്നു.


അഭിപ്രായങ്ങള്‍ ഇവിടെയും

Saturday, July 24, 2010

ചങ്ങലക്കും ഭ്രാന്ത്‌ പിടിക്കുന്നോ..

അല്ല എന്താണീ ജസ്റ്റിസുമാരുടെ മനസ്സിലിരുപ്പ് ..അതോ ഇതൊക്കെ വായിച്ചറിഞ്ഞതില്‍ എന്തെങ്കിലും പിശകുണ്ടോ ..സര്‍ക്കാരിനു എതിരു എന്നതുകൊണ്ട്‌ അധികം വ്യത്യാസം ഒന്നും ഉണ്ടാകാന്‍ വഴിയില്ല ..ജഡ്ജി രാമചന്ദ്രന്‍ നായര്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ കേട്ടുകൊണ്ടാണ് വെള്ളിയാഴ്ച ഇവിടെ ഉച്ചക്ക് ഉണര്‍ന്നത് ..പിന്നെ വൈകുന്നേരം ആയപ്പോള്‍ ഇന്ത്യാവിഷനില്‍ ബ്രേക്കിംഗ് ന്യൂസ്‌ ആയി ചുവന്ന അക്ഷരത്തില്‍ എഴുതുന്നു .. Öß~mß ക്ക് വി എസ് ന്റെ മറുപടി ..വി എസ് ന്റെ മറുപടി കൂടി താഴെ വായിച്ചപ്പോള്‍ തോന്നി ഇനി ജഡ്ജ് വി എസ് നെ Öß~mß kkഎന്നോ മറ്റോ വിളിച്ചു എന്നു.അത്ര ചാതുര്യമായിരുന്നു ആ വാര്‍ത്തക്ക്..ചാനല്‍ ചര്‍ച്ചകളില്‍ വിശ്വാസം പോരാത്തത് കൊണ്ടാണ് ഇന്നത്തെ പത്രം നോക്കാമെന്ന് കരുതിയത് .കേരളകൗമുദി, മനോരമ, മാതൃഭൂമി ഇതൊക്കെ മൂന്നിന്റെയും പ്രിന്റെഡ്‌ വേര്‍ഷന്‍ കണ്ടപ്പോള്‍ ആണ് Öß~mß kkയുടെ ഇര അഡീഷണല്‍ സെക്രട്ടറി ആണെന്ന് മനസ്സിലായത് ..മാതൃഭൂമി പക്ഷെ ഒരു പടികൂടെ കടന്നു പൊങ്കാലയിടുന്ന സ്ത്രീകള്‍ക്കും Öß~mß kkപട്ടം കൊടുത്തത് കണ്ടു ..അപ്പോള്‍ ഇന്ത്യാവിഷന്റെ ഗതികേട് മനസ്സിലായി..ഒരു ശുംഭന്‍ ആവര്‍ത്തിക്കാന്‍ നോക്കിയതാണ് പാവങ്ങള്‍ ..നികേഷ് കുമാര്‍ ഇട്ടേച്ചു പോയപ്പോള്‍ ഇനി ഇത്തരം മസാലകള്‍ക്ക് പുതിയ വഴി തേടുകയാണ് അവര്‍ ..നികേഷ് ഇനി മാതൃഭൂമിയ്ക്ക് വേണ്ടി വാര്‍ത്ത വായിക്കും എന്നൊക്കെ ബ്ലോഗ്‌ ലോകത്ത് വാര്‍ത്തകള്‍ പറന്നു നടക്കുന്നുണ്ട് ..അതിനും കാത്തിരിക്കാം .

അപ്പോള്‍ Öß~mß, kkജസ്റ്റിസ് മാര്‍ക്കും മലയാള പദങ്ങളെ ക്കുറിച്ച് nn നല്ല ബോധ്യമുണ്ടെന്ന് സാരം ഒരാളെ ശുംഭന്‍ എന്നു വിളിക്കുന്നതാണോ മറ്റൊരാളെ Öß~mß എന്നു വിശേഷിപ്പിക്കുമ്പോള്‍ ആണോ അത് വിളിക്കുന്നവര്‍ക്ക് കൂടുതല്‍ ആനന്ദകരം എന്നു അറിയില്ല..എന്തുകൊണ്ടോ അതിനെ കുറിച്ച് അധികം ചര്‍ച്ചകള്‍ നടന്നില്ല ..പ്രസ്താവിച്ച വിധിയില്‍ ഉള്ള എതിര്‍പ്പുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിക്കുന്നു .അതില്‍ ക്ഷോഭിച്ചു ജനാധിപത്യ ഗവണ്മെന്റിന്റെ പ്രതിനിധിയെ Öß~mß എന്നും ഗവണ്മെന്റിനെ Öß~mßയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ എന്നും വിളിക്കുന്നു...പഴയ റവന്യു സെക്രട്ടറിയെ പോലെ അഡീഷണല്‍ സെക്രട്ടറിയും അങ്ങ് സഹിക്കട്ടെ ..നിങ്ങളുടെ കഷ്ടകാലം ..നിങ്ങള്ക്ക് വേണ്ടി ഉറഞ്ഞു തുള്ളാന്‍ കോമരങ്ങള്‍ ഒന്നുമില്ല ..ചാനല്‍ പ്രവര്‍ത്തകരോ ബ്ലോഗ്‌ പുലികളോ ആരുമില്ല..അതിനു വലിയ മാര്‍ക്കറ്റുമില്ല .എന്തായാലും ഇതൊക്കെ കേട്ടിട്ട് ജഡ്ജിമാരും അത്ര മോശമല്ല..എന്തൊക്കെ ഡയലോഗുകള്‍ ആണ്, ഭീഷണിപ്പെടുത്താന്‍ നോക്കണ്ട ..അതൊന്നും വിലപ്പോവില്ല. Öß~mßയെ നിര്‍ത്തി കളിക്കുന്നു..ഒരു പക്ഷെ കോടതിക്ക് തോന്നിയോ ഇത് ധര്‍മ സംസ്താപനതിനുള്ള യുദ്ധമാണെന്ന്..ഇങ്ങനെ പേടിക്കില്ല എന്നൊക്കെ പറയണമെങ്കില്‍ ഇത്രയും അരക്ഷിതാവസ്ഥ യിലാണോ നമ്മുടെ നിയമവ്യവസ്ഥ ..ജനക്ഷേമം ,പൊതുജന താല്പര്യം തുടങ്ങി എളുപ്പം എടുത്തു പ്രയോഗിക്കാവുന്ന ചില വാക്കുകള്‍ കൊണ്ട് കോടതികളും ചാനലുകളും ഒക്കെ കളിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി ..എന്നു മുതലാണ്‌ എന്നറിയില്ല ഇത്ര സ്നേഹം എന്നു മനസ്സിലാകുന്നില്ല..ഒരു സ്വാശ്രയ നിയമം കൊണ്ടുവന്നപ്പോള്‍ സാങ്കേതികത്വം പറഞ്ഞു അതിനെ പല കഷണങ്ങള്‍ ആക്കി മാറ്റിയപ്പോള്‍ ആരുടെ താല്പര്യമായിരുന്നു സംരക്ഷിക്കപെട്ടത്‌, അനവസരത്തിലും അനാവശ്യവുമായി കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞത് ആരുടെ താല്പര്യം ..ഇപ്പോള്‍ ഇതൊക്കെ പ്രസ്താവിച്ച അതെ വ്യക്തികള്‍ തന്നെയാണ് ക്രൈസ്തവ മാനേജ് മെന്റുകള്‍ കച്ചവട തല്‍പരത ഇല്ലാത്തവരെന്നു പറഞ്ഞത് ..

നിയമ നിര്‍മാണ സഭയും ഭരണനിര്‍വഹണ വ്യവസ്ഥയും ചെയ്യണ്ട കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തു ചെയ്യാന്‍ നീതിന്യായ വ്യവസ്ഥക്ക് അധികാരം ഉണ്ടായതു ഏതു സാഹചര്യത്തിലാണെന്ന് മനസ്സിലാകുന്നില്ല .ഇന്നലെ കോടതിയുടെതായി പുറത്തുവന്ന വാക്കുകള്‍ പലതും ഇവിടത്തെ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം കടമെടുത്തു പറയുന്നത് പോലെ തോന്നുന്നു..പൊതുവേദിയില്‍ ജഡ്ജി ഇതിനെ കുറിച്ച് ന്യായീകരിച്ചില്ല എന്നു പറയുന്നു..എന്നാല്‍ അദ്ദേഹം പറയുന്നു ഈ വിധി ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്..അല്ലാതെ ജഡ്ജി മാര്‍ക്ക് വേണ്ടിയല്ല എന്നു..ഇതിലെ ന്യായീകരണം ആര്‍ക്കും മനസ്സിലാകില്ല എന്നാണോ ..ഈ ജനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സാമുദായിക സംഘടനയിലോ ,തൊഴിലാളി സംഘടനയിലോ ,ഒന്നും അംഗമാകാത്ത എത്ര പേര്‍ ഉണ്ടാകും ..ഇവരെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പൊതു ധര്‍ണയും സമരങ്ങളും നടത്താത്തവര്‍ എത്ര പേര്‍ ഉണ്ടാകും ..ഇതൊക്കെ പൊതുസ്ഥലത്ത് അല്ലെങ്കില്‍ പൊതു നിരത്തുകളില്‍ നടത്തരുത് എന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളുന്നവര്‍ എത്രപേര്‍ ഉണ്ടാകും..വെള്ളിയാഴ്ച ഈ പ്രസ്താവന യുദ്ധം നടക്കുമ്പോള്‍ തന്നെയാണ് കോഴിക്കോട് നഗരത്തില്‍ വന്‍ ഗതാഗത തടസ്സം ഉണ്ടാക്കി പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു ആയിരം എന്നു പറഞ്ഞപ്പോള്‍ അതിന്റെ അഞ്ചിരട്ടി ആളെ കൂട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനവും സമ്മേളനവും എല്ലാം പോപ്പുലര്‍ ഫ്രെണ്ട് നടത്തിയത് ..അവിടെ കോടതിവിധി നടപാകാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നം എങ്ങനെയാകും ..ഒരുപക്ഷെ അതോക്കെയാകും ഈ പ്രകടനം നടത്തുന്നവരും ലക്ഷ്യമിടുന്നത്..ഇതിനെക്കുറിച്ച്‌ കോടതികള്‍ എന്ത് പറയും..ജനപക്ഷം ജനങ്ങള്‍ക്കുവേണ്ടി എന്നൊക്കെ പറഞ്ഞു അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇത്ര മടി..ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവന്മേന്റിനോടും രാഷ്ട്രീയ പാര്‍ട്ടി കളോടും എല്ലാം അഭിപ്രായം ആരാഞ്ഞു അവര്‍ തമ്മില്‍ ഒരു അഭിപ്രായ ഐക്യം ഉണ്ടാക്കി നടപ്പിലാക്കേണ്ട ഒരു കാര്യത്തില്‍ ഇത്രയും മുന്‍വിധിയോടെ താന്‍ പിടിച്ചതിനു മൂന്നു കൊമ്പു എന്നു സ്ഥാപിക്കുന്നത് പോലെ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ശുഭസൂചകമല്ല .കോടതി പറയുന്നു കേവലം ചില രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം സാമാന്യവത്കരിക്കരുത് എന്നു..എന്താണ് കോടതിയുടെ ഈ കാര്യത്തിലെ മാനദണ്ഡം ..ആരാണ് കുറച്ചു പേര്‍ക്ക് ആണ് എതിപ്പ് എന്നു കോടതിയെ ബോധ്യപെടുതുന്നത് ..എത്രപേര്‍ എതിര്‍ക്കുന്നു, എത്രപേര്‍ അനുകൂലിക്കുന്നു എന്നതിന് എന്ത് അടിസ്ഥാനം ആണ് കോടതിക്ക് വിശ്വാസം ആയുള്ളതു..

വളരെ അത്ഭുതം തോന്നുന്നു ഈ പരാമര്‍ശങ്ങള്‍ കേട്ടിട്ട്..രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ കളിയാക്കാനാണ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇഷ്ടം ..അപ്പോള്‍ അങ്ങനെയുള്ള വയ്ക്ക് മറുപടി പറയാനായി നമ്മുടെ ബഹുമാനപ്പെട്ട ഹൈ ക്കോടതി ജഡ്ജിമാര്‍ ആ പ്രസ്തവനയോളം താഴുന്നത് കാണുമ്പോള്‍ നാണക്കേട്‌ തോന്നുന്നതു ആ വ്യക്തികള്‍ക്കല്ല മറിച്ചു അവരെ ആരാധിക്കുന്ന ,അവരില്‍ പ്രതീക്ഷ വെക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന ജനതയ്ക്ക് മുഴുവനുമാണ്..വിഡ്ഢികള്‍ എന്നു വിഡ്ഢികളെ തിരുത്താന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞു സ്വയം ഇലിഭ്യരാകുന്നു ..റിവ്യൂ ഹര്‍ജി നല്ക്കിയതിനെ കളിയാക്കുന്നു..സുപ്രീം കോടതിയില്‍ പോകാത്തത് എന്തെന്ന് ചോദിക്കുന്നു..തുടര്‍ച്ചയായി ഹൈ ക്കോടതി വിധികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നതിന്റെ പേരിലാണോ ഈ ഉപദേശങ്ങള്‍ .ഇതൊക്കെ ഒരു സംസ്ഥാന ഗവണ്മെന്റിനെതിരെ യാകുമ്പോള്‍ അത് വളരെ ഗൌരവമുള്ളതായി മാറുന്നു..

പിന്നെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ കോടതികള്‍ ചേര്‍ന്ന് പുനര്‍നിര്‍വചിക്കുന്നത് കാണുമ്പോള്‍ കൌതുകമാണ്..ഇതൊക്കെ ഏതുവരെ പോകുമെന്ന് പറയുക അസാധ്യം ..വെടിവഴിപാട് ടേപ്പ് ചെയ്തു കേള്‍പ്പിക്കുക ..ശബരിമലയുടെ പടിയുടെ വീതി കൂട്ടുക ..ആറ്റുകാല്‍ പൊങ്കാല സ്റ്റേ ഡിയ ങ്ങളില്‍പന്തലിട്ടു നടത്തുക .. തൃശ്ശൂര്‍ പൂരം അങ്ങനെ എതിനൊക്കെ ഇനി പുനര്‍നിര്‍വചനങ്ങള്‍ ഉണ്ടാകും എന്നറിയില്ല..ഇതിനൊപ്പം ഇന്ന് കേരള കൌമുദിയുടെ ഒരു വാര്‍ത്ത‍ ..തിരുവനന്തപുരം മേലാറന്നൂര്‍ അമ്പലത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതിനും ഉറക്കെ മണിയടിച്ചതിനും അമ്പലത്തിനു സമീപം താമസിക്കുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് ക്ഷേത്രം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു..എന്റെ സംശയം ഇനി കുടുംബത്തോടൊത്തു സീരിയലോ റിയാലിറ്റി ഷോ യോ കാണുംപോഴാണോ ഈ ശബ്ദം ആലോസരമുണ്ടാക്കിയത് എന്നാണു..ഏതായാലും നമ്മുടെ സാമൂഹിക സ്ഥിതിയൊക്കെ മാറിപോകുന്നു..എല്ലാം കുറെ നിയമങ്ങള്‍ നിയന്ത്രിക്കുന്ന യാന്ത്രികമായ ജീവിതമാണോ എല്ലാരും ആഗ്രഹിക്കുന്നത്..

Monday, July 12, 2010

ക്രമസമാധാനം

Reshared post from Jagratha Jagratha.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം തികച്ചും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു ജാമ്യകേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതി തിരുത്തിയത്. ആത്മീയ നേതാവായി അറിയപ്പെടുന്ന റഹീം പൂക്കടശ്ശേരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ...
Expand this post »
shoji D. Thottathil - ഈ വാര്‍ത്ത‍ ഇവിടെ അവതരിപ്പിച്ചത് വെറുമൊരു വാര്‍ത്ത‍ അറിയിക്കല്‍ മാത്രമായി വിശ്വസിച്ചോട്ടെ...?

ഈ വാര്‍ത്ത‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യഷപ്പെട്ടെക്കാവുന്ന "വന്‍ ദുരന്തം ഒഴിവായി -20 പേര്‍ മാത്രമേ കൊല്ല ചെയ്യപ്പെടുക ഉണ്ടായുള്ളൂ " എന്നൊരു വാര്‍ത്ത‍ പോലെയാണ്. കാരണം ജ. രാംകുമാര്‍-രിന്റെ ഉത്തരവ് അടിസ്ഥാന രഹിതം എന്ന് കേരള സര്‍ക്കാര്‍ വാദിച്ചത് മറ്റു സംസ്ഥാനങ്ങളെ അപേഷിച്ചു കുറ്റ കൃത്യങ്ങള്‍ കുറവാണു എന്നത് മുന്‍ നിര്‍ത്തിയാണ്. എന്ന് വച്ചാല്‍, ജയില്‍ പീഡനം, സ്ത്രീ പീഡനം, ബോംബ്‌ ആക്രമണം, naxel - ആക്രമണം മുതലയാവയൊക്കെ താരതമ്യേന കുറവാണു.......അപ്പോള്‍, കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടം അല്ല, അത് മറ്റു സ്ഥലങ്ങളില്‍ കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടത്തിന്റെ "എണ്ണത്തെ" അപേഷിച്ചു കുറവായത് കൊണ്ട് കേരളത്തിലെ ക്രമസമാധാനം തകരുന്നില്ല.

അപ്പോള്‍, കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം അയല്‍ സംസ്ഥാനങ്ങളെ അപേഷിച്ചു കുറവയിരിക്കുന്നിടത്തോളം, കേരള സര്‍ക്കാരും, അഭ്യന്തര വകുപ്പും, നമ്മുടെ പോലീസും, സര്‍വ്വോപരി നമ്മുടെ ക്രമസമാധാനവും കീ ജയ്.......

ഈ ഉത്തരവ് മേടിക്കാന്‍ സുപ്രീം കോടതി നിരങ്ങി കഷ്ടപ്പെട്ട (അപ്പോള്‍ കേരളത്തില്‍ കൊലപാതകങ്ങള്‍, കൈ വെട്ടല്‍, മുതലായവ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു) സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

മറ്റു സംസ്ഥാനങ്ങളുടെ കൊലപാതക കണക്കുകളും നമ്മുടെതും ചേര്‍ത്ത് ഒരു graph വരച്ചു സര്‍ക്കാരിന്റെ നേട്ടമായി തിരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്


കോടിയേരിക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍....!!!
Jul 12
shiju sasidharan - അതെ ,ഈ വാര്‍ത്ത ഒരു അറിയിപ്പാണ് .ഒരു കോടതി വിധി യെ മറ്റൊരു കോടതി വിധി കൊണ്ട് ഖണ്ഡിക്കുന്നു..ആ വിധി വന്നിട്ട് വര്‍ഷം ഒന്നാകുന്നു..അതിനോടെ ചേര്‍ന്ന് ഒരു തെരഞ്ഞെടുപ്പു നടന്നു.കേരളത്തിലെ ഹൈ ക്കോടതി കേരളത്തിന്റെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയെ വ്യക്തിപരമായും വിമര്‍ശിക്കുന്നു ..കേരളത്തിനെ ക്രമസമാധാന നില തകര്‍ന്നു എന്ന് പറയുന്ന വാര്‍ത്ത കേരള സമൂഹം എങ്ങനെയാകും ഉള്‍ക്കൊള്ളുക ..അതിനെ നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെ ഒക്കെ അവതരിപ്പിക്കും..അത് ഒരു സര്‍ക്കാരിനെയും പോലീസിനെയും എങ്ങനെ ബാധിക്കും ,അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ അത് സ്വാധീനിക്കും.ആ വിധി തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും .ഇന്ന് ആ വിധി സുപ്രീം കോടതി ആ വിധി തള്ളുന്നു..ഹൈ കോടതിയുടെ ഈ പരാമര്‍ശം അനവസരത്തിലും അനാവശ്യവുമായിരുന്നു എന്ന് രേഖപെടുത്തി.മാതൃഭൂമി ഒഴികെ എല്ലാ പത്രങ്ങളും ഈ വാര്‍ത്തയില്‍ ഈ വാചകം രേഖപെടുത്തിയിട്ടുമുണ്ട്

.മുന്‍പ് ഒരു പോസ്റ്റില്‍ സുഹൃത്തിനോട്‌ തന്നെ ഗോള്‍ഫ് ക്ലബ്‌ വിധിയുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീം കോടതി വിധി വേണ്ടി വന്നു എന്ന് ഞാന്‍ സൂചിപിച്ചിരുന്നു,,അന്ന് ആ വിധി ആശ്വാസമായത് നിവേദിത പി ഹരന്‍ എന്ന ഐ എ എസ് ഉദ്ദ്യോഗസ്ഥ ക്കും റവന്യു വകുപ്പിനുമാകും .ആ വിധി വന്ന സമയത്ത് ഈ പറഞ്ഞ ഉദ്യോഗസ്ഥയെ ഹൈക്കോടതി എത്ര രൂക്ഷമായാണ് വിമര്‍ശിച്ചത് എന്നറിയാന്‍ അന്നത്തെ പത്രങ്ങള്‍ നോക്കണം ..അതിനെ ചാനലുകാര്‍ എങ്ങനെ കൊണ്ടാടി എന്നതും ചരിത്രം .എന്നിട്ട് അത് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഈ ആഘോഷിച്ചവര്‍ ആരെങ്കിലും അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നും അറിയില്ല,,ഇവിടെ ഇപ്പോള്‍ ഇങ്ങനെ ഇരങ്ങിയും നിരങ്ങിയും നേടിയ വിധി ഈ പറഞ്ഞ പോലീസിനും സര്‍ക്കാരിനും കൊടിയെരിക്കുമൊക്കെ അല്‍പ്പം ആശ്വാസം കൊടുക്കുന്നുണ്ടെങ്കില്‍ അതിനു അനുവദിക്കുക ..അന്ന് ഹൈ ക്കോടതി വിധിയില്‍ ഊര്‍ജ്ജം നേടിയവര്‍ ഇന്ന് സുപ്രീം കോടതി വിധിയില്‍ നിരാശ രാകുന്നത് കാണുമ്പോള്‍ അല്‍പ്പം കൌതുകം തോന്നുന്നു

പിന്നെ അനാവശ്യവും അനവസരത്തിലും ഇത്തരം വിധികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഇങ്ങനെ തീവ്രവാദവും കൈവെട്ടലും നടക്കുന്ന നാട്ടില്‍ എങ്ങനെ പ്രതിഫലിക്കും ഇങ്ങനെ സൃഷ്ടിക്കപെടുന്ന പുകമറകളില്‍ രക്ഷപെടുന്നതാര് .അക്രമികളെ ഒറ്റപെടുത്തി (അതിനെ ഏതു പാര്‍ട്ടിക്കാര്‍ ആയാലും ) സമൂഹത്തിനെ രക്ഷിക്കാന്‍ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള ഇടപെടല്‍ അനിവാര്യമായിരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ വഴി തെറ്റിക്കാനും പരിഭ്രാന്തരാക്കാനും ഇത്തരം നുണ പ്രചാരണങ്ങള്‍ ഉത്തര വാദപെട്ട കേന്ദ്രങ്ങളില്‍ നിന്നും വരുന്നത് നിരാശജനകമാണ്.