അപ്പോള്‍ Öß~mß, kkജസ്റ്റിസ് മാര്‍ക്കും മലയാള പദങ്ങളെ ക്കുറിച്ച് nn നല്ല ബോധ്യമുണ്ടെന്ന് സാരം ഒരാളെ ശുംഭന്‍ എന്നു വിളിക്കുന്നതാണോ മറ്റൊരാളെ Öß~mß എന്നു വിശേഷിപ്പിക്കുമ്പോള്‍ ആണോ അത് വിളിക്കുന്നവര്‍ക്ക് കൂടുതല്‍ ആനന്ദകരം എന്നു അറിയില്ല..എന്തുകൊണ്ടോ അതിനെ കുറിച്ച് അധികം ചര്‍ച്ചകള്‍ നടന്നില്ല ..പ്രസ്താവിച്ച വിധിയില്‍ ഉള്ള എതിര്‍പ്പുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിക്കുന്നു .അതില്‍ ക്ഷോഭിച്ചു ജനാധിപത്യ ഗവണ്മെന്റിന്റെ പ്രതിനിധിയെ Öß~mß എന്നും ഗവണ്മെന്റിനെ Öß~mßയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ എന്നും വിളിക്കുന്നു...പഴയ റവന്യു സെക്രട്ടറിയെ പോലെ അഡീഷണല്‍ സെക്രട്ടറിയും അങ്ങ് സഹിക്കട്ടെ ..നിങ്ങളുടെ കഷ്ടകാലം ..നിങ്ങള്ക്ക് വേണ്ടി ഉറഞ്ഞു തുള്ളാന്‍ കോമരങ്ങള്‍ ഒന്നുമില്ല ..ചാനല്‍ പ്രവര്‍ത്തകരോ ബ്ലോഗ് പുലികളോ ആരുമില്ല..അതിനു വലിയ മാര്‍ക്കറ്റുമില്ല .എന്തായാലും ഇതൊക്കെ കേട്ടിട്ട് ജഡ്ജിമാരും അത്ര മോശമല്ല..എന്തൊക്കെ ഡയലോഗുകള്‍ ആണ്, ഭീഷണിപ്പെടുത്താന്‍ നോക്കണ്ട ..അതൊന്നും വിലപ്പോവില്ല. Öß~mßയെ നിര്‍ത്തി കളിക്കുന്നു..ഒരു പക്ഷെ കോടതിക്ക് തോന്നിയോ ഇത് ധര്‍മ സംസ്താപനതിനുള്ള യുദ്ധമാണെന്ന്..ഇങ്ങനെ പേടിക്കില്ല എന്നൊക്കെ പറയണമെങ്കില്‍ ഇത്രയും അരക്ഷിതാവസ്ഥ യിലാണോ നമ്മുടെ നിയമവ്യവസ്ഥ ..ജനക്ഷേമം ,പൊതുജന താല്പര്യം തുടങ്ങി എളുപ്പം എടുത്തു പ്രയോഗിക്കാവുന്ന ചില വാക്കുകള്‍ കൊണ്ട് കോടതികളും ചാനലുകളും ഒക്കെ കളിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി ..എന്നു മുതലാണ് എന്നറിയില്ല ഇത്ര സ്നേഹം എന്നു മനസ്സിലാകുന്നില്ല..ഒരു സ്വാശ്രയ നിയമം കൊണ്ടുവന്നപ്പോള്‍ സാങ്കേതികത്വം പറഞ്ഞു അതിനെ പല കഷണങ്ങള്‍ ആക്കി മാറ്റിയപ്പോള്‍ ആരുടെ താല്പര്യമായിരുന്നു സംരക്ഷിക്കപെട്ടത്, അനവസരത്തിലും അനാവശ്യവുമായി കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞത് ആരുടെ താല്പര്യം ..ഇപ്പോള്‍ ഇതൊക്കെ പ്രസ്താവിച്ച അതെ വ്യക്തികള്‍ തന്നെയാണ് ക്രൈസ്തവ മാനേജ് മെന്റുകള്‍ കച്ചവട തല്‍പരത ഇല്ലാത്തവരെന്നു പറഞ്ഞത് ..
നിയമ നിര്‍മാണ സഭയും ഭരണനിര്‍വഹണ വ്യവസ്ഥയും ചെയ്യണ്ട കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തു ചെയ്യാന്‍ നീതിന്യായ വ്യവസ്ഥക്ക് അധികാരം ഉണ്ടായതു ഏതു സാഹചര്യത്തിലാണെന്ന് മനസ്സിലാകുന്നില്ല .ഇന്നലെ കോടതിയുടെതായി പുറത്തുവന്ന വാക്കുകള്‍ പലതും ഇവിടത്തെ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം കടമെടുത്തു പറയുന്നത് പോലെ തോന്നുന്നു..പൊതുവേദിയില്‍ ജഡ്ജി ഇതിനെ കുറിച്ച് ന്യായീകരിച്ചില്ല എന്നു പറയുന്നു..എന്നാല്‍ അദ്ദേഹം പറയുന്നു ഈ വിധി ജനങ്ങള്‍ക്ക് വേണ്ടിയാണ്..അല്ലാതെ ജഡ്ജി മാര്‍ക്ക് വേണ്ടിയല്ല എന്നു..ഇതിലെ ന്യായീകരണം ആര്‍ക്കും മനസ്സിലാകില്ല എന്നാണോ ..ഈ ജനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സാമുദായിക സംഘടനയിലോ ,തൊഴിലാളി സംഘടനയിലോ ,ഒന്നും അംഗമാകാത്ത എത്ര പേര്‍ ഉണ്ടാകും ..ഇവരെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പൊതു ധര്‍ണയും സമരങ്ങളും നടത്താത്തവര്‍ എത്ര പേര്‍ ഉണ്ടാകും ..ഇതൊക്കെ പൊതുസ്ഥലത്ത് അല്ലെങ്കില്‍ പൊതു നിരത്തുകളില്‍ നടത്തരുത് എന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളുന്നവര്‍ എത്രപേര്‍ ഉണ്ടാകും..വെള്ളിയാഴ്ച ഈ പ്രസ്താവന യുദ്ധം നടക്കുമ്പോള്‍ തന്നെയാണ് കോഴിക്കോട് നഗരത്തില്‍ വന്‍ ഗതാഗത തടസ്സം ഉണ്ടാക്കി പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു ആയിരം എന്നു പറഞ്ഞപ്പോള്‍ അതിന്റെ അഞ്ചിരട്ടി ആളെ കൂട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനവും സമ്മേളനവും എല്ലാം പോപ്പുലര്‍ ഫ്രെണ്ട് നടത്തിയത് ..അവിടെ കോടതിവിധി നടപാകാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നം എങ്ങനെയാകും ..ഒരുപക്ഷെ അതോക്കെയാകും ഈ പ്രകടനം നടത്തുന്നവരും ലക്ഷ്യമിടുന്നത്..ഇതിനെക്കുറിച്ച് കോടതികള്‍ എന്ത് പറയും..ജനപക്ഷം ജനങ്ങള്‍ക്കുവേണ്ടി എന്നൊക്കെ പറഞ്ഞു അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇത്ര മടി..ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവന്മേന്റിനോടും രാഷ്ട്രീയ പാര്‍ട്ടി കളോടും എല്ലാം അഭിപ്രായം ആരാഞ്ഞു അവര്‍ തമ്മില്‍ ഒരു അഭിപ്രായ ഐക്യം ഉണ്ടാക്കി നടപ്പിലാക്കേണ്ട ഒരു കാര്യത്തില്‍ ഇത്രയും മുന്‍വിധിയോടെ താന്‍ പിടിച്ചതിനു മൂന്നു കൊമ്പു എന്നു സ്ഥാപിക്കുന്നത് പോലെ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ശുഭസൂചകമല്ല .കോടതി പറയുന്നു കേവലം ചില രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം സാമാന്യവത്കരിക്കരുത് എന്നു..എന്താണ് കോടതിയുടെ ഈ കാര്യത്തിലെ മാനദണ്ഡം ..ആരാണ് കുറച്ചു പേര്‍ക്ക് ആണ് എതിപ്പ് എന്നു കോടതിയെ ബോധ്യപെടുതുന്നത് ..എത്രപേര്‍ എതിര്‍ക്കുന്നു, എത്രപേര്‍ അനുകൂലിക്കുന്നു എന്നതിന് എന്ത് അടിസ്ഥാനം ആണ് കോടതിക്ക് വിശ്വാസം ആയുള്ളതു..
വളരെ അത്ഭുതം തോന്നുന്നു ഈ പരാമര്‍ശങ്ങള്‍ കേട്ടിട്ട്..രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ കളിയാക്കാനാണ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇഷ്ടം ..അപ്പോള്‍ അങ്ങനെയുള്ള വയ്ക്ക് മറുപടി പറയാനായി നമ്മുടെ ബഹുമാനപ്പെട്ട ഹൈ ക്കോടതി ജഡ്ജിമാര്‍ ആ പ്രസ്തവനയോളം താഴുന്നത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നതു ആ വ്യക്തികള്‍ക്കല്ല മറിച്ചു അവരെ ആരാധിക്കുന്ന ,അവരില്‍ പ്രതീക്ഷ വെക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന ജനതയ്ക്ക് മുഴുവനുമാണ്..വിഡ്ഢികള്‍ എന്നു വിഡ്ഢികളെ തിരുത്താന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞു സ്വയം ഇലിഭ്യരാകുന്നു ..റിവ്യൂ ഹര്‍ജി നല്ക്കിയതിനെ കളിയാക്കുന്നു..സുപ്രീം കോടതിയില്‍ പോകാത്തത് എന്തെന്ന് ചോദിക്കുന്നു..തുടര്‍ച്ചയായി ഹൈ ക്കോടതി വിധികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നതിന്റെ പേരിലാണോ ഈ ഉപദേശങ്ങള്‍ .ഇതൊക്കെ ഒരു സംസ്ഥാന ഗവണ്മെന്റിനെതിരെ യാകുമ്പോള്‍ അത് വളരെ ഗൌരവമുള്ളതായി മാറുന്നു..
പിന്നെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ കോടതികള്‍ ചേര്‍ന്ന് പുനര്‍നിര്‍വചിക്കുന്നത് കാണുമ്പോള്‍ കൌതുകമാണ്..ഇതൊക്കെ ഏതുവരെ പോകുമെന്ന് പറയുക അസാധ്യം ..വെടിവഴിപാട് ടേപ്പ് ചെയ്തു കേള്‍പ്പിക്കുക ..ശബരിമലയുടെ പടിയുടെ വീതി കൂട്ടുക ..ആറ്റുകാല്‍ പൊങ്കാല സ്റ്റേ ഡിയ ങ്ങളില്‍പന്തലിട്ടു നടത്തുക .. തൃശ്ശൂര്‍ പൂരം അങ്ങനെ എതിനൊക്കെ ഇനി പുനര്‍നിര്‍വചനങ്ങള്‍ ഉണ്ടാകും എന്നറിയില്ല..ഇതിനൊപ്പം ഇന്ന് കേരള കൌമുദിയുടെ ഒരു വാര്‍ത്ത ..തിരുവനന്തപുരം മേലാറന്നൂര്‍ അമ്പലത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതിനും ഉറക്കെ മണിയടിച്ചതിനും അമ്പലത്തിനു സമീപം താമസിക്കുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് ക്ഷേത്രം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു..എന്റെ സംശയം ഇനി കുടുംബത്തോടൊത്തു സീരിയലോ റിയാലിറ്റി ഷോ യോ കാണുംപോഴാണോ ഈ ശബ്ദം ആലോസരമുണ്ടാക്കിയത് എന്നാണു..ഏതായാലും നമ്മുടെ സാമൂഹിക സ്ഥിതിയൊക്കെ മാറിപോകുന്നു..എല്ലാം കുറെ നിയമങ്ങള്‍ നിയന്ത്രിക്കുന്ന യാന്ത്രികമായ ജീവിതമാണോ എല്ലാരും ആഗ്രഹിക്കുന്നത്..
പൂച്ചയ്ക്കാര് മണി കെട്ടും എന്ന് ചോദിച്ചതുപോലാണ് കാര്യങ്ങള്‍.
ReplyDeleteനിയമം മനുഷ്യനു വേണ്ടിയാണെന്നും, മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ലെന്നും മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.