പുലരുന്നതൊരു പ്രണയദിനമാണ് ..പ്രണയിക്കാനും ഒരു ദിനമെന്നു പരിഹസിച്ചിരുന്നുവെങ്കിലും വിവാഹവും കഴിഞ്ഞു ഊര്‍മിളയുടെ അച്ഛനുമായിക്കഴിഞ്ഞു പ്രണയദിനത്തെ പ്പറ്റി ഓര്‍ക്കാനും ഒരു സുഖം.
പ്രണയിക്കുന്നവരെ വല്ലാതെ ഇഷ്ടപ്പെടുന്നു ഞാന്‍. ....,പ്രണയിച്ചു വിവാഹം കഴിക്കുന്നവരെ അതിലേറെ ...പുതുവര്‍ഷത്തില്‍ നല്ലൊരു പ്രണയത്തിനു അര്‍ത്ഥമുണ്ടാക്കി അശോക് ദാമ്പത്യത്തിലേക്ക് കടന്നു ...മീനത്തിലും മേടത്തിലുമായി രണ്ടു അജിത്തുമാര്‍ അവരുടെ പ്രണയത്തെ വിജയിപ്പിച്ചു ജീവിതം തുടങ്ങുന്നു.
പ്രണയത്തെ പ്രണയിക്കുന്നവന്
ആനന്ദലബ്ദിക്കിനിയെന്തു വേണം ...
ആരെന്തൊക്കെ പുലഭ്യം പറഞ്ഞാലും
പ്രണയത്തിനുമപ്പുറ മൊരു വികാരത്തിനും
ഇത്രമേലെന്നെ കീഴടക്കാനായിട്ടില്ല...
കേവലം സംശയം ഒന്നിനോടുമാത്രം
കാലം തെറ്റി എന്നെ ആശീര്‍വദിച്ച
പ്രണയത്തോടായിരുന്നോ പ്രണയിനിയോടായിരുന്നോ
എനിക്ക് കൂടുതല്‍ പ്രണയം...
ഒരു ദിനമെങ്കില്‍ ഒരു ദിനം പ്രണയികളെ, നിങ്ങളെ നയിക്കുന്നത്
പ്രണയത്തിന്‍റെ രക്തസാക്ഷിയുടെ ഓര്‍മ്മകളെങ്കില്‍ ...
എന്‍റെ മനസ്സ് നിറഞ്ഞ ആശംസകള്‍.....
ഈ വാക്കുകള്‍ പ്രണയദിനത്തെ തളയ്ക്കാന്‍ റോസാപ്പൂക്കളെ വിലക്കാന്‍ വിധിപുറപ്പെടുവിച്ച മണ്ണില്‍ നിന്നും...
ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍ ....
great.... pranayadinashamsakal
ReplyDelete