Tuesday, September 25, 2012

അയാളും നീയും തമ്മില്‍ .


നീ തിരക്കിലാണെന്ന് അയാള്‍ക്ക്  മനസ്സിലാകുന്നത് ,
നീ തിരക്കിലാണെന്ന്  അയാളോട് പറയുമ്പോഴല്ല . 
തിരക്കൊഴിയുമ്പോള്‍ അയാളുടെ  അടുത്ത് ചെന്നു ,
എന്തായിരുന്നു 'എന്റെ' ആവശ്യം എന്ന് അന്വേഷിക്കുമ്പോഴാണ് ...

ഭയം മാത്രമാണത്

ചില   വരികളെങ്കിലും വായിക്കുമ്പോള്‍ 
ആദ്യത്തെ വണ്ടിക്കു വീട്ടിലെത്തി 
ഭാര്യയേയും മകളെയും കൈകള്‍ക്കുള്ളില്‍   
ചേര്‍ത്തു പിടിക്കണമെന്നത് 
കേവലം ഒരു ആഗ്രഹമല്ല ..
ഭയന്ന് വിറച്ച ഒരു മലയാളി ഗൃഹനാഥന്റെ ,
അതും വെള്ള ബനിയനും കൈലിയും ,
പിന്നെ തലയില്‍ ഒരു തോര്‍ത്തും ചുറ്റിയ 
ആ പഴയ നാട്ടിന്‍പുറത്തുകാരന്റെ  
വികാരമാണ് ..


ഭയം  മാത്രമാണത് ..അതിനു പക്ഷെ 

പ്രതിവിധിയായി തോന്നുന്നത് 
കാറ്റ് പോലും കടക്കാത്ത അറയില്‍
ഒളിപ്പിച്ചു വെക്കണമെന്നതായാലോ ..

Monday, September 17, 2012

ഭാര്യജോലി ..

വളരെ നല്ലത് ...ആദ്യം വീട്ടു ജോലിക്ക് 
പിന്നെ ഇണയായി കൂടെ കഴിയുന്നതിനു 
പിന്നെ പ്രസവത്തിനു ...
അങ്ങനെ പുരുഷന്റെ ശമ്പളക്കാരിയായി സ്ത്രീക്ക് മറ്റൊരു വേഷം കൂടി...
അപ്പോഴും ആര്‍ത്തുവിലപിക്കണം ..പുരുഷ കേന്ദ്രീകൃതമാണ് ലോകമെന്ന്....

കൊണ്ടു നടക്കുന്നതും നീയേ ..കൊണ്ടു പോയ്‌ കൊല്ലിക്കുന്നതും നീയേ....


ഭാര്യമാരുടെ വേതനം: സമ്മിശ്ര പ്രതികരണം

ന്യൂദല്‍ഹി: വീട്ടുജോലി ചെയ്യുന്ന ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ പ്രതിഫലം നല്‍കണമെന്ന നിര്‍ദ്ദേശത്തിന് രാജ്യമൊട്ടാകെ സമ്മിശ്ര പ്രതികരണം. ഭാര്യമാര്‍ക്ക് വേതനം നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പാണ് മുന്നോട്ട് വെച്ചത്.

Sunday, September 16, 2012

അതേ കറക്കം .


ഒരൊറ്റ സൂചിയുടെ ഒരേ കറക്കം ..അതേ കറക്കം .
കലണ്ടറിലെ മഞ്ഞനിറം പുരണ്ട കള്ളിയിലേക്കോടിയെത്താന്‍
ഇന്ന് ഞാനതിനു   ചക്രങ്ങള്‍  നല്‍കുന്നു...
പിന്നെ അതിനുമടുത്ത ദിനം ഞാന്‍ പോലുമറിയാതെ 
അതിവേഗം നേടുന്ന കറക്കത്തെ  
പിടിച്ചു കെട്ടാന്‍ പല്‍ചക്രങ്ങള്‍  തേടുന്നു 

കാത്തിരുന്നു വിയര്‍ത്തു നനയുന്ന ദിനങ്ങള്‍
ആനന്ദം അണപൊട്ടിയൊഴുകി കുതിരുന്ന ദിനങ്ങള്‍ ..
എല്ലാമതേ ...
ഒരൊറ്റ സൂചിയുടെ ഒരേ കറക്കം ..അതേ കറക്കം .

Saturday, September 15, 2012

ബോധം

രാഷ്ട്രീയത്തില്‍ എനിക്ക് തമാശകളില്ല്ല ..
നേരം പോക്കുകളില്ല..
വ്യത്യസ്ഥ രാഷ്ട്രീയബോധം പുലര്തുന്നവരോട് 
സൗഹൃദം പുലര്‍ത്താന്‍ എനിക്കാകില്ല ..

ഓരോ മനുഷ്യന്റെ ജീവിതരീതിയും 
സ്വഭാവവും , ചിന്തയുമാണ് അയാളുടെ 
രാഷ്ട്രീയം എന്ന് ഞാന്‍ കരുതുന്നു 

മാതൃ-പിതൃ,പുത്ര,ദാമ്പത്യ ബന്ധത്തില്‍ പോലും  
ഒരേ രാഷ്ട്രീയ ബോധം നിലനില്‍ക്കുന്നില്ലെങ്കില്‍ 
ബാക്കിയാകുന്നത് അസംതൃപ്തി നിറഞ്ഞ 
ഒത്തുതീര്‍പ്പുകള്‍ മാത്രമാണ് 

അവിടെ ജീവിതം ജീവിക്കാനുള്ളതിനുമപ്പുറം  
അഭിനയിച്ചു തീര്‍ക്കേണ്ടത് മാത്രമാകുന്നു ..

ശാശ്വതമായൊരു ശരിയുണ്ടെന്ന് 
ഇപ്പോള്‍ വിശ്വസിക്കുന്നു 
അതിലേക്കെത്തുവാന്‍ അപാരമായ 
സംയമനവും , ക്ഷമയും , സൂക്ഷ്മതയും 
അതിനിടയില്‍ നഷ്ടമാകുന്നതോന്നും 
നഷ്ടമല്ല എന്ന് കരുതാനുള്ള ധീരതയും 
കൈമുതലായി വേണമെന്ന് വിശ്വസിക്കുന്നു ..

കെട്ടുകാഴ്ചകളില്‍ എന്നെ വിലയിരുത്തുന്നവരോട് 
സഹതാപം മാത്രമല്ല , അറപ്പുമാണെനിക്ക് ....


ഹേ മനുഷ്യാ  നിങ്ങളെയും എന്റെ ഭാരതം പ്രസവിച്ചതാണോ ...
നിങ്ങളൊരു ഒറ്റുകാരനാണ് ..
അതി വിദൂരമല്ലാത്ത മൂന്നാം ഭാരതസ്വാതന്ത്ര്യ സമരത്തിന്‌ നിങ്ങളായിരിക്കും ഉത്തരവാദി 
നിങ്ങളുടെ ക്രൂരതകളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നും ഭീകരരെന്നും 
മുദ്ര ചാര്‍ത്തി അധിക നാള്‍ മുന്നോട്ടു പോകാനാകില്ല ..

Saturday, September 1, 2012