Saturday, June 26, 2010

ഹര്‍ത്താല്‍

ഹര്‍ത്താല്‍ എന്തിനു എന്നതില്‍ അത് ആഹ്വാനം ചെയ്യുന്നവര്‍ ക്കൊഴികെ എതിരഭിപ്രയമാണ് .കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചാല്‍ പെട്രോള്‍ വില കുറയും എന്നാരും കരുതുന്നില്ല .എന്നാല്‍ ഹര്‍ത്താല്‍ കൊണ്ടു കിട്ടുന്ന ഒരു അവധിയെ ആഘോഷിക്കാന്‍ നമുക്ക് മടിയുമില്ല ...ഹര്‍ത്താലിനെ എതിര്‍ത്ത് ോലിക്ക് ഹാജരാകുന്ന എത്ര പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് ..അങ്ങനെ തയ്യാറായി ഒരു വലിയ സമൂഹം മുന്നോട്ടു വന്നാല്‍ ഹര്‍ത്താലിന്റെ പ്രസക്തി സ്വാഭാവികമായും ഇല്ലാതെയാകും .അതിനു തയ്യാറുമല്ല എന്നാല്‍ അതിനെതിരെ കല്ലെറിയുകയും വേണം !!!!!!!!!!!!!!!....
പക്ഷെ എന്റെ ആശങ്ക ഇതല്ല ..നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് അല്പം പോലും ബോധം ഉള്ളവരാകാന്‍ ശ്രമിക്കാതെ വെറുതെ കുറ്റം മാത്രം പറയുന്നതില്‍ എന്താണ് കാര്യം ..ഇടതുപക്ഷം ഹര്‍ത്താലിലൂടെ നമ്മോടു ആവശ്യപെടുന്നത് ഇന്ധന വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുക എന്നതാണ്. .മറ്റൊരു ചര്‍ച്ചയില്‍ ഒരു സുഹൃത്ത്‌ പറഞ്ഞ പോലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ കുറച്ചു ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രസ്ഥാനം ..അവര്‍ അല്ലാതെ ഇതിനെതിരെ ആരാണ് പ്രതികരിച്ചത് ..എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റഴിക്കുമ്പോള്‍ ഇതിനെതിരെ ചെറുതെങ്കിലും ആരുടെ ശബ്ദമാണ് ഉയര്‍ന്നു വരുന്നത് ..ഇന്ന് ഇന്ത്യ മഹാരാജ്യത്തില്‍ പ്രതിപക്ഷം എന്നൊരു ശബ്ദം ആരിലൂടെയാണ് കേള്‍ക്കുന്നത് ..
ഈ വര്‍ഷാദ്യം കേന്ദ്ര ബഡ്ജറ്റിലാണ് പെട്രോളിനും ഡീസലിനും വില കൂടിയത് ..അന്ന് സര്‍ക്കാര്‍ ചെയ്തത് നികുതി കൂട്ടുകയായിരുന്നു .. എന്നാല്‍ കമ്പനികള്‍ക്കല്ലായിരുന്നു സങ്കടം ..സര്‍ക്കാരിന്‍റെ വരുമാനം കൂടണം ..ഫലം രണ്ടു രൂപയിലേറെ വില കൂടി ...അന്ന് ലാലു മുലായം ടീമിനെ കൂട്ടി ലോക്‌സഭയില്‍ ഇടതു പക്ഷം ഖണ്ടനോപക്ഷേപം കൊണ്ട് വന്നു ...ഈ എതിര്‍പ്പുകള്‍ മറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ വനിതാ സംവരണം എന്ന അപ്പകഷ്ണം കാട്ടി നമ്മളെ ഒക്കെ പറ്റിച്ചു ..എന്നിട്ട് അതെവിടെ ..ഒടുവില്‍ ലാലുവിനെയും മുലായത്തിനെയും മായാവതിയെയും ഒക്കെ സിബിഐ കേസുകള്‍ എന്ന വടി കാട്ടി അവര്‍ സര്‍ക്കാരിനെ രക്ഷപെടുത്തി . .അന്നും ഒരു ഭാരത പണിമുടക്ക്‌ നടന്നു ..അന്നും നമ്മള്‍ ആ ഹര്തലിനു എതിരെ അല്ലാതെ എന്തിനാണ് ഹര്‍ത്താല്‍ നടന്നത് എന്ന് സംസാരിച്ചില്ല ..അതിനു നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ അനുവദിച്ചില്ല
6 മാസങ്ങള്‍ക്കകം ഇപ്പോള്‍ വീണ്ടും ...ഇവിടെ അഭിപ്രായം പറയുന്നവരും ഭൂരിഭാഗം പത്രങ്ങളും പറയുന്നു അംബാനിയുടെയും എണ്ണ കമ്പനികളുടെയും പേരുകള്‍ ..അതില്‍ നിന്ന് വ്യക്തമാണ്, എല്ലാം ഏല്ലാവര്‍ക്കും അറിയാം ...അപ്പോള്‍ അറിവില്ലാത്തതല്ല പ്രശ്നം ..പക്ഷെ അതിനെതിരെ ഹര്‍ത്താല്‍ നടക്കുന്നത് കേരളത്തില്‍ ..അതുന്കൊണ്ട് വില കുറയുമോ . എന്നാണ് ചോദ്യം ..അതിനെ കുറിച്ച് സംസാരിക്കാം ..ഉപഭോക്തൃ സംസ്ഥാനമായ കേരളം ആകില്ലേ ഇതിന്‍റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കേണ്ടത് ...4 രൂപ പെട്രോളിന് കൂടുമ്പോള്‍ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഏതിനൊക്കെ വില കൂടും ..ഓട്ടോ ചാര്‍ജ് 20 ആകുമായിരിക്കും ..ടാക്സി 65 ല്‍ നിന്നും ..80അല്ലെങ്കില്‍ 100 ആകുമായിരിക്കും ..അങ്ങനെ ഏതൊക്കെ രീതിയില്‍ വില കയറും ..
ഇതിനിടയില്‍ നമ്മള്‍ മറക്കുന്ന സാധാരണക്കാര്‍ ..ഞാന്‍ പറയട്ടെ ..ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ സാധാരണക്കാര്‍ എന്നു ഇനിയും വിശ്വസിക്കരുത് ..ദിവസം 100 രൂപ പോലും വരുമാനമില്ലാത്തവര്‍ ലക്ഷക്കണക്കിന് പേരുണ്ട് ..അവരാരും ചാനലിലോ ബ്ലോഗിലോ ബസ്സിലോ കയറുന്നില്ല ..അവരുടെ അഭിപ്രായം ആരും അറിയുന്നുമില്ല ..
ഇതെഴുതുന്ന ഞാനോ നിങ്ങളോ കരുതുന്നില്ല ...ഈ വര്‍ധനവ്‌ പിന്‍വലിക്കുമെന്നു ...അഥവാ എന്തെങ്കിലും ഇളവുകള്‍ വന്നാല്‍ തന്നെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്നതിനെ പറ്റി ഇപ്പോള്‍ ആരും ഒന്നും പറയില്ല ..അതിന്‍റെ ഭീകരത എത്രമാത്രമാണെന്ന് കാലം പറയേണ്ടിവരും ..ഫലം ആജീവനാന്തം കുറെ മുതലാളി മാരുടെ കയ്യില്‍ നമ്മളുടെ ദിവസങ്ങള്‍ തീറെഴുതി കൊടുത്തു .....ഈ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം എന്തു പറയുന്നു എന്നത് നമ്മള്‍ നോക്കുന്നില്ല ..അറിയുന്നില്ല ...5 വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ജനം മന്ത് ഇടതു കാലില്‍ നിന്നും വലതു കാലിലേക്ക് മാറ്റുന്നതിനു കാത്തിരിക്കുന്നു അവര്‍ ..അന്ന് കിട്ടേണ്ട സ്ഥാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നു ...നമ്മളുടെ ഈ നിസ്സംഗത അവര്‍ക്ക് അനുഗ്രഹമല്ലേ ...
ഇതൊക്കെ ചര്‍ച്ച ചെയ്യപെടണ്ട വേദികളല്ലേ തെരെഞ്ഞെടുപ്പുകാലം ..നമ്മുടെ കേരളം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എന്താ ചര്‍ച്ച ചെയ്തത് ..പിണറായി വിജയന്‍ മദനിയോട്‌ കൂടെ ഇരുന്നതായിരുന്നു അന്നത്തെ പ്രശ്നം ..അതിന്‍റെ ഫലം എന്തായി ..നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട എത്രയോ വിഷയങ്ങള്‍ ആണ് നമ്മള്‍ അറിയാതെ പോയി .ഭോപാലില്‍ ഇന്ന് നാം കണ്ടത് ഇനിയും ഉണ്ടാകാനല്ലേ ആണവകരാറും ..അതിന്‍റെ ബാധ്യതാ ബില്ലും ...സുഹൃത്തുക്കളെ നമ്മുടെ മനസ്സുകള്‍ ആര്‍ക്കും പണയം വെക്കരുത് ...നമ്മള്‍ എന്തു ചിന്തിക്കണമെന്നും രോഷം കൊല്ലണമെന്നും വേറൊരാള്‍ തീരുമാനിക്കുന്നത്‌ നമ്മളുടെ ആത്മഹത്യയാണ്.
ഒരു ദിവസത്തെ ഹര്‍ത്താല്‍ ..എന്നത് ഒരു പ്രതീകമാണ് ..അത് കൊണ്ട് എന്തു ഉപയോഗം എന്നല്ല ..അത് ഒരു വേദിയാണ് ..ഇതല്ലാതെ ജനാധിപത്യത്തില്‍ എന്തു .ഇത്രയും പ്രതിഷേധം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല എങ്കില്‍ അതിന്‍റെ അര്‍ഥം നമ്മള്‍ മൗനം പാലിക്കണം എന്നതാണോ ...പ്രതികരിക്കാനുള്ള വേദികള്‍ പൂര്‍ണമായും ഉപയോഗിക്കുക .നമ്മുടെ നിലനില്‍പ്പ്‌ നമ്മളായി തന്നെ സംരക്ഷിക്കുക..

No comments:

Post a Comment