Tuesday, June 29, 2010

again...

എന്തായാലും അടുത്ത ഹര്‍ത്താല്‍ ആഹ്വാനം വന്നു കഴിഞ്ഞു.ഒപ്പം പ്രധാനമന്ത്രിയുടെ പ്രസ്താവനയും .കേരളത്തില്‍ ഹര്‍ത്താല്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് ആരും തെളിച്ചു പറഞ്ഞില്ല. കേരളം ഭാരതത്തില്‍ ആയതു കൊണ്ട് അഖിലേന്ത്യാ ഹര്‍ത്താലും ഒഴിഞ്ഞുപോകുന്ന ലക്ഷണം കാണുന്നില്ല..വീണ്ടും ചാനലുകള്‍ക്ക് ജോലിയായി...അപ്പോള്‍ അതിന്‍റെ വിശേഷങ്ങള്‍ കേള്‍ക്കാം ..അനുകൂലികള്‍ വീട്ടിലിരിക്കട്ടെ..അല്ലാത്തവര്‍ ഹര്‍ത്താല്‍ ബഹിഷ്കരിക്കട്ടെ.എന്ന് വെച്ചാല്‍ ജോലിക്ക് പോകട്ടെ,,.ഹര്‍ത്താലിനെ എതിര്‍ക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ യോജിപ്പിച്ച് ഹര്‍ത്താലിനെതിരെ നീങ്ങട്ടെ..അക്രമം നടത്തുന്ന ക്രിമിനലുകളെ ഒറ്റപെടുത്താന്‍ നമ്മുടെ സമൂഹം വിചാരിച്ചാല്‍ നടക്കില്ലേ .അതാകുമ്പോള്‍ വെറുതെ ഹര്‍ത്താല്‍ അവധിയും ആസ്വദിച്ചു അതിനെ കുറ്റം പറയുന്ന തനി മലയാളി സ്വഭാവം എങ്കിലും മാറുമല്ലോ.

Sunday, June 27, 2010

dates ..pinnem....






ഗൂഗിള്‍ ബസ്സിലെ ഹര്‍ത്താല്‍ ചര്‍ച്ചയുടെ മറുപടി..
ചോദ്യങ്ങള്‍ക്ക് ഇവിടെ നോക്കുക


സുഹൃത്തേ എല്ലാം മാര്‍ക്കറ്റിംഗ് എന്നു സമ്മതിക്കണമോ എന്നുള്ള ആശയകുഴപ്പത്തിലാണ് ഞാന്‍ .റിലയന്‍സ് മാളുകളുടെ പ്രശ്നം അതിനോട് എനിക്ക് വിയോജിപ്പുമുണ്ട് .എങ്കില്‍ പിന്നെ ഒന്നിനെയും എതിര്‍ക്കേണ്ടി വരില്ലല്ലോ .പെപ്സിയും കൊക്കകോളയും എന്‍ഡോസല്‍ഫാനും എതിര്‍ത്തതൊക്കെ അതിനു പരസ്യമാണെന്നു പറയുമോ ..എന്നാല്‍ അതിലൊക്കെ ആരും മാര്‍ക്കറ്റിംഗ് വഴികള്‍ കാണുന്നില്ല എന്നല്ല .സ്പോണ്‍ സേര്‍ഡു കലാപങ്ങള്‍ നടത്താന്‍ സംഘടനകള്‍ പണം വാങ്ങുന്നു എന്നു വായിച്ചിട്ട് കാലം അധികം ആയില്ല .റിലയന്‍സിന്റെ കാര്യം പറഞ്ഞത് കൊണ്ടു പറയട്ടെ ..ഉത്തരേന്ത്യയിലെ ആയിരക്കണക്കിന് കൃഷിഭൂമി ഈ കമ്പനികള്‍ പാട്ടത്തിനെടുക്കുകയും അവിടെ അവര്‍ കൃഷി ഇറക്കുകയും ഒക്കെ ചെയ്യുന്നു ..ഈ ഉല്‍പ്പന്നങ്ങള്‍ തന്നെ അവര്‍ നിശ്ചയിക്കുന്ന വിലക്കു അവര്‍ തന്നെ വിറ്റഴിക്കുന്നു .ഈ പാട്ടത്തിനു കൊടുത്തവര്‍ കാശ് കൊടുത്തു ഇതു വാങ്ങി ഉപയോഗിക്കുന്നു .ഇതിലെ പ്രത്യക്ഷമായ ഗുണങ്ങള്‍ പരോക്ഷമായ ദോഷങ്ങള്‍ ,ആലോചിച്ചാലോ ചര്‍ച്ച ചെയ്താലോ ബോധ്യപെടാവുന്നതെ ഉള്ളൂ .നമ്മുടെ നാട്ടിലെ ചെറുകിട കര്‍ഷകരെയും കച്ചവടക്കാരെയും ഒക്കെ തുടച്ചു നീക്കുക എന്ന ലക്ഷ്യം എന്തു ഗുരുതരമായ അവസ്ഥ ഉണ്ടാക്കും എന്നതിനെ പറ്റിയും ആലോചിക്കൂ ..
പിന്നെ അധികകാരത്തില്‍ വരുമ്പോള്‍ അതെല്ലാം അടച്ചു പൂട്ടിക്കുക എന്നത് എത്രമാത്രം പ്രായോഗികമാണ് ..അത് നമ്മുടെ സമൂഹം എങ്ങനെ ഉള്‍ക്കൊള്ളും .സ്വാശ്രയ പ്രശ്നവും ഒക്കെ നമ്മുടെ മുന്‍പില്‍ ഇല്ലേ ..ചെറിയ ഉദാഹരണം നോക്കൂ ..ഗോള്‍ഫ് ക്ലബ്‌ ഏറ്റെടുക്കാന്‍ ഉണ്ടായ നിയമയുദ്ധം .സുപ്രീം കോടതി അംഗീകരിക്കേണ്ടി വന്നില്ലേ സര്‍ക്കാരിന്‍റെ വാദം ..ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഒരു ഗവണ്‍മെന്‍റ് നയപരമായി എടുത്ത ഒരു തീരുമാനം അത് നടപ്പിലാക്കാന്‍ എന്തുമാത്രം കടമ്പകള്‍ കടക്കണം എന്നു നോക്കൂ ..സുപ്രീം കോടതി അംഗീകരിച്ചാല്‍ അതു വരെ ഉണ്ടായ വിധികള്‍ തെറ്റാണെന്നു കോടതികളോ അതു ആഘോഷിച്ച മാധ്യമങ്ങളോ കുറ്റസമ്മതം നടത്തുമോ ..കോടതിയെ വിമര്‍ശിക്കുന്നു എന്നു ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല .
അമ്മയെ തല്ലിയാല്‍ രണ്ടു പക്ഷം എന്നു പറയുന്നത് പോലെ ലളിതമാണോ ഇവരുടെ പക്ഷം പിടിക്കലുകള്‍ ..
റിലയന്‍സ് മാളുകളുടെ പ്രശ്നം പറഞ്ഞത് പോലെ യാണ് പെട്രോള്‍ വിലവര്‍ധനയും ഹര്‍ത്താലും ഒക്കെ ..ഇതു ഒക്കെ ബാധിക്കുന്നത് ആരെയാണ് നമ്മളെയല്ലേ ..അപ്പോള്‍ അതിനെ എതിര്‍ക്കേണ്ടതും നമ്മള്‍ തന്നെ ...അല്ലാതെ ഇതിലൊക്കെ പ്രതികരിക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യുക എന്നത് ഒരു പാര്‍ട്ടിയുടെ തൊഴിലാണെന്നു വരുത്തി തീര്‍ക്കുന്നതില്‍ എന്തു സാംഗത്യ മാണുള്ളത്‌ ..നമ്മളെ ബാധിക്കുന്ന ഒരു പ്രശ്നം അതു ഏറ്റെടുക്കുകയും അതിനെതിരെ സമരം നടത്തുകയും ചെയ്യാന്‍ ഒരു പ്രസ്ഥാനമോ വ്യക്തിയോ മുന്നോട്ടു വന്നാല്‍ അതിനു പിന്തുണ കൊടുക്കാതെ അതു ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് എന്നു പ്രചരിപ്പിക്കുന്നത് ആര്‍ക്കാണു സഹായമാകുന്നത് ..ഒരു ജനാധിപത്യ രാജ്യത്തില്‍ ഇതിനുമപ്പുറം എന്തു പ്രതിഷേധമാണ് നടത്താന്‍ കഴിയുക .പിന്നെ സമരം നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല എന്നു ആരാണ് പറഞ്ഞതു .
പിന്നെ കോടതിയില്‍ പോകുക സുഹൃത്തിനെ പോലെ തന്നെ എനിക്കും സംശയമുണ്ട്‌ അതിന്‍റെ സാധ്യതയെ പറ്റി.ഞാന്‍ നേരത്തെ പറഞ്ഞ പോലെ നമുക്ക് എങ്ങനെ ജുഡീഷറിയെ അമിതമായി ആശ്രയിക്കാന്‍ പറ്റും .കേരളത്തിലെ കാര്യം നോക്കൂ ..സാമാന്യ ജനത്തിന് പ്രതിപക്ഷതിരിക്കാനാണ് താല്പര്യം .വിമര്‍ശിക്കാന്‍ അങ്ങനെ വല്യ ബുദ്ധിമുട്ടുമില്ല .അതു കൊണ്ടു തന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഗവണ്മെന്റിനെയും മന്ത്രിമാരെയും ഒക്കെ വിമര്‍ശിച്ചും കളിയാക്കിയും ഒരു സൂപ്പര്‍ ഗവണ്മെന്റ് കളിക്കാന്‍ ഇവിടുത്തെ കോടതികള്‍ക്കും മീഡി യക്കും വല്ലാത്ത ഉത്സാഹമാണ് .ഒരു പരാമര്‍ശവും അതിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംപ്രേക്ഷണം ചെയ്തു മസാല പുരട്ടി ജനങ്ങളെ ആനന്ദി പ്പിക്കുന്നത് അവര്‍ ചെയ്യുന്നത് .
ഒരു ചിന്ത കൂടി പറയട്ടെ രാഷ്ട്രീയക്കാരും പ്രസ്ഥാനങ്ങളും അന്യഗ്രഹ ജീവികള്‍ എന്നുള്ള നിലപാട് നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .കാടടച്ചു വെടിവെക്കുക എന്നതിന് മപ്പുറം ക്രിയാത്മകമായി ഇടപെടാന്‍ ശീളിക്കേണ്ടിയിരിക്കുന്നു .ഈ എഴുതുന്ന ഞാനോ വായിക്കുന്ന സുഹൃത്തിനോ പോലും പെട്രോള്‍ വില വര്‍ധിച്ചു എന്ന പേരില്‍ കോടതിയില്‍ കേസ് വാദിക്കാനുള്ള സാവകാശം ഉണ്ടാകുമോ എന്നുറപ്പില്ല ..പിന്നെ എങ്ങനെ മറ്റുള്ളവര്‍ അതു ചെയ്യണമെന്നു ആജ്ഞാപിച്ചിട്ടു കയ്യും കെട്ടി വെറുതെ ഇരിക്കാനാകും .നമുക്കില്ലാത്ത എന്തു അവകാശമാണ് അവര്‍ക്കുള്ളത് ..അവര്‍ക്ക് ഇപ്പോള്‍ ഉള്ളതൊക്കെ നമ്മള്‍ കല്പിച്ചു കൊടുത്തതല്ലേ .അല്ലാതെ വെറുതെ അരാഷ്ട്രീയം പറഞ്ഞു ഇതൊക്കെ ഇങ്ങനെ നടക്കും നമ്മള്‍ ഇങ്ങനെ ജീവിക്കും എന്ന മട്ടില്‍ എന്തോ നല്ലത് വരാനിരിക്കുന്നു എന്നു കരുതുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല ..അതില്‍ വലിയ അപകടമുണ്ടു താനും .
പാര്‍ട്ടി നേതാവിന്‍റെ കേസ് വാദിക്കുന്നതു സര്‍ക്കാര്‍ ചെലവില്‍ ആണെന്നതു ഒറ്റവാക്കില്‍ കേള്‍ക്കുമ്പോള്‍ എനിക്കും എതിര്‍പ്പുണ്ട് ..എന്നാല്‍ അതു ഒരു ഗവണ്മെന്റിന്റെ നയങ്ങളെ സംരക്ഷിക്കാന്‍ ആകുമ്പോള്‍ അവിടെയും പക്ഷങ്ങള്‍ രൂപപ്പെടും ചര്‍ച്ചകള്‍ നടക്കും ..ഭൂരിപക്ഷമുള്ള ഒരു ഗവണ്മെന്റിന്റെ തീരുമാനം കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനി ആയി മാത്രം രംഗപ്രവേശം ചെയ്ത ഗവര്‍ണര്‍ തിരസ്കരിക്കുമ്പോള്‍ പിന്നെ എവിടെ ജനാധിപത്യം ..
ആശങ്കപെടാനും ചര്‍ച്ച ചെയ്യാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും പക്ഷെ ഭൂരിപക്ഷതിന്റെ കാഴ്ച പതിയുന്ന ഇടങ്ങള്‍ ചിലത് ഒളിക്കുകയും ചിലതുമാത്രം വെളിപെടുത്തുകയും ചെയ്യുന്നു ..ഭീകരമാണതു ..വളരെ ദൂര വ്യാപകമായ പ്രത്യഘാതമുണ്ടാക്കുന്ന ഒന്ന്

@shajeer : അതെ ഷജീര്‍ ആര്‍ക്കെതിരെ പ്രതികരിക്കണമെന്ന് ഷജീര്‍ ആണ് മനസ്സിലാക്കേണ്ടത് .ആര്‍ക്കെതിരെ പ്രതികരിക്കണമെന്ന് ഷ ജീറിനു തന്നെ അറിയില്ല എങ്കില്‍ പിന്നെ എന്തു കാര്യം അതിനു കാര്യങ്ങള്‍ മനസ്സിലാക്കുക ...കേരളത്തിന് കിട്ടുന്ന നികുതി കണക്കു കൂട്ടി പൈസ കണക്കില്‍ ഇവിടെ പറയാന്‍ കഴിഞ്ഞു ..ഇതു കൊണ്ടു കേന്ദ്രത്തിനുള്ള വരുമാനമോ ....അല്ലെങ്കില്‍ അംബാനിയുടെ പൂട്ടി കിടന്ന എത്ര പെട്രോള്‍ പമ്പുകള്‍ ഇനി തുറക്കുമെന്നോ കൂടി നോക്കാമായിരുന്നു .നിയന്ത്രണം എടുത്തു കളഞ്ഞതു കൊണ്ടു ഇനി എത്ര കമ്പനികള്‍ രക്ഷപെടുമെന്നോ ..അവര്‍ തമ്മിലുള്ള മത്സരത്തില്‍ പൊതുമേഖല എണ്ണ കമ്പനികള്‍ എത്ര എണ്ണം പൂട്ടി പോകുമെന്നോ ഇപ്പോള്‍ ആര്‍ക്കും അറിയില്ല ..പൊതുമേഖല വേണ്ടെന്നാകും അടുത്ത മറുപടി ..അമേരിക്കന്‍ സര്‍ക്കാര്‍ എല്ലാത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നു ..നമ്മള്‍ അതെല്ലാം ഇളവു ചെയ്യുന്നു ..അടുത്ത മാന്ദ്യം വന്നു ഈ കമ്പനികള്‍ തകരുമ്പോള്‍ അതു ആരുടെ കണക്കില്‍ ചേര്‍ക്കും ഷാജീറെ .

റേഷന്‍ കടകളും പൊതു വിതരണ സമ്പ്രദായവും തച്ചു തകര്‍ത്തപ്പോള്‍ ഇപ്പോള്‍ എന്താ നടക്കുന്നത് എന്നു കാണുന്നുണ്ടല്ലോ

പിന്നെ താരതമ്യം ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം ഒരാളുടെ തെറ്റ് മറയ്ക്കാന്‍ ആകരുത് എന്നും അഭിപ്രായമുണ്ട് ..അതു ഒരു പ്രശ്നത്തിനും പരിഹാരം ആകുന്നില്ല
പിന്നെ ഒരു ലിറ്റര്‍ പാലും ഒരു ലിറ്റര്‍ പെട്രോളും കണക്കെടുത്തപ്പോള്‍ ഒരു സംശയം ..ഇവിടെ ആ വിഷയം ചേര്‍ക്കണോ എന്നു ..എങ്കിലും
പാല്‍വില കൂടുന്നു ..പശുവിനെ വളര്‍ത്തുന്ന ഒരു കുടുംബത്തിലെ അംഗമായത് കൊണ്ടു ..അതിന്‍റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകും ..ക്ഷീരകര്‍ഷകരുടെ വ്യാപാരം ലാഭം ആകണമെങ്കില്‍ ഈ വില വര്‍ധനവോ ..ചെറിയ സബ്സിഡികളോ ഒന്നും മതിയാകില്ല


Saturday, June 26, 2010

ഹര്‍ത്താല്‍

ഹര്‍ത്താല്‍ എന്തിനു എന്നതില്‍ അത് ആഹ്വാനം ചെയ്യുന്നവര്‍ ക്കൊഴികെ എതിരഭിപ്രയമാണ് .കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചാല്‍ പെട്രോള്‍ വില കുറയും എന്നാരും കരുതുന്നില്ല .എന്നാല്‍ ഹര്‍ത്താല്‍ കൊണ്ടു കിട്ടുന്ന ഒരു അവധിയെ ആഘോഷിക്കാന്‍ നമുക്ക് മടിയുമില്ല ...ഹര്‍ത്താലിനെ എതിര്‍ത്ത് ോലിക്ക് ഹാജരാകുന്ന എത്ര പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് ..അങ്ങനെ തയ്യാറായി ഒരു വലിയ സമൂഹം മുന്നോട്ടു വന്നാല്‍ ഹര്‍ത്താലിന്റെ പ്രസക്തി സ്വാഭാവികമായും ഇല്ലാതെയാകും .അതിനു തയ്യാറുമല്ല എന്നാല്‍ അതിനെതിരെ കല്ലെറിയുകയും വേണം !!!!!!!!!!!!!!!....
പക്ഷെ എന്റെ ആശങ്ക ഇതല്ല ..നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് അല്പം പോലും ബോധം ഉള്ളവരാകാന്‍ ശ്രമിക്കാതെ വെറുതെ കുറ്റം മാത്രം പറയുന്നതില്‍ എന്താണ് കാര്യം ..ഇടതുപക്ഷം ഹര്‍ത്താലിലൂടെ നമ്മോടു ആവശ്യപെടുന്നത് ഇന്ധന വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുക എന്നതാണ്. .മറ്റൊരു ചര്‍ച്ചയില്‍ ഒരു സുഹൃത്ത്‌ പറഞ്ഞ പോലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ കുറച്ചു ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രസ്ഥാനം ..അവര്‍ അല്ലാതെ ഇതിനെതിരെ ആരാണ് പ്രതികരിച്ചത് ..എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റഴിക്കുമ്പോള്‍ ഇതിനെതിരെ ചെറുതെങ്കിലും ആരുടെ ശബ്ദമാണ് ഉയര്‍ന്നു വരുന്നത് ..ഇന്ന് ഇന്ത്യ മഹാരാജ്യത്തില്‍ പ്രതിപക്ഷം എന്നൊരു ശബ്ദം ആരിലൂടെയാണ് കേള്‍ക്കുന്നത് ..
ഈ വര്‍ഷാദ്യം കേന്ദ്ര ബഡ്ജറ്റിലാണ് പെട്രോളിനും ഡീസലിനും വില കൂടിയത് ..അന്ന് സര്‍ക്കാര്‍ ചെയ്തത് നികുതി കൂട്ടുകയായിരുന്നു .. എന്നാല്‍ കമ്പനികള്‍ക്കല്ലായിരുന്നു സങ്കടം ..സര്‍ക്കാരിന്‍റെ വരുമാനം കൂടണം ..ഫലം രണ്ടു രൂപയിലേറെ വില കൂടി ...അന്ന് ലാലു മുലായം ടീമിനെ കൂട്ടി ലോക്‌സഭയില്‍ ഇടതു പക്ഷം ഖണ്ടനോപക്ഷേപം കൊണ്ട് വന്നു ...ഈ എതിര്‍പ്പുകള്‍ മറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ വനിതാ സംവരണം എന്ന അപ്പകഷ്ണം കാട്ടി നമ്മളെ ഒക്കെ പറ്റിച്ചു ..എന്നിട്ട് അതെവിടെ ..ഒടുവില്‍ ലാലുവിനെയും മുലായത്തിനെയും മായാവതിയെയും ഒക്കെ സിബിഐ കേസുകള്‍ എന്ന വടി കാട്ടി അവര്‍ സര്‍ക്കാരിനെ രക്ഷപെടുത്തി . .അന്നും ഒരു ഭാരത പണിമുടക്ക്‌ നടന്നു ..അന്നും നമ്മള്‍ ആ ഹര്തലിനു എതിരെ അല്ലാതെ എന്തിനാണ് ഹര്‍ത്താല്‍ നടന്നത് എന്ന് സംസാരിച്ചില്ല ..അതിനു നമ്മുടെ മാധ്യമങ്ങള്‍ നമ്മളെ അനുവദിച്ചില്ല
6 മാസങ്ങള്‍ക്കകം ഇപ്പോള്‍ വീണ്ടും ...ഇവിടെ അഭിപ്രായം പറയുന്നവരും ഭൂരിഭാഗം പത്രങ്ങളും പറയുന്നു അംബാനിയുടെയും എണ്ണ കമ്പനികളുടെയും പേരുകള്‍ ..അതില്‍ നിന്ന് വ്യക്തമാണ്, എല്ലാം ഏല്ലാവര്‍ക്കും അറിയാം ...അപ്പോള്‍ അറിവില്ലാത്തതല്ല പ്രശ്നം ..പക്ഷെ അതിനെതിരെ ഹര്‍ത്താല്‍ നടക്കുന്നത് കേരളത്തില്‍ ..അതുന്കൊണ്ട് വില കുറയുമോ . എന്നാണ് ചോദ്യം ..അതിനെ കുറിച്ച് സംസാരിക്കാം ..ഉപഭോക്തൃ സംസ്ഥാനമായ കേരളം ആകില്ലേ ഇതിന്‍റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കേണ്ടത് ...4 രൂപ പെട്രോളിന് കൂടുമ്പോള്‍ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഏതിനൊക്കെ വില കൂടും ..ഓട്ടോ ചാര്‍ജ് 20 ആകുമായിരിക്കും ..ടാക്സി 65 ല്‍ നിന്നും ..80അല്ലെങ്കില്‍ 100 ആകുമായിരിക്കും ..അങ്ങനെ ഏതൊക്കെ രീതിയില്‍ വില കയറും ..
ഇതിനിടയില്‍ നമ്മള്‍ മറക്കുന്ന സാധാരണക്കാര്‍ ..ഞാന്‍ പറയട്ടെ ..ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ സാധാരണക്കാര്‍ എന്നു ഇനിയും വിശ്വസിക്കരുത് ..ദിവസം 100 രൂപ പോലും വരുമാനമില്ലാത്തവര്‍ ലക്ഷക്കണക്കിന് പേരുണ്ട് ..അവരാരും ചാനലിലോ ബ്ലോഗിലോ ബസ്സിലോ കയറുന്നില്ല ..അവരുടെ അഭിപ്രായം ആരും അറിയുന്നുമില്ല ..
ഇതെഴുതുന്ന ഞാനോ നിങ്ങളോ കരുതുന്നില്ല ...ഈ വര്‍ധനവ്‌ പിന്‍വലിക്കുമെന്നു ...അഥവാ എന്തെങ്കിലും ഇളവുകള്‍ വന്നാല്‍ തന്നെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്നതിനെ പറ്റി ഇപ്പോള്‍ ആരും ഒന്നും പറയില്ല ..അതിന്‍റെ ഭീകരത എത്രമാത്രമാണെന്ന് കാലം പറയേണ്ടിവരും ..ഫലം ആജീവനാന്തം കുറെ മുതലാളി മാരുടെ കയ്യില്‍ നമ്മളുടെ ദിവസങ്ങള്‍ തീറെഴുതി കൊടുത്തു .....ഈ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം എന്തു പറയുന്നു എന്നത് നമ്മള്‍ നോക്കുന്നില്ല ..അറിയുന്നില്ല ...5 വര്‍ഷം കഴിയുമ്പോള്‍ ഇവിടെ ജനം മന്ത് ഇടതു കാലില്‍ നിന്നും വലതു കാലിലേക്ക് മാറ്റുന്നതിനു കാത്തിരിക്കുന്നു അവര്‍ ..അന്ന് കിട്ടേണ്ട സ്ഥാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നു ...നമ്മളുടെ ഈ നിസ്സംഗത അവര്‍ക്ക് അനുഗ്രഹമല്ലേ ...
ഇതൊക്കെ ചര്‍ച്ച ചെയ്യപെടണ്ട വേദികളല്ലേ തെരെഞ്ഞെടുപ്പുകാലം ..നമ്മുടെ കേരളം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എന്താ ചര്‍ച്ച ചെയ്തത് ..പിണറായി വിജയന്‍ മദനിയോട്‌ കൂടെ ഇരുന്നതായിരുന്നു അന്നത്തെ പ്രശ്നം ..അതിന്‍റെ ഫലം എന്തായി ..നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട എത്രയോ വിഷയങ്ങള്‍ ആണ് നമ്മള്‍ അറിയാതെ പോയി .ഭോപാലില്‍ ഇന്ന് നാം കണ്ടത് ഇനിയും ഉണ്ടാകാനല്ലേ ആണവകരാറും ..അതിന്‍റെ ബാധ്യതാ ബില്ലും ...സുഹൃത്തുക്കളെ നമ്മുടെ മനസ്സുകള്‍ ആര്‍ക്കും പണയം വെക്കരുത് ...നമ്മള്‍ എന്തു ചിന്തിക്കണമെന്നും രോഷം കൊല്ലണമെന്നും വേറൊരാള്‍ തീരുമാനിക്കുന്നത്‌ നമ്മളുടെ ആത്മഹത്യയാണ്.
ഒരു ദിവസത്തെ ഹര്‍ത്താല്‍ ..എന്നത് ഒരു പ്രതീകമാണ് ..അത് കൊണ്ട് എന്തു ഉപയോഗം എന്നല്ല ..അത് ഒരു വേദിയാണ് ..ഇതല്ലാതെ ജനാധിപത്യത്തില്‍ എന്തു .ഇത്രയും പ്രതിഷേധം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല എങ്കില്‍ അതിന്‍റെ അര്‍ഥം നമ്മള്‍ മൗനം പാലിക്കണം എന്നതാണോ ...പ്രതികരിക്കാനുള്ള വേദികള്‍ പൂര്‍ണമായും ഉപയോഗിക്കുക .നമ്മുടെ നിലനില്‍പ്പ്‌ നമ്മളായി തന്നെ സംരക്ഷിക്കുക..

Thursday, June 24, 2010

ശ്രീവിലാസം 07

സ്വര്‍ഗത്തില്‍ കൊണ്ട് പോകാം ...നന്നായി പഠിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം..ആ സിസ്റ്റര്‍ നടത്തിയ ഒരു വാഗ്ദാനം.ഇടയ്ക്കിടക്കാണ് അവിടെ സിസ്റ്റര്‍ വരാറ് .ഒരു ദിവസം സിസ്റ്റര്‍ വന്നു ..സിസ്റ്റര്‍ വരുന്ന ദിവസം പ്രത്യേകത ഉള്ളതാണ് ..എന്നും വരാത്തവര്‍ വല്ലപ്പോഴും വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതകള്‍ എന്നൊന്നും അന്നറിയില്ലല്ലോ..അങ്ങനെ വന്ന സിസ്റ്റര്‍ നടത്തിയ പ്രഖ്യാപനമാണ് ഈ യാത്ര ശ്രീവിലാസം 07

Thursday, June 17, 2010

arjentina जाओ .. जाओ

go..arjentina go ......english
vaya vaya .. arjentina-spanish
gaan .. arjentina gaan-afrikkan
vazhdo .. arjentina vazhdo-albaniyan
يذهب.. يذهب arjentina....arabic
到去.. arjentina..chineese
pumunta .. pumunta
arjentina-filipino
pergi .. pergi Arjentina--malay
vai .. vai arjentina-italian
поехать .. arjentina идти--russian
du-te .. du-te arjentina-romanian
vagi vagi .. arjentina--catalian
mynd .. arjentina fynd-welsh
arjentina đi đi--vietnameese




go arjentina go...

ഇപ്പോള്‍ സമയം ഇവിടെ 12.30 ..2 മണിക്കൂറുകള്‍ക്കകം അര്‍ജെന്റീന രണ്ടാം അങ്കത്തിനു ഇറങ്ങുന്നു ..ബ്രസീലുകാരുടെയും ഇറ്റലി ക്കാരുടെയും ഇടയിലേക്ക് ഒരു കെട്ടു പഞ്ഞിയുമായി വേണം കളികാണാന്‍ ചെന്നിരിക്കാന്‍ ..ദൈവം മറഡോണയും ..മിശിഹ മെസ്സിയും ...എനിക്ക് പ്രിയപെട്ട ടെവസും നന്നായി പന്ത് തട്ടിയില്ലേല്‍ ,അവര്‍ കൊറിയന്‍ വല നിറച്ചില്ലേല്‍... ഇന്ന് എന്‍റെ ചെവിയില്‍ പഞ്ഞി തിരുകേണ്ടി വരും ..കളി തീരുമ്പോള്‍ അവര്‍ എന്‍റെ മൂക്കിലും അത് തിരുകി വെക്കും...

Wednesday, June 9, 2010

അങ്ങേര്‍ക്കു വേറെ പണി ഒന്നുമില്ല ,രാവിലെ ഒരു ടെമ്പോയുടെ ലാഡറില്‍ അങ്ങോട്ട്‌ ...തിരിച്ചു അതെ ടെമ്പോയുടെ   അതേ ലാഡറില്‍ ഇങ്ങോട്ട്  sreevilasom
.
ജില്ലയിലെ ഏറ്റവും മര്‍മപ്രധാനമായ സ്ഥലം കഴക്കൂട്ടം എന്ന് ഞാന്‍ കരുതുന്നു..കിഴക്കേകോട്ട ,തമ്പാനൂര്‍ ഇവ ഭരണകേന്ദ്രങ്ങള്‍ കൊണ്ട്  പ്രധാനമാകുന്നു എങ്കില്‍ വിദ്യാഭാസസ്ഥാപങ്ങള്‍ ,സാങ്കേതിക വിഷയങ്ങളിലെ കേന്ദ്രങ്ങള്‍ ,ടെക്നോപാര്‍ക്ക് ഇങ്ങനെ യുള്ളവയുടെ കേന്ദ്രമാണ് കഴക്കൂട്ടം .വി എസ് .എസ് .സി ,കാര്യവട്ടം ക്യാമ്പസ്,രാജീവ്ഗാന്ധി സെന്റര് ഫോര്‍ ബയോ ടെക്നോളജി,രണ്ടു എഞ്ചിനീയറിംഗ് കോളേജുകള്‍ ,രണ്ടു ആര്‍ട്സ് ആന്‍ഡ്‌  സയന്‍സ്  കോളേജുകള്‍  ,ലക്ഷീഭായി നാഷണല്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കെഷന്‍ ( L N C P E) ,ഇങ്ങനെ കഴക്കൂട്ടത്ത് നിന്നും യാത്ര തുടങ്ങേണ്ട വഴികള്‍ ഒരുപാടാണു.തിരുവനന്തപുരത്തെ വിദ്യാഭ്യാസ തലസ്ഥാനമായി അങ്ങനെ കഴക്കൂട്ടം മാറുന്നു.
sreevilasom
ഞാന്‍ ഒരു മലയാളിയാണ് അതിനുമപ്പുറം ഒരു തിരുവനന്തപുരത്തുകാരന്‍ ..അതിലെ അഭിമാനം മറച്ചുവെക്കേണ്ടതല്ല ..രാജവീഥികളിലൂടെയും ഭരണകേന്ദ്രങ്ങളിലൂടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തിലൂടെയും നടക്കുമ്പോള്‍ എന്നില്‍ നിറയുന്ന അഭിമാനം അത് വളരെ വലുതാണ്‌ ..എന്നാല്‍ തെക്കനെയും മൂര്‍ക്കനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണമെന്ന് എന്നോട് പറഞ്ഞത് ഫമീദ് ആണ്...അവന്‍ കോഴിക്കോടുകാരനും ..

ശ്രീവിലാസം

എന്തുകൊണ്ട് എല്ലാവരും അനുകമ്പയെ രഹസ്യമായി ആസ്വദിക്കുന്നു.....

Tuesday, June 8, 2010

civil nuclear liability bill

ഭോപ്പാല്‍ ദുരന്തത്തിന്‍റെ കോടതി വിധിയുടെപശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിക്കുന്ന ആണവ ബാധ്യതാ ബില്ലിനെ കുറിച്ച് ആശങ്കകള്‍ ഉയരുന്നു

Sunday, June 6, 2010

Every country has the government it deserves-01

“Every country has the government it deserves.” എന്നു Joseph de Maistre കുറെ പണ്ട് പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ രീതികളുടെ, ചിന്തയുടെ, സംസ്കാരത്തിന്റെ ആകെത്തുകയാണ് ഗവണ്മെന്റ്... നമ്മള്‍ മാറാതെ ഗവണ്മെന്റ് മാറില്ല

വളരെ ശരിയാണ് .എന്‍റെ സുഹൃത്ത്‌ ജയകുമാര്‍ കടം കൊണ്ട വാക്കുകള്‍ .ഇന്ന് ഇതെഴുതാന്‍ തുടങ്ങുമ്പോള്‍ ചാനല്‍ നിറയെ ചര്‍ച്ചകള്‍ നടക്കുന്നു..എല്‍ ഡി എഫില്‍ തോമസിനെ കൊണ്ട് വരാന്‍ എതിര്‍പ്പില്ല എന്ന് രണ്ടു നേതാക്കള്‍ പറഞ്ഞതിന്‍റെ വാലില്‍ തൂങ്ങി ചര്‍ച്ച പുരോഗമിക്കുന്നു...കൂട്ടിനു എം ബി ശ്രീകുമാര്‍ വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നു....ഒരു ദിവസം...ഇത് എത്രനേരം അവര്‍ കാണിക്കുമെന്നവര്‍ക്കുതന്നെ അറിയില്ല...ഈ സമയം അങ്ങ് ഡല്‍ഹിയില്‍ പെട്രോള്‍ ഡീസല്‍ വിലകൂട്ടുന്നതിലേക്ക് വേണ്ട ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാകും പ്രണബ് മുഖര്‍ജിയും മുരളി ദേവ്‌രയും .നാളെയോ ,മറ്റോ അത് പുറത്തുവരും...ഇന്ന് എത്രപേര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്തു എന്നറിയില്ല...എന്തായാലും സമ്മാനം അണിയറയില്‍ ഒരുങ്ങുന്നുണ്ട്...ഇടതുപക്ഷത്തിനു ഒരു ഹര്‍ത്താല്‍ നടത്താന്‍ വകുപ്പുണ്ടെന്നു പറയുന്നവരും കുറവല്ല...അങ്ങനെ ഹര്‍ത്താല്‍ ഇടതുപക്ഷം നടത്തേണ്ടത് പലരുടെയും ആവശ്യമാണ്...എങ്കിലേ അവര്‍ക്ക് ഹര്‍ത്താല്‍ വിരുദ്ധ സന്ദേശം പകരാന്‍ കഴിയൂ...അങ്ങനെ യഥാര്‍ത്ഥ വിഷയം നാട് കടക്കും. വില കൂടി കൊണ്ടേയിരിക്കും...എണ്ണകമ്പനികള്‍ക്ക് നഷ്ടം വന്നാല്‍ ആരാ അവരെ രക്ഷിക്കാന്‍...അങ്ങനെ എഴുത്തി തയാറാക്കിയ തിരക്കഥ പോലെ എല്ലാം നടന്നു കൊണ്ടേയിരിക്കും...

Thursday, June 3, 2010

ഉപദേശം

ഒരു സുഹൃത്തിന്‍റെ ഉപദേശം C P M കാരനാകാതെ മനുഷ്യനാകൂ ...വളരെ കൌതുകകരമായ ഉപദേശം