Sunday, June 27, 2010

ഗൂഗിള്‍ ബസ്സിലെ ഹര്‍ത്താല്‍ ചര്‍ച്ചയുടെ മറുപടി..
ചോദ്യങ്ങള്‍ക്ക് ഇവിടെ നോക്കുക


സുഹൃത്തേ എല്ലാം മാര്‍ക്കറ്റിംഗ് എന്നു സമ്മതിക്കണമോ എന്നുള്ള ആശയകുഴപ്പത്തിലാണ് ഞാന്‍ .റിലയന്‍സ് മാളുകളുടെ പ്രശ്നം അതിനോട് എനിക്ക് വിയോജിപ്പുമുണ്ട് .എങ്കില്‍ പിന്നെ ഒന്നിനെയും എതിര്‍ക്കേണ്ടി വരില്ലല്ലോ .പെപ്സിയും കൊക്കകോളയും എന്‍ഡോസല്‍ഫാനും എതിര്‍ത്തതൊക്കെ അതിനു പരസ്യമാണെന്നു പറയുമോ ..എന്നാല്‍ അതിലൊക്കെ ആരും മാര്‍ക്കറ്റിംഗ് വഴികള്‍ കാണുന്നില്ല എന്നല്ല .സ്പോണ്‍ സേര്‍ഡു കലാപങ്ങള്‍ നടത്താന്‍ സംഘടനകള്‍ പണം വാങ്ങുന്നു എന്നു വായിച്ചിട്ട് കാലം അധികം ആയില്ല .റിലയന്‍സിന്റെ കാര്യം പറഞ്ഞത് കൊണ്ടു പറയട്ടെ ..ഉത്തരേന്ത്യയിലെ ആയിരക്കണക്കിന് കൃഷിഭൂമി ഈ കമ്പനികള്‍ പാട്ടത്തിനെടുക്കുകയും അവിടെ അവര്‍ കൃഷി ഇറക്കുകയും ഒക്കെ ചെയ്യുന്നു ..ഈ ഉല്‍പ്പന്നങ്ങള്‍ തന്നെ അവര്‍ നിശ്ചയിക്കുന്ന വിലക്കു അവര്‍ തന്നെ വിറ്റഴിക്കുന്നു .ഈ പാട്ടത്തിനു കൊടുത്തവര്‍ കാശ് കൊടുത്തു ഇതു വാങ്ങി ഉപയോഗിക്കുന്നു .ഇതിലെ പ്രത്യക്ഷമായ ഗുണങ്ങള്‍ പരോക്ഷമായ ദോഷങ്ങള്‍ ,ആലോചിച്ചാലോ ചര്‍ച്ച ചെയ്താലോ ബോധ്യപെടാവുന്നതെ ഉള്ളൂ .നമ്മുടെ നാട്ടിലെ ചെറുകിട കര്‍ഷകരെയും കച്ചവടക്കാരെയും ഒക്കെ തുടച്ചു നീക്കുക എന്ന ലക്ഷ്യം എന്തു ഗുരുതരമായ അവസ്ഥ ഉണ്ടാക്കും എന്നതിനെ പറ്റിയും ആലോചിക്കൂ ..
പിന്നെ അധികകാരത്തില്‍ വരുമ്പോള്‍ അതെല്ലാം അടച്ചു പൂട്ടിക്കുക എന്നത് എത്രമാത്രം പ്രായോഗികമാണ് ..അത് നമ്മുടെ സമൂഹം എങ്ങനെ ഉള്‍ക്കൊള്ളും .സ്വാശ്രയ പ്രശ്നവും ഒക്കെ നമ്മുടെ മുന്‍പില്‍ ഇല്ലേ ..ചെറിയ ഉദാഹരണം നോക്കൂ ..ഗോള്‍ഫ് ക്ലബ്‌ ഏറ്റെടുക്കാന്‍ ഉണ്ടായ നിയമയുദ്ധം .സുപ്രീം കോടതി അംഗീകരിക്കേണ്ടി വന്നില്ലേ സര്‍ക്കാരിന്‍റെ വാദം ..ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഒരു ഗവണ്‍മെന്‍റ് നയപരമായി എടുത്ത ഒരു തീരുമാനം അത് നടപ്പിലാക്കാന്‍ എന്തുമാത്രം കടമ്പകള്‍ കടക്കണം എന്നു നോക്കൂ ..സുപ്രീം കോടതി അംഗീകരിച്ചാല്‍ അതു വരെ ഉണ്ടായ വിധികള്‍ തെറ്റാണെന്നു കോടതികളോ അതു ആഘോഷിച്ച മാധ്യമങ്ങളോ കുറ്റസമ്മതം നടത്തുമോ ..കോടതിയെ വിമര്‍ശിക്കുന്നു എന്നു ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല .
അമ്മയെ തല്ലിയാല്‍ രണ്ടു പക്ഷം എന്നു പറയുന്നത് പോലെ ലളിതമാണോ ഇവരുടെ പക്ഷം പിടിക്കലുകള്‍ ..
റിലയന്‍സ് മാളുകളുടെ പ്രശ്നം പറഞ്ഞത് പോലെ യാണ് പെട്രോള്‍ വിലവര്‍ധനയും ഹര്‍ത്താലും ഒക്കെ ..ഇതു ഒക്കെ ബാധിക്കുന്നത് ആരെയാണ് നമ്മളെയല്ലേ ..അപ്പോള്‍ അതിനെ എതിര്‍ക്കേണ്ടതും നമ്മള്‍ തന്നെ ...അല്ലാതെ ഇതിലൊക്കെ പ്രതികരിക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യുക എന്നത് ഒരു പാര്‍ട്ടിയുടെ തൊഴിലാണെന്നു വരുത്തി തീര്‍ക്കുന്നതില്‍ എന്തു സാംഗത്യ മാണുള്ളത്‌ ..നമ്മളെ ബാധിക്കുന്ന ഒരു പ്രശ്നം അതു ഏറ്റെടുക്കുകയും അതിനെതിരെ സമരം നടത്തുകയും ചെയ്യാന്‍ ഒരു പ്രസ്ഥാനമോ വ്യക്തിയോ മുന്നോട്ടു വന്നാല്‍ അതിനു പിന്തുണ കൊടുക്കാതെ അതു ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് എന്നു പ്രചരിപ്പിക്കുന്നത് ആര്‍ക്കാണു സഹായമാകുന്നത് ..ഒരു ജനാധിപത്യ രാജ്യത്തില്‍ ഇതിനുമപ്പുറം എന്തു പ്രതിഷേധമാണ് നടത്താന്‍ കഴിയുക .പിന്നെ സമരം നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല എന്നു ആരാണ് പറഞ്ഞതു .
പിന്നെ കോടതിയില്‍ പോകുക സുഹൃത്തിനെ പോലെ തന്നെ എനിക്കും സംശയമുണ്ട്‌ അതിന്‍റെ സാധ്യതയെ പറ്റി.ഞാന്‍ നേരത്തെ പറഞ്ഞ പോലെ നമുക്ക് എങ്ങനെ ജുഡീഷറിയെ അമിതമായി ആശ്രയിക്കാന്‍ പറ്റും .കേരളത്തിലെ കാര്യം നോക്കൂ ..സാമാന്യ ജനത്തിന് പ്രതിപക്ഷതിരിക്കാനാണ് താല്പര്യം .വിമര്‍ശിക്കാന്‍ അങ്ങനെ വല്യ ബുദ്ധിമുട്ടുമില്ല .അതു കൊണ്ടു തന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഗവണ്മെന്റിനെയും മന്ത്രിമാരെയും ഒക്കെ വിമര്‍ശിച്ചും കളിയാക്കിയും ഒരു സൂപ്പര്‍ ഗവണ്മെന്റ് കളിക്കാന്‍ ഇവിടുത്തെ കോടതികള്‍ക്കും മീഡി യക്കും വല്ലാത്ത ഉത്സാഹമാണ് .ഒരു പരാമര്‍ശവും അതിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംപ്രേക്ഷണം ചെയ്തു മസാല പുരട്ടി ജനങ്ങളെ ആനന്ദി പ്പിക്കുന്നത് അവര്‍ ചെയ്യുന്നത് .
ഒരു ചിന്ത കൂടി പറയട്ടെ രാഷ്ട്രീയക്കാരും പ്രസ്ഥാനങ്ങളും അന്യഗ്രഹ ജീവികള്‍ എന്നുള്ള നിലപാട് നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .കാടടച്ചു വെടിവെക്കുക എന്നതിന് മപ്പുറം ക്രിയാത്മകമായി ഇടപെടാന്‍ ശീളിക്കേണ്ടിയിരിക്കുന്നു .ഈ എഴുതുന്ന ഞാനോ വായിക്കുന്ന സുഹൃത്തിനോ പോലും പെട്രോള്‍ വില വര്‍ധിച്ചു എന്ന പേരില്‍ കോടതിയില്‍ കേസ് വാദിക്കാനുള്ള സാവകാശം ഉണ്ടാകുമോ എന്നുറപ്പില്ല ..പിന്നെ എങ്ങനെ മറ്റുള്ളവര്‍ അതു ചെയ്യണമെന്നു ആജ്ഞാപിച്ചിട്ടു കയ്യും കെട്ടി വെറുതെ ഇരിക്കാനാകും .നമുക്കില്ലാത്ത എന്തു അവകാശമാണ് അവര്‍ക്കുള്ളത് ..അവര്‍ക്ക് ഇപ്പോള്‍ ഉള്ളതൊക്കെ നമ്മള്‍ കല്പിച്ചു കൊടുത്തതല്ലേ .അല്ലാതെ വെറുതെ അരാഷ്ട്രീയം പറഞ്ഞു ഇതൊക്കെ ഇങ്ങനെ നടക്കും നമ്മള്‍ ഇങ്ങനെ ജീവിക്കും എന്ന മട്ടില്‍ എന്തോ നല്ലത് വരാനിരിക്കുന്നു എന്നു കരുതുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല ..അതില്‍ വലിയ അപകടമുണ്ടു താനും .
പാര്‍ട്ടി നേതാവിന്‍റെ കേസ് വാദിക്കുന്നതു സര്‍ക്കാര്‍ ചെലവില്‍ ആണെന്നതു ഒറ്റവാക്കില്‍ കേള്‍ക്കുമ്പോള്‍ എനിക്കും എതിര്‍പ്പുണ്ട് ..എന്നാല്‍ അതു ഒരു ഗവണ്മെന്റിന്റെ നയങ്ങളെ സംരക്ഷിക്കാന്‍ ആകുമ്പോള്‍ അവിടെയും പക്ഷങ്ങള്‍ രൂപപ്പെടും ചര്‍ച്ചകള്‍ നടക്കും ..ഭൂരിപക്ഷമുള്ള ഒരു ഗവണ്മെന്റിന്റെ തീരുമാനം കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനി ആയി മാത്രം രംഗപ്രവേശം ചെയ്ത ഗവര്‍ണര്‍ തിരസ്കരിക്കുമ്പോള്‍ പിന്നെ എവിടെ ജനാധിപത്യം ..
ആശങ്കപെടാനും ചര്‍ച്ച ചെയ്യാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും പക്ഷെ ഭൂരിപക്ഷതിന്റെ കാഴ്ച പതിയുന്ന ഇടങ്ങള്‍ ചിലത് ഒളിക്കുകയും ചിലതുമാത്രം വെളിപെടുത്തുകയും ചെയ്യുന്നു ..ഭീകരമാണതു ..വളരെ ദൂര വ്യാപകമായ പ്രത്യഘാതമുണ്ടാക്കുന്ന ഒന്ന്

@shajeer : അതെ ഷജീര്‍ ആര്‍ക്കെതിരെ പ്രതികരിക്കണമെന്ന് ഷജീര്‍ ആണ് മനസ്സിലാക്കേണ്ടത് .ആര്‍ക്കെതിരെ പ്രതികരിക്കണമെന്ന് ഷ ജീറിനു തന്നെ അറിയില്ല എങ്കില്‍ പിന്നെ എന്തു കാര്യം അതിനു കാര്യങ്ങള്‍ മനസ്സിലാക്കുക ...കേരളത്തിന് കിട്ടുന്ന നികുതി കണക്കു കൂട്ടി പൈസ കണക്കില്‍ ഇവിടെ പറയാന്‍ കഴിഞ്ഞു ..ഇതു കൊണ്ടു കേന്ദ്രത്തിനുള്ള വരുമാനമോ ....അല്ലെങ്കില്‍ അംബാനിയുടെ പൂട്ടി കിടന്ന എത്ര പെട്രോള്‍ പമ്പുകള്‍ ഇനി തുറക്കുമെന്നോ കൂടി നോക്കാമായിരുന്നു .നിയന്ത്രണം എടുത്തു കളഞ്ഞതു കൊണ്ടു ഇനി എത്ര കമ്പനികള്‍ രക്ഷപെടുമെന്നോ ..അവര്‍ തമ്മിലുള്ള മത്സരത്തില്‍ പൊതുമേഖല എണ്ണ കമ്പനികള്‍ എത്ര എണ്ണം പൂട്ടി പോകുമെന്നോ ഇപ്പോള്‍ ആര്‍ക്കും അറിയില്ല ..പൊതുമേഖല വേണ്ടെന്നാകും അടുത്ത മറുപടി ..അമേരിക്കന്‍ സര്‍ക്കാര്‍ എല്ലാത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നു ..നമ്മള്‍ അതെല്ലാം ഇളവു ചെയ്യുന്നു ..അടുത്ത മാന്ദ്യം വന്നു ഈ കമ്പനികള്‍ തകരുമ്പോള്‍ അതു ആരുടെ കണക്കില്‍ ചേര്‍ക്കും ഷാജീറെ .

റേഷന്‍ കടകളും പൊതു വിതരണ സമ്പ്രദായവും തച്ചു തകര്‍ത്തപ്പോള്‍ ഇപ്പോള്‍ എന്താ നടക്കുന്നത് എന്നു കാണുന്നുണ്ടല്ലോ

പിന്നെ താരതമ്യം ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം ഒരാളുടെ തെറ്റ് മറയ്ക്കാന്‍ ആകരുത് എന്നും അഭിപ്രായമുണ്ട് ..അതു ഒരു പ്രശ്നത്തിനും പരിഹാരം ആകുന്നില്ല
പിന്നെ ഒരു ലിറ്റര്‍ പാലും ഒരു ലിറ്റര്‍ പെട്രോളും കണക്കെടുത്തപ്പോള്‍ ഒരു സംശയം ..ഇവിടെ ആ വിഷയം ചേര്‍ക്കണോ എന്നു ..എങ്കിലും
പാല്‍വില കൂടുന്നു ..പശുവിനെ വളര്‍ത്തുന്ന ഒരു കുടുംബത്തിലെ അംഗമായത് കൊണ്ടു ..അതിന്‍റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകും ..ക്ഷീരകര്‍ഷകരുടെ വ്യാപാരം ലാഭം ആകണമെങ്കില്‍ ഈ വില വര്‍ധനവോ ..ചെറിയ സബ്സിഡികളോ ഒന്നും മതിയാകില്ല


No comments:

Post a Comment