ഒഴിവു സമയം മുഴുവനും ഫെസ്ബുക്കില്‍ ചെലവഴിക്കുന്ന രാഷ്ട്രീയം വെറുക്കുന്ന (എന്ന് വെച്ചാല്‍ ഇടതുപക്ഷത്തെ വെറുക്കുന്ന !! ), ഏന്റെ സഹമുറിയന്‍ ..(ഒടുവിലത്തെ ഭീഷണി ..എന്നെ ഫെസ് ബുക്കില്‍ നിന്നും ബ്ലോക്കുമെന്നാണ് !!!!!) .ഇന്നലെ ഏതോ ഒരു ഹീറോയെ കണ്ടപോലെ പറയുന്നു .."നോക്കെടാ എന്താ അല്ലെ ..ഒരു ഒറ്റ ആള്‍ വിചാരിച്ചപ്പോള്‍ ..........." ഏന്റെ മനസ്സില്‍ വന്നത് ഒരു ചിരിയും ..
എന്തു ഹസാരെ .എന്തു ലോക് പാല്‍ ബില്‍ ..ഈ സമരം എന്തിനു വേണ്ടി..ഈ സമരം ആര്‍ക്കെതിരെ.. വല്ല പിടിയുമുണ്ടോ...
ഇന്ന് പുലര്‍ന്നപ്പോള്‍ കണ്ടത് ..ക്രിയാത്മകമായ കുറച്ചു ചര്‍ച്ചകള്‍ .
അതിനിടയിലും ..ഗാന്ധിസത്തിന്റെ മഹത്വം വിളമ്പി കുറെ കോണ്‍ഗ്രസ്സുകാരുടെ പോസ്റ്റുകള്‍.അവിടെയും എന്തുകൊണ്ട് ഇങ്ങനെ ഒരു സമരം ആവശ്യമായി വന്നു എന്ന് ചര്‍ച്ച ചെയ്യുന്നില്ല ..
ഇതൊക്കെ കാണുമ്പോള്‍ തോന്നുന്ന ചില സംശയങ്ങള്‍ ..
അറുപത്തി നാല് വര്‍ഷത്തോളം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം ..
അഴിമതിയെ ഇത്രയും വിപുലമാക്കി മാറ്റിയതിന്റെ മുഖ്യ ഉത്തരവാദികള്‍.
കൂട്ടുമന്ത്രി സഭയില്‍ അഴിമതി കൂടപ്പിറപ്പാണെന്ന മട്ടില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ..
എണ്ണിയോ എഴുതിയോ തീര്‍ക്കാന്‍ ആകാത്ത കോടികളുടെ അഴിമതി നടന്നുവന്നു നാടായ നാട് മുഴുവന്‍ പറഞ്ഞിട്ടും ഒരു രൂപ പോലും ഖജനാവിന് നഷ്ടമായില്ല എന്ന് പ്രഖ്യാപിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാര്‍
അതെ മനുഷ്യന്‍ ഇന്ന് ഹസാരെയുടെ സമരത്തെ അംഗീകരിച്ചു ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രഖ്യാപിക്കുന്നു ..
വിരോധാഭാസങ്ങള്‍ക്ക് പഞ്ഞമുണ്ടാകുന്നില്ല.
ഹസാരെയെ ഇങ്ങനെ ഒരു സമരത്തിന് പ്രേരിപ്പിച്ചവര്‍ , അതിനു കാരണക്കാരായവര്‍ , അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ഇവിടെ അനൂപ് പറയുന്ന പോലെ മെഴുകുതിരിയും കത്തിച്ചു ഐ പി എല്ലും കണ്ടിരുന്നാല്‍ ഒരിക്കലും സാധിക്കില്ല..ഇവിടെ തിരിച്ചറിയേണ്ടത് ജനാധിപത്യത്തില്‍ തങ്ങള്‍ക്കുള്ള അധികാരമാണ് ..അതു ഫലപ്രദമായി ഉപയോഗിക്കുമ്പോള്‍ നമ്മളും ഈ പോരാട്ടത്തില്‍ ചേരുന്നു..
അനൂപ് പറയുന്നത് ആവര്‍ത്തിക്കുന്നു .
അഴിമതിക്കെതിരെ ആയിരിക്കട്ടെ നിങ്ങളുടെ വോട്ട്, ജനാധിപത്യത്തില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം എത്ര ശക്തമാണെന്ന് മനസിലാക്കുക. അങ്ങനെയാവട്ടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിങ്ങളുടെ പിന്തുണ......
വോട്ടിലൂടെ അഴിമതിക്കെതിരെ പോരാടാം,പക്ഷെ അഴിമതിക്കരല്ലാതെ ആരാണുള്ളത് നമ്മുക്ക്....
ReplyDeleteഅഴിമാതിക്കാരല്ലാതെ നിരവധി പേരുണ്ട് ..അത് തിരിച്ചറിയുക ..നല്ലവരെ അംഗീകരിക്കുക അവിടെ പക്ഷത്തിനു പ്രസക്തിയുണ്ടാകണമെന്നില്ല..
ReplyDeleteഎല്ലാവരും അഴിമതിക്കാര്‍ എന്ന ചിന്ത അരാഷ്ട്രീയമാണ്..അത് ഏറ്റവും വലിയ അപകടവും ..
Azhimathikkarallathavar und,pakshe azhimathikkarallatha rashtriyakkar!!!!ellavarum azhimathikkar ennalla,ippol bharanathil ullavarum,nerathe bharichirunnavarum agane okke thanne ayirunnu...evarellam onnu mariyal alle...mattullavarkku chance undavu..Azhimathikkaran ennu seal ullavar veendum veendum sthanardhi akumbol,avare allethe vere arkkm vote cheyyan illathe varumbol...really hate to go for voting....
ReplyDeleteകനമുള്ള ചിന്തയും വരികളും പോരാട്ടം തുടരുക സഖാവേ
ReplyDelete