Friday, April 1, 2011

കണ്ണ് ചുവന്ന ഒരു പ്രവാസലോക സാക്ഷി പറയുന്നു .. ..


ഈ കണ്ണു ചുവന്നതാണ് ...അത് ഒരു പുതിയ കാര്യമായി കണക്കാക്കണ്ട ..ഓരോ കള്ള പ്രചരണങ്ങളെയും   തെളിവ് സഹിതം തുറന്നു കാട്ടുമ്പോള്‍ ഇഷ്ടപ്പെട്ടു വിശ്വസിച്ച കാര്യങ്ങളെ തെറ്റാണെന്ന് അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാകാത്തവരോട്  ഇപ്പോള്‍ എനിക്ക് വലിയ അത്ഭുതമില്ല 
        അനവധി പ്രശ്നങ്ങള്‍ മുന്‍പിലുണ്ട് ..ഞങ്ങള്‍ പ്രവാസികള്‍ക്ക് അതിലേറെ പ്രശ്നങ്ങലുണ്ട് .പച്ചക്കള്ളങ്ങള്‍ വിളംബരം ചെയ്തു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവാസി കാര്യ മന്ത്രി ..എത്ര ലാഘവത്തോടെയാണ് അദ്ദേഹം കാര്യങ്ങളെ സമീപിക്കുന്നത് ..ഇന്നലത്തെ ദിവസത്തില്‍ നിന്നും ഇന്ന് പിറന്നപ്പോള്‍ വിമാനയാത്രാക്കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവ്‌  എത്ര ശതമാനമാണെന്ന ഞെട്ടലിലാണ് ഞാന്‍ ...ഓരോ കോണ്ഗ്രസ് നേതാവും അങ്ങ് വന്നു വിളമ്പുന്ന കള്ളങ്ങള്‍ ആഹാരത്തിനൊപ്പം വിഴുങ്ങി അങ്ങ് ജീവിക്കാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല..
                                         ഇവിടെ ഇടതുപക്ഷത്തെ നന്നാക്കാന്‍ ശ്രമിക്കുന്ന ഒരു മഹാനും രാജ്യത്തെ കൊള്ളയടിക്കുന്ന ഈ രാജ്യദ്രോഹികളെ പറ്റി ഒരക്ഷരവും പറഞ്ഞു ഇതുവരെ കേട്ടിട്ടില്ല ..മാതൃഭൂമിയും മനോരമയും  കുറെ ചാനലുകളും മസാല പുരട്ടി വിളമ്പി നല്‍കുന്നത് വെള്ളം തൊടാതെ വിഴുങ്ങിയിട്ട് ഞങ്ങളുടെയൊക്കെ അവസാന പ്രതീക്ഷയായ പ്രസ്ഥാനത്തെ അങ്ങ് നന്നാക്കി കളയാമെന്നു കരുതി  ഇറങ്ങുന്നവരോട് ഞങ്ങള്‍ക്ക് പുച്ഛമാണ് ..

അവിടെ രാഷ്ട്രീയ ആശയങ്ങളെ മുറുകെ പിടിക്കാന്‍ ഒരു മടിയുമില്ല ...

ഈ സര്‍ക്കാര്‍ തുടരേണ്ടത് ഞങ്ങള്‍ പ്രവാസികളുടെ കൂടി ആവശ്യമാണ്‌ ..ഇന്ത്യയില്‍ ഒരിടത്തുമൊരു  സര്‍ക്കാരും  ആലോചിക്കുക  പോലും ചെയ്യാത്ത പ്രവാസി ക്ഷേമനിധിയും ,പ്രവാസി തിരിച്ചറിയല്‍ കാര്‍ഡും ഒക്കെ  നടപ്പിലാക്കി ഞങ്ങള്‍ക്ക് ഒരു  അഡ്രസ്സ് ഉണ്ടെന്ന ബോധം ഈ സര്‍ക്കാര്‍ ഉണ്ടാക്കി തന്നു ..ഇനിയും അനവധി കാര്യങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .
 സ: നായനാര്‍ രൂപം കൊടുത്ത നോര്‍ക്ക എന്ന സ്ഥാപനത്തെ മുച്ചൂടും മുടിച്ച അന്നത്തെ മന്ത്രി ഹസന്‍ .പുച്ഛമാണെനിക്കീ വര്‍ഗത്തോട് ..ഓരോ ഇന്ത്യക്കാരനും രാജ്യം വിടുമ്പോള്‍ അവന്റെ വകയായി കേന്ദ്ര സര്‍ക്കാരില്‍ എത്തുന്ന പണം , അതിന്റെ വളരെ ചെറിയ ഒരംശം മതി ഇവിടെ വന്നു കഷ്ടപ്പെടുന്നവനും ഒരു കൈ സഹായമാകാന്‍ .പകരം ആ പണം ഉപയോഗിച്ചു പ്രവാസി ദിവസം കൂടി കുറെ ഗള്‍ഫ്‌ മുതലാളി മാര്‍ക്ക് അവാര്‍ഡും നല്‍കി ആഹാരം കഴിച്ചു  പിരിഞ്ഞാല്‍ പ്രവാസികള്‍ക്ക് എല്ലാം തികഞ്ഞുവെന്നു ഇവരൊക്കെ കരുതിയാല്‍ അതെങ്ങനെ സത്യമാകും .

         ഇനിയും അനവധി ക്രൂരതകള്‍ ഇവരില്‍ നിന്നും പ്രതീക്ഷിക്കാതെ തരമില്ല .യൂസേര്‍സ് ഫീയും കേന്ദ്ര ബജറ്റില്‍ കൊണ്ടുവന്ന വിമാനയാത്ര ക്കൂലിയും തുടക്കമാകുന്നെയുള്ളൂ..ലിബിയയിലും മറ്റു പ്രക്ഷോഭം നടക്കുന്ന രാജ്യങ്ങളിലും കുടുങ്ങിയ ഭാരതീയരെ നാട്ടില്‍ എത്തിക്കാന്‍ ശ്രീ പി രാജീവ്‌ എം പി നടത്തിയ ശ്രമങ്ങള്‍ ആരും മറക്ക്കില്ല ..അതിനു പാര്‍ലമെന്റില്‍ യാതൊരു കണക്കുമില്ലാതെ ഉത്തരം പറയാന്‍ വന്ന കേന്ദ്രമന്ത്രിയെ രൂക്ഷമായി രാജീവ്‌ വിമര്‍ശിച്ചു എന്ന് വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍ അവിടെ സന്തോഷിക്കുന്നത് എന്നെ പ്പോലുള്ള അനേകായിരം  പ്രവാസികളാണ് . ഞങ്ങള്‍ക്ക് വിശ്വസമാണീ ഈ ഇടതുപക്ഷ ഗവണ്‍മെന്റിനെ ..ഒരു മന്ത്രിക്കെതിരെ പോലും നിലനില്‍ക്കുന്ന ഒരു ആരോപണം ഉന്നയിക്കാന്‍ ഈ വിശുദ്ധ ചാണ്ടിക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല .ആരോപിക്കുന്ന ചില നട്ടാല്‍ കുരുക്കാത്ത കഥകള്‍ക്ക് ഒരു ദിവസത്തിന്‍റെ ആയുസ്സ് പോലുമുണ്ടാകുന്നുമില്ല ...
            
        അപ്പോള്‍ അതിനിടയില്‍ കുറെ പൈങ്കിളി വര്‍ത്തമാനങ്ങളുമായി വരുന്നവരോട് വെറും സഹതാപം .. ഇവരൊക്കെ ഈ കട്ടു മുടിക്കുന്നവന്റെ വെറും ആയുധങ്ങളായി സ്വന്തം ചിന്ത പണയം വെക്കുന്നത് കൊണ്ട്  വെറും സഹതാപം ..

No comments:

Post a Comment