ആകെ ക്രിക്കറ്റ് മയം. ശനിയാഴ്ച്ചയില്‍ നിന്നു ബുധനാഴ്ചയില്‍ എത്തുമ്പോള്‍ ക്രിക്കറ്റിനു വന്നു പെട്ട ശനിദശ കൂടുതല്‍ തെളിഞ്ഞുവരുന്നു എന്ന് തോന്നുന്നു ക്രിക്കറ്റ് എന്നൊരു കായികമത്സരത്തെ ഏതൊക്കെ വകുപ്പില്‍ കൊണ്ടു കേട്ടമെന്നതില്‍ റിസര്‍ച് നടത്താമെന്നാണ് നാട്ടുകാരുടെ മുഴുവന്‍ ചിന്ത .
ഞാന്‍ വിഹരിക്കുന്ന ലോകത്തിലെ കാഴ്ചകള്‍ അങ്ങനെയൊക്കെയാണ് ..
ബസ്സ് ആകെ ചൂട് പിടിപ്പിച്ചു ദേശസ്നേഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് ഇന്ത്യ പാക്ക് മത്സരത്തിനെ തുടര്‍ന്നാണ് ..ഇപ്പോള്‍ എല്ലാം ഒരു തരം ബോധിപ്പിക്കല്‍ ആണല്ലോ..ഞാന്‍ ഇങ്ങനെയൊക്കെ യാണ് ഇതാണ് ദേശസ്നേഹം എന്നൊക്കെ തരത്തില്‍ പല ബോധിപ്പിക്കലുകളും കണ്ടു .അതില്‍ ചര്‍ച്ചകള്‍ നടന്നു .പലരും നേരിട്ടും അല്ലാതെയും ചെയ്തും ഒക്കെ തങ്ങളുടെ ദേശസ്നേഹം വിളമ്പി നിര്‍വൃതിയടഞ്ഞു .ഇതൊക്കെ കണ്ടപ്പോള്‍ എനിക്കും അങ്ങനെ തോന്നി ..ഞാനും ബോധിപ്പിച്ചു .
മുന്‍പൊരിക്കല്‍ തന്നെ ഏന്റെ സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു ..ഇന്ത്യ പാകിസ്ഥാന്‍ കളി നടക്കുമ്പോള്‍ ഞാന്‍ പാകിസ്താന് വേണ്ടി കയ്യടിച്ചാല്‍ ഉടന്‍ എന്നെ തുറിച്ചു നോല്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു കാര്യങ്ങള്‍ ..ഇവിടെ ബോധപൂര്‍വ്വമായി ചില ഇടപെടലുകള്‍ നടത്തുന്നു .കച്ചവടത്തിന് ഇത്രയേറെ സാദ്ധ്യതകള്‍ തുറന്നിടുന്ന ഒരു വിനോദം ക്രിക്കറ്റ് പോലെയില്ല .അതു മനസ്സിലാക്കി കച്ചവടക്കാര്‍ അതിനെ പ്രമോട്ട് ചെയ്യുന്നു ..അതുകൊണ്ട് തന്നെ നാട്ടുകാര്‍ മുഴുവന്‍ അതിന്‍റെ പുറകിലാണ് .ക്രിക്കറ്റിന്റെ ചെലവില്‍ താരങ്ങളും രാഷ്ട്രീയക്കാരും തങ്ങളുടെ പേരും പത്രതാളുകളില്‍ നിറയ്ക്കുന്നു ,ഏറ്റവും അത്ഭുതമായി തോന്നിയത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇതു ഉപയോഗിച്ച രീതിയാണ് .കിട്ടിയ തക്കം അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു , അന്താരാഷ്ട്ര തലത്തില്‍ തന്നെ അദ്ദേഹം കയ്യടി നേടി.പലപ്പോഴും ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിനു ചുവപ്പുകൊടി കാണിച്ച സര്‍ക്കാര്‍ സംവിധാനം ലോകകപ്പു മൂലം ഉണ്ടായ സാഹചര്യം പരമാവധി ചൂഷണം ചെയ്ത രീതി കണ്ടപ്പോള്‍, അവിടെയാണ് യഥാര്‍ത്ഥ അത്ഭുതം തോന്നിയത് ..എന്തായാലും പ്രഖ്യാപനങ്ങള്‍ രണ്ട് മൂന്നെണ്ണം കേട്ടു .നയതന്ത്രത്തിന്റെ പിച്ചില്‍ കണ്ട കളികള്‍ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തപ്പോള്‍ അന്ന് വരെ ക്രിക്കറ്റിനെ ചീത്ത പറഞ്ഞവര്‍ ഇന്ത്യന്‍ വിജയത്തിന് മുറവിളി കൂട്ടാന്‍ തുടങ്ങി ..അവര്‍ക്ക് ഇന്ത്യ ജയിച്ചില്ലേലും പാകിസ്ഥാന്‍ തോറ്റാല്‍ മതിയെന്നതായി ചിന്ത ..പിന്നെ ഇന്ത്യ ജയിച്ചപ്പോള്‍ ഇനി ഫൈനല്‍ തൊട്ടാലും വേണ്ടില്ല എന്ന് പറഞ്ഞവരെയും കേട്ടു ..
ഇവിടെയെല്ലാം ക്രിക്കറ്റ് അധിക്ഷേപിക്കപ്പെട്ടു എന്ന് ഏന്റെ പക്ഷം. എന്തായാലും ഇന്ത്യ ജയിച്ചു പിന്നെ ചര്‍ച്ചകള്‍ അതിനു പുറകെയായി ..രക്തചോരിചിലില്ലാതെ യുദ്ധം ജയിച്ചത്തിന്റെ ആഹ്ലാടമാകാം ..ഒടുവില്‍ പല ചര്‍ച്ചകളും നടന്നത് പാകിസ്ഥാനെ ചീത്തപറയുമ്പോള്‍,പാകിസ്ഥാനെ തോല്പ്പിക്കുംപോള്‍ തിളച്ചു മറിയുന്ന രാജ്യസ്നേഹത്തെയായിരുന്നു ..മത്സരം തോറ്റ അഫ്രിദി പാക് ജനതയോട് മാപ്പ് പറയുന്നത് കേട്ടു..അപ്പോള്‍ അവിടത്തെയും ആവേശം മനസ്സിലായി .പക്ഷെ ഈ മാപ്പ് പറച്ചില്‍ ബസ്സിലെ ഒരു സുഹൃത്ത് തന്റെ ആവശ്യത്തിനു വേണ്ടി ആഫ്രിദി പാകിസ്താനിലെ മുസ്ലിങ്ങളോടാണ് മാപ്പ് പറഞ്ഞത് എന്ന് മാറ്റി. എന്തായാലും സാധാരണ ചീമുട്ടകള്‍ വരവെല്‍ക്കാറുള്ള പാകിസ്ഥാന്‍ ടീമിന് ഇത്തവണ അങ്ങനെയോന്നുമുണ്ടയില്ല. ഇന്ത്യയെ കുറിച്ച് നല്ല്ലത് പറഞ്ഞ ആഫ്രിദിയില്‍ നിന്നും പിന്നെ അങ്ങനെയല്ലാത്ത വര്‍ത്തമാനങ്ങള്‍ കേട്ടു ..ആദ്യം പറഞ്ഞതില്‍ ഒരു ചര്‍ച്ചയ്ക്കു വകയില്ലാത്തതിനാല്‍ രണ്ടാമത്തേ അഫ്രിദിവാക്കുകള്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്നു.
ഒടുവില്‍ ബസ്സില്‍ ഒരു ചിത്രം വന്നു ..അതാകട്ടെ പാകിസ്ഥാനുള്ള ഡെഡിക്കേഷന്‍ ആയിരുന്നു .കുറെ കുഞ്ഞുങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നില്‍ക്കുന്ന ചിത്രം .അങ്ങനെ ഒന്ന് സൃഷ്ടിക്കപ്പെട്ടതില്‍ തുടങ്ങി അതിനു നല്‍കിയ തലക്കെട്ട് വരെ ചര്‍ച്ചയില്‍ വന്നു ..വാദങ്ങളും പ്രതിവാദങ്ങളും ഒക്കെ നിറയുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ വേണ്ടി ചിലരുടെ വാചകങ്ങള്‍ കണ്ടു ഭയപ്പെടെണ്ടാതായി വരുന്നു . പല വാചകങ്ങള്‍ കേട്ടു,പല കാരണങ്ങള്‍ കേട്ടു. വാദങ്ങള്‍ നിരത്തുന്ന ചിലരോടെങ്കിലും ചോദിക്കണമേന്നുണ്ട് എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നുവെന്ന്. അങ്ങനെയല്ല എന്ന് ആരൊക്കെ വാദിച്ചാലും ഇങ്ങനെ ഒരു സമൂഹത്തിനു സ്വയം തെളിവായി നില്‍കേണ്ടി ഒരു വരുന്നുവെങ്കില്‍ , അല്ലെങ്കില്‍ അവരെക്കുറിച്ച് മാത്രം ഇങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നുവെങ്കില്‍ അത് എന്റെ രാജ്യത്തു നടക്കുന്നതില്‍ ഞാനും ലജ്ജിക്കണം .
മാധ്യമങ്ങളും ഗവണ്മെന്റുകളും ഒക്കെ ചേര്‍ന്നു എന്നും ചൂടോടെ നിലനിര്‍ത്തുന്ന ഇത്തരം വിഷയങ്ങള്‍ , അതില്‍ എണ്ണകോരിയൊഴിക്കാന്‍ കുറെ താല്‍പ്പര കക്ഷികള്‍ ..ഇന്ത്യന്‍ ഹിന്ദു വെന്നും ഇന്ത്യം മുസ്ലിം എന്നും പാകിസ്ഥാന്‍ മുസ്ലിം എന്നുമൊക്കെ പറഞ്ഞു അവര്‍ പക്ഷം പിടിക്കുന്നു ..ഇവിടെ അങ്ങനെ കുറച്ചു ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന പതാക , അതിനെ പാക്കിസ്ഥാനെ കാണിക്കാനുള്ള ഉപാധിയാക്കി മാറ്റുമ്പോള്‍ ആരാണ് തോല്‍ക്കുന്നത് ..അങ്ങനെ ഒന്ന് ഈ രീതിയില്‍ ബോധിപ്പിചെടുക്കേണ്ടി വരുമ്പോള്‍ അവിടെ ഏതു ജനതയാണ് നാണം കെടുന്നത് . വെറും സങ്കുചിതചിന്തയോടെ ഇത്തരം കാര്യങ്ങളെ ഒക്കെ ന്യായീകരിക്കുന്ന സുഹൃത്തുക്കള്‍ ഇവിടെ പലരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. പക്ഷെ ഇവരാരും ചലച്ചിത്രം ക്രിക്കറ്റ് തുടങ്ങിയ ജനപ്രിയ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ബാല്‍ താക്കറെ പോലുള്ളവരെ ഉള്‍പ്പെടുത്തുന്നില്ല ..പ്രകോപനം ആണ് വിഷയമെങ്കില്‍ ഇവരേയൊക്കെ എങ്ങനെ ന്യായീകരിക്കും.അത്തരം അനാവശ്യമായ ഇടപെടലുകള്‍ എന്തൊക്കെ സംഭവിക്കുന്നു,
. തങ്ങളുടെതായി വരുന്ന തെറ്റുകള്‍ക്കൊക്കെ കണ്ണിനു കണ്ണു ചോരയ്ക്ക് ചോര എന്ന വര്‍ത്തമാനം എത്ര അപഹാസ്യമാണ് ..പണത്തിനും അധികാരത്തിനും വേണ്ടിയുള്ളവര്‍ നടത്തുന്ന കെണികളില്‍ വിനോദത്തെയും കായികമത്സരങ്ങ ളെയുമൊക്കെ ഒക്കെ ഇടപെടുത്തുന്നത് ഒഴിവാക്കാന്‍ ഇനി എന്താണ് മാര്‍ഗം.
No comments:
Post a Comment