Saturday, April 2, 2011

ദേശ സ്നേഹം

ഏന്റെ സഹവാസിയുമായി നടന്ന ഒരു സംഭാഷണത്തിന് ഞാന്‍ അവസാനമിട്ടത്  അവന്റെ ഒരു കമന്റു കേട്ടപ്പോളാണ് .കയ്യിനു കയ്യ് ചോരക്കു ചോര എന്ന അവന്റെ മറുപടിക്ക്  ബദല്‍ എനിക്കുണ്ടായിരുന്നുവെങ്കിലും അതു അവനെ ബോധ്യപ്പെടുത്താനുള്ള ഏന്റെ കഴിവില്‍ സംശാലുവായതിനാല്‍ ആ വര്‍ത്തമാനം അങ്ങനെ അവസാനിപ്പിച്ചു ..
                                                              ഇതേ ആള്‍ മുഖാന്തിരം ഞാന്‍ കേട്ട മറ്റൊരു വര്‍ത്തമാനം അവന്‍റെ കഴിഞ്ഞ അവധിക്കാലത്ത്‌ നാട്ടില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ..ഏറണാകുളത്തെ ഒരു ബ്രാഹ്മിന്‍ ഹോട്ടല്‍ റമദാന്‍ വ്രതാനുഷ്ടാന സമയത്ത് അടച്ചു പൂട്ടണമെന്ന് പറഞ്ഞു  കുറെ പേര്‍ ചെല്ലുന്നു ..ഉടനെ ആ ഹോട്ടലുകാര്‍ വേറെ കുറച്ചു പേരെ വിളിച്ചു വരുത്തുന്നു ..അവര്‍ പറയുന്നു ഈ ഹോട്ടല്‍ ഇപ്പോള്‍ അടച്ചാല്‍ ഇനി പുലരാനിരിക്കുന്ന വൃശ്ചികത്തില്‍ ഈ പ്രദേശത്തെ ഒരു ഹോട്ടലിലും മാംസം വിളമ്പാന്‍ പാടില്ല ..അങ്ങനെ ആ പ്രശ്നം  അവസാനിച്ചുവന്നു അവന്‍ പറയുമ്പോള്‍ എനിക്കു ആ വാക്കില്‍ ഭയാനകമായി ഒരു സംതൃപ്തി  അനുഭവപ്പെട്ടു. അവിടെ എനിക്കു ഉറച്ചു വിളിച്ചു പറയണമായിരുന്നു ഇതൊന്നുമല്ല ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള മറുപടി യെന്ന്.ഇവിടെ ആനന്ദിക്കുകയല്ല മറിച്ചു ഇങ്ങനെയൊക്കെ നമ്മുടെ കേരളം ചിന്തിക്കുന്നതില്‍ നമ്മള്‍ വേദനിക്കണമെന്ന്...പക്ഷെ അവന്‍ അങ്ങനെയായത് കൊണ്ടു ഞാന്‍ ഇങ്ങനെയായി എന്നു പറയുന്നവരുടെ  ആ തരത്തിലുള്ള മറുചോദ്യങ്ങള്‍ക്ക് അന്നുമിന്നും മറുപടിപറഞ്ഞു അവരെ മാറ്റി ചിന്തിപ്പിക്കാന്‍ എനിക്കായിട്ടില്ല .
                                                പക്ഷെ എനിക്കറിയാം മതത്തെ നിര്‍ത്തേണ്ടിടത് നിര്‍ത്തിയില്ലെങ്കില്‍ അപകടമാണെന്ന് ..ഇന്നത്തെ മതത്തിന്റെ വ്യാഖ്യാനങ്ങള്‍ ഒരിക്കലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്ന്.രാഷ്ട്രീയമായാലും ക്രിക്കറ്റ് ആയാലും അവിടെ മതമോ അല്ലെങ്കില്‍ അതു പ്രതിഫലിപ്പിക്കുന്ന മറ്റു വിഷയങ്ങളോ ഒന്നും കലര്‍ത്തരുതെന്ന്
                                  ഇപ്പോള്‍ ഞാന്‍ കണ്ട ഒരു  ചര്‍ച്ച ഇവിടെ ..അതില്‍ ദേശഭക്തിയുടെ വിത്യസ്തമുഖങ്ങള്‍ കണ്ടപ്പോള്‍ ഇങ്ങനെയൊക്കെ ഓര്‍ത്തു പോകുന്നു ..

3 comments:

  1. hundred percent yojikkunnu.. :)

    ReplyDelete
  2. .ഇന്നത്തെ മതത്തിന്റെ വ്യാഖ്യാനങ്ങള്‍ ഒരിക്കലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്ന്.രാഷ്ട്രീയമായാലും ക്രിക്കറ്റ് ആയാലും അവിടെ മതമോ അല്ലെങ്കില്‍ അതു പ്രതിഫലിപ്പിക്കുന്ന മറ്റു വിഷയങ്ങളോ ഒന്നും കലര്‍ത്തരുതെന്ന്

    Truth.

    ReplyDelete