അന്നൊരു സായാഹ്നത്തിലാവരമ്പിന് മീതെ ഞാന്‍
നടന്നു പോകുംപോഴായ് കണ്ടു മനോഹര ദൃശ്യം
ആരെയോ പ്രതീക്ഷിച്ചു കൊണ്ടങ്ങനെ കിടന്ന
വയലിന്റെ യാനനം സുന്ദരം മനോഹരം
ആവണി പാടത്തേക്കു പറന്നു വന്നൊരാ
നീഡജജാലം കണ്ടു ചിന്തിച്ചു ഞാന്‍ നില്ക്കവേ
ആ പറവകളെല്ലാമങ്ങനെ വന്നിരുന്നു
നെല്ലെല്ലാം കൊത്തിയെടു-തങ്ങനെ യിരുന്നവര്‍
തന്‍കാര്യം നേടിയെന്ന സംതൃപ്തിയിലെല്ലാരും
പറന്നു പറന്നു പോയ് വാനത്തിന് മക്കളവര്‍
No comments:
Post a Comment