സപ്തവര്‍ണങ്ങളെ മാറോടു ചേര്‍ത്തു ഞാന്‍
ആര്‍ത്തു ല്ലസിച്ചോരെന് കലാലയകാലം.
ചിന്തകളെന്നെ ഞാനെന്നു മാറ്റിയ -
തെന്തെന്ന ചിന്ത മുളച്ചകാലം.
ഞാനറിയാതെന്റെ കൊച്ചുകലാലയം
തേനൂറുമോര്മകള് തന്ന കാലം.
മധുരനൊമ്പര ചിന്തകള്‍ എന്നോ
മധുരമായ് മാറിയ നല്ല കാലം .
പ്രിയമായോരോര്മകള് നൊമ്പരമായാലും
പ്രിയമെന്നു ഞാനോര്ത്തറിഞ്ഞ കാലം.
പ്രണയിനീ നിന്നോടെനിക്കുള്ള ചിന്തകള്‍
പ്രണയമാണെന്നു ഞാനോര്ത്തകാലം .
രണ്ടായ നമ്മളെ രണ്ടെന്നു കാണാതെ
ഒന്നായി മാത്രം കഥിച്ച കാലം.
ഓമനിക്കാനായി നീ തന്നോരോര്മകള്
ഓര്‍മകളായി മാറാതിരിക്കുവാന്‍ ,
അറിയുന്നു ഞാന്‍ നിന്നെ ഓരോ അണുവിലും
അറിയുന്നു ഞാനാ സ്വപ്ന തുല്യമാം കാലവും.
No comments:
Post a Comment