പ്രണയവാഹിനി:
അനന്യമാം ഗന്ധം വഹിക്കുന്ന പൂവേ
നിന്നുടെ ജീവിതമെത്രയോ മഹത്തരം !
പ്രണയമാം മധുവിന്റെ വാഹകയായി നീ
നിന്നുടെ ജീവിത മെത്രയോ മഹോന്നതം
ഇതളുകള്‍ക്കുള്ളില്‍ സുഗന്ധം വഹിച്ചു നീ
പകരുന്നു സ്നേഹം കൊതിക്കും മനസ്സിനു
സ്നേഹാമൃതം നെഞ്ചിലേറ്റി നീയേകുന്നു
ജീവാമൃതം തേടിയലയുന്ന മര്‍ത്യനു.
നെഞ്ചോടു ചേര്‍ക്കുന്നു ഹൃദയങ്ങള്‍ ,
പ്രണയവല്ലിയെ പൂജിക്കുമാത്മാക്കള്‍
ഉയരുന്നു നിന്നുടെ മൂല്യവും പിന്നെ ,
അറിയുന്നു നീയെന്നുമെത്രയോ മഹോന്നതം.
പ്രണയമെന്നുള്ള വാക്കിന്റെ മാധുര്യം
പ്രാണനെക്കാളും പ്രിയമാക്കുന്നു നീയെന്നും
പ്രാണന്‍ വെടിഞ്ഞു വഹിക്കുന്നു സ്വപ്‌നങ്ങള്‍
പരത്തുന്നു പുണ്യപ്രണയത്തിന്‍ സുഗന്ധവും
ഹേ പൂവേ നിന്റെ ഭാവമെത്രയോ സുന്ദരം
അഴകൊഴുകും രൂപത്തിനുണ്ടോ സമാനത
ഹേ പൂവേ നിന്റെ കര്‍മ്മമെത്രയോ മഹത്തരം
മറക്കുന്നു നീ നിന്റെ ദുഃഖം ചിരിയാലെ.
അനന്യമാം ഗന്ധം വഹിക്കുന്ന പൂവേ
നിന്നുടെ ജീവിതമെത്രയോ മഹത്തരം !
No comments:
Post a Comment