Monday, December 28, 2009

എന്റെ ക്രിസ്തുമസ് ..അതു മാത്രമോ ..

വര്‍ത്തമാനപത്രം വഴിപറഞ്ഞു,
അമ്മ ചൊല്ലി, മൊബൈല്‍ എത്തിച്ചു.
ഇടനിലക്കാര്‍ ഇടപെട്ടു പൊടുന്നനെ,
കച്ചവടബുദ്ധി വിലപേശി ചിന്തയെ.

നക്ഷത്രങ്ങള്‍ പരിചയക്കാരെന്നും,
ചേര്‍ന്നാല്‍ മംഗളം സര്‍വ്വൈശ്വര്യമെന്നും,
പ്രതിഫലം  പതിനായിരത്തിനുമപ്പുറമെന്നും,
വിശ്വസനീയമായ് വിളമ്പീ സ്വയംവരം.

മരുഭൂവില്‍ മഴകള്‍ക്ക്‌ ശക്തിയേറി,
നനഞ്ഞു കുതിര്‍ന്നു ചൂടുപിടിച്ചു.
താല്‍പര്യങ്ങള്‍ തല്പരതക്കു വളമേകി,
മനം  പാകം പുതിയ വേഷം ധരിക്കുവാന്‍ .

ഉണ്ണിയേശു തന്‍ ആദ്യ പ്രഭാതത്തില്‍ ,
എത്തി മെയില്‍ബോക്സില്‍ സുന്ദരമൊരു ചിത്രം .
ചിന്തകള്‍ക്ക് സാവകാശമെന്നു വിധി
ഒടുവില്‍ വേണാട്ടിലെക്കൊരു ദൂതു പോയി.

പിന്നെ ഉണരാന്‍ നാഴിക ഏറെ പോല്‍ ,
ഒടുവില്‍ ഉണര്‍ന്നു കുളിച്ചു കുറിയിട്ടു .
എത്തിയ മറുപടി ഡിസംബറിന്‍ തണുപ്പുപോല്‍ .
ആവശ്യം സാവകാശം കുട്ടിക്കും മാതാവിനും.

പൊങ്ങിയുയര്‍ന്ന പട്ടം പറന്നു പോയ്‌ .
എത്തിയൊരു പുഞ്ചിരി ഏറെകഴിയവേ
സര്‍വ്വസാധാരണ മെന്നൊരു  പ്രസ്താവം.
 ഇത്ഥം സംഭവബഹുലം സുന്ദരം ക്രിസ്തുമസ്

Sunday, December 20, 2009

ശേഷം സുഖമായി ഉറങ്ങിയില്ലേ..ഞാന്‍ .

എടാ ...എന്താ വിശേഷം ?
ഓ ..അങ്ങനെ പോകുന്നു ..
അങ്ങനെ അങ്ങ് പോകല്ലേ .
ഹും ഇങ്ങനെയെങ്കിലും പോകട്ടെ .
എങ്ങനെയുണ്ട് ജോലി ..
പുതിയ സ്ഥലം ..കൊള്ളം..
ഓഹോ എവിടെയാ..
ഇവിടുത്തെ കെ എസ് ഇ ബി എന്ന്  പറയാം  ..
അവിടെ എന്താ പണി..
CAD( DESIGN N DRAFTING.).
ഓഹോ ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ ചെയ്യുമോ..
ഹേയ് സിവിലും മെക്കാനിക്കലും ആണ് ..
ഒരു തമാശ പറഞ്ഞാലും മനസ്സിലാകില്ലേ...
അല്ല ഇവിടെ ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ ചെയ്യുന്നവരും ഉണ്ട്..അങ്ങനെയും ഒരു ഡിവിഷന്‍ ഉണ്ട്..
ഓഹോ..ഒ കെ ..സുഖം ?
അതെ സുഖം...
കേള്‍ക്കാന്‍ ഒരു സുഖം ..സുഖമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഒരു സുഖം....
മ്മ്മം ...

എടാ ആരാ ഈ ക്ഷമ ..
അതറിയില്ലേ  patience ...
എങ്കിലും ചോദിക്കാമല്ലോ..അതാരാണെന്നു ...
അത്  യഥാര്‍ത്ഥ ക്ഷമ തന്നെ ..
ഓക്കേ അത് ആരാ ..
ഞാന്‍ ക്ഷമ എന്ന പ്രവര്‍ത്തിയെ ആസ്വദിക്കുന്നു..കാരണം ഞാന്‍ അവളെ ഇഷ്ടപെടുന്നു..

ഡേയ് അതൊരു കവിത ആയിരുന്നു..
ആരാ ഈ കവിത..
മതി മതി..ആ നമ്പറില്‍ തൂങ്ങിയത്‌ മതി...

എടാ ഞാന്‍ പഴയ കോളേജ് ഫ്രണ്ട്സിനെ തേടിപിടിക്കുകയാണ്..
എല്ലാരും..
ഇല്ല കുറച്ചു പേര്‍ ...
ഞാന്‍ ഡിഗ്രി ബാച്ചിനു ഗൂഗിളില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങി...
ഓഹോ .എല്ലാരും ആയോ ഇല്ല വളരെ കുറച്ചു പേര്‍ ...
ഇപ്പോള്‍ ഇതുവഴി അടി കൂടാം...
പക്ഷെ ഇപ്പോഴും വളരെ മധുരമാണ്..
അതെ പഴകുംതോറും ലഹരിയും കൂടും..
യെസ്..
നീ എന്നാടാ ഇനി പെണ്ണ് കെട്ടുന്നത്..
ആഹാ ജോലി ഒക്കെ ഉള്ള നീ അവിടെ നില്‍ക്കുമ്പോ ഞാന്‍ എങ്ങനെയാ...ഒന്ന് കെട്ടി മാറടെ...
നമ്മള്‍ 2010  അല്ലേല്‍ 2011  അതിനുള്ളില്‍ എന്തേലും ഒക്കെ നടക്കും...
ഞാന്‍ 2011  തീര്‍ച്ചപെടുത്തി..
കൊള്ളം ..ഒതുങ്ങി കൂടേണ്ട സമയമായി ശേഖരാ....
mmmm

നമ്മുടെ എം കെ എസ്..ഇപ്പോള്‍ ടെക്നോ പാര്‍കില്‍ ഉണ്ട് എന്ന്  കേട്ടു..
അതെ ഞാന്‍ കണ്ടിരുന്നു .27  നു  എന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന്..
എന്തു പറയുന്നു..
സുഖം ഒരു മാറ്റവുമില്ല..പഴയ കോഴി തന്നെ ...കല്യാണ ആലോചനകള്‍ നടക്കുന്നു..
ജോലി എങ്ങനെ സേഫ് ആണോ..
മാര്‍ക്കറ്റിംഗ് തന്നെ ..നല്ല പോസ്റ്റ്‌ ആണെന്ന് തോന്നുന്നു..അവന്‍ സന്തോഷവാനാണ്..
മാര്‍ക്കറ്റിംഗ് കാരുടെ രൂപത്തില്‍ വലിയ കാര്യമൊന്നുമില്ല..
പിന്നെ എം എം നു ഒരു പെണ്‍കുഞ്ഞു പിറന്നു..അവനി...
ohhh 
അവന്‍ ഒരു സ്ഥാപനം ഒക്കെ തുറന്നു..
അത് അവന്‍ പറഞ്ഞു..കാവടിയാറില്‍

വേറെ എന്താ..
വേറെ ഒന്നുമില്ല..
അപ്പോള്‍ ശരി.നടക്കട്ടെ.

ഒരു കാര്യം കൂടി ..
എന്താ പറയൂ ..
അല്ലേല്‍ പിന്നെ പറയാം.
പറയെടാ..കേള്‍ക്കാന്‍ ഞാന്‍ റെഡി ആണ്.

അത്ര പ്രധാനമല്ല..അല്‍പ്പം സെന്റിമെന്റ്സ് ആണ്.
എന്നാല്‍ തീര്‍ച്ചയായും പറയണം..
എന്റെ ഒരു സഹോദരന്‍ രണ്ടു ദിവസം മുന്‍പ് ആത്മഹത്യ ചെയ്തു.
എവിടുത്തുകാരന്‍ ...
പെരുംകുളം..
വിവാഹിതനാണോ.?
അതെ
ഗള്‍ഫ്‌ ?
ഹ്മ്മം 

അങ്ങനെ ഒരാളെ പറ്റി നീ പറഞ്ഞിട്ടുണ്ട്..
കാരണം എന്താ ..

അദ്ദേഹം സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു..പക്ഷെ വിദ്യാഭ്യാസം കുറവ്വായിരുന്നു..പക്ഷെ എല്ലാരേയും വലിയ കാര്യമായിരുന്നു.
ഇപ്പോള്‍ എന്തായിരുന്നു ..സാമ്പത്തികം ആണോ..
ഇവിടെ നടന്നിട്ട് വലിയ മിച്ചമൊന്നുമില്ല അത് കൊണ്ടാണ്  ഗള്‍ഫില്‍ പോയത്..അങ്ങനെ കഷടപെട്ടു ഒരു വീടുവെച്ചു ..രണ്ടു മുറി..
mmmmm ..
പക്ഷേ പുള്ളി ഹാപ്പി ആയിരുന്നു..
അതിലൊന്നും വലിയ കാര്യമില്ല...
കഴിഞ്ഞ ആഴ്ച തിരിച്ചു വന്നു ..
ഓ അപ്പോള്‍ അതിന്റെ..
പുള്ളി വലിയ സന്തോഷത്തില്‍ ആയിരുന്നു ഭാര്യയെയും കുട്ടികളെയും എല്ലാരേയും കണ്ടതില്‍ ...
എല്ലാം കൊണ്ടും സന്തോഷമായിരുന്നു ..അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ..

oh

വീട് പണിയാന്‍ വന്നവന്‍ തന്നെ കാരണം..
ഓഹോ ..
പുള്ളിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല അത്രേ ഉള്ളൂ ..
അതു അങ്ങനെ സഹിക്കാന്‍ കഴിയില്ല ..
രണ്ടു ദിവസം നമുക്ക് പണി ..പാവം അതോടെ തീര്‍ന്നു..
പാവം കുറെ കഷ്ടപെട്ടതാണ്
..എങ്കിലും എല്ലാരേയും വിളിക്കുമായിരുന്നു ..

അതു ഇങ്ങനെ ഒക്കെ ജീവിക്കണം ഇന്നലെ മനസ്സിലാകൂ..
ഇവിടെ വന്നിട്ട് എനിക്ക് കാണാന്‍ പറ്റിയില്ല ,എന്നെ കാണാന്‍ വരാം എന്ന് പറഞ്ഞിട്ടു വരാന്‍ പറ്റിയില്ല..പിന്നെ മോര്‍ച്ചറിയില്‍ ആണ് ഞാന്‍ കണ്ടത്..
കുട്ടികള്‍ ഉണ്ടോ
പെണ്‍കുട്ടി 11  വയസ്സ് .ആണ്‍കുട്ടി 4  വയസ്സ് .
പാവം രണ്ടു കുട്ടികള്‍ സുനാമി വന്നപോഴാണ് അവന്‍ ജനിച്ചത്‌ ..ഒരു ദിവസം സുനാമി വരുന്നു എന്നാ റിപ്പോര്‍ട്ട്‌ കിട്ടിയപ്പോള്‍ ആ കുഞ്ഞിനേയും എടുത്തു പാവം എന്റെ വീട്ടിലേക്കു വന്നു..
ഭാര്യയുടെ അവസ്ഥ
  ആ ...  ബോഡി എടുത്തിട്ട് നമ്മള്‍ ആരും അവിടെ നിന്നില്ല ..അപ്പൊ ഇറങ്ങി വന്നു.
കുട്ടികള്‍ അവരോടൊപ്പം അല്ലേ..
അതെ ,,ചേട്ടന്റെ   അമ്മ ( എന്റെ മാമി ) വളരെ പ്രായം ഉണ്ട്  ,അതുകൊണ്ട് ഇനി അവര്‍ക്ക് പറ്റില്ല.പിന്നെ എന്ത് ചെയ്യാന്‍ ..അവള്‍ തന്നെ വളര്‍ത്തട്ടെ.അല്ലേലും പെണ്‍കുട്ടി അല്ലേ..അമ്മയുടെ കൂടെ അല്ലേ..
നമ്മള്‍ അവിടെ പോയിട്ടുണ്ടോ.
ഒരിക്കല്‍ നമ്മള്‍ അവിടെ പോയിട്ടുണ്ട്..


ശരിയെടാ..
ശരി..ഗുഡ് നൈറ്റ്‌...
ഗുഡ് നൈറ്റ്‌..ബൈ..

നന്ദി:ഉണ്ണി

Saturday, December 19, 2009

this is a beautiful morning...



Only a blind man can easily define what light is. When you do not know you are bold.
Ignorance is always bold; knowledge hesitates. And the more you know, the more you
feel that the ground underneath is dissolving. The more you know, the more you feel how
ignorant you are. And those who are really wise, they become ignorant. They become as
simple as children, or as simple as idiots.

osho-the theory of secrets.

Wednesday, December 16, 2009

a forwarded mail,,,,forwarding the right thought....

from
aseem bobby 


date
Thu, Dec 17, 2009 at 8:53 AM
subject
Fw: Think About It...........




One day all the employees reached the office and they saw a big notice on the door on which was written:
'Yesterday the person who has been hindering your growth in this company passed away. We invite you to join the funeral in the room that has been prepared in the gym'.
In the beginning, they all got sad for the death of one of their colleagues, but after a while they started getting curious to know who was that man who hindered the growth of his colleagues and the company itself. The excitement in the gym was such that security agents were ordered to control the crowd within the room.
The more people reached the coffin, the more the excitement heated up.Everyone thought: 'Who is this guy who was hindering my progress? Well, at least he died!'. One by one the thrilled employees got closer to the coffin, and when they looked inside it they suddenly became speechless. They stood nearby the coffin, shocked and in silence, as if someone had touched the deepest part of their soul. There was a mirror inside the coffin: everyone who looked inside it could see himself.
There was also a sign next to the mirror that said:
'There is only one person who is capable to set limits to your growth: it is YOU. You are the only person who can revolutionize your life. You are the only person who can influence your happiness, your realization and your success. You are the only person who can help yourself.
Your life does not change when your boss changes, when your friends change, when your parents change, when your partner changes, when your company changes. Your life changes when YOU change, when you go beyond your limiting beliefs, when you realize that you are the only one responsible for your life. 'The most important relationship you can have is the one you have with yourself'
Examine yourself, watch yourself. Don't be afraid of difficulties, impossibilities and losses: be a winner, build yourself and your reality.
It's the way you face Life that makes the difference.

Saturday, December 5, 2009

ഇവര്‍ എന്റെ മുന്‍പിലെ രണ്ടു പേര്‍ ...

1.വുഡ് ലാന്സിന്‍ ഷൂവിന്‍ മുകളില്‍
  ചാക്ക് തുണിയുടെ കാല്സറായിയില്‍
  ദേഹം മറക്കാനാകാതെ കേഴുന്ന
  കുഞ്ഞു ഷര്‍ട്ടിനുള്ളില്‍
  നിലക്കാത്ത വിരലിനുള്ളിലെ വേലത്തരങ്ങളില്‍
  വിളിക്കാത്ത അതിഥിയെപോലെ വരുന്ന
  കുട്ടിത്തങ്ങളില്‍
  മുഖത്തെ കറുത്ത മറുകിന്റെ ഭംഗിയില്‍
  തല്ലുകൊള്ളിതരത്തിന്റെ ഉസ്താദായി
  കിളിച്ചുണ്ട് പോലൊരു മുഖവുമായി
  അനുസരണയില്ലാത്ത ഒരു പിടി മുടിയുമായി ..
  അവന്‍ ....

2.ഒരു ട്രൌസറില്‍ ഒരായിരം തയ്യലുകള്‍
 പലതുണികളിലൂടോരു സംഭവം
 അതില്‍ കയറി നടക്കും   ശരീരം
 എല്ലിന്‍കുടത്തിനു ഉടുപ്പണിയിച്ചപോല്‍
 വിലകുറഞ്ഞ ഭീഷണികള്‍ വിറ്റുനടക്കും
 നാട്ടുകാരുടെ കൈകളില്‍ കിടന്നു ഞരങ്ങും
 ദീനരോദനങ്ങള്‍ക്ക് വൈവിധ്യം പകര്‍ന്നു
 ഉള്ളില്‍ ഒളിപിച്ചു വെക്കുന്ന ഒരുപിടി നന്മകളില്‍
 ഉരുണ്ടുരുണ്ട് നടക്കാന്‍ കൊതിക്കുന്ന ആകാരവുമായി
 ശസ്ത്രക്രിയയില്‍ കിട്ടിയ മൂന്നു സുഷിരങ്ങളുമായി
 കറ തീരാത്ത ദന്തസൗന്ദര്യത്തില്‍
  അനുസരണ കാട്ടാത്ത ചികുരഭാരത്തില്‍ ,,,
  അങ്ങനെ നിറഞ്ഞു നില്‍ക്കുന്ന
  ശരവണ സൗന്ദര്യം