Monday, December 28, 2009

എന്റെ ക്രിസ്തുമസ് ..അതു മാത്രമോ ..

വര്‍ത്തമാനപത്രം വഴിപറഞ്ഞു,
അമ്മ ചൊല്ലി, മൊബൈല്‍ എത്തിച്ചു.
ഇടനിലക്കാര്‍ ഇടപെട്ടു പൊടുന്നനെ,
കച്ചവടബുദ്ധി വിലപേശി ചിന്തയെ.

നക്ഷത്രങ്ങള്‍ പരിചയക്കാരെന്നും,
ചേര്‍ന്നാല്‍ മംഗളം സര്‍വ്വൈശ്വര്യമെന്നും,
പ്രതിഫലം  പതിനായിരത്തിനുമപ്പുറമെന്നും,
വിശ്വസനീയമായ് വിളമ്പീ സ്വയംവരം.

മരുഭൂവില്‍ മഴകള്‍ക്ക്‌ ശക്തിയേറി,
നനഞ്ഞു കുതിര്‍ന്നു ചൂടുപിടിച്ചു.
താല്‍പര്യങ്ങള്‍ തല്പരതക്കു വളമേകി,
മനം  പാകം പുതിയ വേഷം ധരിക്കുവാന്‍ .

ഉണ്ണിയേശു തന്‍ ആദ്യ പ്രഭാതത്തില്‍ ,
എത്തി മെയില്‍ബോക്സില്‍ സുന്ദരമൊരു ചിത്രം .
ചിന്തകള്‍ക്ക് സാവകാശമെന്നു വിധി
ഒടുവില്‍ വേണാട്ടിലെക്കൊരു ദൂതു പോയി.

പിന്നെ ഉണരാന്‍ നാഴിക ഏറെ പോല്‍ ,
ഒടുവില്‍ ഉണര്‍ന്നു കുളിച്ചു കുറിയിട്ടു .
എത്തിയ മറുപടി ഡിസംബറിന്‍ തണുപ്പുപോല്‍ .
ആവശ്യം സാവകാശം കുട്ടിക്കും മാതാവിനും.

പൊങ്ങിയുയര്‍ന്ന പട്ടം പറന്നു പോയ്‌ .
എത്തിയൊരു പുഞ്ചിരി ഏറെകഴിയവേ
സര്‍വ്വസാധാരണ മെന്നൊരു  പ്രസ്താവം.
 ഇത്ഥം സംഭവബഹുലം സുന്ദരം ക്രിസ്തുമസ്

1 comment:

  1. എന്റെ ക്രിസ്തുമസ് ..അതു മാത്രമോ ..

    ReplyDelete