Sunday, December 20, 2009

ശേഷം സുഖമായി ഉറങ്ങിയില്ലേ..ഞാന്‍ .

എടാ ...എന്താ വിശേഷം ?
ഓ ..അങ്ങനെ പോകുന്നു ..
അങ്ങനെ അങ്ങ് പോകല്ലേ .
ഹും ഇങ്ങനെയെങ്കിലും പോകട്ടെ .
എങ്ങനെയുണ്ട് ജോലി ..
പുതിയ സ്ഥലം ..കൊള്ളം..
ഓഹോ എവിടെയാ..
ഇവിടുത്തെ കെ എസ് ഇ ബി എന്ന്  പറയാം  ..
അവിടെ എന്താ പണി..
CAD( DESIGN N DRAFTING.).
ഓഹോ ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ ചെയ്യുമോ..
ഹേയ് സിവിലും മെക്കാനിക്കലും ആണ് ..
ഒരു തമാശ പറഞ്ഞാലും മനസ്സിലാകില്ലേ...
അല്ല ഇവിടെ ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ ചെയ്യുന്നവരും ഉണ്ട്..അങ്ങനെയും ഒരു ഡിവിഷന്‍ ഉണ്ട്..
ഓഹോ..ഒ കെ ..സുഖം ?
അതെ സുഖം...
കേള്‍ക്കാന്‍ ഒരു സുഖം ..സുഖമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഒരു സുഖം....
മ്മ്മം ...

എടാ ആരാ ഈ ക്ഷമ ..
അതറിയില്ലേ  patience ...
എങ്കിലും ചോദിക്കാമല്ലോ..അതാരാണെന്നു ...
അത്  യഥാര്‍ത്ഥ ക്ഷമ തന്നെ ..
ഓക്കേ അത് ആരാ ..
ഞാന്‍ ക്ഷമ എന്ന പ്രവര്‍ത്തിയെ ആസ്വദിക്കുന്നു..കാരണം ഞാന്‍ അവളെ ഇഷ്ടപെടുന്നു..

ഡേയ് അതൊരു കവിത ആയിരുന്നു..
ആരാ ഈ കവിത..
മതി മതി..ആ നമ്പറില്‍ തൂങ്ങിയത്‌ മതി...

എടാ ഞാന്‍ പഴയ കോളേജ് ഫ്രണ്ട്സിനെ തേടിപിടിക്കുകയാണ്..
എല്ലാരും..
ഇല്ല കുറച്ചു പേര്‍ ...
ഞാന്‍ ഡിഗ്രി ബാച്ചിനു ഗൂഗിളില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങി...
ഓഹോ .എല്ലാരും ആയോ ഇല്ല വളരെ കുറച്ചു പേര്‍ ...
ഇപ്പോള്‍ ഇതുവഴി അടി കൂടാം...
പക്ഷെ ഇപ്പോഴും വളരെ മധുരമാണ്..
അതെ പഴകുംതോറും ലഹരിയും കൂടും..
യെസ്..
നീ എന്നാടാ ഇനി പെണ്ണ് കെട്ടുന്നത്..
ആഹാ ജോലി ഒക്കെ ഉള്ള നീ അവിടെ നില്‍ക്കുമ്പോ ഞാന്‍ എങ്ങനെയാ...ഒന്ന് കെട്ടി മാറടെ...
നമ്മള്‍ 2010  അല്ലേല്‍ 2011  അതിനുള്ളില്‍ എന്തേലും ഒക്കെ നടക്കും...
ഞാന്‍ 2011  തീര്‍ച്ചപെടുത്തി..
കൊള്ളം ..ഒതുങ്ങി കൂടേണ്ട സമയമായി ശേഖരാ....
mmmm

നമ്മുടെ എം കെ എസ്..ഇപ്പോള്‍ ടെക്നോ പാര്‍കില്‍ ഉണ്ട് എന്ന്  കേട്ടു..
അതെ ഞാന്‍ കണ്ടിരുന്നു .27  നു  എന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന്..
എന്തു പറയുന്നു..
സുഖം ഒരു മാറ്റവുമില്ല..പഴയ കോഴി തന്നെ ...കല്യാണ ആലോചനകള്‍ നടക്കുന്നു..
ജോലി എങ്ങനെ സേഫ് ആണോ..
മാര്‍ക്കറ്റിംഗ് തന്നെ ..നല്ല പോസ്റ്റ്‌ ആണെന്ന് തോന്നുന്നു..അവന്‍ സന്തോഷവാനാണ്..
മാര്‍ക്കറ്റിംഗ് കാരുടെ രൂപത്തില്‍ വലിയ കാര്യമൊന്നുമില്ല..
പിന്നെ എം എം നു ഒരു പെണ്‍കുഞ്ഞു പിറന്നു..അവനി...
ohhh 
അവന്‍ ഒരു സ്ഥാപനം ഒക്കെ തുറന്നു..
അത് അവന്‍ പറഞ്ഞു..കാവടിയാറില്‍

വേറെ എന്താ..
വേറെ ഒന്നുമില്ല..
അപ്പോള്‍ ശരി.നടക്കട്ടെ.

ഒരു കാര്യം കൂടി ..
എന്താ പറയൂ ..
അല്ലേല്‍ പിന്നെ പറയാം.
പറയെടാ..കേള്‍ക്കാന്‍ ഞാന്‍ റെഡി ആണ്.

അത്ര പ്രധാനമല്ല..അല്‍പ്പം സെന്റിമെന്റ്സ് ആണ്.
എന്നാല്‍ തീര്‍ച്ചയായും പറയണം..
എന്റെ ഒരു സഹോദരന്‍ രണ്ടു ദിവസം മുന്‍പ് ആത്മഹത്യ ചെയ്തു.
എവിടുത്തുകാരന്‍ ...
പെരുംകുളം..
വിവാഹിതനാണോ.?
അതെ
ഗള്‍ഫ്‌ ?
ഹ്മ്മം 

അങ്ങനെ ഒരാളെ പറ്റി നീ പറഞ്ഞിട്ടുണ്ട്..
കാരണം എന്താ ..

അദ്ദേഹം സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു..പക്ഷെ വിദ്യാഭ്യാസം കുറവ്വായിരുന്നു..പക്ഷെ എല്ലാരേയും വലിയ കാര്യമായിരുന്നു.
ഇപ്പോള്‍ എന്തായിരുന്നു ..സാമ്പത്തികം ആണോ..
ഇവിടെ നടന്നിട്ട് വലിയ മിച്ചമൊന്നുമില്ല അത് കൊണ്ടാണ്  ഗള്‍ഫില്‍ പോയത്..അങ്ങനെ കഷടപെട്ടു ഒരു വീടുവെച്ചു ..രണ്ടു മുറി..
mmmmm ..
പക്ഷേ പുള്ളി ഹാപ്പി ആയിരുന്നു..
അതിലൊന്നും വലിയ കാര്യമില്ല...
കഴിഞ്ഞ ആഴ്ച തിരിച്ചു വന്നു ..
ഓ അപ്പോള്‍ അതിന്റെ..
പുള്ളി വലിയ സന്തോഷത്തില്‍ ആയിരുന്നു ഭാര്യയെയും കുട്ടികളെയും എല്ലാരേയും കണ്ടതില്‍ ...
എല്ലാം കൊണ്ടും സന്തോഷമായിരുന്നു ..അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ..

oh

വീട് പണിയാന്‍ വന്നവന്‍ തന്നെ കാരണം..
ഓഹോ ..
പുള്ളിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല അത്രേ ഉള്ളൂ ..
അതു അങ്ങനെ സഹിക്കാന്‍ കഴിയില്ല ..
രണ്ടു ദിവസം നമുക്ക് പണി ..പാവം അതോടെ തീര്‍ന്നു..
പാവം കുറെ കഷ്ടപെട്ടതാണ്
..എങ്കിലും എല്ലാരേയും വിളിക്കുമായിരുന്നു ..

അതു ഇങ്ങനെ ഒക്കെ ജീവിക്കണം ഇന്നലെ മനസ്സിലാകൂ..
ഇവിടെ വന്നിട്ട് എനിക്ക് കാണാന്‍ പറ്റിയില്ല ,എന്നെ കാണാന്‍ വരാം എന്ന് പറഞ്ഞിട്ടു വരാന്‍ പറ്റിയില്ല..പിന്നെ മോര്‍ച്ചറിയില്‍ ആണ് ഞാന്‍ കണ്ടത്..
കുട്ടികള്‍ ഉണ്ടോ
പെണ്‍കുട്ടി 11  വയസ്സ് .ആണ്‍കുട്ടി 4  വയസ്സ് .
പാവം രണ്ടു കുട്ടികള്‍ സുനാമി വന്നപോഴാണ് അവന്‍ ജനിച്ചത്‌ ..ഒരു ദിവസം സുനാമി വരുന്നു എന്നാ റിപ്പോര്‍ട്ട്‌ കിട്ടിയപ്പോള്‍ ആ കുഞ്ഞിനേയും എടുത്തു പാവം എന്റെ വീട്ടിലേക്കു വന്നു..
ഭാര്യയുടെ അവസ്ഥ
  ആ ...  ബോഡി എടുത്തിട്ട് നമ്മള്‍ ആരും അവിടെ നിന്നില്ല ..അപ്പൊ ഇറങ്ങി വന്നു.
കുട്ടികള്‍ അവരോടൊപ്പം അല്ലേ..
അതെ ,,ചേട്ടന്റെ   അമ്മ ( എന്റെ മാമി ) വളരെ പ്രായം ഉണ്ട്  ,അതുകൊണ്ട് ഇനി അവര്‍ക്ക് പറ്റില്ല.പിന്നെ എന്ത് ചെയ്യാന്‍ ..അവള്‍ തന്നെ വളര്‍ത്തട്ടെ.അല്ലേലും പെണ്‍കുട്ടി അല്ലേ..അമ്മയുടെ കൂടെ അല്ലേ..
നമ്മള്‍ അവിടെ പോയിട്ടുണ്ടോ.
ഒരിക്കല്‍ നമ്മള്‍ അവിടെ പോയിട്ടുണ്ട്..


ശരിയെടാ..
ശരി..ഗുഡ് നൈറ്റ്‌...
ഗുഡ് നൈറ്റ്‌..ബൈ..

നന്ദി:ഉണ്ണി

No comments:

Post a Comment