നോവു കൊള്ളുന്നോരെന്‍ പ്രഭുക്കളെ
എങ്കിലെന്നും വിധേയരായ് തീരുവാന്‍
ശങ്കയേറെയാണീ ദിനങ്ങളില്‍
നിങ്ങള്‍ പേറുമീ നോവിന്‍ വികൃതിയില്‍
മങ്ങി ജീവിതചിത്രം ശതങ്ങളില്‍
കൊണ്ടുപോയികളഞ്ഞ ബോധത്തിനെ
വീണ്ടെടുക്കുവാനാകാതെ കേഴുന്നു
തെറ്റുചോല്ലിക്കാലം കഴിക്കുവാ-
നൊറ്റയല്ല ഞാനെന്നതോര്‍ക്കണം
പറ്റുകില്ലയെന്ന സത്യത്തെയെന്നു -
മൊറ്റി വീഴ്ത്തുവാനാകില്ലയോര്
തേടി നിങ്ങളെത്തുന്ന സംഖ്യയില്‍
പേടി തോന്നുന്ന പാവം ജനങ്ങളെ
പേടി വേണം മാത്രയോരോന്നിലും
മാടിവീഴാം മൊരുകൊച്ചുകാറ്റിലും
കണ്ണുകെട്ടി കാലം കഴിച്ചിടാന്‍ ,
മണ്ണുകാണില്ല താങ്ങിനിര്‍ത്തുവാന്‍
എണ്ണമില്ലാത്ത ദീനരോദനം,
മണ്ണുമാന്തിയെ പോലെ തകര്‍ത്തിടും.
കേവല മര്‍ത്യഭാഷയെ കേള്‍ക്കുവാന്‍ ,
നോവു കൊള്ളുന്നോരെന്‍ പ്രഭുക്കളെ .
എങ്കിലെന്നും വിധേയരായ് തീരുവാന്‍ ,
ശങ്കയേറെയാണീ ദിനങ്ങളില്‍ ...
No comments:
Post a Comment