Friday, February 26, 2010

ആലോസരപെടുത്തുന്നവ

എന്റെ ഒരു സഹജീവി ,മിഥ്യാ ധാരണകള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നവ അലങ്കരമാക്കി കൊണ്ട് നടക്കുന്നവന്‍ ,അവന്‍  പറയുന്നു-
അവനും അവന്റെ വകുപ്പിലെ ഒരു സഹപ്രവര്‍ത്തകനും കൂടെ ഏതോ ഒരു സ്ഥാപനത്തിന്റെ ഉയര്‍ന്ന  ഉദ്യോഗസ്ഥനെ കാണാന്‍ പോകുന്നു .
അവന്‍ അവന്റെ സുഹൃത്തുകളുടെ അടുത്ത് പെരുമാറുന്ന പോലെ അതെ ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യുന്നു .അവന്റെ സഹപ്രവര്‍ത്തകന്‍ അവനെ
"അത്ഭുതപെടുത്തി " വളരെ ബഹുമാനത്തോടെ അവരോടു ഇടപഴകുന്നു .ആ സഹപ്രവര്‍ത്തകന്‍ അവന്റെ മേലുദ്യോഗസ്ഥനും ആണ് .
ഇതിനോട് കൂട്ടി ചേര്‍ക്കേണ്ട കാര്യങ്ങള്‍ ഉണ്ട് എങ്കിലും അവനെ ഈ വിനയം ആലോസരപെടുത്തുന്നു.അവന്‍ അത് പങ്കുവെക്കുകയും ചെയ്യുന്നു ..
അപ്പോള്‍ അവനോടു പറയണമെന്ന് കരുതിയത്‌ ..ഒരാളോട് അല്‍പ്പം ബഹുമാനത്തോടെ പെരുമാറുക എന്നത് അത്ര പാപമല്ല..ഇനി അവര്‍ അത് അര്‍ഹിക്കുന്നില്ല എങ്കിലും..

Wednesday, February 24, 2010

ഒരു പ്രഭാതത്തിന്റെ ശേഷിപ്പ്

തിടമ്പേറ്റും ഗജവീരന്‍  തന്റെ
കാല്‍പാദം വിണ്ടുകീറി
തുടരുന്നു യാത്രയെങ്കിലും
ചോര പോടിഞ്ഞുകൊണ്ടേയിരിക്കുന്നു

കുതുകം മനസ്സിലേറ്റി ഫോട്ടോഗ്രാഫര്‍
ദുഃഖം സമം ചേര്‍ത്തൊരു ചിത്രമാക്കി
അടിക്കുറുപ്പില്‍  മസാല പുരട്ടി
താളുകളൊന്നിന്‍ സ്ഥലം നിറച്ചു  

ഇവര്‍ ദുഃഖം വില്കുന്നവര്‍
ഉപ്പും മുളകും പുരട്ടി
നല്ല പാത്രത്തില്‍ വെച്ചു
കുറഞ്ഞ വിലക്കെന്നു പരസ്യം ചെയ്യുന്നവര്‍

കണ്ണേ മടങ്ങുക എന്ന് ചൊല്ലാന്‍
കാഴ്ചകള്‍ മാലപോള്‍ മുന്പിലെന്നും
പ്രഭാതങ്ങള്‍ വിലകൊടുത്തു
സങ്കടങ്ങള്‍ സംഘടിപ്പിക്കുന്നു ......

dhanu....

എന്തായിരുന്നു  വാചകങ്ങള്‍
എനിക്കിത്  അപ്പോഴേ   തോന്നിയിരുന്നു 
എനിക്കറിയാമായിരുന്നു ഇത് 
എനിക്കിതൊക്കെ ചെയ്യണമെന്നുണ്ട്
എന്നാല്‍ അതിനുള്ള കഴിവോ സ്ഥിരതയോ എനിക്കില്ല 
എന്നാലും  ഞാന്‍ ഇങ്ങനെ വീമ്പു പറയാറില്ല 
എങ്കിലും  ഇത് വളരെ മോശമായി  പോയി.
എന്നാലും അയ്യേ ഇതെന്തു നാണക്കേട്‌.....
....................
   സഹായിക്കണം.... സഹായിക്കും...............ഒന്നും നടന്നില്ല ...

പുഴ ഒഴുകി കൊണ്ടേയിരുന്നു, അതില്‍ പതിച്ച രക്തത്തുള്ളികള്‍ അതിലൂടെ ഒഴുകിപോയി..
പിന്നെയും പതിച്ച ചോരക്കു പുതിയ രൂപം  പുതിയ മണം. 
മുന്ഗണനകള്‍ മാറിമറിഞ്ഞു ,,പുഴ ഒഴുകി കൊണ്ടേയിരുന്നു
ഒന്നും സംഭവിച്ചില്ല
എന്റെ നെഞ്ചിടിപിച്ച എഴുവയസുകാരി ഇന്നും
പത്തിരുപതു പേര്‍ക്ക്  ചോറും കറിയും ഉണ്ടാക്കുന്നു
അത്രയും വലിയ പത്രത്തില്‍ നിന്നും ഒറ്റയ്ക്ക് ചോറ് വാര്‍ക്കുന്നു,,
വളരെ ദിവസം പഴകിയ ഭക്ഷണം കഴിക്കുന്നു
പട്ടിണി കിടന്നു സമരം ചെയ്തു സ്വയം തോല്‍ക്കുന്നു
അതിനുമപ്പുറം പേടി പെടുത്തുന്ന സത്യമായി അവള്‍ വളരുന്നു
ഒന്നും മാറിയിട്ടില്ല

എന്റെ കണ്ണുനീരിന്റെയും ഹൃദയമിടിപ്പിന്റെയും സത്യസന്ധത
എന്റെ ഉറക്കം കെടുത്തുന്നു ..അവയിലെ വിശ്വാസം എനിക്ക് നഷ്ടപെടുന്നു .
ഒന്നും മാറുന്നില്ല ...പുഴ പക്ഷെ ഒഴുകിക്കൊണ്ടെയിരിക്കുന്നു