Wednesday, February 24, 2010

ഒരു പ്രഭാതത്തിന്റെ ശേഷിപ്പ്

തിടമ്പേറ്റും ഗജവീരന്‍  തന്റെ
കാല്‍പാദം വിണ്ടുകീറി
തുടരുന്നു യാത്രയെങ്കിലും
ചോര പോടിഞ്ഞുകൊണ്ടേയിരിക്കുന്നു

കുതുകം മനസ്സിലേറ്റി ഫോട്ടോഗ്രാഫര്‍
ദുഃഖം സമം ചേര്‍ത്തൊരു ചിത്രമാക്കി
അടിക്കുറുപ്പില്‍  മസാല പുരട്ടി
താളുകളൊന്നിന്‍ സ്ഥലം നിറച്ചു  

ഇവര്‍ ദുഃഖം വില്കുന്നവര്‍
ഉപ്പും മുളകും പുരട്ടി
നല്ല പാത്രത്തില്‍ വെച്ചു
കുറഞ്ഞ വിലക്കെന്നു പരസ്യം ചെയ്യുന്നവര്‍

കണ്ണേ മടങ്ങുക എന്ന് ചൊല്ലാന്‍
കാഴ്ചകള്‍ മാലപോള്‍ മുന്പിലെന്നും
പ്രഭാതങ്ങള്‍ വിലകൊടുത്തു
സങ്കടങ്ങള്‍ സംഘടിപ്പിക്കുന്നു ......

No comments:

Post a Comment