എന്റെ ഒരു സഹജീവി ,മിഥ്യാ ധാരണകള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നവ അലങ്കരമാക്കി കൊണ്ട് നടക്കുന്നവന്‍ ,അവന്‍ പറയുന്നു-
അവനും അവന്റെ വകുപ്പിലെ ഒരു സഹപ്രവര്‍ത്തകനും കൂടെ ഏതോ ഒരു സ്ഥാപനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ കാണാന്‍ പോകുന്നു .
അവന്‍ അവന്റെ സുഹൃത്തുകളുടെ അടുത്ത് പെരുമാറുന്ന പോലെ അതെ ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യുന്നു .അവന്റെ സഹപ്രവര്‍ത്തകന്‍ അവനെ
"അത്ഭുതപെടുത്തി " വളരെ ബഹുമാനത്തോടെ അവരോടു ഇടപഴകുന്നു .ആ സഹപ്രവര്‍ത്തകന്‍ അവന്റെ മേലുദ്യോഗസ്ഥനും ആണ് .
ഇതിനോട് കൂട്ടി ചേര്‍ക്കേണ്ട കാര്യങ്ങള്‍ ഉണ്ട് എങ്കിലും അവനെ ഈ വിനയം ആലോസരപെടുത്തുന്നു.അവന്‍ അത് പങ്കുവെക്കുകയും ചെയ്യുന്നു ..
അപ്പോള്‍ അവനോടു പറയണമെന്ന് കരുതിയത് ..ഒരാളോട് അല്‍പ്പം ബഹുമാനത്തോടെ പെരുമാറുക എന്നത് അത്ര പാപമല്ല..ഇനി അവര്‍ അത് അര്‍ഹിക്കുന്നില്ല എങ്കിലും..
No comments:
Post a Comment