വഴിത്താരകള്‍ കരിയിലകളാല്‍
മൂടിയിരുന്നില്ല
വിജനതയും വികാരാധീനതയും
വഴി തടഞ്ഞില്ല
എങ്കിലും എന്നോ നിലനിന്നിരുന്നു-
വന്നു മനസ്സില്‍ പതിഞ്ഞു പോയ
വിശ്വാസങ്ങള്‍
എന്നെ എവിടെയൊക്കെയോ തളച്ചു .
മനസ്സിലെ ഇരുണ്ടടഞ്ഞ വഴികളില്‍
വെളിച്ചം വീണിട്ടും
ഉണരാനുള്ള മണിയൊച്ച ഇനിയും
വന്നിട്ടില്ല എന്നു വിധിവന്നു
എന്നെ പറഞ്ഞു പറ്റിക്കുക യായിരുന്നു
എന്റെ മനസ്സെന്നു പറയാമോ..
എന്റെ തോളോട് ചെര്‍ന്നവരെ ഞാന്‍
മുന്നിലും പിന്നിലുമാക്കി
എന്നോടുള്ള സ്നേഹത്താല്‍
അവര്‍ എന്റെ വാക്കുകളില്‍ മയങ്ങി
ഒടുവില്‍ ഞാന്‍ തിരുത്താന്‍ തുടങ്ങുമ്പോള്‍
അവര്‍ക്ക് സ്വബോധമുണ്ടായി
ക്ഷമിക്കുക എന്ന പദത്തിന് ചെലവേറുകയും
മൂല്യം കുറയുകയും ചെയ്തു .
അങ്ങനെ എന്റെ ഏകാന്തത
എന്റെ ശരികളേയും തട്ടിയെടുത്തു
അങ്ങനെ പിന്നെയും എന്റെ
വേഷം എനിക്കന്യമായി
ഇന്ന് പരകായങ്ങളില്‍ ശ്വാസം തേടവേ
നഷ്ടപെട്ട ആത്മാവിന്റെ ശുദ്ധി
എന്നെ തിരിച്ചുവിളിക്കുന്നു
No comments:
Post a Comment