എഴുതി തുടങ്ങിയിട്ട് ഒരാഴ്ചയി ലേറെ യാകുന്നു,ബ്ലോഗ് എന്ന സങ്കല്പത്തിന്റെ വിശാലത എന്നെ അമ്പരപ്പിക്കുന്നു .എത്രയോ പേര്‍ , എത്രയോ മനോഹരമായ വിഷയങ്ങള്‍ , ഈ ലോകത്തില്‍ അവരവരുടെ കയ്യൊപ്പുകള്‍ പതിപ്പിക്കുന്നു.വളരെയേറെ സന്തോഷം തോന്നുന്നു.വളരെ കുറച്ചു പേര്‍ എങ്കിലും എന്റെ വാക്കുകള്‍ ആഘോഷിക്കാന്‍ മനസ്സു കാണിച്ചു .ഞാന്‍ എന്നെ വ്യക്തിയുടെ ശുദ്ധീകരണമാണിവിടെ.മനസ്സില്‍ നിറഞ്ഞ മാലിന്യങ്ങളെ കഴുകിക്കളയാന്‍ തീവ്രമായി ആഗ്രഹിക്കുന്നവന്റെ വീര്‍പ്പുമുട്ടലിലാണ് ഞാന്‍ .ഇവിടെ ഞാന്‍ ഓരോ ദിവസവും കാത്തിരിപ്പിന്റെ കാമുകനാണ് ഞാന്‍ .ഞാന്‍ എന്റെ ക്ഷമയെ ആസ്വദിക്കുന്നു,കാരണം ഞാന്‍ നിന്നെ ഇഷടപെടുന്നു എന്നെഴു തി വെക്കുന്നതിന്റെ ഉദ്ദേശം വേറൊന്നല്ല.എന്റെ ജീവിതം പകുത്തെടുത്തു നിന്റെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെക്കാമോ എന്നൊരു ചോദ്യം ഓരോ നിമിഷത്തിലും എന്നില്‍ നിന്നുയരുന്നു.
അര്‍ത്ഥശൂന്യമായ ഒരു പറ്റം ചിന്തകള്‍ എന്നെ ഓരോ നിമിഷവും വട്ടം കറക്കുന്നു..സംഭവിക്കുന്നതിനെ ഇഷ്ടപെടാന്‍ മനസ്സിനെ പഠിപ്പിക്കുവാന്‍ എനിക്ക് കഴിയുന്നില്ല..എന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് അനില്‍ പറയുന്നു.എനിക്കിഷ്ടം അതെന്റെ മനസ്സാണ് എന്നെഴുതി അത് പൂരിപ്പിക്കാനാണ് .അപ്പോള്‍ ആ യഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കണ്ടേ..ഒരു ദിവസത്തിലെ ഏതെങ്കിലും ചില മിനുട്ടുകള്‍ എന്നെ ഈ അറിവ് സങ്കടപെടുത്തുന്നു.ജീവിതത്തെ ഒത്തിരി പേര്‍ ഒത്തിരി അര്‍ത്ഥത്തില്‍ വിവക്ഷിച്ചു കണ്ടിട്ടുണ്ട്.ഓരോ ജീവിതവും ഓരോ അനുഭവം എന്ന് ഈ 26 വര്‍ഷങ്ങള്‍ എന്നെ പഠിപ്പിക്കുന്നു.ഓരോ അനുഭവങ്ങളെയും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ അനന്തമായ മൗനത്തിലേക്ക്എത്തിച്ചേരാമെന്ന് എനിക്ക് തോന്നുന്നു ഞാനും അത്തരമൊരു മൗനം കൊതിക്കുന്നു..അതിലേക്കു നടന്നടുക്കുന്നു.എന്നിലെ മനുഷ്യനെ വളര്‍ത്തുന്നതില്‍ എന്റെ ചുറ്റുപാടുകള്‍ നല്‍കിയ അറിവുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണിനു മുന്‍പിലുള്ള ഒന്നിനെയും ഒഴിവാക്കാന്‍പറ്റാതെ വരുന്നു.എല്ലാവരും എന്റെ ഗുരുക്കന്മാര്‍ ...എല്ലാവരും എന്നെ അത്ഭുതപെടുത്തുന്നു.ജീവിതത്തിന്റെ അര്‍ത്ഥശൂന്യത ഓരോ അനുഭവങ്ങള്‍ എന്നെ മനസിലാക്കുന്നു.എന്നിട്ടും പലയിടങ്ങളിലും ഞാന്‍ വിങ്ങിപോട്ടുന്നു.എങ്കിലും ഒടുവില്‍ വളരെ പണിപെട്ട് ഞാന്‍ എന്നിലേക്ക് മടങ്ങിയെത്തുന്നു .ഞാന്‍ ജീവിക്കണമെന്നതു എന്റെ മാത്രം ആവശ്യമെന്നു മനസിലാക്കുക പക്ഷെ അത് ഒരിക്കലും മരിച്ചു പോകുക എന്ന അര്‍ത്ഥത്തില്‍ ആകുകയും അരുത്.
എന്റെ ജീവിതവും എന്റെ ചിന്തയും എന്റെ വാക്കുകളും ഒപ്പം എന്റെ ബ്ലോഗും യാത്ര തുടരുന്നു...ഈ ലോകത്ത് ഞാനും ജനിച്ചു എന്ന തിരിച്ചറിവിലൂടെ .....

pand lekha teacherinteyum Iris teacher inteyum madhu sir nteyum classil irunnathunu falam undaayi. ho enthoru language la kaachiyirikkunnathu.
ReplyDeleteഅതെ ജീവിതം ഒന്നും ആയിട്ടില്ല ..എങ്കിലും എവിടെയൊക്കെയോ കിതച്ചു പോകുന്നു..അപ്പോഴും ഉള്ളില്‍ കുളിര്‍മ പരത്തുന്നത്
ReplyDeleteഅവരെ പോലുള്ള മഹത്തുക്കള്‍ പകര്‍ന്നു തന്ന മലയാളവും എവിടെപോയാലും ഉള്ളില്‍ കുളിര്‍ പകരുമെന്നു ഞാന്‍ തിരിച്ചറിഞ്ഞ അമ്മയുടെ മുഖവും മാത്രം...