Saturday, February 20, 2016

എനിക്കാകുന്നത് ...

 മറ്റൊരു ദിവസം മാത്രമാണിന്ന്‌ 

പ്രീ ഡിഗ്രീ  കാലഘട്ടത്തിൽ കിട്ടിയ ഒരു സുഹൃത്ത് ..
ഒരു കയ്യിലെ വിരലുകളിൽ  പോലും എണ്ണുവാൻ തികയാത്ത അത്രയും സുഹൃത്തുക്കൾ ഉള്ള ഞാൻ 
എനിക്കാവശ്യമുണ്ട് എന്ന് കരുതി എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ള രണ്ടു പേരിൽ 
ഒരാളാണ് അയാൾ..

അയാളോട് ഇനി ഒരിക്കലും ഇടപെടാൻ ആകേണ്ടി വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു ..

വിഷയം രാഷ്ട്രീയം ആണ്, രാഷ്ട്രീയം  വാക്കിന്റെ അർഥം ഞാൻ കേട്ടത്, ഒന്നാം വർഷ പ്രീ ഡിഗ്രീ ക്ലാസ്സിൽ 
കെ എസ് യു വിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്ന  എച്ച് പി ഹാരിസണിൽ നിന്നാണ്,രാഷ്ട്രത്തെ കുറിച്ചുള്ളത്..

രണ്ടു ദിവസങ്ങൾക്ക് മുൻപു ഒരു ജെ എൻ യു വിദ്യാർഥിക്കു നേരെ ആക്രോശിക്കുന്ന അർണാബ് ഗോസ്വാമി യുടെ വീഡിയോ ക്ക് കീഴെ അയാളെ ഓർത്ത് ആദ്യമായി   അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ എന്റെ ആ സുഹൃത്തിനോട് തികച്ചും സ്വാഭാവികം എന്ന് മറുപടി പറഞ്ഞു  വെക്കാനെ തോന്നിയുള്ളൂ..

അയാൾ എനിക്കറിയുന്ന കാലം മുതൽ ഇടതൻ എന്നാണ് എന്നോട് ആവർത്തിച്ചു പറഞ്ഞിരുന്നത് 

ഇന്നലെ എൻ ഡി ടി വിയും അതിനു മുൻപ്   ഇന്ത്യ ടുഡെ യും പുറത്തു കൊണ്ട് വന്ന തെളിവുകളുടെ പുറത്ത് ആ ആരാധനയോട് സഹതാപം എന്ന് ഞാൻ എഴുതുന്നു ..

അതിനു അദ്ദേഹത്തിന്റെ മറുപടി ..

"ചുളുവിനു ഒരു ഒരു രക്തസാക്ഷിയെ കിട്ടാൻ വേണ്ടി പ്രൊഫൈൽ  പിക്ചർ മാറ്റിയ നീ ആരോട് സഹതപിച്ചാലെന്ത് .."

ഒരു സ്വയം പ്രഖ്യാപിത ഇടതു പക്ഷ ക്കാരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് , അത് മൗനത്തിൽ കൂടുതൽ ഒന്നും അർഹിക്കുന്നില്ല എന്നറിയാം ..

എങ്കിലും ചിന്തിക്കുന്നു ,

ഇയാൾക്കാണ് ഈ അവസ്ഥ എങ്കിൽ ഞാൻ  ചെയ്യുമായിരുന്നു , വരില്ല എന്ന് അയാൾ ഉത്തരം പറയുമായിരിക്കും , കാരണം അവർ ആവശ്യമില്ലാത്ത കാര്യങ്ങളിൽ  ഇടപെടുന്നില്ലല്ലോ ..


ഒരു ആർ എസ് എസ് കാരന്   ഇത് പോലെ സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ...ഇതല്ലാതെ മറ്റൊന്ന് പ്രവര്ത്തിക്കാൻ എനിക്കാവില്ല.

ഇനി ഞാൻ  പോട്ടെ , കൂട്ടത്തിൽ ഒരുവന് എന്തെങ്കിലും സംഭവിച്ചാൽ ആർ എസ് എസ് കാർ എന്ത് ചെയ്യും , അവർ  തെരുവിൽ ഇറങ്ങുമോ അതോ  യാഗവും,ഹോമവും നടത്തുമോ ...

ഞാൻ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ , സ്വന്തം കാര്യങ്ങൾ ഒക്കെ നിറവേറ്റിയ ശേഷം ഫെസ്ബുക്കും മറ്റു ആപ്പുകളും തുറന്നു ഒരു വീഡിയോ അങ്ങോട്ട്‌ , ഒരു ചിത്രം ഇങ്ങോട്ട് ...അത്രയേ ഉള്ളൂ..ഒരു  തരം സ്വയംഭോഗം..

എങ്കിലും എന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും എന്ന് ചോദിക്കുന്ന ഒരു അമ്മയുടെ മുഖം മനസിലുണ്ട് .

ഈ അമ്മയുടെ മാത്രമല്ല , നഷ്ടങ്ങൾ ഒരു പാട് ഉണ്ടായ എല്ലാ അമ്മ മാരെയും ഭാര്യമാരെയും ഓർമയുണ്ട്, അതിൽ ടി പിയുടെയും, മനോജിന്റെയും ഒക്കെ കുടുംബങ്ങളെയും  ഓർക്കുന്നുണ്ട് ..  അത്തരം അവസ്ഥ കളിൽ പ്രതിഷേധവുമുണ്ട് 

ഇന്നലെ അയാളെ പുറത്ത് വിടും എന്ന് കരുതി സുപ്രീം കോടതി യുടെ വിധിക്ക് കാത്തിരുന്നത് ഓർമയുണ്ട് .
ഇനി തിങ്കളാഴ്ച യ്ക്കു കാത്തിരിക്കുന്നത് ഹൈക്കോടതിയുടെ  വിധിയ്ക്കു മാത്രമാണ് ..

മനസ്സിലാകുന്നത് , നൂറു കണക്കിന് രക്തസാക്ഷികൾ "അവർക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ " ഇടപെട്ടു നേടിയ ഇന്നത്തെ അവസ്ഥയെ എനിക്ക് ബഹുമാനമാണ് , ഒരു പക്ഷെ ആ അവസ്ഥ എന്റെ സുഹൃത്തിന് അസ്വസ്ഥത ഉണ്ടാകുന്നുന്ടാകാം . 

അയാളുടെ മാനസികാവസ്ഥയെ മാനിക്കുന്നു..

എന്റെ കുറച്ച് അനുജന്മാരെ , കമ്യൂണിസ്റ്റ് ആയതുകൊണ്ടും  മുസ്ലിം  കൊണ്ടും രാജ്യദ്രോഹി പ്പട്ടം ചാർത്തിക്കൊടുക്കുന്നതിൽ എനിക്ക് തമാശ കാണാൻ ആകുന്നില്ല..


 അതിനാൽ എന്റെ പ്രിയ സുഹൃത്തെ താങ്കളോട് ഇനി ഒന്നും സംസാരിക്കാൻ എനിക്കാകില്ല .ബോധം

ഞാൻ എന്റെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളിലും മുകളിൽ കാണാൻ ആഗ്രഹിക്കുന്നു. 

അല്ലാതെ പട്ടികയിൽ ഏറ്റവും താഴെ യുള്ള പാകിസ്താൻ, ചൈന,സൗദി , ഉത്തരകൊറിയ തുടങ്ങി യോട് താരതമ്യം ചെയ്തു കാണാൻ അല്ല. 

ആ താരതമ്യമാണ്  ദേശത്തെ അപമാനിക്കൽ ,രാജ്യദ്രോഹം ..


No comments:

Post a Comment