Tuesday, July 31, 2012

ശാപം

അപൂര്‍ണമായി ലഭിക്കുന്ന വാര്‍ത്തകള്‍ ,അറിവുകള്‍ ; 
അതുമൂലം രൂപപ്പെടുന്ന ഏറ്റവും ആപല്‍ക്കരമായ മുന്‍വിധികള്‍ ;
അതിനാല്‍ നടക്കാതെ പോകുന്ന കൃത്യമായ ആശയവിനിമയങ്ങള്‍ ;
ഇതെല്ലാം ജീവിതത്തിന്റെ വരികളില്‍ അക്ഷരത്തെറ്റ് നിറയ്ക്കുന്നു ..

പലവട്ടം പറഞ്ഞു കേട്ടും, പലരെയും പഠിപ്പിച്ചും
നമ്മളറിഞ്ഞ ഈ പാഠം ,ഭാരതയുദ്ധരംഗത്ത് 
കര്‍ണനെ വലച്ച ശാപം പോലെ  
അത്യാവശ്യസമയത്ത്  ഉപയോഗിക്കാനാകാതെ.......

Monday, July 30, 2012

എന്റെ ശരി

"എനിക്ക് ശരിയെന്നു തോന്നുന്നത്.... "    എത്ര വലിയ മിഥ്യ . എത്ര വലിയ മൂഢത്വം 

Tuesday, July 24, 2012

പ്രഭാതത്തിന്റെ നിറം ...


വേഗതയുടെ പരകോടിയില്‍  വിരാജിച്ച ജഗതി ശ്രീകുമാര്‍ 
കഴുത്ത് തുരക്കപ്പെട്ടു , 
അതിലൂടെ ഭക്ഷണം സ്വീകരിച്ചു , 
ഇനിയൊരിക്കലും പഴയവേഗമോ താളമോ 
തിരകെലഭിക്കുമെന്നുറപ്പില്ലാതെ   ....................
------------------------------------------------------------------------------------
ഇന്ന് പുറത്തിറങ്ങിയത്  humidity യിലേക്കാണ്
എന്താണീ humidity ....ആര്‍ദ്രത എന്ന് സ്കൂള്‍ പുസ്തകത്തില്‍ ...
ഈര്‍പ്പം എന്ന് നിഘണ്ടുവില്‍ ..
പക്ഷെ അനുഭവം ..
തീയില്‍ പുഴുങ്ങാന്‍ നില്‍ക്കുന്നപോലെ ..
------------------------------------------------------------------------------------
മാസങ്ങള്‍ക്ക് മുന്‍പ് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു
 എല്ലുകള്‍ നുറുങ്ങി 
പരന്നു ഒരു പലക പോലെയായി 
ഫ്രീസറില്‍ തണുത്തുറഞ്ഞിരുന്നു  
പിന്നെ വലിയ കമ്പികളില്‍ കൊര്‍ക്കപ്പെട്ടു 
ഒടുവില്‍ ഉയര്‍ന്ന തീയുടെ മുന്‍പില്‍ 
പൊരിഞ്ഞു ഏന്റെ  നാവിനു രസിക്കാനും രുചിക്കാനും പാകത്തില്‍ 
ഷ(ശ)വര്‍മയായി 
രൂപാന്തരപ്പെടുന്ന പ്രിയപ്പെട്ട കോഴികള്‍ക്ക്....
------------------------------------------------------------------------------------

പറന്നു പോകുന്ന പൈങ്കിളികള്‍ ...

പൈങ്കിളികള്‍ക്കു മരണമില്ല ...
പ്രേമിക്കുക  മഹത്തരം 
പ്രേമിക്കപ്പെടുക അതിലും മഹത്തരം 
ഈ രണ്ട് കാര്യങ്ങള്‍ക്കും അപ്പുറം ഒരു ജീവിതം ഇല്ലെന്നു തന്നെ കരുതാം ..

എങ്കിലും ഈ പ്രേമത്തിന്റെ പേരില്‍ മരണം വരിക്കുക എന്ന ചിന്ത പല പല കാരണങ്ങള്‍ കൊണ്ടും       
കുറ്റപ്പെടുത്തലുകള്‍ നേരിടുമെങ്കിലും ... അവര്‍ക്ക് അവരിലുള്ള വിശ്വാസം ..അതിനുമപ്പുറം പരസ്പരമുള്ള വിശ്വാസം ..പിന്നെ പ്രേമത്തിലുള്ള വിശ്വാസം ..ഇതെല്ലം കൊണ്ടു മഹത്തരമാകുന്നു ..

എങ്കിലും മനസ്സ് നിറയെ സ്നേഹം നിറച്ച രണ്ടുപേര്‍ കൂടി ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നു എന്നത്   സങ്കടകരം ...



Wednesday, July 18, 2012


കര്‍ക്കിടക വാവ് ..കാക്കകള്‍ നിര്‍വചിക്കപ്പെടുന്ന ദിവസം ,,,
വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണോ
അടക്കി വെക്കുമ്പോഴാണോ മനുഷ്യന്‍
നിര്‍വചിക്കപ്പെടുന്നത്

പ്ലസ്