Showing posts with label പ്രഭാതത്തിന്റെ നിറം .... Show all posts
Showing posts with label പ്രഭാതത്തിന്റെ നിറം .... Show all posts

Saturday, August 25, 2012

പ്രഭാതത്തിന്റെ നിറം


പ്രവാസത്തില്‍   പ്രഭാതങ്ങളെ 
അതിജീവിക്കുകയെന്നപോലെ 
കഠിനമായതൊന്നുണ്ടോ  ?
കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ
പുളഞ്ഞ് പുളഞ്ഞ് .. പക്ഷെ മരിക്കുകയല്ല..

അതുകൊണ്ടാകണം അവധി ദിനങ്ങളില്‍ 
പ്രവാസികള്‍
അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നിരുന്നു   
അതിരാവിലെയുറങ്ങി
ദിവസത്തില്‍ നിന്ന് തന്നെ പ്രഭാതത്തെ 
അടര്‍ത്തി മാറ്റുന്നത് ...

Friday, August 3, 2012

പ്രഭാതത്തിന്റെ നിറം ...,

പുരുഷന്മാരോട് യാതൊന്നും ചോദിക്കാനില്ലാതെ വരുകയും സ്ത്രീകളോട് അനേകായിരം ചോദ്യങ്ങളുണ്ടാകുകയും ചെയ്യുന്ന മനസ്സിന്റെ രസതന്ത്രം

ഒരു സ്ത്രീയെ ആകുംവണ്ണം ആത്മാര്‍ഥമായി സ്നേഹിച്ചതുകൊണ്ടു ആകെ കൈമുതലായി കിട്ടിയ കുറെ തത്വങ്ങളും ചിന്തകളും ..

Tuesday, July 24, 2012

പ്രഭാതത്തിന്റെ നിറം ...


വേഗതയുടെ പരകോടിയില്‍  വിരാജിച്ച ജഗതി ശ്രീകുമാര്‍ 
കഴുത്ത് തുരക്കപ്പെട്ടു , 
അതിലൂടെ ഭക്ഷണം സ്വീകരിച്ചു , 
ഇനിയൊരിക്കലും പഴയവേഗമോ താളമോ 
തിരകെലഭിക്കുമെന്നുറപ്പില്ലാതെ   ....................
------------------------------------------------------------------------------------
ഇന്ന് പുറത്തിറങ്ങിയത്  humidity യിലേക്കാണ്
എന്താണീ humidity ....ആര്‍ദ്രത എന്ന് സ്കൂള്‍ പുസ്തകത്തില്‍ ...
ഈര്‍പ്പം എന്ന് നിഘണ്ടുവില്‍ ..
പക്ഷെ അനുഭവം ..
തീയില്‍ പുഴുങ്ങാന്‍ നില്‍ക്കുന്നപോലെ ..
------------------------------------------------------------------------------------
മാസങ്ങള്‍ക്ക് മുന്‍പ് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു
 എല്ലുകള്‍ നുറുങ്ങി 
പരന്നു ഒരു പലക പോലെയായി 
ഫ്രീസറില്‍ തണുത്തുറഞ്ഞിരുന്നു  
പിന്നെ വലിയ കമ്പികളില്‍ കൊര്‍ക്കപ്പെട്ടു 
ഒടുവില്‍ ഉയര്‍ന്ന തീയുടെ മുന്‍പില്‍ 
പൊരിഞ്ഞു ഏന്റെ  നാവിനു രസിക്കാനും രുചിക്കാനും പാകത്തില്‍ 
ഷ(ശ)വര്‍മയായി 
രൂപാന്തരപ്പെടുന്ന പ്രിയപ്പെട്ട കോഴികള്‍ക്ക്....
------------------------------------------------------------------------------------