മറ്റോരാളില്‍ നിന്ന് കരുതലും കാരുണ്യവുമൊക്കെ നേടുന്നതിന് അടവുകളും അഭിനയവുമൊക്കെ കൃത്യമായി പയറ്റണമെന്ന തിരിച്ചറിവ് വല്ലാതെ പേടിപ്പെടുത്തുന്നു .
ഒരര്‍ത്ഥത്തില്‍ എല്ലായിടത്തും സ്വയം മാര്‍ക്കറ്റ് ചെയ്യേണ്ട അവസ്ഥ .
അതില്‍ തന്നെ മാംസവും മജ്ജയും ചിന്തയുമുള്ള മറ്റൊരു മനുഷ്യ ജീവിയുടെ മുന്നില്‍ നാടകം കളിക്കെണ്ടതാകുമ്പോള്‍ അനിശ്ചിതത്വം വല്ലാതെ അധികമാകുന്നു ..
വിജയത്തിന്റെ പുഞ്ചിരിയും തോല്‍വിയുടെ നാണക്കേടും പ്രതീക്ഷിക്കാമെങ്കിലും ഒരു സാധ്യതയിലും പ്രവചനം ഉറപ്പുള്ളതാകുന്നില്ല ..
ഫലം വല്ലാത്ത അപകര്‍ഷതാബോധത്തിനു കീഴ്പെട്ടവനാകുന്നു ..
ശരിയാ, എല്ലായിടത്തും സ്വയം മാര്‍ക്കറ്റ് ചെയ്യേണ്ട അവസ്ഥയാണിന്നു... ഇല്ലെങ്കില്‍ നിലനില്‍പ്പില്ല ... പക്ഷെ അപകര്‍ഷതാബോധം ... അതിന്‍റെ ആവശ്യമുണ്ടോ !!!
ReplyDeleteബോധങ്ങളില്‍ അങ്ങനെയും ഒരു തോന്നല്‍ ,
ReplyDeleteപ്രവാസത്തിനുമുണ്ട് വലിയൊരു പങ്ക്...
അതിജീവനം അനിവാര്യമാണെന്ന ബോധം വിളിച്ചുണര്‍ത്തുണ്ട് ...
കൈപിടിച്ച് നടത്തിക്കുന്നുമുണ്ട് ....
സ്വയം മാർക്കറ്റ് ചെയ്യേണ്ട അവസ്ഥയിൽ ഒരു പ്രത്യേകം ഓർക്കേണ്ടതാണ് ... വിൽപ്പനക്കാരൻ ഒരുവശത്തു മാത്രമേ വിൽപ്പനക്കാരനാകുന്നുള്ളു..മറുവശത്ത് യാന്ത്രികമായി അയാൾ ഉപഭോക്താവുമാണ് -മറ്റൊരു വില്പനക്കാരന്റെ-
ReplyDeleteമറ്റൊരു വില്പനക്കാരന്റെ-ഉപഭോക്താവുമാണ് :)
ReplyDelete