Wednesday, February 23, 2011

ഇത് വോട്ടു നേടാന്‍ വേണ്ടി തന്നെയാണ് ..

ഇത് വോട്ടു നേടാന്‍ വേണ്ടി തന്നെയാണ്...എന്തുകൊണ്ട് ആയിക്കൂടാ,ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടി കിടന്നു നശിച്ചു അവസാനം കടലിലേക്ക്‌ തള്ളുമ്പോള്‍ സുപ്രീം കോടതി പറഞ്ഞിട്ടുപോലും അത് ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ കഴിയില്ല എന്ന ധാര്‍ഷ്ട്യം വിളമ്പുന്നവരുടെ സ്തുതി പാടകര്‍ക്ക് ഇത് ജനവിരുദ്ധമെന്നു വലിയ വായില്‍ പറയാന്‍ കഴിയും..ഇതാണ് രണ്ടു മുന്നണികളുടെ നയങ്ങള്‍ തമ്മിലുള്ള വിത്യാസമെന്നു മനസിലാക്കുന്നവര്‍ മനസ്സിലാക്കിയാല്‍ മതി...അല്ലാത്തവരുടെ വാക്കുകള്‍ കേട്ട് ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാല്‍ അത് മറ്റാരുടെയും കുഴപ്പമല്ല

ബി പി എല്‍ കാര്‍ക്ക് ഇപ്പോള്‍ തന്നെ ഈ സൗജന്യം നിലവിലുണ്ട് ..അത് ഇടത്തരക്കാരിലേക്ക് കൂടി വ്യാപിക്കുന്നു...ഇനി രണ്ടു രൂപയ്ക്കു അരി വേണമെന്നു ള്ള വര്‍ ഇത് വാങ്ങിച്ചാല്‍ മതി..മധ്യവര്‍ഗ്ഗത്തിന് ഒന്നും കിട്ടുന്നില്ല എന്ന വിലാപമായിരുന്നു ഇതുവരെ..എന്നാല്‍ അവരില്‍ എത്രമാത്രം സര്‍ക്കാര്‍ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നു അല്ലെങ്കില്‍ അതിനു മെനക്കെടുന്നു എന്നതില്‍ ആരും ശ്രദ്ടിക്കുന്നില്ല.അവിടെ പോയി എന്തൊക്കെ അവിടെ നടക്കുന്നു എന്ന് മനസ്സിലാക്കുന്നവനും സര്‍ക്കാര്‍ സംവിധാനങ്ങളെ അവ അര്‍ഹിക്കുന്ന ബഹുമാനത്തോടെ സമീപിക്കുന്നവനും സര്‍ക്കാര്‍ സംവിധാനങ്ങല്ക്കുള്ള സാവകാശം ഉള്‍കൊള്ളാന്‍ കഴിയുന്നവനും ഒക്കെ അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും.അങ്ങനെ ഉള്ളവര്‍ക്ക് അവിടത്തെ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന അപാകതകള്‍ കൃത്യതയോടെയും ഫലപ്രദമായും ചൂണ്ടിക്കാട്ടാന്‍ കഴിയും..അല്ലാതെ അല്‍പനേരം പോലും ക്യൂ നില്‍ക്കാന്‍ ക്ഷമയില്ലാതെ സ്വകാര്യസ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും സുഖസൌകര്യങ്ങളെ പുണരാന്‍ വെമ്പുന്നവര്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് ഞങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല എന്ന് വിലപിക്കല്‍ മാത്രമാണ് ..


കേരളത്തിലെ ഇന്നത്തെ പൊതുവിതരണ സംവിധാനവും പൊതുജനാരോഗ്യ സംവിധാനവും ഒക്കെ ഈ കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്ത് ഏതൊക്കെ രീതിയില്‍ മാറി എന്നതിനെ പറ്റി കൃത്യമായ ചിത്രം വേണമെങ്കില്‍ അത് നേരിട്ട് തന്നെ കണ്ടു മനസ്സിലാക്കി അറിയേണ്ടിവരും ...അല്ലാതെ അത് ഇവിടുത്തെ ഒരു മാധ്യമവും അതൊന്നും പറയുന്നുമില്ല . ഇത്തരം സംവിധാനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയില്‍ എനിക്ക് വ്യക്തമായി പറയാന്‍ കഴിയും, ആരോഗ്യമന്ത്രി ശങ്കരന് പോലും വിശ്വാസമില്ലാത്ത മെഡിക്കല്‍ കോളേജ് അല്ല ഇന്ന് തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നത്...ഇപ്പോഴത്തെ ഭക്ഷ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹവും പൊതു വിതരണ സംവിധാനത്തിന്‍റെ ഉപഭോക്താവാണെന്ന് ..റേഷനരിയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത മുസ്തഫ മന്ത്രിയല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നത് .മാവേലി സ്റ്റോറുകള്‍ നീതി സ്റ്റോറുകള്‍ പീപ്പ്ള്‍സ് ബസാറുകള്‍ ഇങ്ങനെ യുള്ള സംവിധാനങ്ങള്‍ എല്ലാം ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവന തന്നെയാണ് ..കുറ്റങ്ങള്‍ ഒക്കെ വലിയ വായില്‍ വിളമ്പുന്ന മഹാന്മാരെ കഴിഞ്ഞ യു ഡി എഫ ഭരണ അവസ്ഥയും ഇന്നത്തെ എല്‍ ഡി എഫ് വ്യവസ്ഥകളെയും താരതമ്യം ചെയ്യാന്‍ വെല്ലു വിളിക്കുന്നു .

അല്ലാതെ വായില്‍ കൊള്ളാത്ത അത്രയും കോടി തുകയ്ക്കുള്ള അഴിമതി യെ പാവപ്പെട്ടവന് ഭക്ഷണം കൊടുക്കുന്നതിലെ കണക്കിനോട് ഉപമിക്കാന്‍ കഴിയുന്ന, ഇന്ത്യയുടെ യഥാര്‍ത്ഥ വികാരമെന്തെന്നു മനസ്സിലാക്കാന്‍ ഇതുവരെ കഴിയാത്ത ഭാരതത്തിനു തന്നെ അപമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഭരണത്തലവന്റെ അനുയായികള്‍ക്ക് സഹായകരമായ നിലപാട് വെച്ച് പുലര്‍ത്തുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ രാജ്യദ്രോഹം തന്നെയാണ് ..

ജനങ്ങള്‍ക്ക്‌ ഭക്ഷണം കുറഞ്ഞ നിരക്കില്‍ നല്‍കുന്നു എന്നതിനെ തന്നെ ജനവിരുദ്ധം എന്ന് വിലയിരുത്തുന്ന ചിന്ത എത്രമാത്രം അസഹിഷ്ണുത നിറഞ്ഞതാണ് ..അങ്ങനെ ഒരു സര്‍ക്കാര്‍ ചിന്തിക്കുന്നു എന്നത് പോലും അംഗീകരിക്കാന്‍ കഴിയാതെ വരുന്നത് അത്‌ഭുതപ്പെടുത്തുന്നതാണ് ..അത് വോട്ടു നേടാനും കൂടി തന്നെയാണ് ..അല്ലാതെ ഒന്നും നടക്കില്ലല്ലോ.!!!!!!!!

ലോകം കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക്‌ കടക്കുന്നു എന്ന് മുന്നറിയിപ്പുകള്‍ പല ഭാഗത്ത് നിന്നും വരുമ്പോള്‍ അതിന്റെ പ്രതിരോധിക്കാന്‍ ഇന്നത്തെ പുത്തന്‍ സാമ്പത്തിക ചിന്തകളും മനുഷ്യന് മനസ്സിലാകാത്ത കുറെ വളര്‍ച്ച നിരക്കും മാനം മുട്ടെ ഉയരുന്ന കെട്ടിടങ്ങളും ഒന്നും മതിയാകില്ല ...അവിടെ കൃഷിക്കാരന്‍ വേണം .. അവനെ നിലനിര്‍ത്താന്‍ വേണ്ട നയങ്ങള്‍ വേണം .കോടികളുടെ കണക്കില്‍ വ്യാകുലപ്പെടുന്നവനെക്കാള്‍ അന്നന്നത്തെ വട്ടച്ചെലവിനു വ്യാകുലപ്പെടുന്നവരാണ് ഈ ഭൂമിയില്‍ കൂടുതല്‍ എന്ന് മനസ്സിലാക്കുന്ന ഭരണാധികാരികള്‍ വേണം .അവരെ പിന്തുണക്കുന്ന ജനങ്ങളും വേണം ..കാരണം ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെയേ അവര്‍ക്ക് ലഭിക്കൂ എന്നാരോ പറഞ്ഞത് പലപ്പോഴ്ഴും പലരും ആവര്‍ത്തിച്ചു നമ്മള്‍ കേട്ടിട്ടുള്ളതാണല്ലോ ....ഗൂഗിള്‍ ബസ്സില്‍ നടന്ന ഒരു ചര്‍ച്ചക്ക് മറുപടി 

2 comments:

  1. ദിനം പ്രതി ഉള്ള പാടങ്ങള്‍ നികത്തി എത്ര കെട്ടിടങ്ങള്‍ വക്കാം എന്നു മാത്രമാണ് ഭൂമാഫിയയുടെ ചിന്ത.അതിനു കുടപിടിക്കാന്‍ കുറെ രാഷ്ട്രീയ ഹിജഡകളും. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്നവര്‍ക്കൊന്നും കര്‍ഷകനെം വേണ്ട അവന്റെ പ്രശ്നങ്ങളും അറിയേണ്ട... കുറെക്കഴിയുമ്പൊ എന്തോന്നെടുത്തുവച്ചു തിന്നുമെന്ന് ആരും ആലോചിക്കുന്നില്ല.........

    ReplyDelete
  2. രണ്ട് രൂപായ്ക് അരി കൊടുത്താല്‍ പിന്നെ ഏതവനാ പണിക്ക് പോണേ? ചുമ്മാവീട്ടിലിരുന്നാല്‍ അന്നത്തിനു മുട്ടില്ലാതെ അരികിട്ടും. ആശ്ചയിലൊരുദിവസം ആരേലും ഒരു സമരത്തിനു കൊടിപിടിക്കാന്‍ പൊയാല്‍ കുടിക്കാനും.. :)

    ReplyDelete