Friday, October 16, 2015

വോട്ട്‌


വോട്ട്‌

പല പല വർണ്ണങ്ങൾ അണിഞ്ഞ്‌ വാക്ക്‌ കൊണ്ടു കസർത്തു നടത്തുന്നവർക്കല്ല

ജനങ്ങൾ കാലങ്ങളായി തിരസ്കരിക്കുമ്പോൾ കാഴ്ചക്കാർക്ക്‌ തോന്നാവുന്ന അനുകമ്പയ്ക്കല്ല

ഇതു വരേയ്ക്കും വിറ്റ്‌ കാശാക്കിയ ജനാധിപത്യ അവകാശത്തിന്റെ മേൽ പൊടുന്നനെ തോന്നുന്ന ബോധ്യത്തിനല്ല.

അത്‌ നമ്മളെ നമ്മളാക്കി നിലനിർത്തുന്നതിനു പൊരുതുന്നവർക്കുള്ളത്‌

എന്തു തിന്നണം, എന്തെഴുതണം , എന്ത്‌ ധരിക്കണം എന്നത്‌ എനിക്ക്‌ തീരുമാനിക്കാമെന്നു ഉറപ്പു തരുന്നവർക്ക്‌

No comments:

Post a Comment