Wednesday, February 11, 2015

ഇനി ബാക്കിയാകുന്നത് ..

എന്‍റെ ഭാഷ കൂടി എനിക്ക് നഷ്ടപ്പെടുന്നു,
തികട്ടി വരുന്ന വാക്കുകളില്‍
ഓരോന്നിനോടും വെറുപ്പ്‌ തോന്നുന്നു.
ഇരുട്ട് കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്.
എന്നാല്‍ 
 ഇരുട്ടിലേക്ക് മുഖമമര്‍ത്തി വെയ്ക്കാന്‍ ആകുന്നില്ല

ഇവിടെ ഞാന്‍ മൗനവും മരണവും
തമ്മിലുള്ള ദൂരം അളന്നു കുറിക്കുന്നു.
എന്‍റെ അന്വേഷണം ആ സമയത്തിലേക്കാണ്. 
ഏറ്റവും ഉചിതമായ ആ സമയത്തിലേക്ക്, 

ആ നിമിഷത്തില്‍ എന്‍റെ മാമോദീസ പ്രഖ്യാപനം നടക്കും.
അവിടെ,
ജീവിതം ബാക്കി നില്‍ക്കുന്നവരുടെ ലോകം           
എന്നെ പാപിയായി പ്രഖ്യാപിക്കും

No comments:

Post a Comment