Thursday, August 16, 2012

കേഴുക നാടേ ..


ഈ ഗവണ്‍മെന്‍റ് ഇങ്ങനയോക്കെയാണെന്ന് കേരളത്തില്‍ ഉറച്ചു പോയ പൊതുബോധത്തെ നമുക്കും പങ്കിടാം ..അവരെ ക്കുറിച്ച് ചര്‍ച്ച ചെയ്യാനോ ഒരു തിരുത്തല്‍ നടപടിക്കു അവരെ പ്രേരിപ്പിക്കാനോ ഇവിടെയുള്ള ഒരാള്‍ക്കും താല്പര്യമില്ല.. മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചും ..


പക്ഷെ ഇടതുപക്ഷം അവരില്‍  ഇത്രയും വിചാരണകള്‍ക്ക്  ശേഷവും  അവശേഷിച്ചിരുന്ന സാമൂഹ്യബോധവും കൂടി അവസാനിപ്പിച്ചു നിര്‍വികാരന്മാരായി മാറുന്ന അവസ്ഥ പരിതാപകരമാണ് ..


പിറവം ഉപതെരെഞ്ഞെടുപ്പും അന്ന് വൈകുന്നേരം തന്നെ മറ്റൊരു സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് കാണിച്ച ക്രൂരതയും ഒക്കെ എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു . എന്നിട്ടും ഇന്നും എന്തുകൊണ്ട് ഈ ഗവണ്മെന്റിനു ഇങ്ങനെയൊക്കെ     സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍  നിലനിന്നു    പോകാന്‍ കഴിയുന്നു എന്നതില്‍ ആര്‍ക്കും അത്ഭുതമില്ല..


ജനാധിപത്യത്തില്‍ ഒരു കൂട്ടരോട് നിസ്സംഗതയും മറ്റൊരു കൂട്ടരോട്  ക്രൂരമായ നിഷേധവും , വേട്ടയാടലും പുലര്‍ത്തുന്ന കേരളീയ സമൂഹത്തിന്റെ ഇനിയും നിര്‍വചിക്കാന്‍ കഴിയാത്ത പോരബോധം അതു വളര്‍ന്നു വളര്‍ന്നു  ഏതാവസ്ഥയില്‍ എത്തിക്കും എന്നതിനെ ക്കുറിച്ച് ആരും ആലോചിക്കുന്നില്ല..ഇന്നലെ കൂടി അര്‍ദ്ധരാത്രി വരെയും ഇന്ന് പുലര്‍ന്നു ഈ നിമിഷം വരെയും   സി പി ഐ -സി പി എം തര്‍ക്കത്തെക്കൊണ്ട്,   അതില്‍ നോട്ടി നുണഞ്ഞു , കുത്തിയിളക്കി  ആനന്ദമൂര്‍ച്ച കണ്ടെത്തുന്ന മാന്യ ദേഹങ്ങളെല്ലാം അതിനി സ്ത്രീയാകട്ടെ പുരുഷനാകട്ടെ എല്ലാവരും സ്വയം അഹങ്കരിക്കുന്നു ഞങ്ങള്‍ ആരുടേയും അടിമകള്‍ അല്ലെന്ന്..


വെറുപ്പോ പരിഹാസമോ , അതിനുമപ്പുറം ഇവരൊക്കെ സൃഷ്ടിക്കപ്പെട്ട നിമിഷത്തെയോര്‍ത്തു സഹതപിക്കുകയോ ഒക്കെ ആകാം നമുക്ക് .


.ഒപ്പം കഴിഞ്ഞ പതിനാല് മാസം കൊണ്ടു മിന്നി മറഞ്ഞ കേരളത്തിനെ ബാധിക്കുന്ന ഗുരുതരമായി ബാധിക്കുന്ന നിരവധി  വിഷയങ്ങളില്‍ ഇവര്‍ പുലര്‍ത്തിയ നിസ്സംഗത , നിഷ്പക്ഷര്‍ എന്നും സ്വതന്ത്ര ചിന്തകര്‍ എന്ന് ഊറ്റം കൊള്ളുന്ന ഇവരുടെയൊക്കെ പോസ്റ്റുകളില്‍ സി പി എം എന്നൊരു വിഷയം അല്ലാതെ  ഏതൊക്കെ വിഷയങ്ങള്‍ വന്നിട്ടുണ്ട് എന്നൊക്കെ ഒന്നു പരിശോധിക്കുമ്പോള്‍ വലതുപക്ഷം എന്ന ലോകഭീകരതയുടെ അജീര്‍ണത്തെ  എത്ര സുന്ദരമായി ഇവര്‍ പേറുന്നു എന്ന് മനസ്സിലാകും .https://plus.google.com/u/0/111026796912227671216/posts/T7QXtudGxDL

https://plus.google.com/u/0/105298067331082486807/posts/T6k7qdHk8Tr


1 comment:

  1. മാധ്യമങ്ങള്‍ അവര്‍ക്കാവശ്യമുള്ളതാണ് അവരുടെ താല്പര്യമാണ് ചെയ്യുന്നത്....! വേര്‍ഡ്‌ വെരിഫിക്കേഷന്‍ കാരണം പത്ത്‌ തവണ ശ്രമിച്ചിട്ടാണ് അഭിപ്രായം ഇടാന്‍ കഴിഞ്ഞത്. അത് എടുത്ത്‌ കളലഞ്ഞില്ലെങ്കില്‍ പ്രയാസമാണ്.

    ReplyDelete