Tuesday, June 26, 2012

ആദര്‍ശം

കേട്ട് കൌതുകം തോന്നി ശരിയോ തെറ്റോ എന്ന് ആശയക്കുഴപ്പത്തി ലായ വരികളില്‍ ചിലത് 
1. അവസരത്തിന്‍റെ അഭാവമാണ് ആദര്‍ശം 
2. അപകര്‍ഷതാ ബോധത്തിന്റെ ഉല്‍പ്പന്നമാണ്‌ കമ്യൂണിസവും സോഷ്യലിസവും ...

ശരിയല്ലേ.. തെറ്റല്ലേ... 
ശാശ്വതമായ ശരിതെറ്റുകള്‍ ഇതിലൊക്കെയുണ്ടോ .?


...


എന്തൊക്കെയായാലും സഖാവ്   ടി പി യെ കൊന്നതിനപ്പുറത്തു വരില്ല..ബംഗാളില്‍ ദാരിദ്രമുണ്ടായതിനും അപ്പുറത്തല്ല, സി പി എം പാര്‍ക്കും ചാനലും തുടങ്ങിയതിനും അപ്പുറത്തല്ല .പിണറായി ടെറസ്സ് വീട് വെച്ചതിനും ,മക്കള്‍ വിദേശത്ത് പഠിച്ചതിനും,കോടിയേരിയുടെ മക്കള്‍ ദുബായില്‍ ജോലി ചെയ്യുന്നതിനും,അപ്പുറമേയല്ല .. ഞങ്ങള്‍ പത്രക്കാരോട് പറയാതെ  ആ ജില്ല സെക്രട്ടറി ചൈനക്ക് പോയതിനും , ദക്ഷിണാമൂര്‍ത്തി ഗള്‍ഫില്‍ പോയതിനും മേലെയല്ല ഇതൊന്നും ..

കഴിഞ്ഞ ആഴ്ച പുതിയ ഹൌസ് ഡ്രൈവര്‍ വിസയില്‍ വന്നവന് ശമ്പളമായി അവനു വിസ നല്‍കിയ ആള്‍ പറഞ്ഞത് പന്ത്രണ്ടായിരം രൂപ കിട്ടുമെന്ന്, ബൂഫിയയില്‍ നിന്ന അന്‍വര്‍ ന്   ശമ്പളം  എണ്ണൂര്‍ റിയാല്‍ ..

പ്രായമായ അമ്മയും അച്ഛനും ജനുവരി മുതല്‍ മാര്‍ച് വരെയുള്ള ഏതെങ്കിലും മാസത്തില്‍ മരിക്കുകയാണെങ്കില്‍ എങ്ങനെയങ്കിലും ഒരു രണ്ടായിരം റിയാല്‍ സംഘടിപ്പിച്ചു നാട്ടിലേക്കു ടിക്കെറ്റ് എടുത്തു അവരെ പോയി കാണാം  . അതല്ലാത്ത മാസങ്ങളില്‍ ആണെങ്കില്‍ അതും നടപ്പില്ല്ല എന്നു പറഞ്ഞയാളിന്റെ പേരു ഓര്‍മയില്‍ ഉണ്ടായിരുന്നു , പക്ഷെ കണ്ണുകളിലെ ദൈന്യതയ്ക്കു മറ്റു പല പേരുകാരോടും സാമ്യമുള്ളത് കൊണ്ടു ഒരു കണ്‍ഫ്യൂഷന്‍ , അത് അയാളാണോ അതോ മറ്റേ ആളോ. 

വിശ്വസിച്ച പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഒന്നൊഴിയാതെ , എതിരാളികള്‍ വരച്ചു വെച്ച കളങ്ങളില്‍ തുണിഅഴിച്ചു നൃത്തം ചവിട്ടുമ്പോള്‍ , ആ കാഴ്ച കണ്ടു നില്‍ക്കാനാകാതെ കണ്ണടച്ച് ഉറക്കം വരിച്ച ആ പാവം സഖാവിന്റെ ഉറക്കത്തില്‍ നിന്നു മുഴങ്ങി കേട്ടത് . ഇവിടെ എനിക്കു ദൈന്യത നിങ്ങളെ ക്കുറിച്ചാണ് , ഈ കാലം മറ്റേതൊരു കാലത്തിനെക്കാളും നിങ്ങളെ അന്വേഷിക്കുമ്പോള്‍ ,നിങ്ങള്‍ അന്ന് നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമായി ഭാവിച്ച ഈ കാലത്തില്‍ ഇന്നത്തെ  നിങ്ങളുടെ നിലപാടുകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ , ഇങ്ങനെയൊക്കെ നിങ്ങള്‍ ആകുന്നല്ലോ.

Wednesday, June 13, 2012

സദാചാരസംരക്ഷണം

എല്ലാ പദങ്ങള്‍ക്കും, വാക്യങ്ങള്‍ക്കും, വാദങ്ങള്‍ക്കും, എതിരും വിപരീതങ്ങളുമുണ്ടായത് എത്ര നന്നായി .
ഒന്നു പറഞ്ഞു ഫലിച്ചില്ലേല്‍ അതിന്‍റെ എതിര്‍ വാദം പറയാം .
ഏതായാലും അവര്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരുന്നേ മതിയാകൂ ......

Tuesday, June 12, 2012

അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍

അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ??


അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നുമാകുമായിരുന്നില്ല
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ വേറെന്തെങ്കിലുമാകുമായിരുന്നു
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ .........


(പക്ഷെ ) (എന്നാല്‍ ) (എന്നാലും)


അവര്‍ അങ്ങനെ ചെയ്തിരുന്നുവെങ്കിലും , ചെയ്യാതിരുന്നുവെങ്കിലും
ഈ ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ....അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ...?...?....

Tuesday, June 5, 2012

മറക്കാതിരിക്കനോരായിരമാവര്‍ത്തി
ഓര്‍ത്തുരസിച്ചോരെന്‍ ഓര്‍മകളെ
നിങ്ങളിന്നെന്നെ വേട്ടയാടുന്നു-
വെന്നെങ്ങനെയലറിവിളിച്ചിടും ഞാന്‍

Sunday, June 3, 2012

ഞാന്‍, നീ,...

നീ കരയുമെന്ന് ഞാന്‍ കരുതിയ ഇടങ്ങളില്‍ , അതുണ്ടായില്ലെങ്കില്‍

പിന്നെ ഞാനെന്തു ചെയ്യണമെന്നു ആരും പറഞ്ഞിട്ടില്ല ..

ഞാന്‍ കണ്ട സിനിമകളില്‍ , വായിച്ച കഥകളില്‍ ,കേട്ട അനുഭവങ്ങളില്‍

എങ്ങുമില്ല

അതു കൊണ്ടു നീ കരയണം

കരഞ്ഞേ മതിയാകൂ ..

അല്ലെങ്കില്‍ ഞാന്‍ എങ്ങനെ അടുത്ത ഡയലോഗ് പറയും ...

ഡൂള്‍ വാര്‍ത്തക്കാരന്‍

പല പത്രസമ്മേളനങ്ങളും  പത്രക്കുറിപ്പുകളും പല പത്രങ്ങളില്‍ നിന്നും പലവിധത്തില്‍ വായിക്കുമ്പോള്‍ ഡൂള്‍ ന്യൂസില്‍ കയറുന്നത് അതിന്‍റെ പൂര്‍ണ രൂപം പലപ്പോഴും അവര്‍ പ്രസിദ്ധീകരിക്കുന്നു എന്നതിനാലാണ് ..മഹാശ്വേതദേവിയുടെ കത്ത് പൂര്‍ണരൂപത്തിലും അതിന്‍റെ ചിത്രം അതുപോലെയും പ്രസിദ്ധീകരിച്ച ഡൂള്‍ വാര്‍ത്തക്കാരന്‍ ഇന്ന് പക്ഷെ പിണറായിയുടെ മറുപടി ക്കത്ത് കേവലം ചില നിഗമനങ്ങളില്‍ ഒതുക്കി..മഹാശ്വേതാദേവിയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തും മണിയെ ന്യായീകരിച്ചും പിണറായി വിജയന്റെ തുറന്ന കത്ത്    എന്ന പേജില്‍ പിണറായിയുടെ കത്തിന്റെ പൂര്‍ണരൂപം കൂടി പ്രസിദ്ധീകരിക്കുന്നത് ഒരു സാമാന്യ മര്യാദയാണെന്ന് ഞാന്‍ കരുതുന്നു എന്നൊരു കമന്റ് ഇട്ടു ..ഉടന്‍ ഏതോ ഒരാള്‍ അതു ഇഷ്ടപ്പെടുകയും ചെയ്തു..ഡൂള്‍ വാര്‍ത്തക്കാരന് എന്തോ ഇതു ഇഷ്ടപ്പെട്ടു കാണില്ല..ആ കമന്റ് അതെ പടി അപ്രത്യക്ഷമായി.. ...അത്ഭുതമൊന്നുമില്ല..ഡൂള്‍  വാര്‍ത്തക്കാരനും ഇങ്ങനെയോക്കെതന്നെയാണെന്നു മനസ്സിലായതില്‍ സന്തോഷം ..
"ഓരോന്നും മനസ്സിലാക്കിയെടുക്കുമ്പോള്‍ ആണല്ലോ സന്തോഷിക്കേണ്ടത്"
 
ശേഷം : തിങ്കള്‍ പുലര്‍ന്നു വീണ്ടും നോക്കുമ്പോള്‍ കത്തിന്റെ പൂര്‍ണരൂപം അവിടുണ്ട് ...

ടൂള്‍ വാര്തക്കാരന്റെ അന്തസ്സിനെ ഒരു സുഹൃത്ത്‌ ചോദ്യം ചെയ്തപ്പോള്‍ ബോധം വന്നതാകണം...എന്തായാലും സന്തോയം സന്തോയം ..

Saturday, June 2, 2012

ജോണ്‍

ജോണ്‍ അബ്രഹാമിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷികം മേയ് മുപ്പത്തിഒന്നിന് കഴിഞ്ഞു എന്ന് ഇന്ന് ഈ പേജു വായിച്ചപ്പോള്‍ അറിഞ്ഞു ..

അതില്‍ കണ്ട ഒരു കമന്റ്...

John Abraham, Ayyappan and so on.. I don't know why people are idolizing these cowards. They are just anarchists and showed how not to live in this world. You may argue that they are so out of the world due to their dedication to art, creativity and intuition. Its a cowardly argument. The world has seen so many geniuses in art, science and literature who are not anarchists. Unclean, alcoholic, ugly bastards who has no dignity to beg people for money, and a cowardly society to revere them!!!!! wake up idiots. Do you want your children to become like these unclean, drunken cowards? If not, then don't worship them.

നിഘണ്ടു നോക്കി ഇങ്ങനെ പകര്‍ത്തി ...

ജോണ്‍ എബ്രഹാം , അയ്യപ്പന്‍ അങ്ങനെ കുറെ പേര്‍ ..എനിക്കറിയില്ല എന്തിനാണ് ആളുകള്‍ ഈ ഭീരുക്കളെ ആരാധിക്കുന്നതെന്ന്.അവര്‍ വെറും അരാജകവാദികളും എങ്ങനെ ഈ ലോകത്ത് ജീവിക്കണ്ട എന്ന് കാണിച്ചവരുമായിരുന്നു.അവര്‍ കലയോടും സൃഷ്ടിയോടും അന്തര്‍ജ്ഞാനത്തോടും ഒക്കെയുള്ള സമര്‍പ്പണം കൊണ്ടു അങ്ങനെ ആയതെന്നു നിങ്ങള്‍ തര്‍ക്കിക്കുമായിരിക്കും .അതൊരു ഭീരുത്വമുള്ള വാദമാണ് .. കലയിലും സയന്‍സിലും അരാജകവാദികള്‍ അല്ലാത്ത നിരവധി പ്രതിഭകളെ ഈ ലോകം കണ്ടിട്ടുണ്ട്


വൃത്തിയില്ലാത്ത , മദ്യപാനികളായ, വൃത്തികെട്ട തെമ്മാടികള്‍, ആളുകളില്‍ നിന്നും കാശു യാചിക്കാന്‍ യാതൊരു മാന്യതക്കേടുമില്ലാത്തവര്‍ അവരെ ആദരിക്കാന്‍ ഭീരുക്കളായ ഒരു സമൂഹവും , ഉണരൂ മണ്ടന്മാരെ. നിങ്ങളുടെ മക്കള്‍ വൃത്തിയില്ലാത്തവരും മദ്യപാനികളായ ഭീരുക്കളും ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? ഇല്ല എങ്കില്‍ അവരെ ആരാധിക്കുന്നത് നിര്‍ത്തുക ....

ശേഷം ഏന്റെ വക ഒരു പൊട്ടിച്ചിരിയും ..അതു തന്നെ ധാരാളമാണ് ...