Tuesday, January 25, 2011

കൊസ്രാകൊള്ളി !

"കൊസ്രാകൊള്ളികളെ കുറിച്ചാകുന്നു പറയാന്‍ പോകുന്നത് ..സൃഷ്ടികളില്‍  വെച്ച് ഏറ്റവും ദുര്‍ബലവും ശക്തവും വൃത്തികെട്ടതും സുന്ദരവും മഹത്തരവുമായ സൃഷ്ടിയാകുന്നു-കൊസ്രാകൊള്ളി ! കൊസ്രാകൊള്ളികളില്ലെങ്കില്‍ നോ ഭൂഗോളം ,നോ സൗരയൂധം നോ അണ്ടകടാഹം നോ പ്രപഞ്ചം .ഈ രഹസ്യം അറിഞ്ഞാല്‍ പഞ്ചപാവങ്ങളായ ആണ്‍പിറ ന്നോന്മാരെന്ന നമ്മളെ വെച്ചേക്കുമോ പഹച്ചികള്‍ ?"


Tuesday, January 18, 2011

ഇ എം എസും പെണ്‍കുട്ടിയും .. ബെന്യാമിന്‍

 ഇ എം എസും പെണ്‍കുട്ടിയും ..
ബെന്യാമിന്‍ 
ഡി സി ബുക്സ്
..
വര്‍ത്തമാനകാലം സ്വീകരിച്ച സാന്ദ്രമായ എഴുത്ത് ..സ്നേഹത്തിന്റെ തുടിപ്പുകളെ സ്വപ്നം കാണുന്ന കഥാപാത്രങ്ങള്‍ ...പുറം ചട്ടയിലെ ഈ വാക്കുകള്‍ ശരിവെക്കുന്ന ഒന്‍പതു കഥകള്‍ ..
തന്‍റെ രാഷ്ട്രീയം തുറന്നു പറയുന്ന ഈ ഒന്‍പതു കഥകള്‍ ..
പ്രവാസജീവിതത്തിന്റെ പല വ്യത്യസ്തതകളില്‍ ചില കാഴ്ചകള്‍ ഇവിടെയും ഹൃദ്യമായി കാണുന്നു ..ആടുജീവിതത്തില്‍ കണ്ട നോവിക്കുന്ന ഹാസ്യത്തിന്റെ ചില അവസ്ഥകള്‍ ഇവിടെയും കാണാന്‍ കഴിയും..




ഗെസാന്റെ കല്ലുകള്‍ ,
വാസ്തുപുരുഷന്‍ ,
 രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍ ,
ആഡീസ്‌ അബാബ ,
താവോ മനുഷ്യന്‍ ,
ഒരു (മുന്‍ ) കള്ളക്കടത്ത് കാരന്റെ ആത്മകഥ ,
ജാവേദ് എന്ന മുജാഹിദ് ,
കുമാരി ദേവി ,
ഇ. എം എസും പെണ്‍കുട്ടിയും 

വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന കഥകള്‍ ,,നല്ലതോ ചീത്തയോ എന്നു വിലയിരുത്തുന്നതിനു മപ്പുറം ആടുജീവിതത്തില്‍ കണ്ട പോലെ കുറച്ചു ജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നു ..

Sunday, January 16, 2011

നിത്യകാമുകിയുടെ ജീവിതഭാഷണങ്ങള്‍

പുതിയ എഴുത്തുകാര്‍ ....എനിക്കു തോന്നുന്നു അവര്‍ എന്റത്ര മോഡേണ്‍ ആയിട്ടില്ല .ഏന്റെ കഥകളുടെ discipline  അവര്‍ക്ക് കിട്ടിയിട്ടില്ല ..അവര്‍ക്ക് അതു അജ്ഞാതമാണ്‌ .ഒരു tightening ........ കാസറ്റിനകത്തെ ഫിലിം മാതിരിയാണ് .അതു ലൂസായാല്‍ പാട്ടിന്റെ ശബ്ദം മാറില്ലേ ..അതു tightening ചെയ്യാന്‍ അവര്‍ കല്‍പ്പിച്ചു കൂട്ടി ശ്രമിക്കുന്നില്ല ..അവര്‍ പുതിയ വാക്കുകള്‍ ഉപയോഗിക്കുകയാണ് ..പുതിയ വികാരങ്ങള്‍ ഉപയോഗിക്കുന്നില്ല  .വാക്കുകളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് വികാരങ്ങള്‍ക്കാണ്.വികാരങ്ങളെ കൊണ്ടു നടക്കുന്ന പഴയ കാളവണ്ടികള്‍ പോലെയാണ് വാക്കുകള്‍ .അതിന്‍റെ ലഗേജ് വികാരമല്ലേ .അതു പല രീതിയിലുമാകാം .കാളവണ്ടിയിലും  കയറ്റികൊണ്ട്‌ പോകാം ,കാറിലും കയറ്റികൊണ്ട്‌ പോകാം,കാറില്‍ കയറ്റിക്കൊണ്ടു പോയാലെ അതു മോഡേണ്‍ ആകു എന്നു ഞാന്‍  വിചാരിക്കുന്നില്ല .വികാര രഹിതനായ ഒരു മനുഷ്യന് ജീവിതമുണ്ടെന്ന് തന്നെ അവകാശപ്പെടാന്‍ ആകില്ല ..ഇപ്പോഴുള്ള കഥകളിലെ കഥാപാത്രങ്ങള്‍ക്ക് യാന്ത്രികമായ ചലനങ്ങളേയുള്ളൂ ...   മാധവിക്കുട്ടി 

നിത്യകാമുകിയുടെ ജീവിതഭാഷണങ്ങള്‍ 
അഭിമുഖം -മാധവിക്കുട്ടി /ഡോ. എം രാജീവ്‌ കുമാര്‍ 
മെലിന്‍ഡ ബുക്സ് ,തിരുവനന്തപുരം 


Saturday, January 15, 2011

ആല്‍കെമിസ്റ്റ്‌.

ആല്‍കെമിസ്റ്റ്‌.....പൌലോ കൊയ്ലോ.....
  വായിച്ചു തീരുമ്പോള്‍ സാന്റിയാഗോയുടെ പോട്ടിച്ചിരികള്‍ ക്കിടയില്‍ എന്നിലും ഒരു പുഞ്ചിരി നിറയുന്നു..എവിടെയോ ചില നിധികള്‍ കണ്ടെത്തിയ പോലെ..
വിവര്‍ത്തനം --രമ മേനോന്‍