പുതിയ എഴുത്തുകാര്‍ ....എനിക്കു തോന്നുന്നു അവര്‍ എന്റത്ര മോഡേണ്‍ ആയിട്ടില്ല .ഏന്റെ കഥകളുടെ discipline അവര്‍ക്ക് കിട്ടിയിട്ടില്ല ..അവര്‍ക്ക് അതു അജ്ഞാതമാണ് .ഒരു tightening ........ കാസറ്റിനകത്തെ ഫിലിം മാതിരിയാണ് .അതു ലൂസായാല്‍ പാട്ടിന്റെ ശബ്ദം മാറില്ലേ ..അതു tightening ചെയ്യാന്‍ അവര്‍ കല്‍പ്പിച്ചു കൂട്ടി ശ്രമിക്കുന്നില്ല ..അവര്‍ പുതിയ വാക്കുകള്‍ ഉപയോഗിക്കുകയാണ് ..പുതിയ വികാരങ്ങള്‍ ഉപയോഗിക്കുന്നില്ല .വാക്കുകളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് വികാരങ്ങള്‍ക്കാണ്.വികാരങ്ങളെ കൊണ്ടു നടക്കുന്ന പഴയ കാളവണ്ടികള്‍ പോലെയാണ് വാക്കുകള്‍ .അതിന്‍റെ ലഗേജ് വികാരമല്ലേ .അതു പല രീതിയിലുമാകാം .കാളവണ്ടിയിലും കയറ്റികൊണ്ട് പോകാം ,കാറിലും കയറ്റികൊണ്ട് പോകാം,കാറില്‍ കയറ്റിക്കൊണ്ടു പോയാലെ അതു മോഡേണ്‍ ആകു എന്നു ഞാന്‍ വിചാരിക്കുന്നില്ല .വികാര രഹിതനായ ഒരു മനുഷ്യന് ജീവിതമുണ്ടെന്ന് തന്നെ അവകാശപ്പെടാന്‍ ആകില്ല ..ഇപ്പോഴുള്ള കഥകളിലെ കഥാപാത്രങ്ങള്‍ക്ക് യാന്ത്രികമായ ചലനങ്ങളേയുള്ളൂ ...
മാധവിക്കുട്ടി
നിത്യകാമുകിയുടെ ജീവിതഭാഷണങ്ങള്‍
അഭിമുഖം -മാധവിക്കുട്ടി /ഡോ. എം രാജീവ് കുമാര്‍
മെലിന്‍ഡ ബുക്സ് ,തിരുവനന്തപുരം
No comments:
Post a Comment