ഒന്നിനെ, ഒന്നിനെ,
ഒന്നിനെ മാത്രമായ്
നാഴികയേതിലും
ചേര്‍ത്തു നിര്‍ത്തി.
കൂട്ടുചേര്‍ന്നീടുവാനാകാത്ത
ഒന്നെന്ന, ചിന്തമേല്‍
നിമിഷങ്ങളടയിരുന്നു.
കുറ്റങ്ങള്‍, കുറവുകള്‍,
മാറിയ ദീര്‍ഘങ്ങ-
ളൊക്കെയും അക്കങ്ങളാലളന്നു.
എണ്ണിപ്പെറുക്കിയടുക്കീ
കുറവുകള്‍; എന്നിട്ടുമാ-
വേശ മുണര്‍ന്നു നിന്നു.
ഒന്നിന്‍റെ ഒന്നിന്‍റെ
ഒന്നിന്‍റെ
യെന്നായി
ചിന്തകളെല്ലാം
ഒന്നു മാത്രം.
ഒന്നിലെക്കങ്ങനെ
ചെന്നുലയിച്ചു ഞാന്‍
ഒന്നായൊഴുകിപ്പരന്നു
നീങ്ങി
ഇന്നെനിക്കെല്ലാ
മറിയുന്നതൊന്നിനെ!
നല്ലതും ചീത്തയു-
മറിയുന്നതൊന്നിനെ!