തലസ്ഥാന ജില്ലയില്‍ അപേക്ഷിച്ച എല്ലാപേര്‍ക്കും നാലഞ്ചു ജില്ലകളിലായി പരീക്ഷ. ഒരു ദിശയില്‍ മാത്രം സഞ്ചരിക്കേണ്ടതിനാല്‍ ദൂരവും ഏറെ . എന്തുകൊണ്ട് ഈ പരീക്ഷ ഒരു ഘട്ടമായി തന്നെ നടത്തണമെന്ന് പി എസ് സി വാശി കാണിക്കുന്നു .
നോട്ടിഫിക്കേഷന്‍ സമയം മുതല്‍ ഇതിന്റെ ഫലം പുറപ്പെടുവിക്കുന്നത് വരെ ആവശ്യത്തിനു സമയം പി എസ് സി എടുക്കുന്നില്ലേ ? . ഈ പരീക്ഷയുടെ ഫലം പോലും 2015 ല്‍ ആണു പുറത്തുവരുക എന്നറിയുന്നു . എന്നിട്ട് എന്തുകൊണ്ട് ഈ പരീക്ഷ രണ്ട് ഘട്ടമായി നടത്തി പരീക്ഷ കേന്ദ്രങ്ങള്‍ രണ്ട് ജില്ലകളില്‍ ഒതുക്കാന്‍ എങ്കിലും ശ്രമിക്കുന്നില്ല?
അതോ സര്‍ക്കാര്‍ ജോലി എന്നത് എന്നത്തേക്കാളും വിലപ്പെട്ട ഒന്നായി മാറിയതിന്റെ ഗര്‍വ്വ് കാട്ടുന്നതാണോ? .
അതോ കെ എസ് ആര് ടി സി , മറ്റു സ്വകാര്യവാഹനങ്ങള്‍ , വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്കൊക്കെ വരുമാനം ഉണ്ടാക്കികൊടുക്കുക എന്നതും പി എസ് സി യുടെ 'സര്‍വ്വീസി' ല്‍ പെടുന്നതാണോ?
'പൂരത്തിരക്ക്' എന്ന് പത്രങ്ങള്‍ എഴുതിയ അവസ്ഥയെ അതിജീവിച്ചു കിട്ടിയ വാഹനങ്ങളില്‍ ഓരോ 'ഇടങ്ങളിലെ' കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ സമയം ഒന്നര കഴിഞ്ഞു എന്നതിനാല്‍ പൂട്ടിയിട്ട ഗേറ്റുകള്‍ കണ്ടു മടങ്ങേണ്ടി വന്നവരെ കണ്ടാല്‍ പി എസ് സി ക്കു എന്തെങ്കിലും തരത്തിലുള്ള 'കുളിര്' വരുമോ ?
ഇന്നത്തെ അധികാരികള്‍ വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്താല്‍ , ഈ പ്രക്രിയയിലൂടെ ജോലി നേടുന്നവര്‍ക്ക് തങ്ങളുടെ പിന്‍തലമുറകളോടും വിവേകപൂര്‍ണമായി ഇട പെടാന്‍ മനസ്സുണ്ടാകും ..