Friday, November 11, 2011

Thursday, November 3, 2011

നൈമിഷികമായ ചില ആശങ്കകള്‍

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും കേരള മിനറല്‍ ആന്‍ഡ്‌ മെറ്റല്‍സിലും കഴിഞ്ഞ  യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ അഴിമതി അടുത്ത ദിവസങ്ങളില്‍ ഇന്ത്യവിഷന്‍ ചാനലില്‍ തുടര്‍ച്ചയായി പുറത്തു വരുന്നു ..സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ ശ്രമങ്ങള്‍ കേന്ദ്രം തെറ്റായ കാരണങ്ങള്‍ പറഞ്ഞു മുടക്കി എന്ന് തുടര്‍ന്ന് ഭരിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ പറയുന്നു..

ഇനി ഈ കേസുകളില്‍ ഒരു ക്രിയാത്മക അന്വേഷണത്തിന് ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറുമല്ല..ഇതിനെപറ്റി അഭിപ്രായം പറയാന്‍ പോലും ഒരു യു ഡി എഫിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകുന്നില്ല എന്ന് ചാനല്‍ അവതാരക പറയുന്നു..

സര്‍ക്കാരിനെതിരെ ഓരോ കേസുകള്‍ കുത്തിപ്പോക്കുകയാണെന്ന് ഇന്നലെ ശ്രീ ഉമ്മന്‍ ചാണ്ടി തന്നെ പറയുന്നു..അതിനാല്‍ അവരുടെ ഭാഗത്ത്‌ നിന്ന് ഇതില്‍ ഇനി ശ്രദ്ധ പ്രതീക്ഷിച്ചിട്ടു അര്‍ത്ഥമില്ല..

ഓരോ ദിവസവും ഓരോ അടിയന്തിര പ്രമേയവും അതിനുമപ്പുറം ഒരു വാക്കൌട്ടും നടത്തുന്നത് ഭരണപക്ഷം പോലും അനുഗ്രഹമായി കണക്കുന്നതിനാലും ഉന്നയിക്കാന്‍ വിഷയങ്ങള്‍ അനവധിയായതിനാലും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും കാര്യമായി ഫലം പ്രതീക്ഴിക്കുന്നില്ല..

രണ്ടു ദിവസം ഇത്തരം ചര്‍ച്ചകള്‍ നിറയും..സമൂഹത്തിന്റെ മുന്‍പില്‍ ഈ വാര്‍ത്തകള്‍ എത്തിക്കുക എന്നതില്‍ കവിഞ്ഞു ഒരു ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടത് ഒരു ചാനലിന്റെ ബാധ്യതയായി കണക്കാക്കാനുമാകില്ല...

എന്താ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഭാവി..ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ പോലും ഇപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റുമാര്‍ ഹൈജാക്ക് ചെയ്യുമ്പോള്‍..കള്ളന്മാര്‍ വീര്‍ത്ത പോക്കറ്റുമായി കേരളീയ സമൂഹത്തെ കൊഞ്ഞനം കാണിക്കുന്നു...


ഓരോ വാര്‍ത്തകള്‍ തോന്നിപ്പിക്കുന്ന നൈമിഷികമായ ചില ആശങ്കകള്‍ ...അത്രയല്ലേ എനിക്കും ഇതിലൊക്കെ തോന്നുന്നുള്ളൂ..ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല....