Saturday, May 26, 2012

ഋതു

ഋതുക്കള്‍ മാറിമറിയുന്നത് അവയ്ക്ക് തിരികെയെത്താനാകുമെന്ന ഉറപ്പിലാകണം ..


പക്ഷെ ഇന്ന് മാറുന്ന ഏന്റെ മനസ്സിന് എന്തുറപ്പാണുള്ളത് .

Saturday, May 19, 2012

ഏന്റെ ജീവനും ഏന്റെ സ്വത്തിനും ഏന്റെ സൗഭാഗ്യത്തിനും കാവലായി  ഞാന്‍    ചുമതലപ്പെടുത്തുന്ന ഏന്റെ നേതാവ് എന്നെ വിമര്‍ശിച്ചാല്‍, എനിക്കിഷ്ടമല്ലാത്ത രീതിയില്‍ എനിക്കു മറുപടി പറഞ്ഞാല്‍, അയാള്‍ ധാര്ഷ്ട്യക്കാരന്‍  എന്ന്  ഞാന്‍ പ്രഖ്യാപിക്കും.

Monday, February 13, 2012

ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍ ....

പുലരുന്നതൊരു പ്രണയദിനമാണ് ..പ്രണയിക്കാനും ഒരു ദിനമെന്നു പരിഹസിച്ചിരുന്നുവെങ്കിലും വിവാഹവും കഴിഞ്ഞു ഊര്‍മിളയുടെ അച്ഛനുമായിക്കഴിഞ്ഞു പ്രണയദിനത്തെ പ്പറ്റി ഓര്‍ക്കാനും ഒരു സുഖം.

പ്രണയിക്കുന്നവരെ വല്ലാതെ ഇഷ്ടപ്പെടുന്നു ഞാന്‍. ....,പ്രണയിച്ചു വിവാഹം കഴിക്കുന്നവരെ അതിലേറെ ...പുതുവര്‍ഷത്തില്‍ നല്ലൊരു പ്രണയത്തിനു അര്‍ത്ഥമുണ്ടാക്കി അശോക്‌ ദാമ്പത്യത്തിലേക്ക് കടന്നു ...മീനത്തിലും മേടത്തിലുമായി രണ്ടു അജിത്തുമാര്‍ അവരുടെ പ്രണയത്തെ വിജയിപ്പിച്ചു ജീവിതം തുടങ്ങുന്നു. 
   പ്രണയത്തെ പ്രണയിക്കുന്നവന് 
  ആനന്ദലബ്ദിക്കിനിയെന്തു വേണം ...

ആരെന്തൊക്കെ പുലഭ്യം പറഞ്ഞാലും
പ്രണയത്തിനുമപ്പുറ മൊരു വികാരത്തിനും 
ഇത്രമേലെന്നെ കീഴടക്കാനായിട്ടില്ല...

കേവലം സംശയം ഒന്നിനോടുമാത്രം 
കാലം തെറ്റി എന്നെ ആശീര്‍വദിച്ച 
പ്രണയത്തോടായിരുന്നോ  പ്രണയിനിയോടായിരുന്നോ 
എനിക്ക് കൂടുതല്‍ പ്രണയം...

ഒരു ദിനമെങ്കില്‍ ഒരു ദിനം പ്രണയികളെ, നിങ്ങളെ നയിക്കുന്നത് 
പ്രണയത്തിന്‍റെ രക്തസാക്ഷിയുടെ ഓര്‍മ്മകളെങ്കില്‍ ...

എന്‍റെ മനസ്സ് നിറഞ്ഞ ആശംസകള്‍.....

ഈ വാക്കുകള്‍ പ്രണയദിനത്തെ തളയ്ക്കാന്‍ റോസാപ്പൂക്കളെ വിലക്കാന്‍ വിധിപുറപ്പെടുവിച്ച മണ്ണില്‍ നിന്നും...

ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍ ....


Friday, December 23, 2011

മലയാളം

മലയാളം പോലും മലയാളമറിയാത്തപോലെ ഇംഗ്ലീഷാക്കി പ്പറയുന്നതിനാണ് ഇവിടെ മാര്‍ക്കറ്റ് .ഇവിടെ പലര്‍ക്കും ശിക്ഷ ആവശ്യമുണ്ട് ശിക്ഷണവും.- കാവാലം നാരായണപ്പണിക്കര്‍.

എനിക്ക് മലയാളം നന്നായി പറയാന്‍ അറിയില്ല .എന്‍റെ ഭാഷണ രീതി ഇങ്ങനെയാണ് .എന്നൊരാള്‍ പറയുമ്പോള്‍ ഞങ്ങള്‍ക്ക് മലയാളം നന്നായി പറയാന്‍ അറിയുന്നവരെയാണ് ആവശ്യമെന്നും താങ്കള്‍ പോയി നന്നായി മലയാളം പഠിച്ചു വരൂ എന്നും പറയാനുള്ള ബോധം ഏഷ്യാനെറ്റിലെ ഗോപകുമാറിനും , ശ്രീകണ്ഠന്‍ നായര്‍ക്കും മാധവനുമൊന്നും ഉണ്ടായില്ല. ഫലം സാംസ്കാരിക കേരളത്തിനും മലയാളഭാഷയ്ക്കും നാണക്കെടുണ്ടാക്കുന്ന ഒരു കഥാപാത്രം സൃഷ്ടിക്കപ്പെട്ടു.ഒപ്പം ആധുനിക മലയാള ഭാഷയുടെ മാതാവ് എന്ന പരിഹാസവും രചിക്കപ്പെട്ടു.

മാതൃഭാഷ പെറ്റമ്മയെക്കാളും പ്രിയങ്കരമെന്നു പഠിച്ച മനസ്സേ 
ഇന്നു ഞാന്‍ കാണുന്നത് പെറ്റമ്മയെ പോലും വികലമായി ചിത്രീകരിച്ചു അത്  വിറ്റും  കാശാക്കുന്നവരെയാണല്ലോ...അവരേയാണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നതും വിശ്വസിക്കുന്നതും....
`

Friday, November 11, 2011

Thursday, November 3, 2011

നൈമിഷികമായ ചില ആശങ്കകള്‍

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും കേരള മിനറല്‍ ആന്‍ഡ്‌ മെറ്റല്‍സിലും കഴിഞ്ഞ  യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ അഴിമതി അടുത്ത ദിവസങ്ങളില്‍ ഇന്ത്യവിഷന്‍ ചാനലില്‍ തുടര്‍ച്ചയായി പുറത്തു വരുന്നു ..സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ ശ്രമങ്ങള്‍ കേന്ദ്രം തെറ്റായ കാരണങ്ങള്‍ പറഞ്ഞു മുടക്കി എന്ന് തുടര്‍ന്ന് ഭരിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ പറയുന്നു..

ഇനി ഈ കേസുകളില്‍ ഒരു ക്രിയാത്മക അന്വേഷണത്തിന് ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറുമല്ല..ഇതിനെപറ്റി അഭിപ്രായം പറയാന്‍ പോലും ഒരു യു ഡി എഫിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകുന്നില്ല എന്ന് ചാനല്‍ അവതാരക പറയുന്നു..

സര്‍ക്കാരിനെതിരെ ഓരോ കേസുകള്‍ കുത്തിപ്പോക്കുകയാണെന്ന് ഇന്നലെ ശ്രീ ഉമ്മന്‍ ചാണ്ടി തന്നെ പറയുന്നു..അതിനാല്‍ അവരുടെ ഭാഗത്ത്‌ നിന്ന് ഇതില്‍ ഇനി ശ്രദ്ധ പ്രതീക്ഷിച്ചിട്ടു അര്‍ത്ഥമില്ല..

ഓരോ ദിവസവും ഓരോ അടിയന്തിര പ്രമേയവും അതിനുമപ്പുറം ഒരു വാക്കൌട്ടും നടത്തുന്നത് ഭരണപക്ഷം പോലും അനുഗ്രഹമായി കണക്കുന്നതിനാലും ഉന്നയിക്കാന്‍ വിഷയങ്ങള്‍ അനവധിയായതിനാലും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും കാര്യമായി ഫലം പ്രതീക്ഴിക്കുന്നില്ല..

രണ്ടു ദിവസം ഇത്തരം ചര്‍ച്ചകള്‍ നിറയും..സമൂഹത്തിന്റെ മുന്‍പില്‍ ഈ വാര്‍ത്തകള്‍ എത്തിക്കുക എന്നതില്‍ കവിഞ്ഞു ഒരു ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടത് ഒരു ചാനലിന്റെ ബാധ്യതയായി കണക്കാക്കാനുമാകില്ല...

എന്താ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഭാവി..ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ പോലും ഇപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റുമാര്‍ ഹൈജാക്ക് ചെയ്യുമ്പോള്‍..കള്ളന്മാര്‍ വീര്‍ത്ത പോക്കറ്റുമായി കേരളീയ സമൂഹത്തെ കൊഞ്ഞനം കാണിക്കുന്നു...


ഓരോ വാര്‍ത്തകള്‍ തോന്നിപ്പിക്കുന്ന നൈമിഷികമായ ചില ആശങ്കകള്‍ ...അത്രയല്ലേ എനിക്കും ഇതിലൊക്കെ തോന്നുന്നുള്ളൂ..ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല....


















Thursday, October 20, 2011

ജെ പി (INDIAN RUPEE)

ഇന്ത്യന്‍  റുപീ എന്ന ചലച്ചിത്രത്തിലെ ജയപ്രകാശ്  (ജെ പി) എന്ന കഥാപാത്രത്തിന് 

പ്രിഥ്വിരാജ് നേക്കാള്‍  കൂടുതല്‍ അനുയോജ്യന്‍ ദിലീപ് ആയിരുന്നു.... 


ലേബല്‍ :ഒരു ചിന്ത