പ്രവാസത്തില്‍ പ്രഭാതങ്ങളെ
അതിജീവിക്കുകയെന്നപോലെ
കഠിനമായതൊന്നുണ്ടോ ?
കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ
പുളഞ്ഞ് പുളഞ്ഞ് .. പക്ഷെ മരിക്കുകയല്ല..
അതുകൊണ്ടാകണം അവധി ദിനങ്ങളില്‍
പ്രവാസികള്‍
അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നിരുന്നു
അതിരാവിലെയുറങ്ങി
ദിവസത്തില്‍ നിന്ന് തന്നെ പ്രഭാതത്തെ
അടര്‍ത്തി മാറ്റുന്നത് ...
No comments:
Post a Comment