ഒരു സ്ഥാപനം, അവിടെയുള്ള ഒരു തൊഴിലാളി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാൾ. കുറച്ചു കൂടി മെച്ചപ്പെട്ട ശമ്പളത്തിന് അയാൾ അർഹനാണ് എന്ന് അധികാരികൾക്കും അറിയാം. എന്നാൽ അത്തരം ഒരു നീക്കം നടത്താതെ ഈ അധികാരപ്പെട്ട ആളുടെ നേതൃത്വത്തിൽ തന്നെ മറ്റു ജീവനക്കാരെ കൂട്ടി പിരിവിട്ടു അയാൾക്ക് വിശേഷ അവസരങ്ങളിൽ "സഹായം" ചെയ്യുന്നു. പിരിവ് നൽകിയവർക്ക് സംതൃപ്തി. അധികാരിക്ക് സന്തോഷം, ഇത് സ്വീകരിക്കേണ്ടി വന്നവന് ഗതികേട്.. ഇതത്രെ നവലോക ചാരിറ്റി.
ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Sunday, March 18, 2018
Tuesday, January 30, 2018
വെളുത്ത മഞ്ഞൾ 2
ഗാന്ധി അനുസ്മരണം.. രക്തസാക്ഷി ദിനം.. Dyfi സദസ്സ്..
ഇവന്മാർക്കെന്തിന്റെ കേടാ.. റോഡ് മൊത്തം ബ്ലോക്കാക്കിയിട്ട്....
കുറച്ചു കൂടി മുൻപിൽ..
കാവടി.. റോഡ് ബ്ലോക്ക്
ഓ കാവടിയല്ലേ കുറച്ചു പതുക്കെ പോകാം..
ഓഹ് ഇന്ത്യക്കെങ്ങനാ സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞേ !!
അത് നമ്മുടെ ദൈവം ശപിക്കും എന്നു പറഞ്ഞു.. വെള്ളക്കാർ ഓടീലെ കണ്ടം വഴി..
ശുഭം..
Wednesday, September 27, 2017
ജീവിതമോ നീ മരണമോ
മറുപകുതിയില്‍ മുതുകില്‍ പതിയാന്‍ വെമ്പുന്ന, നീ ഒരു പരാജയമാണെന്ന ചാപ്പയില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമങ്ങള്‍...
ജീവിതമോ നീ മരണമോ
Saturday, May 13, 2017
അമ്മ
അങ്ങനെ അല്ലാത്ത, ഇങ്ങനെ ഒക്കെ മാത്രം ആകുന്ന അമ്മയെ ഓർത്ത് ഒരുപാട് സങ്കടം കൊണ്ടിട്ടുണ്ട്..
കാലം അതിന്റെ ചിന്തയുടെ വ്യർത്ഥതയെ മനസ്സിലാക്കിച്ചിട്ടും ഉണ്ട്
എങ്കിലും പറക്കാൻ പാകമാകുമ്പോൾ കുഞ്ഞിനെ കൂട്ടിൽ നിന്നു കൊത്തിയകറ്റുന്ന കാക്കയമ്മ യോട് എനിക്ക് ആദരവാണ്.
Monday, February 27, 2017
ബാക്കിയെല്ലാം ഒരു പുക, മറ
രണ്ടു കക്ഷികൾ തമ്മിലുള്ള ഇടപാടിൽ നിയമം നോക്കുകുത്തി മാത്രമാണ്.
ഒരു മൂന്നാമൻ നിയമത്തിന്റെ അളവുകോലുമായി വരും,
ഒടുവിൽ ബാക്കിയാകുക ഒരു കക്ഷിയുടെ അസംതൃപ്തിയും നിലവിളികളും.
ബാക്കിയെല്ലാം ഒരു പുക, മറ
Friday, July 15, 2016
ചോദ്യങ്ങൾ
ചോദ്യങ്ങൾ ചോദിക്കുന്നത് മാത്രം തൊഴിലാക്കി ചിലർ...
ഒടുവിൽ അവർ അവരുൾപ്പെടുന്ന സമൂഹത്തിനു തന്നെ ചോദ്യ ചിഹ്നമായി മാറുന്നു.
Thursday, June 9, 2016
ദൈവ വിശ്വാസം ..
ഈ ഭൂമിയിലെ രീതികളിൽ തൊണ്ണൂറു ശതമാനവും മനുഷ്യന്റെ അറിവിന് പുറത്താണ് .
അതിലൊക്കെ ഒരുപാട് നിമിത്തങ്ങളും വിശ്വാസങ്ങളും ഒക്കെ വെച്ച് പുലർത്തുണ്ട് .
അതിൽ ശരിയാവുന്ന സന്ദർഭങ്ങൾ കുറവാണ് ,എങ്കിലും
ദൈവത്തിന്റെ പേര് പറഞ്ഞു ഭയം നിലനിർത്തി ഒരുപാടു പേരുടെ ജീവിതം നശിപ്പിക്കുന്നുണ്ട് ..