ഓരം ചേര്‍ന്ന് കൂട്ടം തെറ്റി നടക്കാന്‍ ഇഷ്ടപെടുന്ന വന്റെ വാക്കുകള്‍ ........... ഇവിടെ നിലനില്ക്കാന് നിലനില്ക്കുന്നവരുടെ കൂടെ ചേരണമെന്നതില്‍ ക്ഷോഭം കൊള്ളൂന്നവന്റെ ചിന്തകള്‍ .............
Saturday, February 20, 2016
എനിക്കാകുന്നത് ...
Friday, February 19, 2016
ഈ നാട് നയിക്കപ്പെടുന്ന മിഥ്യകൾ
ഹാനികരം എന്ന ബോർഡ് വെച്ചാൽ പിന്നെ പുക വലിക്കാം, മദ്യപിക്കാം.
വികസനം എന്ന വാക്ക് ആവർത്തിച്ചാൽ എത്ര കാശും തട്ടിക്കാം, പത്ത് തുറമുഖം ഉണ്ടാക്കാനുള്ള സമ്പത്ത് കൊണ്ട് ഒരു തുറമുഖം ഉണ്ടാക്കാം..
കയ്യിൽ ഭാരത പതാകയും വാക്കിൽ വന്ദേമാതരവും കരുതിയാൽ എന്ത് തെന്മാടിത്തരവും കാണിക്കാം..
...
ഈ നാട് നയിക്കപ്പെടുന്ന മിഥ്യകൾ
Tuesday, January 19, 2016
മാതൃഭൂമിക്കാകുന്നത് അവരും.....
പിന്നെ മനസ്സിലാകുന്നു..അവര്‍ വളരെയേറെ വര്‍ഷങ്ങളായി വല്ലാത്ത അമര്‍ഷത്തിലും അസ്വസ്ഥയിലുമായിരുന്നു
അപ്പനപ്പൂപ്പന്മാര്‍ അനുഭവിച്ചിരുന്ന "രാജകീയത" അവര്‍ക്ക് വല്ലാതെ "മിസ്സ്" ചെയ്യുന്നു. പലപ്പോഴും സംവരണം അവരെ രോഷം കൊള്ളിച്ചിരുന്നു. തങ്ങളുടെ കീഴാളരായി കഴിഞ്ഞിരുന്നവര്‍ ത ങ്ങള്‍ക്ക് ഒപ്പമോ അതിനു മേലെയോ ഒക്കെ ആയതില്‍ അവര്‍ ഒട്ടും സന്തുഷ്ടരല്ല.
അവരെ സഹായിക്കാൻ അവർ ഒരുക്കമാണ്..പക്ഷെ അത് "സഹായം"തന്നെ ആയിരിക്കണം എന്നവർക്ക് നിർബന്ധമുണ്ട് .തങ്ങളുടെ സഹായത്തിനു കാത്തു നില്ക്കേണ്ടവർ തങ്ങളുടെ തോളോടൊപ്പം നില്ക്കാൻ ആഗ്രഹിക്കുന്നത് അംഗീകരിക്കാൻ ആകില്ല.
ഭാരതത്തില്‍തന്നെ ഭൂരിപക്ഷം ഇടങ്ങളിലും ഇന്നും ആഗ്രഹിക്കാ പോലും ആകാത്ത അത്തരം ഒരു സാഹചര്യം കേരളത്തില്‍ രൂപപ്പെടാന്‍ ഇടയാക്കിയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഒക്കെ അവര്‍ അതിഭീകരമായി വെറുക്കുന്നു.
ഇതുവരെ പ്രതീക്ഷ നഷ്ടപ്പെട്ടവരെപ്പോലെ കഴിഞ്ഞ അവർ ഇപ്പോൾ വല്ലാത്ത ആഹ്ലാദത്തിലാണ് .
ആ കാലം തിരികെ വരുമെന്ന് അവർ തികഞ്ഞ പ്രതീക്ഷയിലാണ് .
പണ്ട് തങ്ങളുടെ പൂർവികരെ തിരുത്താൻ ഇറങ്ങിയ സ്വാമിയുടെ ഇപ്പോഴത്തെ നേതാക്കളെ കൊണ്ടു തന്നെ അതിനു വിളക്ക് തെളിപ്പിക്കാൻ കഴിഞ്ഞു എന്നത് അവരെ വല്ലാതെ സംതൃപ്തിപ്പെടുത്തുന്നു . അവർ നടത്തിയ ജാഥയുടെ പ്രചാരണ ചലച്ചിത്രത്തിൽ പോലും തങ്ങളുടെ ദാനത്തിനു കാതോർത്തിരിക്കുന്ന ,അത് ലഭിക്കുമ്പോൾ വല്ലാതെ സംതൃപ്തനാകുന്നവന്റെ മുഖം അവരെ പുളകിതരാകുന്നു.
അയൽപക്കങ്ങളിൽ ജാതിയിൽ താഴ്ന്നവർ ചുട്ടെരിക്കപ്പെടുമ്പൊഴും ,സ്വയം ഇല്ലാതെ ആകുമ്പോഴും അവനു അത് അർഹതപ്പെട്ടതല്ലേ എന്ന "സ്വാഭാവികമായ"സംശയം ഉയർന്നു വരുമ്പോഴും ,ഇത് ഇനിയും ഒരുപാട് സംഭവിച്ച് വാർത്തയേ അല്ലാതാകുന്ന കാലത്തെ അവർ പ്രതീക്ഷിക്കുന്നുമുണ്ട് .
അതിനാൽ തന്നെ ഒരു കാലത്തിന്റെ ചിന്തയായിരുന്ന പുരൊഗമനവാദത്തിന്റെയും സോഷ്യലിസത്തിന്റെയും വക്താക്കളായി കേട്ടിയാടിയ എഴുത്തുകാർ,പത്രങ്ങൾ,വ്യക്തികൾ ഒക്കെ
ഇനി പതിയെ പതിയെ തങ്ങളുടെ ഉപബോധ മനസ്സിന്റെ സ്വപ്ങ്ങളെ നേടാൻ തങ്ങളാൽ കഴിയുന്ന സംഭാവനകൾ കൊണ്ട് ആത്മസംതൃപ്തി നേടാൻ തയ്യാറെടുത്തു കഴിഞ്ഞു.
മാതൃഭൂമിക്കാകുന്നത് അവരും.....
Thursday, December 3, 2015
Shame.....
ഞാന്‍വിശ്വസിക്കുന്നില്ല,അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല.
എന്‍റെ നാട്ടിലെ മുഖ്യമന്ത്രിയുടെ പേരില്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടാകുന്നു
എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന നാണക്കേട് പറഞ്ഞറിയിക്കാന്‍ ആകുന്നതല്ല.
ഒരു ക്രിമിനല്‍ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ക്കുറിച്ചു പറഞ്ഞു
വെക്കുന്ന കാര്യങ്ങള്‍,
വേറെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവ് ആയിരുന്നുവെങ്കില്‍ എന്നു
ഓര്‍ത്തു നോക്കുക,
ഏറ്റവും കുറഞ്ഞത് ഒരു പ്രതിഷേധപ്രകടനം എങ്കിലും സ്വന്തം നേതാവിനെതിരെ
കള്ളം പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞ് ഈ നാട്ടിൽ നട ത്തി ല്ലേ....
ഇവിടെ പതിവ് ചാവേറുകള്‍ സിദ്ദിക്കും വിഷ്ണുനാഥും തന്നെ കാണികളുടെ
പരിഹാസം ഏറ്റുവാങ്ങുന്നു...
ഒരു വശത്ത് ഉന്നതപോലീസുകാര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കു
ഒരുങ്ങുന്നു..
മറുഭാഗത്ത് ക്രിമിനലുകള്‍ മുഖ്യമന്ത്രി അഭിനയിച്ചു എന്നു പറഞ്ഞ നീലച്ചിത്രം
വെച്ചു വിലപേശുന്നു..
നാളെ ഒന്നും സംഭവിക്കില്ല.എറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രം നാളെ ഇന്നത്തെ വലിയ തലക്കെട്ടായ സി.പി.എം വിഭാഗീയതയുടെ രണ്ടാം ഖണ്ഡം രചിച്ച് ഉമ്മന്‍ചാണ്ടിയുടെ വ്യഭിചാരങ്ങളില്‍ നിന്നും തങ്ങള്‍ക്കു കിട്ടിയ എച്ചിലിന്‍റെ നന്ദി കാട്ടും.
ബാക്കി കൂലിഎഴുത്തുകാര്‍ നാളെ ചാണ്ടി നടത്താനിരിക്കുന്ന പത്രസമ്മേളനത്തിന്‍റെ കേട്ടെഴുത്തുകാരായിരുന്ന്‍ "തെളിവെവിടെ" എന്ന പ്രയോഗത്തിനു ആയിരം തവണ “എമ്പോസ്സിഷന്‍” എഴുതും...
ഞാന്‍ വെറുതെ എങ്കിലും ആഗ്രഹിക്കും ഈ ഇരുപത്തൊന്നു എണ്ണത്തിനെയും ഒന്നിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ചുണയുള്ളവന്‍റെ പിറവിക്കായി..
Monday, October 19, 2015
രാഷ്ടീയ പ്രബുദ്ധത- മഞ്ഞളു പോലെ വെളുത്തത്.
കുറച്ചു നാളുകൾക്ക് മുൻപ്,
സ്ഥലം: തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ.
സമയം: 11.15
ഉദ്ദ്യേശം: ഗുരുവായൂർ എക്സ്‌പ്രസ്
അടുത്ത് കേട്ട രാഷ്ടീയ ചർച്ചക്കു കാതു കൂർപ്പിച്ചപ്പോൾ കേട്ടത്.
"ഈ നായന്മാർക്ക് മറ്റുള്ളവരു കേറി വരുന്നത് പിടിക്കൂല,
അച്ചുതാനന്ദൻ ഈഴവനായതു കൊണ്ടല്ലെ പിണറായി ഇങ്ങനെ അങ്ങേരെയിട്ടു ചാടിക്കുന്നത്"
ചോദ്യം: അതിനു പിണറായി നായരാണൊ?
പിന്നല്ലാതെ,
ഒരു ഈഴവൻ മുഖ്യമന്ത്രിയായതു
ഇവന്മാർക്കൊന്നും പിടിക്കൂലല്ലോ.
പ്രമാദമായ ഒരു സത്യം തിരിച്ചറിഞ്ഞ ചാരിതാർത്ഥ്യത്തിൽ ശ്രോതാവ്.
ചർച്ച തുടർന്നു പോകുന്നു
Friday, October 16, 2015
വോട്ട്
വോട്ട്
പല പല വർണ്ണങ്ങൾ അണിഞ്ഞ് വാക്ക് കൊണ്ടു കസർത്തു നടത്തുന്നവർക്കല്ല
ജനങ്ങൾ കാലങ്ങളായി തിരസ്കരിക്കുമ്പോൾ കാഴ്ചക്കാർക്ക് തോന്നാവുന്ന അനുകമ്പയ്ക്കല്ല
ഇതു വരേയ്ക്കും വിറ്റ് കാശാക്കിയ ജനാധിപത്യ അവകാശത്തിന്റെ മേൽ പൊടുന്നനെ തോന്നുന്ന ബോധ്യത്തിനല്ല.
അത് നമ്മളെ നമ്മളാക്കി നിലനിർത്തുന്നതിനു പൊരുതുന്നവർക്കുള്ളത്
എന്തു തിന്നണം, എന്തെഴുതണം , എന്ത് ധരിക്കണം എന്നത് എനിക്ക് തീരുമാനിക്കാമെന്നു ഉറപ്പു തരുന്നവർക്ക്
Friday, October 9, 2015
നമ്മൾ നമ്മളായത്. ഒരു സുഹൃത്തിനോട് മറുപടി
രവിയേട്ടാ,
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നമുക്കു ഹാനികരമായ എത്ര വസ്തുക്കൾ ഉണ്ടെന്നു അറിയാമോ?
എന്നിട്ടും നമ്മളിൽ എത്ര പേർ അത് ഒഴിവാക്കി
ആരോഗ്യകരമായ ഭക്ഷണം തെരെഞ്ഞെടുക്കാൻ മെനക്കെടുന്നു.
എന്തിലും ഏതിലും ഒരു ഉപഭോക്താവിന്റെ മാനസികാവസ്ഥ ഇഷ്ടപ്പെടുന്ന വരായി മാറു മ്പോൾ പുതിയ ഉൽപ്പന്നങ്ങളിൽ താൽപര്യം തോന്നുക സ്വാഭാവികം.
നമുക്ക് നല്ലത് എന്ത് ശരിയായി മനസ്സിലാക്കാനും , അതിൽ വിശ്വാസം വെച്ചു പുലർത്താനും അതിനു എന്തെങ്കിലും ശരികേട് തോന്നിയാൽ അതിൽ ഇടപെട്ടു തിരുത്തലുകൾ വരുത്താനും ചെറുതല്ലാത്ത അധ്വാനം ആവശ്യമാണു.
നമ്മൾ ഇങ്ങനെ നമ്മളായത് അങ്ങനെ ചിലരു ടെ അധ്വാനം കൊണ്ടാണു.
അല്ലാതെ കാഴ്ചക്കാരായി നിന്ന് കുറ്റം പറഞ്ഞവരാലല്ല.
പിന്നെ നല്ലൊരു കമ്യൂണിസ്റ്റ് എന്നു ഞാൻ മനസ്സിലാക്കിയ ഒരാളും വലതുപക്ഷം ചേർന്നതായി എനിക്കനുഭവം ഇല്ല.
രവിയേട്ടനു അങ്ങനെ ഉണ്ടോ?