Thursday, October 20, 2011

ജെ പി (INDIAN RUPEE)

ഇന്ത്യന്‍  റുപീ എന്ന ചലച്ചിത്രത്തിലെ ജയപ്രകാശ്  (ജെ പി) എന്ന കഥാപാത്രത്തിന് 

പ്രിഥ്വിരാജ് നേക്കാള്‍  കൂടുതല്‍ അനുയോജ്യന്‍ ദിലീപ് ആയിരുന്നു.... 


ലേബല്‍ :ഒരു ചിന്ത 

ലിബിയന്‍ സഹോദരങ്ങളെ ..

ലിബിയന്‍ സഹോദരങ്ങളെ ...
നിങ്ങള്‍ നിങ്ങളുടെ കുഴി സ്വയം കുഴിച്ചതാകരുതെന്നു ആഗ്രഹിക്കുന്നു..നാറ്റോയും ചെകുത്താന്‍ അമേരിക്കയും നിങ്ങളെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കട്ടെ..

എന്തായാലും ആഫ്രിക്കയ്ക്ക്  അവരുടെ ശക്തനായൊരു വക്താവിനെ നഷ്ടമായി  എന്ന് പറയാതെ വയ്യ...

Monday, October 17, 2011

തൂത്തെറിയുക ഈ സര്‍ക്കാരിനെ ...ഇത് നാടിനു അപമാനം..

ആ സ്ത്രീകളെ കയ്യേറ്റം ചെയ്തുവെന്നു തിരുവഞ്ചൂര്‍ ആര്‍ത്തു വിളിക്കുന്നു ..
അതേറ്റു വിളിക്കാന്‍ കെ സി ജൊസഫ് ...
വിടുവായന്‍ ജോര്‍ജ്‌ ..ഭ്രാന്ത്‌ പുലമ്പിക്കൊന്ടെയിരിക്കുന്നു
പ്രകടിപ്പിക്കാത്ത ഖേദവുമായി കാര്‍ത്തികേയന്‍ നാടകം തുടങ്ങുന്നു
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുമായി ഏറ്റവും വലിയ അധാര്‍മിക പുണ്യാളന്‍ ഉമ്മന്‍ചാണ്ടി ഉടന്‍ പ്രമേയം വായിക്കുന്നു ..

എല്ലാം സിനിമാക്കഥ പോലെ ഒടുവില്‍ സസ്പെന്‍ഷന്‍ ....


മറയ്ക്കാന്‍ ഒരുപാടു വാര്‍ത്തകള്‍ ,ആസനത്തില്‍ കുത്തിയ വണ്ടിയെ തേടിയിട്ടു ഇത് വരെ കിട്ടിയില്ല..

ലോകം കണ്ട ഏറ്റവും വലിയ നിര്‍മലനെ ദത്തെടുത്ത ഉമ്മനും കുഞ്ഞാലിയ്ക്കും അതിന്റെ സങ്കടം

ദൈവം നേരിട്ട് ഉത്തരവ് കൊടുത്തു വെടിവെക്കാന്‍ ഇറങ്ങിയ രാധാകൃഷ്ണ പ്പിള്ളയുമായുള്ള അവിഹിതബന്ധം ...

തെക്കും വടക്കും ഓരോ എ സി പ്പി മാര്‍ പോലിസ്‌ രാജ് കളിക്കുന്നു
..
എണ്ണിയാലൊടുങ്ങാത്ത തെമ്മടിത്തരങ്ങളുമായി ഒരു കൂട്ടം അഴിമതി രാജാക്കന്മാര്‍ ജനാധിപത്യത്തെ നോക്കുകുത്തി യാക്കുന്നു ....

തൂത്തെറിയുക ഈ സര്‍ക്കാരിനെ ...ഇത് നാടിനു അപമാനം..

Wednesday, September 7, 2011


ഉത്രാട പുലരിയിലെ ഊഷ്മളമായ കാത്തിരിപ്പ്‌ ..
ഒടുവില്‍ ഉദിച്ചുണര്‍ന്നു അസ്തമിച്ചുറങ്ങുന്ന കേവലം ഒരു ദിവസമല്ല ഓണം  ..

അറിഞ്ഞുകൊണ്ട് ,നെടുവീര്‍പ്പോടെ നഷ്ടപ്പെടുത്തുന്ന ,
വിലപിടിപ്പുള്ളവയെ ഓര്‍ത്തുള്ള നിരാശകളെ ,
കുട്ടിക്കാലത്തെയും   മുത്തശ്ശിക്കഥകളുടെയും ഓര്‍മ്മകള്‍ കൊണ്ടു മൂടിവെക്കാന്‍ ഒരു ദിനം..

വിലയ്ക്ക് വാങ്ങിയ പൂവിറുത്തുകൂട്ടി വെളുത്ത   മിനുമിനുപ്പുള്ള  ടൈലുകളില്‍ നിരത്തിവെച്ചു..
റെഡിമെയ്ഡ്  സദ്യയിലും രുചിയുടെ അളവെടുപ്പുകള്‍ നടത്തി..

അപ്പോഴും ചുണ്ടില്‍ ഊറിയ പുഞ്ചിരിക്കു പിന്നില്‍ പ്രവാസിയായി  
സഹമുറിയന്മാരോടൊപ്പം  പതിനാറോളം കറികള്‍ ചേര്‍ത്തു സദ്യയുണ്ടാക്കി,
നാട്ടിന്‍റെ ഹൃദ്യമായ ഓര്‍മകൂട്ടിക്കുഴച്ചു കഴിച്ച  
കഴിഞ്ഞ മൂന്ന് ഓണക്കാലത്തിന്റെ അഹങ്കാരമാകണം...


ഇന്ന് വായുകടക്കാത്ത ജനസഞ്ചയങ്ങള്‍ക്കിടയില്‍ , വില്‍പ്പനയ്ക്ക് വെച്ച പലതരം ഓണങ്ങള്‍ക്കിടയില്‍ ,  തിങ്ങിഞെരുങ്ങി ഞാന്‍ തേടിവന്ന ഓണം തിരയുമ്പോള്‍ ..

മുന്നിലെ ബൈക്കിന്റെ  പുറകിലിരിക്കുന്നവന്റെ തോളത്തു മഹാബലിയുടെ കുട മാത്രം പോകുന്നു..... 

അവിടായിരുന്നെങ്കില്‍ എന്ന ചിന്തക്ക്  അറിഞ്ഞുകൊണ്ട് ആവര്‍ത്തനങ്ങളോ ... 

അവിടത്തെ  പുഞ്ചിരിക്കു പക്ഷെ   ഭയത്തിന്റെ അകമ്പടി... 

ഓണം തന്നെ ഓര്‍മയാണ്..അതില്‍ തന്നെ അഴകളവുകള്‍ നടത്തുന്നത്  മനുഷ്യസഹജമായ ഒരു സംതൃപ്തി തേടലാകാം   ...ലോകത്ത് ആദ്യം ആഘോഷിച്ച  ഓണം മുതല്‍ ഓരോ മനസ്സും തൊടുത്ത നെടുവീര്‍പ്പുകളുടെ ജാമ്യത്തില്‍ അവസാനിക്കാത്ത ഓണച്ചിന്തകള്‍ 

.ഈ തിരുവോണത്തിന്  അമ്മയൊരുക്കുന്ന  സദ്യ  ഈ വിചാരങ്ങള്‍ക്ക് കൂടിയാകട്ടെ...

ആദ്യ ഓണം ആഘോഷിക്കുന്ന മകള്‍ ഊര്‍മിളയോടൊപ്പം .
സന്തോഷത്തോടെ...
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...
 

Thursday, June 16, 2011

....

ഒരാള്‍ അവരുടെ താല്പര്യം പറഞ്ഞു ..
മറ്റെയാള്‍ അവരുടെതും  ..
അതില്‍ അവരുടെ താല്പര്യം നഷ്ടപെടാതെ 
'ഉചിതമായൊരു ' തീരുമാനമെടുക്കാന്‍ അനുവദിച്ചും 
ആ തീരുമാനം ഏന്റെ തീരുമാനമായി 
അംഗീകരിക്കുമെന്ന വാക്ക് നല്‍കിയും 
അവര്‍ എന്നോട് കരുണ കാണിച്ചു .

ആ  'തീരുമാന' മെടുക്കുന്നതിനിടയില്‍   
ജീവിതം എന്റെതാനെന്ന ബോധം .
സ്വബോധത്തോടെ ...........

Wednesday, May 18, 2011

ചിലരൊക്കെ ഉത്തരവാദിത്തം മറക്കുമ്പോള്‍ ..
ചിലരുടെയൊക്കെ കഴിവുകേടിനാല്‍ ..
ചിലരൊക്കെ പടച്ചവനാകുന്നു .

ആരെയെങ്കിലും ഒക്കെ ആരെങ്കിലുമാക്കുമ്പോഴല്ലേ 
നമ്മുടെയൊക്കെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് !!!!!!!!!!!!!!