Friday, October 16, 2015

വോട്ട്‌


വോട്ട്‌

പല പല വർണ്ണങ്ങൾ അണിഞ്ഞ്‌ വാക്ക്‌ കൊണ്ടു കസർത്തു നടത്തുന്നവർക്കല്ല

ജനങ്ങൾ കാലങ്ങളായി തിരസ്കരിക്കുമ്പോൾ കാഴ്ചക്കാർക്ക്‌ തോന്നാവുന്ന അനുകമ്പയ്ക്കല്ല

ഇതു വരേയ്ക്കും വിറ്റ്‌ കാശാക്കിയ ജനാധിപത്യ അവകാശത്തിന്റെ മേൽ പൊടുന്നനെ തോന്നുന്ന ബോധ്യത്തിനല്ല.

അത്‌ നമ്മളെ നമ്മളാക്കി നിലനിർത്തുന്നതിനു പൊരുതുന്നവർക്കുള്ളത്‌

എന്തു തിന്നണം, എന്തെഴുതണം , എന്ത്‌ ധരിക്കണം എന്നത്‌ എനിക്ക്‌ തീരുമാനിക്കാമെന്നു ഉറപ്പു തരുന്നവർക്ക്‌

Friday, October 9, 2015

നമ്മൾ നമ്മളായത്‌. ഒരു സുഹൃത്തിനോട്‌ മറുപടി


രവിയേട്ടാ,

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നമുക്കു ഹാനികരമായ എത്ര വസ്തുക്കൾ ഉണ്ടെന്നു അറിയാമോ?

എന്നിട്ടും നമ്മളിൽ എത്ര പേർ  അത്‌  ഒഴിവാക്കി
ആരോഗ്യകരമായ ഭക്ഷണം തെരെഞ്ഞെടുക്കാൻ  മെനക്കെടുന്നു.

എന്തിലും ഏതിലും ഒരു ഉപഭോക്താവിന്റെ മാനസികാവസ്ഥ ഇഷ്ടപ്പെടുന്ന വരായി  മാറു മ്പോൾ പുതിയ ഉൽപ്പന്നങ്ങളിൽ താൽപര്യം തോന്നുക സ്വാഭാവികം.

നമുക്ക്‌ നല്ലത്‌ എന്ത്‌ ശരിയായി മനസ്സിലാക്കാനും , അതിൽ വിശ്വാസം വെച്ചു പുലർത്താനും അതിനു എന്തെങ്കിലും ശരികേട്‌ തോന്നിയാൽ അതിൽ ഇടപെട്ടു തിരുത്തലുകൾ വരുത്താനും ചെറുതല്ലാത്ത അധ്വാനം ആവശ്യമാണു.

നമ്മൾ ഇങ്ങനെ നമ്മളായത്‌ അങ്ങനെ ചിലരു ടെ അധ്വാനം കൊണ്ടാണു.

അല്ലാതെ കാഴ്ചക്കാരായി നിന്ന് കുറ്റം പറഞ്ഞവരാലല്ല.

പിന്നെ നല്ലൊരു കമ്യൂണിസ്റ്റ്‌ എന്നു ഞാൻ മനസ്സിലാക്കിയ ഒരാളും വലതുപക്ഷം ചേർന്നതായി എനിക്കനുഭവം ഇല്ല.
രവിയേട്ടനു അങ്ങനെ ഉണ്ടോ?

Tuesday, August 25, 2015

അഭിമാനം

അടുപ്പത്തിട്ടാൽ വേകാത്ത അഭിമാനം
അടുപ്പു കെടുത്തും

Wednesday, February 11, 2015

ഇനി ബാക്കിയാകുന്നത് ..

എന്‍റെ ഭാഷ കൂടി എനിക്ക് നഷ്ടപ്പെടുന്നു,
തികട്ടി വരുന്ന വാക്കുകളില്‍
ഓരോന്നിനോടും വെറുപ്പ്‌ തോന്നുന്നു.
ഇരുട്ട് കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്.
എന്നാല്‍ 
 ഇരുട്ടിലേക്ക് മുഖമമര്‍ത്തി വെയ്ക്കാന്‍ ആകുന്നില്ല

ഇവിടെ ഞാന്‍ മൗനവും മരണവും
തമ്മിലുള്ള ദൂരം അളന്നു കുറിക്കുന്നു.
എന്‍റെ അന്വേഷണം ആ സമയത്തിലേക്കാണ്. 
ഏറ്റവും ഉചിതമായ ആ സമയത്തിലേക്ക്, 

ആ നിമിഷത്തില്‍ എന്‍റെ മാമോദീസ പ്രഖ്യാപനം നടക്കും.
അവിടെ,
ജീവിതം ബാക്കി നില്‍ക്കുന്നവരുടെ ലോകം           
എന്നെ പാപിയായി പ്രഖ്യാപിക്കും

Monday, February 2, 2015

കമ്യൂണിസ്റ്റ്

ഉറച്ച വാക്കുകളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായമോ, പ്രവൃത്തിയോ കാരണം , നിങ്ങളൊരു കമ്യൂണിസ്റ്റ് കാരനാണോ എന്നൊരാള്‍   ചോദിക്കുന്നതിലും  അഭിമാനകരമായി എന്തുണ്ട് ?

നിങ്ങള്‍ള്‍ക്ക് നിങ്ങളായിരിക്കാന്‍ കഴിയുന്തോറും അവര്‍ അസ്വസ്ഥരാണ്, അവര്‍ നിങ്ങളെ കമ്യൂണിസ്റ്റാക്കും, മാവോയിസ്റ്റാക്കും.
അവരുടെ ഭയം നിങ്ങളെ ഓരോ ഉടുപ്പുകള്‍ അണിയിക്കും

Tuesday, November 4, 2014

യാഥാർത്ഥ്യം

യാഥാർത്ഥ്യമെന്നത് എകപക്ഷീയമല്ല ; ഏറ്റവും കുറഞ്ഞത് ഒരു മൂന്നു പക്ഷമെങ്കിലും വേണം !!!


Monday, September 1, 2014

ഈ അടുത്തകാലത്ത് അയല്‍പക്കത്ത് ഹ്രസ്വ സന്ദര്‍ശനത്തിനു വന്ന മയില്‍  അനുവദിച്ചു തന്ന ഫോട്ടോ ഷൂട്ടില്‍ നിന്ന് ..ഉടല്‍ ഒന്നില്‍ തല മറ്റൊന്നില്‍