Sunday, May 23, 2010

date palms ...ഈത്തപ്പഴങ്ങള്‍ വിളയുന്നു


date palms in my work place...Saudi Electricity Company ..Dammam Kingdom of Saudi Arabia

Saturday, May 15, 2010

കാലം: പ്രായം 20

 പ്രണയവാഹിനി:

അനന്യമാം ഗന്ധം വഹിക്കുന്ന പൂവേ
നിന്നുടെ ജീവിതമെത്രയോ മഹത്തരം !
പ്രണയമാം മധുവിന്റെ വാഹകയായി നീ
നിന്നുടെ ജീവിത മെത്രയോ മഹോന്നതം
            ഇതളുകള്‍ക്കുള്ളില്‍ സുഗന്ധം വഹിച്ചു നീ
           പകരുന്നു സ്നേഹം കൊതിക്കും മനസ്സിനു
           സ്നേഹാമൃതം നെഞ്ചിലേറ്റി നീയേകുന്നു
         ജീവാമൃതം തേടിയലയുന്ന മര്‍ത്യനു. 
നെഞ്ചോടു ചേര്‍ക്കുന്നു ഹൃദയങ്ങള്‍ ,
പ്രണയവല്ലിയെ പൂജിക്കുമാത്മാക്കള്‍
ഉയരുന്നു നിന്നുടെ മൂല്യവും പിന്നെ ,
അറിയുന്നു നീയെന്നുമെത്രയോ മഹോന്നതം.
           പ്രണയമെന്നുള്ള വാക്കിന്റെ മാധുര്യം
           പ്രാണനെക്കാളും പ്രിയമാക്കുന്നു നീയെന്നും
          പ്രാണന്‍ വെടിഞ്ഞു വഹിക്കുന്നു സ്വപ്‌നങ്ങള്‍
          പരത്തുന്നു പുണ്യപ്രണയത്തിന്‍ സുഗന്ധവും
ഹേ പൂവേ നിന്റെ ഭാവമെത്രയോ സുന്ദരം
അഴകൊഴുകും രൂപത്തിനുണ്ടോ സമാനത
ഹേ പൂവേ നിന്റെ കര്‍മ്മമെത്രയോ മഹത്തരം
മറക്കുന്നു നീ നിന്റെ ദുഃഖം ചിരിയാലെ.

അനന്യമാം ഗന്ധം വഹിക്കുന്ന പൂവേ
നിന്നുടെ ജീവിതമെത്രയോ മഹത്തരം !

കാലം: പ്രായം 18

സപ്തവര്‍ണങ്ങളെ മാറോടു ചേര്‍ത്തു ഞാന്‍
ആര്‍ത്തു ല്ലസിച്ചോരെന്‍ കലാലയകാലം. 
ചിന്തകളെന്നെ ഞാനെന്നു മാറ്റിയ -
തെന്തെന്ന ചിന്ത മുളച്ചകാലം.
ഞാനറിയാതെന്റെ കൊച്ചുകലാലയം
തേനൂറുമോര്‍മകള്‍ തന്ന കാലം.
മധുരനൊമ്പര ചിന്തകള്‍ എന്നോ
മധുരമായ് മാറിയ നല്ല കാലം .
പ്രിയമായോരോര്‍മകള്‍ നൊമ്പരമായാലും
പ്രിയമെന്നു ഞാനോര്‍ത്തറിഞ്ഞ കാലം.
പ്രണയിനീ നിന്നോടെനിക്കുള്ള ചിന്തകള്‍
പ്രണയമാണെന്നു ഞാനോര്‍ത്തകാലം .
രണ്ടായ നമ്മളെ രണ്ടെന്നു കാണാതെ
ഒന്നായി മാത്രം കഥിച്ച കാലം.

ഓമനിക്കാനായി നീ തന്നോരോര്‍മകള്‍
ഓര്‍മകളായി മാറാതിരിക്കുവാന്‍ ,
അറിയുന്നു ഞാന്‍ നിന്നെ ഓരോ അണുവിലും
അറിയുന്നു ഞാനാ സ്വപ്ന തുല്യമാം കാലവും.

Thursday, May 13, 2010

സായാഹ്നം :സ്റ്റാന്‍ഡേര്‍ഡ് 8

അന്നൊരു സായാഹ്നത്തിലാവരമ്പിന്‍ മീതെ ഞാന്‍
നടന്നു പോകുംപോഴായ് കണ്ടു മനോഹര ദൃശ്യം

ആരെയോ പ്രതീക്ഷിച്ചു കൊണ്ടങ്ങനെ കിടന്ന
വയലിന്‍റെ യാനനം സുന്ദരം മനോഹരം

ആവണി പാടത്തേക്കു പറന്നു വന്നൊരാ
നീഡജജാലം കണ്ടു ചിന്തിച്ചു ഞാന്‍ നില്‍ക്കവേ

ആ പറവകളെല്ലാമങ്ങനെ വന്നിരുന്നു
നെല്ലെല്ലാം കൊത്തിയെടു-തങ്ങനെ യിരുന്നവര്‍

തന്‍കാര്യം നേടിയെന്ന സംതൃപ്തിയിലെല്ലാരും
പറന്നു പറന്നു പോയ്‌ വാനത്തിന്‍ മക്കളവര്‍

Sunday, April 11, 2010

ഒരു സങ്കീര്‍ത്തനം പോലെ,,,

ഹൃദയത്തില്‍ സ്നേഹം നിറച്ചവര്‍ വിളവെടുക്കുന്നു
അങ്ങനെ ഈ ലോകത്തിലും ഭാഗ്യം ചെയ്തവര്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു
എഴുതപെടാനാകാതെ വികാരങ്ങള്‍ പലരൂപം തേടുമ്പോള്‍
മഴ എന്റെ ഹൃദയത്തിലും പെയ്തു നിറയുന്നു ...

Saturday, April 3, 2010



 Hi,bro! It has been so long seen I last opened my email. Received your mail n the pictures. She's beautiful, simple and humble and you are good looking in that white attire.Bro, to tell you the truth you have a military man look. What was lacking in the picture was some smile especially from you brother because at least she smiled in the second picture....mmm...guess you both must be tired as you all were busy preparing for the engagement. May God bless both of you. Send my warmest regards to her bro.                Sharlini Manickam

Saturday, March 6, 2010

27 ന്റെ ഉന്മാദം


സ്മരണകളിരമ്പുന്നുവെന്നു  പാടി 
പരിഹാസ്യമായൊരു  സമൂഹതൊടു
നെടുവീര്‍പ്പിടും പോലൊരു  ഭാവമാ-
യുടല്‍  ചേര്‍ത്തുവെക്കാനൊരു  കുഞ്ഞുമോഹം


പെറ്റു  വീണതൊരു  വേനല്‍ ദിനങ്ങള്‍ക്കു -
മറ്റത്തു  നിന്നുമിതുപോലൊരു  ദിനം 
ഒറ്റയായി  പിറന്നുവെന്നും  കഥയെന്നു -
മൊറ്റക്കു തന്നെയെന്നുമറിയുന്നു  


വര്‍ഷമിരുപത്തിയേഴിലെത്തുമ്പോഴു    മാത്മ-
ഹര്‍ഷം  വിളമ്പുവാനോര്‍മകളെപ്പോഴും 
നേരിടുമ്പോഴറിയില്ലയെങ്കിലും 
ദൂരെമാറിയൊളി കണ്ണോടു  ചിരിപ്പവര്‍ 
 
വര്‍ത്തമാനത്തിലൂടെ   ചലിക്കുവാന്‍  ഞാനു -
മൊത്തു പോകില്ല  യെന്റെ  വേഗങ്ങളും   
എത്തു  വാനേറെ യുണ്ടെന്നറിയിച്ചു   തന്‍
കര്‍ത്തവ്യബോധം  ഹൃത്തില്‍  നിറച്ചവര്‍


കാത്തു നില്‍പ്പവരെന്‍   കരം  ഗ്രഹിക്കുവാന്‍
ചേര്‍ത്തു  വെച്ചൊരു  തണലും  തടങ്കലും 
നെഞ്ചിലേറ്റി   ഞാനൊരു പോലെയാര്‍ദ്രമായ്   
പുഞ്ചിരികൊണ്ടു  ഘാതമളക്കുന്നു


വേര്‍പെടുത്തലിന്‍  പാപം  ചുമക്കുമീ
മാര്‍ച്ചു  ദിനങ്ങളില്‍  വേര്‍പെട്ടോരീയുടല്‍ 
ചേര്‍ത്തു വെച്ചു  ഞാന്‍   വര്‍ണം  വിതറിയ 
കൂര്‍ത്ത  സ്വപ്നങ്ങളില്‍  ഉന്മാദിയാകുന്നു  ..